തുടര്‍ച്ചയായ നാലാമത്തെ ആഴ്ചയും ബെയറുകള്‍ കളം പിടിക്കുന്ന കാഴ്ചയാണ് വിപണിയില്‍ ദൃശ്യമായത്. നിര്‍ണായക സപ്പോര്‍ട്ട് മേഖലകള്‍ തകര്‍ക്കപ്പെടുകയും പ്രധാന സൂചികകളില്‍ 4 ശതമാനത്തോളം നഷ്ടം ആഴ്ച കാലയളവില്‍ രേഖപ്പെടുത്തുന്നതിനും സാക്ഷിയായി. യുഎസ് ഫെഡറല്‍ റിസര്‍വും തികച്ചും അപ്രതീക്ഷിതമായി ആര്‍ബിഐയും പലിശ നിരക്കുകള്‍ വര്‍ധിപ്പിച്ചതാണ് വിപണിയിലെ തിരിച്ചടിക്ക് കാരണം. വരുന്നയാഴ്ചത്തെ വിപണിയുടെ സാധ്യതകളും ഹ്രസ്വകാല വ്യാപാരത്തിന് പരിഗണിക്കാവുന്ന 2 ഓഹരികളും താഴെ ചേര്‍ക്കുന്നു.
ടെക്നിക്കല്‍ അനാലിസിസ്
കഴിഞ്ഞയാഴ്ചത്തെ വ്യാപാരം പൂര്‍ത്തിയായതോടെ പ്രധാന സൂചികയായ നിഫ്റ്റിയുടെ ആഴ്ച കാലയളവിലെ ചാര്‍ട്ടില്‍ ബെയറിഷ് കാന്‍ഡിലാണ് രൂപപ്പെട്ടത്. ഇത് വിപണിയിലെ വില്പന സമ്മര്‍ദത്തെയാണ് സൂചിപ്പിക്കുന്നത്. കൂടാതെ മാര്‍ച്ച്- ഏപ്രില്‍ കാലയളവില്‍ 15,671-ല്‍ നിന്നും 18,115-ലേക്ക് നടന്ന റാലിയുടെ 61.8 ശതമാനം റീട്രേസ്മെന്റ് നിലവാരത്തിന് താഴെയാണ് ക്ലോസിങ് എന്നതും വരാനിരിക്കുന്ന വില്പന സമ്മര്‍ദത്തിന്റെ സൂചനയാണ്. ഇതിനോടൊപ്പം 'ഹെഡ് & ഷോള്‍ഡേഴ്സ്' പാറ്റേണിന്റെ 'നെക്ക്ലൈനി'ന് താഴെയാണ് സൂചിക നില്‍ക്കുന്നത് എന്നതും ശുഭസൂചനയല്ല നല്‍കുന്നത്.
നിലവില്‍ നിഫ്റ്റി, 21, 50-ദിവസ മൂവിങ് ആവറേജ് നിലവാരങ്ങള്‍ക്ക് താഴെയാണ് നില്‍ക്കുന്നത്. എന്നിരുന്നാലും മൊമന്റം സൂചകമായ സ്റ്റോക്കാസ്റ്റിക് വ്യാപാരം ചെയ്യപ്പെടുന്നത് നെഗറ്റീവ് ക്രോസ്ഓവറോടെയാണ് എന്നത് താഴേക്കുള്ള വീഴ്ച സമീപ ഭാവിയില്‍ പരിമിതപ്പെടുമെന്ന സൂചനയും നല്‍കുന്നുണ്ട്. അതിനാല്‍ 16,200 നിലവാരത്തില്‍ നിന്നും നിഫ്റ്റി പിന്തുണയാര്‍ജിക്കുമെന്നാണ് കരുതുന്നത്. ഈ നിലവാരം തകര്‍ക്കപ്പെട്ടാല്‍ നിഫ്റ്റി 15,800-ലേക്ക് വീഴാം. അതേസമയം തൊട്ടടുത്ത പ്രതിരോധം 16,900- 17,000 നിലവാരത്തില്‍ പ്രതീക്ഷിക്കാം. ബാങ്ക് നിഫ്റ്റിക്ക് 33,800 നിലവാരത്തില്‍ സപ്പോര്‍ട്ടും 36,000 നിലവാരത്തില്‍ പ്രതിരോധവും അനുഭവപ്പെടാം.
ഐടിസി
സിഗരറ്റ്, എഫ്എംസിജി, ഹോട്ടല്‍ ഉള്‍പ്പെടെ വിവിധ മേഖലകളില്‍ വമ്പന്‍ സംരംഭങ്ങളുള്ള കമ്പനിയാണ് ഐടിസി (BSE: 500875, NSE : ITC). കഴിഞ്ഞയാഴ്ച 266 രൂപയിലാണ് ഓഹരി ക്ലോസ് ചെയ്തത്. ഈ നിലവാരത്തില്‍ നിന്നും 300- 330 രൂപ ലക്ഷ്യമാക്കി ഓഹരികള്‍ വാങ്ങാമെന്ന് ചോയിസ് ബ്രോക്കിങ്ങിന്റെ സുമിത ബഗഡിയ നിര്‍ദേശിച്ചു. ഇതിലൂടെ അടുത്ത 4 ആഴ്ചയ്ക്കുള്ളില്‍ 13 ശതമാനം മുതല്‍ 24 ശതമാനം വരെ നേട്ടം കരസ്ഥമാക്കാം. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 230 രൂപ നിലവാരത്തില്‍ ക്രമീകരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
ഐടിസി ഓഹരിയുടെ മാസക്കാലയളവിലെ ചാര്‍ട്ടില്‍ ബ്രേക്കൗട്ട് ദൃശ്യമാണ്. സ്ഥിരതയാര്‍ജിക്കലിനു ശേഷം വര്‍ധിക്കുന്ന ഇടപാടുകളോടെയുള്ള ഓഹരിയുടെ നീക്കം വരാനിരിക്കുന്ന കുതിപ്പിനുള്ള സൂചനയാണ്. ഓഹരിയുടെ ആഴ്ച കാലയളവിലുള്ള ചാര്‍ട്ടിലും 'സിമ്മട്രിക്കല്‍ ട്രയാംഗിള്‍ ഫോര്‍മേഷനില്‍' നിന്നുള്ള അപ്പര്‍ ബാന്‍ഡില്‍ നിന്നും ബ്രേക്കൗട്ട് പ്രകടമാണ്. ഇതും ഓഹരിയിലെ പോസിറ്റീവ് ക്രോസ്ഓവറും കുതിപ്പിനെ സാധൂകരിക്കുന്നു. അതിനാല്‍ ഓഹരി 260 രൂപയിലേക്ക് താഴുന്നുണ്ടെങ്കില്‍ വാങ്ങാവുന്നതാണെന്നും സുമീത് ബഗഡിയ വ്യക്തമാക്കി.
ഹീറോ മോട്ടോ കോര്‍പ്
രാജ്യത്തെ ഏറ്റവും വലിയ ഇരുചക്ര വാഹന നിര്‍മാതാക്കളാണ് ഹീറോ മോട്ടോ കോര്‍പ്. കഴിഞ്ഞയാഴ്ച 2,562 രൂപയിലാണ് ഓഹരി വ്യാപാരം അവസാനിപ്പിച്ചത്. ഇവിടെ നിന്നും 2,800 രൂപ ലക്ഷ്യമാക്കി ഓഹരി വാങ്ങാമെന്ന് ചോയിസ് ബ്രോക്കിങ് നിര്‍ദേശിച്ചു. ഇതിലൂടെ അടുത്ത 3-4 ആഴ്ചയ്ക്കുള്ളില്‍ 9 ശതമാനം നേട്ടം കരസ്ഥമാക്കാം. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 2,340 രൂപ നിലവാരത്തില്‍ ക്രമീകരിക്കണമെന്നും ബ്രോക്കറേജ് സ്ഥാപനം സൂചിപ്പിച്ചു.
ഹീറോ മോട്ടോ കോര്‍പിന്റെ (BSE: 500182, NSE : HEROMOTOCO) ആഴ്ച കാലയളവിലെ ചാര്‍ട്ടില്‍ 'ബുള്ളിഷ് എന്‍ഗള്‍ഫിങ് കാന്‍ഡില്‍സ്റ്റിക്' ദൃശ്യമായി. ഈ ബുള്ളിഷ് റിവേഴ്സല്‍ പാറ്റേണ്‍ വരാനിരിക്കുന്ന ഓഹരിയിലെ കുതിപ്പിനുള്ള സൂചനയാണ്. കൂടാതെ നേരത്തെ പൂര്‍ത്തിയാക്കിയ റാലിയുടെ 61.8 ശതമാനം ഫിബനോസി റീട്രേസ്മെന്റ് നിലവാരത്തില്‍ നിന്നും പിന്തുണയാര്‍ജിച്ചതും അനുകൂലമാണ്. ടെക്നിക്കല്‍ സൂചകമായ എംഎസിഡിയില്‍ പോസിറ്റീവ് ക്രോസ്ഓവറും ദൃശ്യമാണ്. അതിനാല്‍ അടുത്തിടെ ഓഹരിയില്‍ നേരിട്ട തിരുത്തല്‍ മികച്ച അവസരാമാണെന്നും സുമീത് ബഗഡിയ സൂചിപ്പിച്ചു.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം ചോയിസ് ബ്രോക്കിങ് പുറത്തിറക്കിയ റിസര്‍ച്ച് റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ഇന്ത്യൻ ഓഹരി വിപണി: ഇന്ന് നിക്ഷേപകർക്ക് എന്ത് സംഭവിക്കും?

