സമീപകാലത്ത് നേരിട്ട തിരിച്ചടിയോടെ പ്രധാന സൂചികകള്‍ ഒരു വര്‍ഷത്തെ താഴ്ന്ന നിലവാരത്തിലേക്ക് വീണുകഴിഞ്ഞു. ബഹുഭൂരിപക്ഷം ഓഹരികളിലും 20 ശതമാനത്തിലധികം തിരുത്തല്‍ നേരിട്ടു. ഇതോടെ മിക്ക ഓഹരികളും ആകര്‍ഷകമായ നിലവാരത്തിലേക്കും എത്തിയിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. ഇതിനോടകം തിരുത്തല്‍ നേരിട്ട ഒരു ടാറ്റ ഗ്രൂപ്പ് ഓഹരിയില്‍ ദീര്‍ഘകാല നിക്ഷേപം പരിഗണിക്കാമെന്ന് ബ്രോക്കറേജ് സ്ഥാപനങ്ങളായ ഐസിഐസിഐ സെക്യൂരിറ്റീസും മോത്തിലാല്‍ ഒസ്വാളും സൂചിപ്പിച്ചു. അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ ഈ ലാര്‍ജ് കാപ് ഓഹരി പുതിയ ഉയരങ്ങളിലേക്ക് കുതിക്കുമെന്നാണ് അനുമാനം.

ട്രെന്റ്
ടാറ്റ ഗ്രൂപ്പിലെ റീട്ടെയില്‍ വിഭാഗം കമ്പനിയാണ് ട്രെന്റ് ലിമിറ്റഡ്. 1998ല്‍ മുംബൈ കേന്ദ്രീകരിച്ചാണ് ആരംഭം. വെസ്റ്റ്സൈഡ്, സൂഡിയോ, ലാന്റ്മാര്‍ക്ക്, സ്റ്റാര്‍ ബാസാര്‍ എന്നീ ബ്രാന്‍ഡുകള്‍ക്ക് കീഴില്‍ മുന്തിയ ഫാഷന്‍ വസ്ത്രങ്ങള്‍, പാദരക്ഷകള്‍, കുട്ടികളുടെ വിനോദോപാധികള്‍, സൗന്ദര്യ സംരക്ഷണം, പുസ്തകം, സംഗീതം, ഭക്ഷ്യവസ്തുക്കള്‍ തുടങ്ങിയവയുടെ ചില്ലറ വ്യാപാരത്തിലാണ് കമ്പനി ശ്രദ്ധയൂന്നീയിരിക്കുന്നത്. ഇതിനോടകം 400-ലധികം ഷോറൂമുകള്‍ രാജ്യത്താകമാനം പ്രവര്‍ത്തിപ്പിക്കുന്നുണ്ട്.

അനുകൂല ഘടകം
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ട്രെന്റ് (BSE: 500251, NSE : TRENT) ഷോറൂമുകള്‍ വര്‍ധിപ്പിക്കുകയാണ്. മികച്ച ആസൂത്രണത്തോടെയുള്ള ഈ സമീപനം കമ്പനിയുടെ വളര്‍ച്ചാ ലക്ഷ്യങ്ങളും സാധൂകരിക്കുന്നു. ഇതിലൂടെ അടുത്ത 3-5 വര്‍ഷത്തിനുള്ളില്‍ 25 ശതമാനം വാര്‍ഷിക വളര്‍ച്ച വരുമാനത്തില്‍ നേടാനാകുമെന്നാണ് വിലയിരുത്തല്‍. 2022- 24 കാലയളവില്‍ 37 ശതമാനം വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നത്. ഈയൊരു പശ്ചാത്തലത്തില്‍ ഓഹരിയുടെ അന്തര്‍ലീന മൂല്യം വര്‍ധിക്കുന്ന സാഹചര്യമാണുള്ളതെന്നും മോത്തിലാല്‍ ഒസ്വാള്‍ സൂചിപ്പിച്ചു.
Also Read: ട്രെന്‍ഡ് റിവേഴ്സല്‍! കുതിപ്പിനൊരുങ്ങുന്ന 3 ഓഹരികള്‍; പട്ടികയില്‍ ടാറ്റ പവറും

സമാനമായി 2023-24 സാമ്പത്തിക വര്‍ഷത്തില്‍ ട്രെന്റിന് കീഴിലുള്ള വെസ്റ്റ്‌സൈഡ്, സൂഡിയോ എന്നീ ബ്രാന്‍ഡുകള്‍ക്കായി 215 ഷോറൂമുകള്‍ ആരംഭിക്കുമെന്നാണ് നിഗമനം. 600-ലധികം കോടി കൈവശമുള്ളതിനാല്‍ നിക്ഷേപങ്ങള്‍ക്കായി മികച്ച പണലഭ്യതയും വെല്ലുവിളി ഉയരുന്ന നിലവിലെ സാഹചര്യം എതിരാളികളേക്കാള്‍ മികച്ച രീതയില്‍ മറികടക്കാനും കമ്പനിയെ സഹായിക്കുമെന്നും കണക്കുക്കൂട്ടുന്നു. സൂഡിയോ ആയിരിക്കും ട്രെന്റിന്റെ വളര്‍ച്ചയില്‍ കാര്യമായ സംഭാവന ചെയ്യുകയെന്നും ഐസിഐസിഐ സെക്യൂരിറ്റീസ് വിലയിരുത്തുന്നു.

2022-24 സാമ്പത്തിക വര്‍ഷത്തില്‍ 48 ശതമാനവും ദീര്‍ഘ കാലയളവില്‍ 25 ശതമാനത്തിലധികം നിരക്കിലും ട്രെന്റ് സംയോജിത വളര്‍ച്ച കൈവരിക്കുമെന്നും ഐസിഐസിഐ സെക്യൂരിറ്റീസ് സൂചിപ്പിച്ചു. നിലവില്‍ രാജ്യത്ത് ഏറ്റവും വേഗത്തില്‍ വളരുന്ന ഫാഷന്‍ ബ്രാന്‍ഡ് സൂഡിയോ ആണെന്ന് കഴിഞ്ഞ സാമ്പത്തിക ഫലത്തോടൊപ്പമുള്ള റിപ്പോര്‍ട്ടില്‍ നിന്നും ചൂണ്ടിക്കാട്ടുന്നു. 2022 സാമ്പത്തിക വര്‍ഷത്തില്‍ ഇതിന്റെ വരുമാനം 1,000 കോടി കവിഞ്ഞിരുന്നു. പ്രവര്‍ത്തന ലാഭത്തിന്റെ മാര്‍ജിന്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ മെച്ചപ്പെടുത്തി. മറ്റ് വിഭാഗങ്ങളിലും ഷോറൂമുകളുടെ വര്‍ധനയില്ലാതെ തന്നെ കോവിഡിന് മുന്നേയുള്ള വരുമാന നിലവാരം നേടിയെടുത്തതും ശുഭസൂചനയാണെന്നും ഐസിഐസിഐ സെക്യൂരിറ്റീസ് വ്യക്തമാക്കി.

ലക്ഷ്യവില
ചൊവ്വാഴ്ച രാവിലെ 1,050 രൂപ നിലവാരത്തിലാണ് ട്രെന്റ് ഓഹരികള്‍ വ്യാപാരം ചെയ്യപ്പെടുന്നത്. അടുത്ത 12 മാസത്തിനുള്ളില്‍ ഓഹരി 1,470 രൂപ നിലവാരത്തിലേക്ക് ഉയരുമെന്നാണ് ഐസിഐസിഐ സെക്യൂരിറ്റീസ് സൂചിപ്പിച്ചത്. സമാനമായി അടുത്ത ഒരു വര്‍ഷ കാലയളവില്‍ ട്രെന്റ് ഓഹരികള്‍ 1,430 രൂപ നിലവാരത്തിലേക്ക് മുന്നേറാമെന്നാണ് മോത്തിലാല്‍ ഒസ്വാള്‍ വിലയിരുത്തുന്നത്. നിലവില്‍ ഓഹരിയുടെ ഒരു വര്‍ഷ കാലയളവിലെ ഉയര്‍ന്ന വില ഇക്കഴിഞ്ഞ ഏപ്രിലില്‍ രേഖപ്പെടുത്തിയ 1,346.85 രൂപയാണ്. ഇതേ കാലയളവിലെ താഴ്ന്ന വില 2021 ജൂണില്‍ കുറിച്ച 828.95 രൂപയുമാണ്.

ഓഹരി വിശദാംശം
ട്രെന്റിന്റെ ആകെ ഓഹരികളില്‍ 37.01 ശതമാനം ഓഹരികളാണ് പ്രമോട്ടര്‍ ഗ്രൂപ്പിന്റെ കൈവശമുള്ളത്. വിദേശ നിക്ഷേപകര്‍ക്ക് 28.32 ശതമാനവും ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് 13.43 ശതമാനവും റീട്ടെയില്‍ നിക്ഷേപകര്‍ക്ക് 21.24 ശതമാനം വീതവും ഓഹരി പങ്കാളിത്തമുണ്ട്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ട്രെന്റ് നേടിയ മൊത്ത വരുമാനം 4,498 കോടിയും അറ്റാദായം 29 കോടിയുമാണ്. നിലവില്‍ കമ്പനിയുടെ വിപണി മൂല്യം 37,300 കോടിയും പ്രതിയോഹരി ബുക്ക് വാല്യൂ 67.79 രൂപ നിരക്കിലുമാണ്. മുടങ്ങാതെ ലാഭവിഹിതം നല്‍കുന്ന ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ് 0.16 ശതമാനമാണ്.

അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം ഐസിഐസിഐ സെക്യൂരിറ്റീസ്, മോത്തിലാല്‍ ഒസ്വാള്‍ പുറത്തിറക്കിയ റിസര്‍ച്ച് റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലേയും മ്യൂച്ചല്‍ ഫണ്ടിലേയും നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.