ദീര്‍ഘ കാലയളവില്‍ നിക്ഷേപകര്‍ക്ക് മികച്ച നേട്ടങ്ങള്‍ സമ്മാനിച്ച ചരിത്രമാണ് ടാറ്റാ ഗ്രൂപ്പ് കമ്പനികള്‍ക്കുള്ളത്. കോവിഡിന് ശേഷം ഓഹരി വിപണിയില്‍ പ്രകടമായ ബുള്‍ തരംഗത്തിലും നിരവധി ടാറ്റ ഗ്രൂപ്പ് ഓഹരികള്‍ മള്‍ട്ടിബാഗറുകളായി മാറിയിരുന്നു. അതുകൊണ്ട് തന്നെ എല്ലാത്തരം നിക്ഷേപകര്‍ക്കും ടാറ്റ ഗ്രൂപ്പ് ഓഹരികള്‍ പ്രിയപ്പെട്ടതാണ്. ഇത്തരത്തില്‍ പ്രമുഖമായ ഒരു ടാറ്റ ഗ്രൂപ്പ് കമ്പനിയുടെ ഓഹരി വിഭജനവുമായി ബന്ധപ്പെട്ട വിശദാംശങ്ങളാണ് ചുവടെ ചേര്‍ക്കുന്നത്.
ടാറ്റ സ്റ്റീല്‍
ഒരു നൂറ്റാണ്ടിലേറെ പ്രവര്‍ത്തന പാരമ്പര്യമുള്ള രാജ്യത്തെ മുന്‍നിര സ്റ്റീല്‍ നിര്‍മാണ കമ്പനിയാണ് ടാറ്റാ സ്റ്റീല്‍. മുംബൈ ആസ്ഥാനമായ ഈ ടാറ്റ ഗ്രൂപ്പ് കമ്പനിയുടെ പൂര്‍വനാമം ടിസ്കോ എന്നായിരുന്നു. ഭൂമിശാസ്ത്രപരമായി ഉത്പാദന ശൃംഖലാ വൈവിധ്യവത്കരണം നടത്തിയിട്ടുള്ള ലോകത്തെ വന്‍കിട സ്റ്റീല്‍ കമ്പനിയെന്ന വിശേഷണവും ടാറ്റ സ്റ്റീലിന് സ്വന്തം. ബ്രിട്ടണും നെതര്‍ലാന്‍ഡും അടക്കമുള്ള യൂറോപ്യന്‍ രാജ്യങ്ങളിലും ദക്ഷിണ പൂര്‍വ്വേഷ്യയിലും ഉള്‍പ്പെടെ 26 രാജ്യങ്ങളില്‍ ഉത്പാദന കേന്ദ്രങ്ങളുണ്ട്.
രാജ്യത്തെ രാണ്ടാമത്തെ വലിയ സ്റ്റീല്‍ ഉത്പാദകകരുമാണ് ടാറ്റ സ്റ്റീല്‍. 80,000-ലധികം ജീവനക്കാരുണ്ട്. കമ്പനിയുടെ ഏറ്റവും വലിയ നിര്‍മാണശാല ജാര്‍ഖണ്ഡിലെ ജംഷഡ്പൂരിലാണ്. 10 ലക്ഷം ടണ്‍ ആണ് വാര്‍ഷിക ഉത്പാദന ശേഷി.
സ്റ്റോക്ക് സ്പ്ലിറ്റ്
ഇക്കഴിഞ്ഞ ജൂണ്‍ 28-ന് ചേര്‍ന്ന ടാറ്റ സ്റ്റീലിന്റെ 115-ആമത് വാര്‍ഷിക പൊതുയോഗത്തില്‍ ഓഹരി വിഭജിക്കാന്‍ അനുമതി നല്‍കിയിരുന്നു. ഇതു പ്രകാരം ഓഹരികള്‍ 10:1 എന്ന അനുപാതത്തില്‍ വിഭജിക്കാനാണ് നീക്കം. അതായത് 10 രൂപ മുഖവിലയുള്ള ഓഹരി 1 രൂപ മുഖവിലയുള്ള 10 ഓഹരിയായി മാറും. ഇതിന് ആനുപാതികമായി ഓഹരിയുടെ വിപണി വിലയിലും മാറ്റം വരും. ഓഹരി വിഭജനത്തിനുള്ള എക്സ് സ്പ്ലിറ്റ് തീയതി ജൂലൈ 28-നും റെക്കോഡ് തീയതി 29-നുമാണെന്നും കമ്പനി നേതൃത്വം അറിയിച്ചു.
നിക്ഷേപകര്‍ക്ക് പ്രയോജനം ?
ഓഹരിയുടെ വില ഉയര്‍ന്നു നില്‍ക്കുകയും ചെറുകിട നിക്ഷേപകരുടെ പങ്കാളിത്തം കുറയുകയും ചെയ്യുമ്പോള്‍ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ വ്യാപാര ഇടപാടുകള്‍ കുറയുകയും അത് ലിക്വിഡിറ്റിയെ ബാധിക്കുകയും ചെയ്യും. ഈ സാഹചര്യത്തിലാണ് ഓഹരി വിഭജനത്തെ കുറിച്ച് കമ്പനികള്‍ ആലോചിക്കുന്നത്. ഇങ്ങനെ സ്റ്റോക്ക് സ്പ്ലിറ്റ് ചെയ്യുമ്പോള്‍ ഓഹരി വില താഴുന്നതിലൂടെ ചെറുകിട നിക്ഷേപകരില്‍ താല്പര്യം വര്‍ധിക്കുകയും ഇടപാടുകള്‍ ഉയരുകയും അതിലൂടെ ഓഹരി വില കൂടുകയും ചെയ്യാം. അങ്ങനെ സംഭവിക്കുകയാണെങ്കില്‍ വിപണി മൂല്യത്തില്‍ താല്‍ക്കാലികമായി നിക്ഷേപകന് മെച്ചം ലഭിക്കാം.
ഡിവിഡന്റ് വര്‍ധിക്കുമോ ?
കയ്യിലുള്ള ആകെ ഓഹരികളുടെ എണ്ണം വിഭജനത്തിലൂടെ വര്‍ധിക്കുന്നതു കൊണ്ട് പിന്നീട് കമ്പനിയില്‍ നിന്നും ലഭിച്ചേക്കാവുന്ന ലാഭവിഹിതത്തിലും (Dividend) വര്‍ധനയുണ്ടാകുമോയെന്ന് ചിന്തിക്കുകയാണെങ്കില്‍ ഇല്ല എന്നാണ് ഉത്തരം. കാരണം, ഓഹരിയുടെ മുഖവിലയുടെ (Face Value) അടിസ്ഥാനത്തിലാണ് ലാഭവിഹിതം കമ്പനികള്‍ പ്രഖ്യാപിക്കുന്നത്. അതിനാല്‍ വിഭജനം കാരണം ഓഹരിയുടെ മുഖവിലയും കുറയുന്നതിനാല്‍ പിന്നീടുള്ള ലാഭവിഹിതത്തില്‍ വര്‍ധനവ് ഉണ്ടാകുകയില്ല.
ഓഹരി വിശദാംശം
തിങ്കളാഴ്ച രാവിലെ 890 രൂപ നിരക്കിലാണ് ടാറ്റ സ്റ്റീല്‍ ഓഹരികള്‍ വ്യാപാരം ചെയ്യപ്പെടുന്നത്. നിലവില്‍ ഓഹരി 5, 10, 20-ദിവസ മൂവിങ് ആവറേജ് നിലവാരങ്ങള്‍ക്ക് മുകളിലാണ് തുടരുന്നത്. എന്നാല്‍ 50, 100, 200- ദിവസ മൂവിങ് ആവറേജ് നിലവാരങ്ങള്‍ക്ക് താഴെയുമാണ്. കഴിഞ്ഞ 3 മാസത്തിനിടെ 35 ശതമാനത്തോളം ടാറ്റ സ്റ്റീല്‍ ഓഹരി ഇടിഞ്ഞു. അതേസമയം 52 ആഴ്ച കാലയളവിലെ ഓഹരിയുടെ ഉയര്‍ന്ന വില 1,534.50 രൂപയും താഴ്ന്ന വില 827 രൂപയുമാണ്.
ഏറ്റവുമൊടുവില്‍ ടാറ്റ സ്റ്റീലിന്റെ (BSE: 500470, NSE : TATASTEEL) വിപണി മൂല്യം 1,08,558 കോടിയാണ്. മുടങ്ങാതെ ലാഭവിഹിതം നല്കുന്ന ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ് 5.74 ശതമാനമാണ്. ഇക്കഴിഞ്ഞ മാസം പ്രതിയോഹരി 51 രൂപ വീതം ഡിവിഡന്റ് നല്‍കിയിരുന്നു. അതേസമയം ഓഹരിയുടെ ബുക്ക് വാല്യൂ 958.50 രൂപ നിരക്കിലാണ്. സ്റ്റീല്‍ ഓഹരികളുടെ ശരാശരി പിഇ റേഷ്യോ 4.60 ആയിരിക്കുമ്പോള്‍ ടാറ്റ സ്റ്റീലിന്റേത് 2.70 നിലവാരത്തിലാണെന്നതും ശ്രദ്ധേയം.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലേയും മ്യൂച്ചല്‍ ഫണ്ടിലേയും നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

