സ്ഥിര നിക്ഷേപത്തിലൂടെ നികുതി ആനുകൂല്യങ്ങൾ; എസ്‌ബി‌ഐ ടാക്സ് സേവിംഗ്സ് സ്കീം - അറിയേണ്ടതെല്ലാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആദായനികുതി ആനുകൂല്യങ്ങൾക്കായി ഒരു സ്ഥിര നിക്ഷേപം തിരഞ്ഞെടുത്താലോ? അങ്ങനെയെങ്കിൽ അത്തരമൊരു സ്ഥിര നിക്ഷേപത്തെക്കുറിച്ചറിയാം. രാജ്യത്തെ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ബി‌ഐ) അവരുടെ പ്രത്യേക തരം സ്ഥിര നിക്ഷേപ (എഫ്‌ഡി) പദ്ധതി പ്രകാരം ഉപഭോക്താക്കൾക്ക് ആദായനികുതി ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നുണ്ട്. എസ്‌ബി‌ഐ ടാക്സ് സേവിംഗ്സ് സ്കീം എന്നും അറിയപ്പെടുന്ന ഈ പദ്ധതി ആദായനികുതി നിയമത്തിലെ സെക്ഷൻ 80 സി പ്രകാരമാണ് നികുതി ആനുകൂല്യം നൽകുന്നത്.

 


എസ്‌ബിഐ ടാക്‌സ് സേവിംഗ്‌സ് സ്‌കീമിനെക്കുറിച്ച് കൂടുതലറിയാം

ആർക്കൊക്കെ നിക്ഷേപിക്കാം

ആർക്കൊക്കെ നിക്ഷേപിക്കാം

രാജ്യത്ത് താമസിക്കുന്ന ഏതൊരു പൗരനും ഈ പദ്ധതിയില്‍ നിക്ഷേപം നടത്താന്‍ അര്‍ഹതയുണ്ടെന്നാണ് എസ്ബിഐയുടെ വെബ്സൈറ്റ് പറയുന്നത്. ഈ സ്‌കീമില്‍ നിക്ഷേപിക്കുന്നതിന് ഒരു വ്യക്തിക്ക് ആദായനികുതി സ്ഥിരം അക്കൗണ്ട് നമ്പർ (പാന്‍) ആവശ്യമാണ്.

നിക്ഷേപ തുക

നിക്ഷേപ തുക

ഒരു വ്യക്തിക്ക് കുറഞ്ഞത് 1,000 രൂപ അല്ലെങ്കില്‍ അതിന്റെ ഗുണിതങ്ങളായും നിക്ഷേപിക്കാം. എന്നാല്‍ ഇതിലെ പരമാവധി നിക്ഷേപം ഒരു വര്‍ഷം 1,50,000 രൂപ വരെയാണ്. അതായത് ഒരു സാമ്പത്തിക വർഷത്തിൽ 1.5 ലക്ഷം രൂപ വരെയാണ് ആദായനികുതി ആനുകൂല്യങ്ങൾക്കായി ക്ലെയിം ചെയ്യാൻ കഴിയുക.

പലിശ നിരക്ക്

പലിശ നിരക്ക്

എസ്‌ബിഐ ടാക്സ് സേവിംഗ്സ് സ്കീമിന് നൽകുന്ന പലിശനിരക്ക്, ടേം ഡെപ്പോസിറ്റുകൾക്ക് ബാധകമായ പലിശ നിരക്കിന് തുല്യമാണ്. എന്നാൽ എസ്‌ബി‌ഐ സ്റ്റാഫുകൾ‌ക്കും എസ്‌ബി‌ഐ പെൻ‌ഷൻ‌ക്കാർ‌ക്കും നൽകുന്ന പലിശ നിരക്ക് ബാധകമായ നിരക്കിനേക്കാൾ 1.00% കൂടുതലാണ്. അതേപോലെ 60 വയസും അതിൽ കൂടുതലുമുള്ള എല്ലാ മുതിർന്ന പൗരന്മാർക്കും, ബാധകമായ നിരക്കിനേക്കാൾ 0.50% കൂടുതൽ ലഭിക്കും. നിലവിലുള്ള നിരക്കിൽ ടിഡിഎസ് ബാധകമാണ്. ആദായനികുതി കിഴിവിൽ നിന്ന് ഇളവ് ലഭിക്കുന്നതിന് ഫോം 15 ജി / എച്ച് നിക്ഷേപകന് സമർപ്പിക്കാം.

