പ്രതികൂല ഘടകങ്ങള്‍ നിലനില്‍ക്കെയാണ് സമീപകാലത്തെ അപ്രതീക്ഷിത കുതിപ്പിന് ഓഹരി വിപണി സാക്ഷ്യംവഹിച്ചത്. എന്നിരുന്നാലും നേട്ടം നിലനിര്‍ത്താനുള്ള പ്രവണത കാണിക്കുന്നത് പ്രതീക്ഷയേകുന്ന ഘടകമാണ്. പ്രധാനമായും ആഗോള ഘടകങ്ങളാണ് ആഭ്യന്തര വിപണിയെ ഇപ്പോള്‍ പിന്നോട്ടടിക്കുന്നത്. അതിനാല്‍ ഓഹരി കേന്ദ്രീകരിച്ചുള്ള നീക്കങ്ങളും സജീവമാണ്. ഇത്തരത്തില്‍ ബ്രേക്കൗട്ട് കുതിപ്പിലുള്ള എഫ്എംസിജി വിഭാഗം ടാറ്റ ഗ്രൂപ്പ് ഓഹരിയുടെ വിശദാംശമാണ് ചുവടെ ചേര്‍ക്കുന്നത്.
ടാറ്റ കണ്‍സ്യൂമര്‍ പ്രോഡക്ട്സ്
ഭക്ഷ്യ, പാനീയ ഉത്പന്നങ്ങള്‍ വിതരണം ചെയ്യുന്ന എഫ്എംസിജി കമ്പനിയാണ് ടാറ്റ കണ്‍സ്യൂമര്‍ പ്രോഡക്ട്സ്. തേയില ഉത്പാദിപ്പിക്കുന്നതില്‍ ആഗോള തലത്തില്‍ രണ്ടാം സ്ഥാനത്ത് നില്ക്കുന്നു. വടക്കേ അമേരിക്കയും ഗള്‍ഫിലും ഉള്‍പ്പെടെ മിക്ക വിപണികളിലും ശക്തമായ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ടാറ്റ ടീ, കണ്ണന് ദേവന്, തെത്ലി, ചക്ര ഗോള്‍ഡ്, ടീപിഗ്സ്, ടാറ്റ ഗ്ലൂക്കോ, ഗുഡ്എര്‍ത്ത്, ടാറ്റ കോഫി, ടാറ്റ ഫ്രസ്കി, സമ്പന്ന്, ടാറ്റ സോള്‍ട്ട് തുടങ്ങിയവ കമ്പനിയുടെ ജനപ്രിയ ബ്രാന്‍ഡുകളില്‍ ചിലതു മാത്രമാണ്.
ടാറ്റ ഗ്ലോബല്‍ ബിവറേജസ് എന്നായിരുന്നു ഓഹരി ആദ്യം അറിയപ്പെട്ടിരുന്നത്. പിന്നീട് ടാറ്റ കെമിക്കല്‍സിന്റെ കണ്‍സ്യൂമര്‍ ഉത്പന്ന വിഭാഗവും ടാറ്റ ഗ്ലോബല്‍ ബിവറേജസ് കമ്പനിയും തമ്മില്‍ ലയിപ്പിച്ചാണ് ടാറ്റ കണ്‍സ്യൂമര്‍ പ്രോഡക്ട്സ് രൂപീകരിച്ചത്.
അനുകൂല ഘടകങ്ങള്‍
എഫ്എംസിജി വിഭാഗത്തിലുള്ള ഈ ടാറ്റ ഗ്രൂപ്പ് കമ്പനി, ഉയര്‍ന്ന വളര്‍ച്ച കൈവരിക്കാവുന്ന മേഖലകളിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ആഭ്യന്തര വിപണിയിലെ ഉണര്‍വ് കമ്പനിയുടെ വളര്‍ച്ചയ്ക്കും അനുകൂല ഘടകമാകുന്നു. കൂടാതെ വിതരണ ശൃംഖലയുടെ ഡിജിറ്റല്‍വത്കരണവും വിവിധ വിഭാഗങ്ങളുടെ കൂട്ടപ്രവര്ത്തനവും വരാനിരിക്കുന്ന നാളുകളില്‍ ടാറ്റ കണ്സ്യൂമറിന്റെ (BSE: 500800, NSE : TATACONSUM) വളര്‍ച്ചയെ പിന്തുണയ്ക്കും.