ആർബിഐ വായ്പാനയം: ഈ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

ഓഹരി വിപണിയിൽ ആശങ്ക; ആർബിഐ തീരുമാനത്തിനായി കാതോർത്ത് നിക്ഷേപകർ

ഹിൻഡാൽകോ, വേദാന്ത ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർക്ക് ഇനി നല്ല കാലം?

ഹിൻഡാൽകോ, വേദാന്ത ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർക്ക് ഇനി നല്ല കാലം?

ആർബിഐ പണനയം നാളെ: നിങ്ങളുടെ ഇഎംഐ കുതിച്ചുയരുമോ?

ആർബിഐ തീരുമാനം: നിങ്ങളുടെ ഇഎംഐ കുറയുമോ അതോ കൂടുമോ?

റിപ്പോ നിരക്ക് മാറ്റമില്ല: ഇഎംഐ ഭാരം കുറയ്ക്കാൻ വഴികൾ

ആർബിഐ വായ്പാനയം: ഈ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

ഇന്ത്യൻ ഓഹരി വിപണിയിൽ അപ്രതീക്ഷിത കുതിപ്പ്; നിക്ഷേപകർക്ക് ആശ്വാസം

ഇന്ത്യൻ ഓഹരി വിപണി: ഇന്ന് നിക്ഷേപകർക്ക് എന്ത് സംഭവിക്കും?



Click it and Unblock the Notifications