സമീപകാല താഴ്ചയില്‍ നിന്നും വിപണി അതിശക്തമായാണ് കരകയറിയത്. ആഗോള വിപണികളുടെ മുന്നേറ്റത്തിനൊപ്പം ആഭ്യന്തര വിപണിയിലും അപ്രതീക്ഷിത കുതിപ്പാണ് ദൃശ്യമായത്. എന്നിരുന്നാലും നേട്ടം നിലനിര്‍ത്താനുള്ള പ്രവണത കാണിക്കുന്നത് പ്രതീക്ഷയേകുന്ന ഘടകമാണ്. ഇതോടെ ഭൂരിഭാഗം ഓഹരികളിലും മുന്നേറ്റം ദൃശ്യമാണ്. ഇത്തരത്തില്‍ ബ്രേക്കൗട്ട് കുതിപ്പിലുള്ള ഒരു ടാറ്റ ഗ്രൂപ്പ് ഓഹരിയുടെ വിശദാംശമാണ് താഴെ ചേര്‍ക്കുന്നത്.
ടാറ്റ മോട്ടോര്‍സ്
ലോകത്തെ രണ്ടാമത്തെ വലിയ ബസ് നിര്‍മ്മാതാക്കളും നാലാമത്തെ വലിയ ട്രക്ക് നിര്‍മ്മാണ കമ്പനിയും പതിനെട്ടാമത്തെ വലിയ യാത്രാവാഹന നിര്‍മ്മാതാവുമാണ് ടാറ്റാ മോട്ടോര്‍സ്. ടാറ്റ ഗ്രൂപ്പിലെ ഈ മുന്‍നിര കമ്പനി 1945-ലാണ് ആരംഭിച്ചത്. ഇന്ത്യയില്‍ അഞ്ചിടത്തും ദഷിണ കൊറിയ, ബ്രിട്ടണ്, അര്‍ജന്റീന എന്നീ രാജ്യങ്ങളിലും ടാറ്റ മോട്ടോര്‍സിന് നിര്‍മ്മാണ ശാലകള്‍ സ്വന്തമായുണ്ട്.
ജാഗ്വാര്‍ & ലാന്റ് റോവര്‍ ഉള്‍പ്പെടെ 12 ഉപകമ്പനികളുമുണ്ട്. അടുത്തിടെ ആഗോള നിക്ഷേപ സ്ഥാപനമായ ടിപിജി, കമ്പനിയുടെ വൈദ്യുത വാഹന നിര്‍മാണ ഉപകമ്പനിയില്‍ വമ്പന്‍ നിക്ഷേപം നടത്തി.
അനുകൂല ഘടകം
ടാറ്റ മോട്ടോര്‍സിന്റെ ദീര്‍ഘകാല ചാര്‍ട്ടില്‍ ബുള്ളിഷ് റിവേഴ്സല്‍ സൂചനയായ 'ട്രിപ്പിള്‍ ബോട്ടം' പാറ്റേണ്‍ ദൃശ്യമായി. തുടര്‍ന്ന് 375 രൂപ നിലവാരത്തില്‍ നിന്നും പിന്തുണയാര്‍ജിച്ച് ഓഹരി കുതിപ്പിന്റെ പാതയിലേക്ക് വഴിമാറി. തുടര്‍ന്ന് മുന്നേറിയ ഓഹരികള്‍ കുറച്ചുകാലം സ്ഥിരതയാര്‍ജിക്കലിന്റെ മേഖലയിലും തങ്ങിനിന്നു. ഇതിനിടെ വീണ്ടും ഉണര്‍വ് പ്രകടമാക്കിയ ഓഹരിയുടെ ഹ്രസ്വകാല ചാര്‍ട്ടില്‍ ബുള്ളിഷ് ഫ്ലാഗ് പാറ്റേണില്‍ നിന്നും ബ്രേക്കൗട്ട് സംഭവിച്ചു. ഇതോടെ അടുത്തഘട്ടം കുതിപ്പിനുള്ള വഴിതെളിഞ്ഞു.
നിലവില്‍ ഓഹരി 5, 10, 20, 50, 100, 200- ദിവസ മൂവിങ് ആവറേജ് നിലവാരങ്ങള്‍ക്കു മുകളിലാണ് നില്‍ക്കുന്നത്. ബുള്ളിഷ് സൂചനയാണിത്. മൂവിങ് ആവറേജസ് ക്രോസ്ഓവറുകളും ബുള്ളിഷ് ലക്ഷണം പ്രകടമാക്കി. കൂടാതെ ടെക്നിക്കല്‍ സൂചകങ്ങളും ടാറ്റ മോട്ടോര്‍സ് ഓഹരിയില്‍ കുതിപ്പിന്റെ സൂചന നല്കുന്നു. കഴിഞ്ഞ ഒരു മാസത്തിനിടെ ഓഹരിയില്‍ 11 ശതമാനവും മൂന്ന് മാസത്തിനിടെ 22 ശതമാനവും നേട്ടം കരസ്ഥമാക്കി.
ഇതോടെ ഈവര്‍ഷം ഇതുവരെയുള്ള കാലയളവിലെ നഷ്ടവും ടാറ്റ മോട്ടോര്‍സ് ഓഹരികള്‍ നികത്തി. കഴിഞ്ഞ 3 വര്‍ഷ കാലയളവില്‍ ഈ ലാര്‍ജ് കാപ് ഓഹരി 291 ശതമാനത്തോളം നേട്ടം സമ്മാനിച്ചു.
ലക്ഷ്യവില 545
ഇന്നു രാവിലെ 475 രൂപ നിലവാരത്തിലാണ് ടാറ്റ മോട്ടോര്‍സ് (BSE: 500570, NSE : TATAMOTORS) ഓഹരികള്‍ വ്യാപാരം ചെയ്യപ്പെടുന്നത്. നിലവിലെ കുതിപ്പിന്റെ ഭാഗമായി ഈ ഓഹരികള്‍ 540/ 545 രൂപ നിലവാരത്തിലേക്ക് മുന്നേറാമെന്നാണ് എസ്എംസി ഗ്ലോബല്‍ സൂചിപ്പിച്ചത്. ഇതിലൂടെ അടുത്ത 7-8 ആഴ്ചയ്ക്കുള്ളില്‍ 15 ശതമാനത്തോളം നേട്ടം പ്രതീക്ഷിക്കുന്നു. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 435 രൂപ നിലവാരത്തില്‍ ക്രമീകരിക്കണമെന്നും ബ്രോക്കറേജ് സ്ഥാപനം വ്യക്തമാക്കി.
അതേസമയം കഴിഞ്ഞ 52 ആഴ്ച കാലയളവില്‍ ഓഹരിയുടെ കൂടിയ വില 536.70 രൂപയും താഴ്ന്ന വില 268.45 രൂപയുമാണ്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം എസ്എംസി ഗ്ലോബല്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടിനെ അടിസ്ഥാനപ്പെടുത്തിയതും പഠനാവശ്യത്തിന് നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
