ചെറിയ റിസ്‌കില്‍ മികച്ച ലാഭം; ബ്രേക്കൗട്ടിലേക്ക് കടന്ന 3 ടാറ്റ ഗ്രൂപ്പ് ഓഹരികളെ പരിഗണിക്കാം

ഹ്രസ്വകാല വ്യാപാരങ്ങള്‍ക്കായി ഏറ്റവും കൂടുതല്‍ നിക്ഷേപകരും ആശ്രയിക്കുന്നത് 'ടെക്നിക്കല്‍ അനാലിസി'സിനെയാണ്. ഓഹരിയുടെ ചാര്‍ട്ടുകളില്‍ നിയതമായ ക്രമത്തിലും രൂപങ്ങളിലും പ്രത്യക്ഷമാകുന്ന പാറ്റേണുകളില്‍ നിന്നും അതിലെ അന്തര്‍ലീന ട്രെന്‍ഡിനെ വായിച്ചെടുക്കുന്ന അപഗ്രഥന രീതിയാണിത്. ഇത്തരത്തില്‍ സമീപ ഭാവിയിലേക്ക് വാങ്ങാവുന്ന 3 ടാറ്റ ഗ്രൂപ്പ് ഓഹരികളെ ചുവടെ ചേര്‍ക്കുന്നു.

റാലീസ് ഇന്ത്യ

റാലീസ് ഇന്ത്യ

രാജ്യത്തെ അഗ്രോ കെമിക്കല്‍ മേഖലയിലെ മുന്‍നിര കമ്പനിയാണ് റാലീസ് ഇന്ത്യ ലിമിറ്റഡ്. ടാറ്റ ഗ്രൂപ്പിന്റെ ഭാഗമായ ഈ കമ്പനിക്ക് 150 വര്‍ഷത്തിലേറെ പ്രവര്‍ത്തന പാരമ്പര്യമുണ്ട്. കാര്‍ഷിക രംഗത്തേക്കുള്ള രാസസംയുക്തങ്ങളും കീടനാശിനികളുമാണ് പ്രധാനമായും നിര്‍മിക്കുന്നത്. ജൈവകൃഷിക്ക് വേണ്ട വിത്തിനങ്ങള്‍ ഉള്‍പ്പെടെ വിവിധ മൂല്യ വര്‍ധിത ഉത്പന്നങ്ങളും നിര്‍മിക്കുന്നു.

വമ്പന്‍ കമ്പനികളായ ബയേര്‍, സിന്‍ജെന്റ, എക്സെല്‍, യുപിഎല്‍, ഗാര്‍ഡ, കെമിനോവ എന്നിവര്‍ക്കു വേണ്ട സാങ്കേതിക, രാസപദാര്‍ഥങ്ങള്‍ വിതരണം ചെയ്യുന്നു. 58 വിദേശ രാജ്യങ്ങളിലേക്ക് കയറ്റുമതിയും കരാര്‍ അടിസ്ഥാനത്തിലുള്ള ഉത്പാദനവും നടത്തുന്നുണ്ട്.

ഓഹരി

താഴ്ന്ന നിലവാരത്തില്‍ നിന്നുള്ള പുള്‍ബാക്ക് റാലിക്ക് ശേഷം കഴിഞ്ഞ ഒരു മാസമായി നിശ്ചിത വില പരിധിക്കുള്ളില്‍ റാലീസ് ഇന്ത്യ ഓഹരികള്‍ സ്ഥിരതയാര്‍ജിക്കുകയായിരുന്നു. ഇതൊരു സമയബന്ധിതമായ തിരുത്തലായി കണക്കിലെടുക്കാം. എന്നാല്‍ ഇപ്പോള്‍ റാലീസ് ഇന്ത്യ (BSE: 500355, NSE : RALLIS) ഓഹരികള്‍ ഈ റേഞ്ച് മറികടന്ന് ബ്രേക്കൗട്ട് കുതിപ്പിലേക്ക് കടന്നതായും നിര്‍ണായക 200-ഡിഎംഎ നിലവാരം ഭേദിച്ച് ക്ലോസ് ചെയ്തതും ഓഹരിയുടെ ചാര്‍ട്ടില്‍ വ്യക്തമാണ്. കഴിഞ്ഞ ദിവസം 240 രൂപ നിലവാരത്തിലായിരുന്നു ഈ സ്‌മോള്‍ കാപ് ഓഹരിയുടെ ക്ലോസിങ്.