അടുത്തിടെ നേരിട്ട തിരുത്തലിന് ശേഷവും ടാറ്റ കണ്‍സ്യൂമര്‍ ഓഹരിയുടെ ദിവസ, ആഴ്ച, മാസ കാലയളവിലെ ചാര്‍ട്ടുകളില്‍ ബുള്ളിഷ് സൂചനയായ 'ഹയര്‍ ടോപ് ഹയർ ബോട്ടം' പാറ്റേണ്‍ ദൃശ്യമാണ്. കൂടാതെ ദിവസ ചാര്‍ട്ടില്‍ 'ഇന്‍വേര്‍ട്ടഡ് ഹെഡ് & ഷോള്‍ഡേഴ്സ്' പാറ്റേണില്‍ നിന്നുള്ള പുതിയ ബ്രേക്കൗട്ടും കാണാന്‍ സാധിക്കും. സമീപ ദിവസങ്ങളായി ദിവസ ചാര്‍ട്ടില്‍ 200- ദിവസ മൂവിങ് ആവറേജ് നിലവാരത്തിന് മുകളില്‍ ഈ ലാര്‍ജ് കാപ് ഓഹരി തുടരുന്നതും ഇടപാടുകളുടെ എണ്ണം വര്‍ധിക്കുന്നതും കുതിപ്പിനുള്ള ലക്ഷണങ്ങളാണ്.
ഓഹരി വിശദാംശം
ടാറ്റ കണ്സ്യൂമറിന്റെ നിലവിലെ വിപണി മൂല്യം 77,193 കോടിയാണ്. മുടങ്ങാതെ ലാഭവിഹിതം നല്കുന്ന ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ് 0.72 ശതമാനമാണ്. ടാറ്റ കണ്സ്യൂമറിന്റെ ആകെ ഓഹരികളില്‍ 34.72 ശതമാനവും പ്രമോട്ടര്‍ ഗ്രൂപ്പിന്റെ കൈവശമാണ്. വിദേശ നിക്ഷേപകര്‍ക്ക് 25.33 ശതമാനവും ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് 14 ശതമാനം വീതവും ഓഹരി പങ്കാളിത്തമുണ്ട്. അതേസമയം 52 ആഴ്ച കാലയളവില്‍ ഈ ടാറ്റ ഗ്രൂപ്പ് ഓഹരിയുടെ ഉയര്‍ന്ന വില 889 രൂപയും താഴ്ന്ന വില 650 രൂപയുമാണ്.
ലക്ഷ്യവില 920/ 987
തിങ്കളാഴ്ച രാവിലെ 835 രൂപ നിലവാരത്തിലാണ് ടാറ്റ കണ്‍സ്യൂമര്‍ ഓഹരിയിലെ വ്യാപാരം പുരോഗമിക്കുന്നത്. ഇവിടെ നിന്നും 920 രൂപ ലക്ഷ്യമാക്കി ഈ ഓഹരി വാങ്ങാമെന്ന് എസ്എംസി ഗ്ലോബല്‍ സെക്യൂരിറ്റീസ് നിര്‍ദേശിച്ചു. ഇതിലൂടെ അടുത്ത ഒരു മാസത്തിനുള്ളില്‍ 11 ശതമാനം നേട്ടമാണ് പ്രതീക്ഷിക്കുന്നത്. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 780 രൂപ നിലവാരത്തിന് താഴെ ക്രമീകരിക്കണമെന്നും ബ്രോക്കറേജ് സ്ഥാപനം വ്യക്തമാക്കി.
മറ്റ് നിര്‍ദേശങ്ങള്‍
ടാറ്റ കണ്‍സ്യൂമര്‍ ഓഹരിക്ക് സമീപ കാലയളവില്‍ 960 രൂപയിലേക്ക് മുന്നേറാനാകും എന്നാണ് ഷേര്‍ഖാന്റെ റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചത്. ഹ്രസ്വാകാലയളവ് കണക്കാക്കിയാണ് ബ്രോക്കറേജ് സ്ഥാപനത്തിന്റെ നിക്ഷേപത്തിനുള്ള നിര്‍ദേശം.
800 രൂപ നിലവാരത്തില്‍ നില്‍ക്കെയാണ് 987 രൂപ ലക്ഷ്യമാക്കി ടാറ്റ കണ്‍സ്യൂമര്‍ ഓഹരി വാങ്ങാമെന്ന് ജിഇപിഎല്‍ കാപിറ്റല്‍ നിര്‍ദേശിച്ചിരുന്നത്. ഈ ഹ്രസ്വകാല ട്രേഡിനുള്ള സ്റ്റോപ് ലോസ് 740 രൂപ നിലവാരത്തില്‍ ക്രമീകരിക്കണമെന്നും ബ്രോക്കറേജ് സ്ഥാപനത്തിന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ ബ്രോക്കറേജ് സ്ഥാപനങ്ങളുടെ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിനായി നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
