രാജ്യത്തെ ജനങ്ങള്‍ ഏറ്റവുമധികം വിശ്വസിക്കുന്ന ബിസിനസ് സംരംഭകരാണ് ടാറ്റ ഗ്രൂപ്പ്. ടാറ്റ ഗ്രൂപ്പ് കമ്പനിയുടെ ഏതെങ്കിലുമൊരു ഉത്പന്നം ശരാശരി ഇന്ത്യാക്കാരന്റെ കണ്മുന്നില് വരാതെ ഒരു ദിവസം പോലും കടന്നു പോകാറില്ല. ഉപ്പു മുതല്‍ സോഫ്റ്റ്വെയര് വരെയുള്ള എല്ലാ ബിസിനസിലും ഉണ്ടെങ്കിലും മദ്യം, പുകയില, വിനോദം എന്നീ മേഖലകളില്‍ ടാറ്റായ്ക്ക് ബിസിനസ് സംരംഭങ്ങളില്ലെന്നതും ശ്രദ്ധേയം. സമാനമാണ് ഓഹരി വിപണിയിലും ടാറ്റാ ഗ്രൂപ്പ് ബ്രാന്‍ഡിനോടുള്ള നിക്ഷേപകരുടെ പ്രതിപത്തി.
ദീര്‍ഘകാലയളവില്‍ നിക്ഷേപകരെ കോടിപതികളാക്കുന്നതില് മുന്‍നിരയില്‍ തന്നെയാണ് ടാറ്റ ഗ്രൂപ്പ് ഓഹരികളുടേയും സ്ഥാനം. കോവിഡിന് ശേഷമുള്ള കാലയളവില്‍ തന്നെ നിരവധി ടാറ്റ ഗ്രൂപ്പ് കമ്പനികളുടെ ഓഹരികളാണ് നിക്ഷേപകര്‍ക്ക് മള്‍ട്ടിബാഗര്‍ നേട്ടം സമ്മാനിച്ചത്. എന്നാല്‍ നിക്ഷേപത്തിന്റെ ദൈര്‍ഘ്യം രണ്ട് പതിറ്റാണ്ടാണെങ്കില് ടാറ്റ ഗ്രൂപ്പ് ഓഹരികള്‍ നിക്ഷേപകര്‍ക്ക് നല്കയിരിക്കുന്നത് സ്വപ്ന സമാനമായ സമ്പത്താണ്. അതേപോലെ യശ്ശശരീരനായ ജുന്‍ജുന്‍വാലയെയും ശതകോടീശ്വരനാക്കിയതിനു മുഖ്യഘടകമായതും ടാറ്റ ഗ്രൂപ്പ് ഓഹരികളാണെന്നതും ശ്രദ്ധേയം.
മള്‍ട്ടിബാഗര്‍
ഇത്തരം മള്‍ട്ടിബാഗര്‍ നേട്ടത്തില്‍ മുന്‍നിരയിലാണ് ടാറ്റ ഗ്രൂപ്പിന്റെ ലൈഫ് സ്റ്റൈല്‍ കമ്പനിയായ ടൈറ്റന്റെ ഓഹരികളുടെ സ്ഥാനം. കഴിഞ്ഞ 20 വര്‍ഷത്തിനിടെ കേവലം 3 രൂപയില്‍ നിന്നും 2,535 രൂപയിലേക്കാണ് ഈ ടാറ്റ ഗ്രൂപ്പ് ഓഹരി കുതിച്ചുയര്‍ന്നത്. അതായത് നിക്ഷേപത്തിന്റെ 845 മടങ്ങഅ അഥവാ 84,500 ശതമാനം ആദായം. ഇതിലൂടെ 2002-ലെ ഒരു ലക്ഷം രൂപയുടെ ടൈറ്റന് കമ്പനി ഓഹരിയിലെ നിക്ഷേപം ഇന്ന് 169 കോടിയായി വളരുമായിരുന്നു.