  • ലക്ഷ്യവില : 265 / 290 രൂപ
  • സ്‌റ്റോപ് ലോസ് : 221 രൂപ
  • ബ്രോക്കറേജ് : എച്ച്ഡിഎഫ്‌സി സെക്യൂരിറ്റീസ്
ടാറ്റ കണ്‍സ്യൂമര്‍ പ്രോഡക്ട്സ്

ടാറ്റ കണ്‍സ്യൂമര്‍ പ്രോഡക്ട്സ്

ഭക്ഷ്യ, പാനീയ ഉത്പന്നങ്ങള്‍ വിതരണം ചെയ്യുന്ന പ്രമുഖ എഫ്എംസിജി കമ്പനിയാണ് ടാറ്റ കണ്‍സ്യൂമര്‍ പ്രോഡക്ട്സ്. ടാറ്റ കെമിക്കല്‍സിന്റെ കണ്‍സ്യൂമര്‍ ഉത്പന്ന വിഭാഗവും ടാറ്റ ഗ്ലോബല്‍ ബിവറേജസ് കമ്പനിയും തമ്മില്‍ ലയിപ്പിച്ചാണ് ടാറ്റ കണ്‍സ്യൂമര്‍ പ്രോഡക്ട്സ് രൂപീകരിച്ചത്. തേയില ഉത്പാദിപ്പിക്കുന്നതില്‍ ആഗോള തലത്തില്‍ രണ്ടാം സ്ഥാനത്താണ്.

ടാറ്റ ടീ, കണ്ണന്‍ ദേവന്‍, തെത്ലി, ചക്ര ഗോള്‍ഡ്, ടീപിഗ്സ്, ടാറ്റ ഗ്ലൂക്കോ, ഗുഡ്എര്‍ത്ത്, ടാറ്റ കോഫി, സമ്പന്ന്, ടാറ്റ സോള്‍ട്ട് തുടങ്ങിയവ കമ്പനിയുടെ ജനപ്രിയ ബ്രാന്‍ഡുകളുടെ ഉദാഹരങ്ങളാണ്.

അസെന്‍ഡിങ് ട്രയാംഗിള്‍

ഉയര്‍ന്ന നിലവാരത്തില്‍ നിന്നും ടാറ്റ കണ്‍സ്യൂമര്‍ തിരുത്തല്‍ നേരിട്ട ശേഷം ഒരു വര്‍ഷക്കാലത്തോളം തങ്ങിനിന്ന 'അസെന്‍ഡിങ് ട്രയാംഗിള്‍' (Ascending Triangle) പാറ്റേണില്‍ നിന്നുള്ള റേഞ്ച് ബ്രേക്കൗട്ട്, ഓഹരിയുടെ ചാര്‍ട്ടില്‍ വ്യക്തമാണ്. ഇതിനോടൊപ്പം ഇടപാടുകളുടെ എണ്ണം വര്‍ധിക്കുന്നതും അടുത്തഘട്ടം കുതിപ്പിനുള്ള ലക്ഷണങ്ങളാണ്. കൂടാതെ പ്രധാന ടെക്നിക്കല്‍ സൂചകങ്ങളിലും ബുള്ളിഷ് ലക്ഷണങ്ങളാണ് ദൃശ്യമാകുന്നത്.

പ്രധാനപ്പെട്ട ഹ്രസ്വ/ ഇടക്കാല/ ദീര്‍ഘകാല മൂവിങ് ആവറേജ് നിലവാരങ്ങള്‍ മറികടന്നാണ് ടാറ്റ കണ്‍സ്യൂമര്‍ ഓഹരി (BSE: 500800, NSE : TATACONSUM) ഇപ്പോള്‍ നില്‍ക്കുന്നത്. കഴിഞ്ഞ ദിവസം 840 രൂപ നിലവാരത്തിലായിരുന്നു ഈ ലാര്‍ജ് കാപ് ഓഹരിയുടെ ക്ലോസിങ്.