മഹീന്ദ്ര ഓഹരികളിൽ വൻ കുതിപ്പിന് കളമൊരുങ്ങുന്നു; ടാർഗെറ്റ് പ്രൈസ് ഉയർത്തി ബ്രോക്കറേജ് സ്ഥാപനങ്ങൾ

ക്രെഡന്റ് കണക്ട് എൻ കെയർ ലിസ്റ്റിംഗ്: ഐപിഒ കുതിപ്പിന് പിന്നാലെ വിപണിയിൽ വൻ പ്രതീക്ഷ

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

സോഷ്യൽ മീഡിയയിലെ മൈക്രോക്യാപ് തരംഗം: പണം നഷ്ടപ്പെടാതിരിക്കാൻ തിങ്കളാഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

പാദഫലങ്ങൾക്ക് പിന്നാലെ ഓഹരി വിപണിയിൽ വൻ മാറ്റം; ബ്രോക്കറേജുകളുടെ പുതിയ റേറ്റിംഗുകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

റെയിൽടെൽ ടെൻഡർ നടപടികൾ ഇന്ന് പൂർത്തിയാകും: ഓഹരി വിപണിയിൽ വൻ കുതിപ്പിന് സാധ്യതയോ?

സ്വാതന്ത്ര്യദിന പ്രസംഗം: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത? നിക്ഷേപകർ ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യതയുള്ള ഓഹരികൾ ഇവയാണ്

സ്വാതന്ത്ര്യദിന പ്രസംഗം: തിങ്കളാഴ്ച റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടത്തിന് സാധ്യത

ഐപിഒ അപേക്ഷിക്കാൻ അവസാന അവസരം; അലോട്ട്മെന്റ് ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ



Click it and Unblock the Notifications