20 വര്‍ഷ കാലയളവിനിടെ ഓഹരി വില കുതിച്ചുയര്‍ന്നതിനൊപ്പം 10:1 അനുപാതത്തില്‍ ഒരു തവണ ഓഹരി വിഭജനവും 1:1 അനുപാതത്തില്‍ ഒരു തവണ ബോണസ് ഓഹരിയും നല്‍കിയതിനാലാണ് ടൈറ്റന് ഓഹരിയില്‍ നിന്നുള്ള ആദായം സ്വപ്നതുല്യമായി മാറിയത്.
ടെറ്റന്‍ കമ്പനി
സ്വര്‍ണവും രത്നവും ഉള്‍പ്പെടെയുള്ള ജൂവലറി വിഭാഗവും വാച്ച്, കണ്ണട ഉള്‍പ്പെടെയുളള നിത്യോപയോഗ ഫാഷന്‍ വസ്തുക്കളും നിര്‍മിക്കുന്ന രാജ്യത്തെ പ്രശസ്ത സ്ഥാപനമാണ് ടൈറ്റന് കമ്പനി ലിമിറ്റഡ്. ടാറ്റ ഗ്രൂപ്പിന്റെയും തമിഴ്നാട് സര്‍ക്കാരിന്റെ വ്യവസായ വികസന സമിതിയായ ടിഡ്കോയുടേയും സംയുക്ത സംരംഭമായി 1984-ലാണ് തുടക്കം. ടൈറ്റന് എന്ന ബ്രാന്‍ഡ് നാമത്തില്‍ വാച്ച് നിര്‍മിച്ചു കൊണ്ടാണ് തുടക്കം. ഇന്ന് ലോകത്തെ അഞ്ചാമത്തെ വലിയ സംയോജിത വാച്ച് നിര്‍മാതാക്കളായി വളര്‍ന്നു.
1994-ല്‍ വൈവിധ്യവത്കരണത്തിന്റെ ഭാഗമായി 'തനിഷ്ക്' എന്ന ബ്രാന്‍ഡ് നാമത്തില്‍ ജൂവലറിയും പിന്നീട് 'ഐപ്ലസ്' എന്ന ബ്രാന്‍ഡിന് കീഴില്‍ കണ്ണടകളും 2005-ല്‍ 'ഫാസ്റ്റ് ട്രാക്ക്' എന്ന ബ്രാന്‍ഡില്‍ യുവാക്കള്‍ക്കു വേണ്ടിയുള്ള ഫാഷന്‍ വസ്തുക്കളും വിപണിയിലെത്തിക്കുന്നു. ഇതിനകം രാജ്യത്തെ ഏറ്റവും വലിയ ബ്രാന്‍ഡഡ് ജ്വല്ലറിയായി തനിഷ്ക് വളര്‍ന്നു കഴിഞ്ഞു. അതുപോലെ ടൈറ്റന് കമ്പനിയുടെ (BSE: 500114, NSE : TITAN) നിലവിലെ വിപണി മൂല്യം 2.25 ലക്ഷം കോടിയിലേക്ക് ഉയര്‍ന്നു.
ഓഹരി വിശദാംശം
നിലവില്‍ ടൈറ്റന് കമ്പനിയുടെ ഓഹകരികളില് 52.9 ശതമാനവും പ്രമോട്ടര്‍ ഗ്രൂപ്പിന്റെ കൈവശമാണ്. വിദേശ നിക്ഷേപകരുടെ പക്കല്‍ 16.77 ശതമാനവും ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങളുടെ പക്കല്‍ 11.42 ശതമാനവും റീട്ടെയില്‍ നിക്ഷേപകരുടെ പക്കല്‍ 18.92 ശതമാനം വീതവും ഓഹരികളുണ്ട്. മുടങ്ങാതെ ലാഭവിഹിതം നല്കുന്ന ടൈറ്റന് ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ് 0.30 ശതമാനമാണ്. പ്രതിയോഹരി ബുക്ക് വാല്യൂ 105.06 രൂപ നിരക്കിലും പിഇ അനുപാതം 75.91 മടങ്ങിലുമാണുള്ളത്.
