പുതിയ തൊഴിൽ സാചര്യങ്ങളിൽ ഒരു കമ്പനിയിൽ തന്നെ ജീവിതകാലം മുഴുവൻ ജോലി ചെയ്യുന്ന രീതി മാറിയിട്ടുണ്ട്. നല്ല അവസരങ്ങൾ ലഭിക്കുന്ന മുറയ്ക്ക് കമ്പനികൾ മാറി പുതിയ അവസരങ്ങളെ തേടിപ്പിടിക്കുകയാണ് ചെയ്യുന്നത്. ഇതിനൊപ്പം പഠനത്തിനായോ മറ്റ് ആവശ്യങ്ങൾക്കോ വർഷങ്ങൾ ജോലിയിൽ നിന്ന് മാറി നിൽക്കുന്നവരും ഉണ്ട്. ഇത്തരക്കാർക്ക് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് വഴി ലഭിക്കുന്ന പെൻഷനെ ബാധിക്കുമോ എന്നതാണ് പ്രധാന ചോദ്യം. ജോലിക്കാലയളവ് ഇപിഎഫ് പെൻഷനിൽ നിർണായകമാണ്. വിശദാംശങ്ങൾ നോക്കാം.
എംപ്ലോയീസ് പെൻഷൻ ഫണ്ട്
ശമ്പളക്കാര്‍ക്കുള്ള പ്രധാന ആനുകൂല്യങ്ങളിലൊന്നാണ് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട്. വിരമിക്കല്‍ കാലത്തിന് ശേഷം ഇപിഎഫില്‍ നിന്ന് നിശ്ചിത തുക പെന്‍ഷന്‍ ലഭിക്കും. ജോലിക്കാലത്തുള്ള വിഹിതത്തിന്റെയും ജോലി കാലയളവിന്റെയും അടിസ്ഥാനത്തിലാണ് പെന്‍ഷന്‍ അനുവദിക്കുന്നത്.
മാസത്തില്‍ അടിസ്ഥാന ശമ്പളവും ക്ഷാമ ബത്തയും ചേര്‍ന്ന തുകയുടെ 12 ശതമാനം ഇപിഎഫിലേക്ക് തൊഴിലാളിയും തൊഴിലുടയയും മാറ്റേണ്ടതുണ്ട്. ഇതില്‍ തൊഴിലുടമയയുടെ വിഹിതത്തില്‍ നിന്ന് 8.33 ശതമാനം പെന്‍ഷന്‍ അക്കൗണ്ടിലേക്കും ബാക്കി 3.67 ശതമാനം ഇപിഎഫ് നിക്ഷേപത്തിലേക്കുമാണ് മാറ്റുന്നത്.
10 വർഷം ജോലി
ഇപിഎഫ്ഒ നിയമ പ്രകാരം തൊഴിലാളിയുടെ ജോലി കാലയളവ് പരിഗണിച്ചാണ് പെന്‍ഷന്‍ ലഭിക്കുന്നത്. ഇപിഎഫ് പെന്‍ഷന് യോഗ്യത നേടാന്‍ ചുരുങ്ങിയത് 10 വര്‍ഷം ജോലി ചെയ്യണം. പാതിയില്‍ ജോലി അവസാനിപ്പിച്ചൊരാള്‍ കുറച്ച് വര്‍ഷങ്ങള്‍ക്ക് ശേഷം തിരികെ ജോലിയില്‍ പ്രവേശിപ്പിച്ചാല്‍ ഇത് പഴയ തൊഴില്‍ കാലയളിനോടൊപ്പം കൂട്ടി ചേര്‍ക്കും.
ഇതിനായി ഒന്നിലധികം ജോലി മാറുന്നൊരാള്‍ക്ക് യുണീക് അക്കൗണ്ട് നമ്പര്‍ (UAN) മാറ്റാതെ മുന്നോട്ട് പോവണം. ഇതുവഴി ജീവനക്കാരുടെ കരിയറിലുള്ള ഗ്യാപ് ഒഴിവാക്കി ആകെ ജോലി കാലയളവിനൊപ്പം പുതിയ ജോലി കാലയളവ് കൂട്ടിചേർക്കും.
ഉദാഹരണം
ഒരു കമ്പനിയില്‍ 7 വര്‍ഷം ജോലി ചെയ്ത വ്യക്തി കരിയറിൽ 1 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് വീണ്ടും ജോലി ചെയ്യുന്നത്. 4 വർഷക്കാലം ജോലി ചെയ്ത അദ്ദേഹത്തിന് മൊത്തം ജോലി കാലാവധി 11 വർഷമായി കണക്കാക്കും.
ഇതുപ്രകാരം ജീവനക്കാരൻ ഇപിഎഫ് പെൻഷന് യോഗ്യത നേടും. ഇതോടൊപ്പ ഒരു വ്യക്തി 9 വർഷവും 6 മാസവുമാണ് ജോലി ചെയ്തത് എങ്കിലും പെൻഷന് യോഗ്യത നേടാം. ഇപിഎഫ്ഒ നിയമ പ്രകാരം 6 മാസത്തെ ഗ്രേസ് പിരിയിഡ് ലഭിക്കും. ഇതോടെ സർവീസ് കാലയളവ് 10 വർഷമാകും.
ബോണസ് വർഷങ്ങൾ
എംപ്ലോയീസ് പെൻഷൻ സ്കീമിന് കീഴിലുള്ള പരമാവധി സേവന കാലയളവ് 35 വർഷമാണ്. ഇപിഎഫ് സ്കീം പ്രകാരം 20 വർഷമോ അതിൽ കൂടുതലോ സേവനം ചെയ്തൊരാൾക്ക് 2 വർഷം അധിക കാലയളവായി ലഭിക്കും. 20 വർഷം എന്നത് ഒരു കമ്പനിയിലോ ഒന്നിലധികം കമ്പനിയിലോ ആകാം. എന്നാൽ പരമാവധി 35 വർഷം മാത്രമെ ലഭിക്കുകയുള്ളൂ.
ഉദാഹരണമായി ഇപിഎഫ് സ്കീം പ്രകാരം ഒരു വ്യക്തി 20 വർഷം സേവനം ചെയ്തെങ്കിൽ വ്യക്തിയുടെ പെൻഷൻ കണക്കാക്കുമ്പോൾ അർഹിക്കുന്ന സേവന കാലയളവിലേക്ക് 2 വർഷം കൂട്ടിച്ചേർക്കും. അതായത് പെൻഷൻ കണക്കാക്കുമ്പോൾ 22 വർഷത്തിന്റെ ആനുകൂല്യം നേടാം. എന്നാൽ 35 വർഷം സേവനം ചെയ്തൊരാളാണെങ്കിൽ അധിക ബോണസിന് അർഹതയുണ്ടായിരിക്കില്ല.
More From GoodReturns

തിങ്കളാഴ്ച മുതൽ പുതിയ മ്യൂച്വൽ ഫണ്ട് NFO-കൾ; നിക്ഷേപത്തിന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

ഇന്ത്യൻ റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; ഐആർസിടിസി ഫലങ്ങളും വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ



Click it and Unblock the Notifications