വിപണിയിലെ ചാഞ്ചാട്ടത്തിനിടയിലും കുതിപ്പിനുള്ള കളമൊരുക്കം; ഈയാഴ്ച വാങ്ങാവുന്ന 5 ഓഹരികള്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കഴിഞ്ഞയാഴ്ച പ്രധാന സൂചികയായ നിഫ്റ്റി രേഖപ്പെടുത്തിയ താഴ്ന്ന നിലവാരം 15,511 ആയിരുന്നെങ്കിലും ഹ്രസ്വകാല ചാര്‍ട്ടിലെ 'ഹയര്‍ ഹൈ ഹയര്‍ ലോ' പാറ്റേണിന് അംഗഭംഗം വന്നിട്ടില്ല. ഇതൊരു പോസിറ്റീവ് സൂചനയാണ്. സമാനമായി വിശാല വിപണിയില്‍ ഭൂരിപക്ഷം ഓഹരികളും നേടിയ മുന്നേറ്റവും അനുകൂല ഘടകമാണ്.

 

നിഫ്റ്റി

ഡെറിവേറ്റീവ് വിഭാഗത്തില്‍ നിഫ്റ്റിയുടെ ജൂലൈ സീരിസിലേക്ക് നടന്ന 'റോള്‍ഓവര്‍' ശരാശരി കണക്കിലും താഴെയാണ്. അതിനാല്‍ 'ഷോര്‍ട്ട്സെല്‍' കോണ്‍ട്രാക്ടുകളും കുറഞ്ഞ അനുപാതത്തിലാവും പുതിയ സീരിസിലേക്ക് മാറ്റപ്പെട്ടിട്ടുണ്ടാവുക. നിലവില്‍ വിദേശ നിക്ഷേപകരുടെ കൈവശം കനത്ത തോതില്‍ 'ഷോര്‍ട്ട്സെല്‍' കോണ്‍ട്രാക്ടുകളാണുള്ളത്. എന്തെങ്കിലും രീതിയില്‍ അനുകൂല വാര്‍ത്തകള്‍ ഉണ്ടായാല്‍ 'ഷോര്‍ട്ട് കവറിങ്ങി'ന് ഇടയാക്കും. ടെക്‌നിക്കല്‍ സൂചകങ്ങളുടെ അടിസ്ഥാനത്തില്‍ ഈയാഴ്ച വാങ്ങാവുന്ന 5 ഓഹരികള്‍ ചുവടെ ചേര്‍ക്കുന്നു.

ഐടിസി

ഐടിസി

വമ്പന്‍ എഫ്എംസിജി കമ്പനിയായ ഐടിസി ഓഹരിയുടെ ചാര്‍ട്ടില്‍ കുതിപ്പിന്റെ ലക്ഷണമായ 'ഹയര്‍ ടോപ് ഹയര്‍ ബോട്ടം' പാറ്റേണ്‍ ദൃശ്യമാണ്. 52 ആഴ്ച കാലയളവിലെ ഉയര്‍ന്ന നിലവാരത്തിന് സമീപമാണ് ഇത്തരമൊരു പാറ്റേണ്‍ ഓഹരി പ്രകടിപ്പിക്കുന്നത് എന്നതും ശ്രദ്ധേയം. ഇത്തരം നീക്കങ്ങളില്‍ ഓഹരി ഇടപാടുകളുടെ എണ്ണം വര്‍ധിക്കുന്നതും ശുഭസൂചനയാണ്. കൂടാതെ പ്രധാന മൂവിങ് ആവറേജ് നിലവാരങ്ങള്‍ക്ക് മുകളിലാണ് ഐടിസി (BSE: 500875, NSE : ITC) ഓഹരിയെന്നതും അന്തര്‍ലീനമായ കുതിപ്പിന്റെ ശക്തി പ്രകടമാക്കുന്നു.

 • വാങ്ങാവുന്നത്: 270- 280 രൂപ
 • സ്റ്റോപ് ലോസ്: 260 രൂപ
 • ലക്ഷ്യവില: 300+ രൂപ
ഹിന്ദുസ്ഥാന്‍ യൂണിലെവര്‍

ഹിന്ദുസ്ഥാന്‍ യൂണിലെവര്‍

വിപണിയിലെ ചാഞ്ചാട്ടങ്ങളിലും തിരിച്ചടികളിലും ശക്തമായ പ്രതിരോധം കാണിക്കുകയും അതിവേഗം പൂര്‍വസ്ഥിതിയിലേക്ക് മടങ്ങിവരാനുമുള്ള കഴിവും ഹിന്ദുസ്ഥാന്‍ യൂണിലെവര്‍ ഓഹരി ഇതിനോടകം പലകുറി തെളിയിച്ചതാണ്. അടുത്തിടെ നേരിട്ട കനത്ത തിരുത്തലിനു ശേഷം ഈ ലോ-ബീറ്റ (Low-beta) ഓഹരി വീണ്ടും കുതിപ്പിന്റെ പാതയിലേക്ക് മടങ്ങിയെത്തി. ഇതിനു ശേഷം ചാര്‍ട്ടില്‍ 'ഹയര്‍ ടോപ് ഹയര്‍ ബോട്ടം' പാറ്റേണ്‍ ദൃശ്യമാണ്. സമീപകാല താഴ്ന്ന നിലവാരം കാത്തു സൂക്ഷിക്കുന്നിടത്തോളം ഹിന്ദുസ്ഥാന്‍ യൂണിലെവര്‍ (BSE: 500696, NSE : HINDUNILVR) ഓഹരിയില്‍ ഓരോ വീഴ്ചയും വാങ്ങാനുള്ള അവസരമാണ്.

 • വാങ്ങാവുന്നത്: 2,250 രൂപ
 • സ്റ്റോപ് ലോസ്: 2,150 രൂപ
 • ലക്ഷ്യവില: 2,400 രൂപ
ഹാവെല്‍സ് ഇന്ത്യ

ഹാവെല്‍സ് ഇന്ത്യ

സമീപകാലത്തെ താഴ്ന്ന നിലവാരത്തില്‍ നിന്നും സ്ഥിരതായര്‍ജിച്ച ശേഷം കഴിഞ്ഞ ദിവസങ്ങളില്‍ ഹാവെല്‍സ് ഇന്ത്യ (BSE: 517354, NSE : HAVELLS) ഓഹരികള്‍ കയറാനുള്ള ശ്രമം ഊര്‍ജിതമാക്കി. ടെക്‌നിക്കല്‍ സൂചകങ്ങളുടെ അടിസ്ഥാനത്തില്‍ വിലയിരുത്തിയാല്‍ റിസ്‌കിന് ആനുപാതികമായ നേട്ടം ആകര്‍ഷകമാണ്. കൂടാതെ ആര്‍എസ്‌ഐ സൂചകത്തില്‍ പോസിറ്റീവ് ക്രോസ്ഓവര്‍ ദൃശ്യമായിട്ടുള്ളതും അനുകൂല ഘടകമാണ്.

 • വാങ്ങാവുന്നത്: 1,100 രൂപ
 • സ്റ്റോപ് ലോസ്: 1,080 രൂപ
 • ലക്ഷ്യവില: 1,160 രൂപ

Also Read: അമേരിക്കയും റഷ്യയും 'ചരടുവലിച്ചു'! എന്നിട്ടും കൂസാതെ മുന്നോട്ട്; തലയുയര്‍ത്തിപ്പിടിച്ച് 8 ഓഹരികള്‍

ഐനോക്‌സ് ലെയ്ഷര്‍

ഐനോക്‌സ് ലെയ്ഷര്‍

കഴിഞ്ഞ ദിവസങ്ങളിലായി ഐനോക്‌സ് ലെയ്ഷര്‍ ഓഹരിയില്‍ ആവേശക്കുതിപ്പ് വ്യക്തമാണ്. ഇതിനിടെ സമീപകാല ഉയര്‍ന്ന നിലവാരവും ഓഹരി മറികടന്നു. ഈ സമയത്ത് ഓഹരി ഇടപാടിന്റെ എണ്ണം കൂടുന്നതും ശുഭസൂചനയാണ്. അതിനാല്‍ സമീപഭാവിയില്‍ ഐനോക്‌സ് ലെയ്ഷര്‍ (BSE: 532706, NSE : INOXLEISUR) ഓഹരിയില്‍ കുതിപ്പിനുള്ള സാധ്യതയും ശക്തമാണ്.

 • വാങ്ങാവുന്നത്: 510- 515 രൂപ
 • സ്റ്റോപ് ലോസ്: 495 രൂപ
 • ലക്ഷ്യവില: 530- 540 രൂപ

Also Read: ഡോളറിനെതിരേ രൂപ ദുര്‍ബലമാകുമ്പോൾ കൈയും കെട്ടിയിരുന്ന് ലാഭം വാരുന്ന 5 ഓഹരികള്‍

ഐസിഐസിഐ ബാങ്ക്

ഐസിഐസിഐ ബാങ്ക്

കഴിഞ്ഞയാഴ്ച 680 രൂപ നിലവാരത്തിലേക്ക് വീണിരുന്നെങ്കിലും ഐസിഐസിഐ ഓഹരിയില്‍ ശക്തമായ കുതിപ്പ് കാണാനായി. പൂര്‍വകാല ചരിത്രം നോക്കിയാലും ഈ നിലവാരം ഓഹരിയുടെ ശക്തമായ സപ്പോര്‍ട്ട് മേഖലയാണെന്ന് മനസിലാക്കാം. ഈ നിലവാരം ഐസിഐസിഐ ബാങ്ക് (BSE: 532174, NSE : ICICIBANK) ഓഹരി നിലനിര്‍ത്തുന്നിടത്തോളം ഓഹരിയില്‍ കുതിപ്പിനുള്ള സാധ്യത അവശേഷിക്കും.

 • വാങ്ങാവുന്നത്: 700 രൂപ
 • സ്റ്റോപ് ലോസ്: 680 രൂപ
 • ലക്ഷ്യവില: 730- 740 രൂപ
അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.

Read more about: stock market share market
English summary

Technical Bullish Stocks: ICICI Bank ITC Hindustan Unilever And 2 Shares Can Buy For This Week

Technical Bullish Stocks: ICICI Bank ITC Hindustan Unilever And 2 Shares Can Buy For This Week
Story first published: Sunday, July 3, 2022, 17:20 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X