കഴിഞ്ഞ വ്യാപാര ആഴ്ചയില്‍ 2 ശതമാനത്തോളം നഷ്ടം രേഖപ്പെടുത്തിയാണ് പ്രധാന സൂചികകള്‍ കടന്നുപോയത്. പണപ്പെരുപ്പം ഉയര്‍ന്ന തോതില്‍ തുടരുന്നതും അതിനെതിരായി പലിശ നിരക്കുകള്‍ വര്‍ധിപ്പിക്കുന്നതിലൂടെ അമേരിക്ക സാമ്പത്തിക മാന്ദ്യത്തിലേക്ക് വഴിമാരുമെന്ന ആശങ്കകള്‍ വീണ്ടും സജീവമായതാണ് ഇന്ത്യന്‍ ഓഹരി വിപണിയിലും തിരിച്ചടിയാകുന്നത്.
ഇതോടെ ഓഹരി കേന്ദ്രീകരിച്ചുള്ള നീക്കങ്ങളും പ്രകടമാണ്. ഇത്തരത്തില്‍ ദുര്‍ബലത ദൃശ്യമായ ഒരു ടാറ്റ ഗ്രൂപ്പ് ഓഹരിയുടെ വിശദാംശങ്ങളാണ് താഴെ ചേര്‍ക്കുന്നത്.
ടെറ്റന്‍ കമ്പനി
ടാറ്റ ഗ്രൂപ്പിന്റെ ലൈഫ്സ്റ്റൈല്‍ സ്ഥാപനമാണ് ടൈറ്റന് കമ്പനി ലിമിറ്റഡ്. സ്വര്‍ണവും രത്നവും ഉള്‍പ്പെടെയുള്ള ജൂവലറി വിഭാഗവും വാച്ച്, കണ്ണട ഉള്‍പ്പെടെയുളള നിത്യോപയോഗ ഫാഷന്‍ വസ്തുക്കളും നിര്‍മിക്കുന്ന കമ്പനിയാണിത്. 1984-ല്‍ 'ടൈറ്റന്' എന്ന ബ്രാന്‍ഡില്‍ വാച്ച് നിര്‍മിച്ചു കൊണ്ടായിരുന്നു തുടക്കം. ഇന്ന് ലോകത്തെ അഞ്ചാമത്തെ വലിയ സംയോജിത വാച്ച് നിര്‍മാതാക്കളായി വളര്‍ന്നു.
1994-ല്‍ 'തനിഷ്ക്' എന്ന ബ്രാന്‍ഡില്‍ ജൂവലറി ആരംഭിച്ചു. രാജ്യത്തെ ഏറ്റവും വലിയ ബ്രാന്‍ഡഡ് ജ്വല്ലറിയെന്ന നിലയിലേക്ക് ഇതിനോടകം തനിഷ്ക് മുന്നേറിക്കഴിഞ്ഞു. സമാനമായി 2005-ല്‍ 'ഫാസ്റ്റ് ട്രാക്ക്' എന്ന ബ്രാന്‍ഡില്‍ ഫാഷന്‍ ഉത്പന്നങ്ങളും 2007-ല്‍ 'ഐപ്ലസ്' എന്ന ബ്രാന്‍ഡില്‍ കണ്ണടകളും വിപണിയില്‍ അവതരിപ്പിച്ചു.
നിലവില്‍ കമ്പനിയുടെ വിപണിമൂല്യം 2.31 ലക്ഷം കോടി രൂപയാണ്. ടൈറ്റന് കമ്പനിയുടെ (BSE : 500114, NSE : TITAN) ആകെ ഓഹരിയില്‍ 52.90 ശതമാനം വിഹിതവും പ്രമോട്ടര്‍ ഗ്രൂപ്പിന്റെ കൈവശമാണ്. വിദേശ നിക്ഷേപകര്‍ 16.77 ശതമാനവും ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങള്‍ 11.42 ശതമാനം വീതവും ഓഹരി പങ്കാളിത്തം കരസ്ഥമാക്കിയിട്ടുണ്ട്.
മുടങ്ങാതെ ലാഭവിഹിതം നല്കുന്ന ടൈറ്റന് കമ്പനി ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ് 0.29 ശതമാനമാണ്. പ്രതിയോഹരി ബുക്ക് വാല്യൂ 105.06 രൂപ നിരക്കിലും പിഇ അനുപാതം 78.93 മടങ്ങിലും നില്ക്കുന്നു.
ലക്ഷ്യവില 2,450
ടൈറ്റന് കമ്പനി ഓഹരിയുടെ ചാര്‍ട്ടില്‍ ഹ്രസ്വകാലയളവിലേക്കുള്ള 'ബ്രേക്ക്ഡൗണ്‍' ദൃശ്യമായിട്ടുണ്ട്. ഇതോടെ ഒന്നര ശതമാനത്തിലധികം ഇടിഞ്ഞ് 2,612 രൂപയിലായിരുന്നു വെള്ളിയാഴ്ച ഓഹരിയുടെ ക്ലോസിങ്. ഇവിടെ നിന്നും അടുത്ത ആഴ്ചകളില്‍ ഓഹരിയുടെ വില 2,450 രൂപയിലേക്ക് ഇടിയാമെന്ന് സ്വതന്ത്ര വിപണി വിശകല വിദഗ്ധന്‍ നൂറേഷ് മേറാനി ചൂണ്ടിക്കാട്ടി.
ഷോര്‍ട്ട് സെല്‍ ചെയ്യുന്നവര്‍ 2,650 രൂപയില്‍ സ്റ്റോപ് ലോസ് ക്രമീകരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം ഒരു വര്‍ഷ കാലയളവില്‍ ടൈറ്റന് കമ്പനി ഓഹരിയുടെ ഉയര്‍ന്ന വില നിലവാരം 2,768 രൂപയും താഴ്ന്ന വില 1,396 രൂപയുമാണ്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിപണി വിദഗ്ധന്റെ അഭിപ്രായത്തെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications