കഴിഞ്ഞ വര്‍ഷം വാഹന വിഭാഗം ഓഹരികള്‍ക്ക് സുവര്‍ണ കാലഘട്ടമായിരുന്നു. ഈ കാലയളവില്‍ ഓട്ടോ വിഭാഗം സൂചിക 30 ശതമാനത്തിലേറെ മുന്നേറി. എന്നാല്‍ ഈ വര്‍ഷം ഇതുവരെയായി 6 ശതമാനത്തോളം നഷ്ടമാണ് ഓട്ടോ സൂചിക രേഖപ്പെടുത്തിയത്. ഇതേ കാലയളവില്‍ മുന്‍നിര ഓഹരിയായ ടാറ്റ മോട്ടോര്‍സ് ഓഹരികളും ഉയര്‍ന്ന നിലവാരത്തില്‍ നിന്നും 20 ശതമാനത്തോളം തിരുത്തല്‍ നേരിട്ടു. ഈയൊരു പശ്ചാത്തലത്തില്‍ ടാറ്റ മോട്ടോര്‍സ് ഓഹരികളില്‍ നിക്ഷേപകര്‍ എന്തു നിലപാട് സ്വീകരിക്കണമെന്ന് ചോയിസ് ബ്രോക്കിങ് വിശദീകരിച്ചതാണ് ചുവടെ ചേര്‍ക്കുന്നത്.
ടാറ്റ മോട്ടോര്‍സ്
ടാറ്റ ഗ്രൂപ്പിലെ മുന്‍നിര കമ്പനിയും രാജ്യത്തെ ഏറ്റവും വലിയ വാഹന നിര്മാതക്കളിലുമൊന്നാണ് ടാറ്റ മോട്ടോര്‍സ്. 1945-ലാണ് ആരംഭം. വാണിജ്യ, യാത്ര വിഭാഗങ്ങളിലായും പ്രതിരോധ സേനയ്ക്കു വേണ്ടിയും വാഹനങ്ങള്‍ നിര്‍മിക്കുന്നു. ലോകത്തെ രണ്ടാമത്തെ വലിയ ബസ് നിര്‍മ്മാതാക്കളും നാലാമത്തെ വലിയ ട്രക്ക് നിര്‍മ്മാണ കമ്പനിയും പതിനെട്ടാമത്തെ വലിയ യാത്രാവാഹന നിര്‍മ്മാതാവുമാണ്. ജാഗ്വാര്‍ & ലാന്റ് റോവര്‍ ഉള്‍പ്പെടെ 12 ഉപകമ്പനികള്‍ ടാറ്റ മോട്ടോര്‍സിനു കീഴില്‍ പ്രവര്‍ത്തിക്കുന്നു.
ഇന്ത്യയില്‍ അഞ്ചിടത്തും ദഷിണ കൊറിയ, ബ്രിട്ടണ്, അര്‍ജന്റീന എന്നീ രാജ്യങ്ങളിലും കമ്പനിക്ക് നിര്‍മ്മാണ ശാലകളുണ്ട്. ഭാവിയെ മുന്‍നിര്‍ത്തി വൈദ്യുത വാഹനങ്ങള്‍ക്ക് മുന്‍തൂക്കം നല്കുന്ന കമ്പനി തദ്ദേശീയമായ സാങ്കേതിക വിദ്യകള്‍ പ്രയോജനപ്പെടുത്തി വാണിജ്യ വാഹനങ്ങളെ വൈദ്യുതീകരിക്കുന്നതിലും മുന്നേറിക്കഴിഞ്ഞു.
ഓഹരി വിശദാംശം
ടാറ്റ മോട്ടോര്‍സിന്റെ ആകെ ഓഹരികളില്‍ 46.4 ശതമാനവും പ്രമോട്ടര്‍ ഗ്രൂപ്പിന്റെ കൈവശമാണ്. വിദേശ നിക്ഷേപകര്‍ക്ക് 14.45 ശതമാനവും ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് 14.53 ശതമാനവും റീട്ടെയില്‍ നിക്ഷേപകര്‍ക്ക് 24.62 ശതമാനവും ഓഹരി പങ്കാളിത്തമുണ്ട്. നിലവില്‍ ടാറ്റ മോട്ടോര്‍സിന്റെ വിപണി മൂല്യം 1.43 ലക്ഷം കോടിയും പ്രതിയോഹരി ബുക്ക് വാല്യൂ 178.92 നിരക്കിലുമാണ്. 2016-നു ശേഷം നിക്ഷേപകര്‍ക്ക് ലാഭവിഹിതം നല്‍കിയിട്ടില്ല. അതേസമയം കഴിഞ്ഞ 52 ആഴ്ച കാലയളവില്‍ ഓഹരിയുടെ ഉയര്‍ന്ന വില 536.70 രൂപയും താഴ്ന്ന വില 156.70 രൂപയുമാണ്.
അനുകൂല ഘടകം
ടാറ്റ മോട്ടോര്‍സിന്റെ (BSE: 500570, NSE: TATAMOTORS) ദിവസ കാലയളവിലെ ചാര്‍ട്ടില്‍ 360- 370 രൂപ നിലവാരത്തില്‍ 'ഡബിള്‍ ബോട്ടം' പാറ്റേണ്‍ ദൃശ്യമാണ്. തിരിച്ചടി നേരിടുന്ന വിപണിയില്‍ ഓഹരിക്ക് പിന്തുണ ലഭിക്കുമ്പോഴാണ് ഇത്തരം പാറ്റേണ്‍ പ്രത്യക്ഷപ്പെടുന്നത്. ഇതിനോടൊപ്പം ടെക്നിക്കല്‍ സൂചികമായ എംഎസിഡിയില്‍ പോസിറ്റീവ് ക്രോസ്ഓവര്‍ പ്രകടമാണ്. കൂടാതെ ആര്‍എസ്ഐ സൂചകം 50 നിലവാരത്തിന് മുകളില്‍ തുടരുന്നതും അനുകൂല ഘടകമാണ്.
സാമ്പത്തികം
കോവിഡ് മഹാമാരി ടാറ്റ മോട്ടോര്‍സിന്റെ പ്രകടനത്തെ ബാധിച്ചിരുന്നു. ഈ കാലയളവില്‍ കമ്പനിയുടെ വരുമാനം ഇടിയുകയും ലാഭത്തില്‍ നിന്നും നഷ്ടത്തിലേക്ക് വഴിമാറുകയും ചെയ്തു. എന്നിരുന്നാലും അവസാന അഞ്ച് പാദങ്ങളിലായി വരുമാനം മെച്ചപ്പെടുത്താനും നഷ്ടം ഗണ്യമായി കുറച്ചു കൊണ്ടുവരാനും സാധിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ മാര്‍ച്ച് പാദത്തില്‍ ടാറ്റ മോട്ടോര്‍സിന്റെ സംയോജിത പാദഫലം 78,439 കോടിയാണ്. വാര്‍ഷികാടിസ്ഥാനത്തില്‍ 11.5 ശതമാനം ഇടിവാണിത്. നാലാം പാദത്തിലെ അറ്റനഷ്ടം 1,033 കോടിയാണ്. മുന്‍ വര്‍ഷത്തേക്കാള്‍ നഷ്ടം 87 ശതമാനത്തോളം കുറച്ചു കൊണ്ടുവരാന്‍ കമ്പനിക്ക് സാധിച്ചിട്ടുണ്ട്.
ലക്ഷ്യവില 450- 475
വെള്ളിയാഴ്ച 429.60 രൂപയിലാണ് ടാറ്റ മോട്ടോര്‍സ് ഓഹരികള്‍ ക്ലോസ് ചെയ്തത്. അടുത്തിടെയായി ഓഹരി 400 രൂപ നിലവാരത്തിന് മുകളില്‍ തുടരാന്‍ സാധിക്കുന്നുണ്ട്. ഓഹരി വില 415- 420 നിലവാരത്തിലേക്ക് വരുന്നുണ്ടെങ്കില്‍ ഓഹരി വാങ്ങാമെന്ന് ചോയിസ് ബ്രോക്കിങ് നിര്‍ദേശിച്ചു. 435 രൂപ നിലവാരം മറികടക്കാന്‍ സാധിച്ചാല്‍ വരും ദിവസങ്ങളില്‍ തന്നെ ഓഹരിക്ക് 450- 475 രൂപയിലേക്ക് ഉയരാമെന്നും ബ്രോക്കറേജ് സ്ഥാപനം സൂചിപ്പിച്ചു. അതേസമയം ഈ വര്‍ഷം ഇതുവരെ 11 ശതമാനം തിരുത്തല്‍ നേരിട്ടിട്ടുണ്ടെങ്കിലും ഒരു വര്‍ഷ കാലയളവില്‍ 35 ശതമാനത്തോളം നേട്ടം നിക്ഷേപകര്‍ക്ക് സമ്മാനിച്ചിട്ടുണ്ട്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം ചോയിസ് ബ്രോക്കിങ് പുറത്തിറക്കിയ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ആർബിഐ വായ്പാനയം: ഈ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