അതുപോലെ ടൈറ്റന് കമ്പനിയുടെ ഓഹരിയിന്മേലുള്ള ആദായം 26 ശതമാനവും മൂലധന വിനിയോഗത്തിന്മേലുള്ള ആദായം 21.4 ശതമാനം നിരക്കിലുമാണുള്ളത്. ഇത് രണ്ടും ആരോഗ്യകരമായ നിലവാരമാണ്. അതേസമയം 52 ആഴ്ച കാലയളവില്‍ ടൈറ്റന് ഓഹരിയുടെ ഉയര്‍ന്ന വില 2,768 രൂപയും താഴ്ന്ന വില 1,797 രൂപയുമാണ്. നിലവില്‍ പ്രധാനപ്പെട്ട ഹ്രസ്വകാല, ദീര്‍ഘകാല മൂവിങ് ആവറേജ് നിലവാരങ്ങള്‍ക്ക് മുകളിലാണ് പ്രാജ് ഇന്‍ഡസ്ട്രീസ് ഓഹരി തുടരുന്നത്. ബുള്ളിഷ് സൂചനയാണിത്.
ജുന്‍ജുന്‍വാല
ജൂണ്‍ പാദത്തില്‍ ലഭ്യമായിട്ടുള്ള രേഖകള്‍ പ്രകാരം രാകേഷ് ജുന്‍ജുന്‍വാലയ്ക്കും അദ്ദേഹത്തിന്റെ ഭാര്യ രേഖയ്ക്കും കൂടി ടാറ്റ ഗ്രൂപ്പിന്റെ ലൈഫ്സ്റ്റൈല്‍ ഓഹരിയില്‍ നിര്‍ണായക നിക്ഷേപമുണ്ട്. രാകേഷിന്റെ പക്കല്‍ 3,53,10,395 ഓഹരികളും രേഖയുടെ കൈവശം 95,40,575 ഓഹരികളും സ്വന്തമായുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നു. അതായത് ജുന്‍ജുന്‍വാല ദമ്പതികളുടെ കൈവശം ടൈറ്റന് കമ്പനിയുടെ 5.1 ശതമാനം ഓഹരികള്‍ സ്വന്തമായുണ്ട്. നിലവില്‍ ഇതിന്റ വിപണി മൂല്യം 11,250 കോടിയാണ്.
സാമ്പത്തികം
ജൂണ്‍ പാദത്തില്‍ ടൈറ്റന് കമ്പനി നേടിയ വരുമാനം 9,443 കോടിയാണ്. ഈ കാലയളവില്‍ കമ്പനിയുടെ അറ്റാദായം 790 കോടിയാണ്. വാര്‍ഷികാടിസ്ഥാനത്തില്‍ ഈ രണ്ടു ഘടകങ്ങളിലും വര്‍ധന കാണിക്കുന്നു. അതേസമയം പയട്രോസ്ക്കി സ്കോറിന്റെ അടിസ്ഥാനത്തില്‍ ടൈറ്റന് കമ്പനിയെ പരിശോധിച്ചാല്‍ സാമ്പത്തിക സ്ഥിതി ശരാശരി (Piotroski Score: 5) നിലവാരത്തിലേയുള്ളൂ. കഴിഞ്ഞ 3 വര്‍ഷത്തിനിടെ കമ്പനിയുടെ വരുമാനത്തില്‍ 13.3 ശതമാനവും പ്രവര്‍ത്തന ലാഭത്തില്‍ 18.8 ശതമാനവും അറ്റാദായത്തില്‍ 15.7 ശതമാനം വീതം വളര്‍ച്ചയും രേഖപ്പെടുത്തി.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications