നാല് ദിവസത്തെ തുടര്‍ച്ചയായ നഷ്ടങ്ങള്‍ക്കൊടുവില്‍ വിപണി മുന്നേറ്റത്തിന്റെ പാതയിലേക്ക് മടങ്ങിയെത്തി. കുറച്ച് നാളുകള്‍ക്കു ശേഷമാണ് പ്രധാന സൂചികകള്‍ തലേദിവസത്തെ ഉയര്‍ന്ന നിലവാരം ഭേദിച്ച് മുന്നേറിയത്. കൂടാതെ നിഫ്റ്റി നിര്‍ണായകമായ 16,000 നിലവാരം മറികടന്ന് ക്ലോസ് ചെയ്തതും ഹ്രസ്വകാലത്തേക്ക് ശുഭസൂചനയാണ്. ഇതിന്റെ ഭാഗമായി 2-3 ആഴ്ച കാലയളവിലേക്ക് പരിഗണിക്കാവുന്ന 3 ഓഹരികള്‍ സ്വസ്തിക ഇന്‍വസ്റ്റ്മാര്‍ട്ട് നിര്‍ദേശിച്ചു.
നിഫ്റ്റിയില്‍ ഇനിയെന്ത് ?
വിപണിയിലെ ദുര്‍ബലാവസ്ഥ പൂര്‍ണമായും മാറിയിട്ടില്ല. എങ്കിലും ഹ്രസ്വകാലത്തേക്ക് ബുള്ളിഷ് റിവേഴ്‌സലിനുള്ള സൂചന നല്‍കുന്നു. ഓപ്ഷന്‍സിലെ പുട്ട്- കാള്‍ റേഷ്യോ 0.69 ആണ്. ഇത് വിപണി ഓവര്‍ സോള്‍ഡ് മേഖലയിലാണെന്ന് കാണിക്കുന്നു. കഴിഞ്ഞ ദിവസം ചാര്‍ട്ടില്‍ ഒരു ബുള്ളിഷ് എന്‍ഗള്‍ഫിങ് കാന്‍ഡില്‍ സൃഷ്ടിക്കപ്പെട്ടിരുന്നു. ഇത്തരത്തില്‍ ഒരു പുള്‍ബാക്ക് റാലി നിലനിന്നാല്‍ നിഫ്റ്റി 16,400 നിലവാരത്തിലേക്ക് എത്തിയേക്കാമെന്നും സ്വസ്തിക ഇന്‍വസ്റ്റ്മാര്‍ട്ടിന്റെ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. നിലവില്‍ 15,800 നിലവാരമാണ് തൊട്ടടുത്ത സപ്പോര്‍ട്ട്. 15,500 നിലവാരം നിര്‍ണായകമായ സപ്പോര്‍ട്ട് മേഖലയാണെന്നും ബ്രോക്കറേജ് സ്ഥാപനത്തിന്റെ റ്ിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.
ലെമണ്‍ ട്രീ ഹോട്ടല്‍സ്
ഹോട്ടല്‍ മേഖലയിലുള്ള സ്‌മോള്‍ കാപ് ഓഹരിയാണ് ലെമണ്‍ ട്രീ ഹോട്ടല്‍സ് (BSE: 541233, NSE: LEMONTREE). കഴിഞ്ഞ ദിവസം 7 ശതമാനത്തിലേറെ ഉയര്‍ന്ന് 57.10 രൂപയിലാണ് ഓഹരി ക്ലോസ് ചെയ്തത്. ഈ നിലവാരത്തില്‍ നിന്നും 65 രൂപ ലക്ഷ്യമാക്കി ഓഹരികള്‍ വാങ്ങാം. ഇതിലൂടെ അടുത്ത 2-3 ആഴ്ചയ്ക്കകം 14 ശതമാനം വരെ നേട്ടം ലഭിക്കാം. ഈ ട്രേഡിനുള്ള സ്‌റ്റോപ് ലോസ് 53 രൂപയില്‍ ക്രമീകരിക്കണമെന്നും ബ്രോക്കറേജ് സ്ഥാപനം നിര്‍ദേശിച്ചു. സമീപകാലത്ത് ഓഹരിയിലുണ്ടായ ഉണര്‍വ് കണക്കിലെടുത്താണ് ശുപാര്‍ശ.
ഐനോക്‌സ് ലെഷര്‍
രാജ്യത്തെ വമ്പന്‍ മള്‍ട്ടിപ്ലക്സ് ശൃംഖലകളിലൊന്നാണ് മുംബൈ ആസ്ഥാനമായ ഐനോക്സ് ലെഷര്‍ (BSE: 532706, NSE: INOXLEISUR). ചൊവ്വാഴ്ച 6 ശതമാനത്തിലേറെ ഉയര്‍ന്ന് 417 രൂപയിലാണ് ഓഹരി ക്ലോസ് ചെയ്തത്. ഈ നിലവാരത്തില്‍ നിന്നും 460 രൂപ ലക്ഷ്യമാക്കി ഓഹരികള്‍ വാങ്ങാം. ഇതിലൂടെ അടുത്ത 2-3 ആഴ്ചയ്ക്കകം 10 ശതമാനം ലാഭം കരസ്ഥമാക്കാനാകും. ഈ ട്രേഡിനുള്ള സ്‌റ്റോപ് ലോസ് 390 രൂപ നിലവാരത്തില്‍ ക്രമീകരിക്കാമെന്നും സ്വസ്തിക ഇന്‍വസ്റ്റ്മാര്‍ട്ടിന്റെ റിപ്പോര്‍ട്ടില്‍ നിര്‍ദേശിച്ചു. അടുത്തിടെ, ഓഹരി 200-ഡിഎംഎ നിലവാരത്തില്‍ നിന്നും പിന്തുണയാര്‍ജിച്ചിട്ടുണ്ട്.
അവന്യൂ സൂപ്പര്‍മാര്‍ട്ട്‌സ്
ഡി-മാര്‍ട്ട് എന്ന ബ്രാന്‍ഡില്‍ സംഘടിത റീട്ടെയില്‍ വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്ന സൂപ്പര്‍മാര്‍ക്കറ്റ് ശ്യംഖലയാണ് അവന്യൂ സൂപ്പര്‍മാര്‍ട്ട്‌സ് (BSE: 540376, NSE: DMART). കഴിഞ്ഞ ദിവസം 3 ശതമാനത്തിലേറെ മുന്നേറി 4,124 രൂപയിലാണ് ഓഹരി വ്യാപാരം അവസാനിപ്പിച്ചത്. ഈ നിലവാരത്തില്‍ നിന്നും 4,700 രൂപ ലക്ഷ്യമാക്കി ഓഹരികള്‍ വാങ്ങാമെന്നാണ് നിര്‍ദേശം. ഇതിലൂടെ അടുത്ത 2-3 ആഴ്ചയ്ക്കകം 14 ശതമാനം ലാഭം കരസ്ഥമാക്കാനാകും. ഈ ട്രേഡിനുള്ള സ്‌റ്റോപ് ലോസ് 3,850 രൂപ നിലവാരത്തില്‍ ക്രമീകരിക്കണമെന്നും ബ്രോക്കറേജ് സ്ഥാപനത്തിന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം സ്വസ്തിക ഇന്‍വസ്റ്റ്മാര്‍ട്ട് പുറത്തിറക്കിയ റിപ്പോര്‍ട്ടിനെ അടിസ്ഥാനപ്പെടുത്തിയും പഠനാവശ്യത്തിന് നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.


Click it and Unblock the Notifications