ഹിൻഡാൽകോ, വേദാന്ത ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർക്ക് ഇനി നല്ല കാലം?

ഇന്ത്യൻ ഓഹരി വിപണിയിൽ ഇന്ന് വൻ കുതിപ്പിന് സാധ്യതയേറുന്നു

ഹിൻഡാൽകോ, വേദാന്ത ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർക്ക് ഇനി നല്ല കാലം?

ആർബിഐ പണനയം നാളെ: നിങ്ങളുടെ ഇഎംഐ കുതിച്ചുയരുമോ?

ആർബിഐ തീരുമാനം: നിങ്ങളുടെ ഇഎംഐ കുറയുമോ അതോ കൂടുമോ?

റിപ്പോ നിരക്ക് മാറ്റമില്ല: ഇഎംഐ ഭാരം കുറയ്ക്കാൻ വഴികൾ

ആർബിഐ വായ്പാനയം: ഈ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

ഇന്ത്യൻ ഓഹരി വിപണിയിൽ അപ്രതീക്ഷിത കുതിപ്പ്; നിക്ഷേപകർക്ക് ആശ്വാസം

ഇന്ത്യൻ ഓഹരി വിപണി: ഇന്ന് നിക്ഷേപകർക്ക് എന്ത് സംഭവിക്കും?

ഇന്ത്യൻ ഓഹരി വിപണിയിൽ ഇന്ന് വൻ കുതിപ്പിന് സാധ്യതയേറുന്നു



Click it and Unblock the Notifications