  • ലക്ഷ്യവില : 890 / 920 രൂപ
  • സ്‌റ്റോപ് ലോസ് : 810 രൂപ
  • ബ്രോക്കറേജ് : 5പൈസ.കോം
ടാറ്റ മോട്ടോര്‍സ്

ടാറ്റ മോട്ടോര്‍സ്

ലോകത്തെ രണ്ടാമത്തെ വലിയ ബസ് നിര്‍മ്മാതാക്കളും നാലാമത്തെ വലിയ ട്രക്ക് നിര്‍മ്മാണ കമ്പനിയും പതിനെട്ടാമത്തെ വലിയ യാത്രാവാഹന നിര്‍മ്മാതാവുമാണ് ടാറ്റാ മോട്ടോര്‍സ്. ടാറ്റ ഗ്രൂപ്പിലെ ഈ മുന്‍നിര കമ്പനി 1945-ലാണ് ആരംഭിച്ചത്. ഇന്ത്യയില്‍ അഞ്ചിടത്തും ദഷിണ കൊറിയ, ബ്രിട്ടണ്‍, അര്‍ജന്റീന എന്നീ രാജ്യങ്ങളിലും ടാറ്റ മോട്ടോര്‍സിന് നിര്‍മ്മാണ ശാലകള്‍ സ്വന്തമായുണ്ട്.

ജാഗ്വാര്‍ & ലാന്റ് റോവര്‍ ഉള്‍പ്പെടെ 12 ഉപകമ്പനികളുമുണ്ട്. അടുത്തിടെ ആഗോള നിക്ഷേപ സ്ഥാപനമായ ടിപിജി, കമ്പനിയുടെ വൈദ്യുത വാഹന നിര്‍മാണ ഉപകമ്പനിയില്‍ വമ്പന്‍ നിക്ഷേപം നടത്തി.

ലാര്‍ജ് കാപ്

ടാറ്റ മോട്ടോര്‍സ് ഓഹരിയുടെ ചാര്‍ട്ടില്‍ ബുള്ളിഷ് ലക്ഷണമായ ഗോള്‍ഡന്‍ ക്രോസ് പാറ്റേണ്‍ (50-ഡിഎംഎ നിലവാരം 200-ഡിഎംഎ നിലവാരത്തെ മറികടക്കുന്നത്) തെളിഞ്ഞിട്ടുണ്ട്. ആര്‍എസ്‌ഐ സൂചകവും കുതിപ്പിനുള്ള സൂചനയാണ് നല്‍കുന്നത്.

അതുപോലെ കഴിഞ്ഞ 3 വര്‍ഷത്തേയും അവസാന പാദത്തില്‍ മിന്നുന്ന പ്രകടനമാണ് ടാറ്റ മോട്ടോര്‍സ് കാഴ്ചവെച്ചിട്ടുള്ളത്ത്. ഒക്ടോബര്‍- ഡിസംബര്‍ മാസക്കാലയളവില്‍ 2019: 58 %, 2020: 38 %, 2021: 45 % എന്നിങ്ങനെയായിരുന്നു ടാറ്റ മോട്ടോര്‍സ് (BSE: 500570, NSE : TATAMOTORS) ഓഹരിയുടെ പ്രകടനം. കഴിഞ്ഞ ദിവസം 450 രൂപ നിലവാരത്തിലായിരുന്നു ഈ ലാര്‍ജ് കാപ് ഓഹരിയുടെ ക്ലോസിങ്.

  • ലക്ഷ്യവില : 510 രൂപ
  • സ്‌റ്റോപ് ലോസ് : 435 രൂപ
  • ബ്രോക്കറേജ് : പ്രഭുദാസ് ലീലാധര്‍
അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ ബ്രോക്കറേജ് സ്ഥാപനങ്ങളുടെ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X