നിക്ഷേപത്തിന്റെ കാലവധി

നിക്ഷേപത്തിന്റെ കാലവധി

എസ്‌ബിഐ ടാക്സ് സേവിംഗ്സ് സ്കീമിന്റെ ഏറ്റവും കുറഞ്ഞ കാലാവധി അഞ്ച് വര്‍ഷമാണ്, അത് പരമാവധി 10 വര്‍ഷം വരെ പോകാം. ഇന്ത്യയിലുടനീളമുള്ള എല്ലാ ബ്രാഞ്ചുകളിലും (പ്രത്യേക ക്രെഡിറ്റ് ഇന്റൻസീവ് ബ്രാഞ്ചുകൾ ഒഴികെ) ഈ പദ്ധതി ലഭ്യമാണ്. അഞ്ച് വർഷത്തെ ലോക്ക്-ഇൻ കാലയളവിൽ വായ്പാ സൗകര്യം ലഭ്യമല്ല.

പെട്ടന്നുള്ള പിന്‍വലിക്കല്‍

പെട്ടന്നുള്ള പിന്‍വലിക്കല്‍

എസ്ബിഐയുടെ വെബ്സൈറ്റ് നൽകുന്ന വിവരങ്ങൾ പ്രകാരം നിക്ഷേപകന് ടേം ഡെപ്പോസിറ്റ് സ്വീകരിച്ച തീയതി മുതല്‍ അഞ്ച് വര്‍ഷം അവസാനിക്കുന്നതിന് മുമ്പ് പിന്‍വലിക്കാനാവില്ല. 5 വർഷം പൂർത്തിയാക്കിയ ശേഷം ടേം ഡെപ്പോസിറ്റിന് ബാധകമായ നിബന്ധനകളും വ്യവസ്ഥകളും അനുസരിച്ച് അകാല പിൻവലിക്കൽ അനുവദിക്കും.

മറ്റ് നിബന്ധനകളും വ്യവസ്ഥകളും

മറ്റ് നിബന്ധനകളും വ്യവസ്ഥകളും

അക്കൗണ്ട് ഉടമ മരണപ്പെടുകയാണെങ്കിൽ, നോമിനി / നിയമപരമായ അവകാശികൾക്ക് കാലാവധി പൂർത്തിയാകുന്നതിന് മുമ്പോ ശേഷമോ എപ്പോൾ വേണമെങ്കിലും നിക്ഷേപം പിൻവലിക്കാൻ കഴിയും. ജോയിന്റ് അക്കൗണ്ട് ആണെങ്കിൽ, ആദ്യ അക്കൗണ്ട് ഉടമ മരണപ്പെടുകയാണെങ്കിൽ, മറ്റ് ഉടമയ്ക്ക് കാലാവധി പൂർത്തിയാകുന്നതിന് മുമ്പായി നിക്ഷേപം പിൻവലിക്കാൻ അർഹതയുണ്ട്. ഈ സാഹചര്യത്തിൽ ഒരു പിഴയും കൂടാതെ ഡെപ്പോസിറ്റ് പ്രവർത്തിപ്പിച്ച കാലയളവിന് ബാധകമായ നിരക്കിൽ പലിശ ലഭിക്കും.


English summary

Tax benefits through fixed deposits; SBI Tax Savings Scheme, Everything you need to know | സ്ഥിര നിക്ഷേപത്തിലൂടെ നികുതി ആനുകൂല്യങ്ങൾ; എസ്‌ബി‌ഐ ടാക്സ് സേവിംഗ്സ് സ്കീം - അറിയേണ്ടതെല്ലാം

Tax benefits through fixed deposits; SBI Tax Savings Scheme, Everything you need to know
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X