നിര്‍ണായകമായ 17,000 നിലവാരത്തിന് മുകളിലും 200- ദിവസ മൂവിങ് ആവറേജ് (17,033) മറികടന്നും നിഫ്റ്റി സൂചികയ്ക്ക് ക്ലോസ് ചെയ്യാന്‍ സാധിച്ചത് വിപണിയിലെ ബുള്ളുകള്‍ക്ക് ആത്മവിശ്വാസം പകരുന്ന ഘടകമാണ്. ഇനി നിഫ്റ്റിക്ക് തൊട്ടു മുന്നിലുള്ള കടമ്പ 17,500 നിലവാരമാണ്. ഇതും ഭേദിക്കാനായാല്‍ 17,800- 18,000 നിലവാരം ലക്ഷ്യമിടാം.
എന്നിരുന്നാലും സമീപ ദിവസങ്ങളില്‍ മികച്ച മുന്നേറ്റം കാഴ്ച വെച്ചതു കൊണ്ട് ലാഭമെടുപ്പിനുള്ള സാധ്യതയും നിലനില്ക്കുന്നു. അങ്ങനെയെങ്കില്‍ 16,950/ 16,800 നിലവാരത്തില്‍ നിന്നും പിന്തുണയാര്‍ജിക്കാന്‍ നിഫ്റ്റി സൂചിക ശ്രമിക്കും. ഈയാഴ്ച വാങ്ങാവുന്ന 5 ഓഹരികള്‍ ചുവടെ ചേര്‍ക്കുന്നു.
ഇന്‍ഫോസിസ്
മുന്‍നിര ഐടി കമ്പനിയായ ഇന്‍ഫോസിസിന്റെ ഓഹരികള്‍ 1,540- 1,550 രൂപ നിലവാരത്തില്‍ നില്ക്കുമ്പോള് വാങ്ങിക്കാമെന്ന് ഏഞ്ചല്‍ വണ്‍ നിര്‍ദേശിച്ചു. ഇവിടെ നിന്നും ഹ്രസ്വകാലയളവില്‍ ഓഹരി വില 1,660/ 1,690 രൂപയിലേക്ക് ഉയരാമെന്നാണ് അനുമാനം. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 1,490 രൂപയില്‍ ക്രമീകരിക്കണമെന്നും ബ്രോക്കറേജ് സ്ഥാപനം വ്യക്തമാക്കി.
കാരണം: ഇന്‍ഫോസിസ് (BSE: 500209, NSE : INFY) ഓഹരിയുടെ ചാര്‍ട്ടില്‍ 'ഹയര്‍ ടോപ് ഹയര്‍ ബോട്ടം' പാറ്റേണ്‍ പ്രകടമാണ്. ഇതൊരു ബുള്ളിഷ് റിവേഴ്സല്‍ സൂചനയാണ്. അടുത്തിടെയുള്ള ഈ മുന്നേറ്റത്തില്‍ രണ്ടാമത്തെ ബുള്ളിഷ് ഗ്യാപും രേഖപ്പെടുത്തിയത് കുതിപ്പിന്റെ ശക്തിയെ സൂചിപ്പിക്കുന്നു. 89 ഇഎംഎ നിലവാരത്തിന് മുകളിലാണെന്നതും അനുകൂലമാണ്.
സിയറ്റ്
രാജ്യത്തെ പ്രമുഖ ടയര്‍ നിര്‍മാതാക്കളായ സിയറ്റ് ലിമിറ്റഡിന്റെ ഓഹരികള്‍ 1,250- 1,260 രൂപ നിലവാരത്തിനിടയില്‍ നില്ക്കുമ്പോള് വാങ്ങാമെന്ന് ഏഞ്ചല്‍ വണ്‍ നിര്‍ദേശിച്ചു. ഇവിടെ നിന്നും ഹ്രസ്വകാലയളവില്‍ ഓഹരി വില 1,355/ 1,380 രൂപയിലേക്ക് ഉയരാമെന്നാണ് നിഗമനം. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 1,215 രൂപയില്‍ ക്രമീകരിക്കണമെന്നും ബ്രോക്കറേജ് സ്ഥാപനം വ്യക്തമാക്കി.
കാരണം: ജൂലൈ മാസത്തിന്റെ ആദ്യ പകുതിയില്‍ വമ്പന്‍ കുതിപ്പ് നടത്തിയ സിയറ്റ് (BSE: 500878, NSE : CEATLTD) ഓഹരികള്‍ രണ്ടാം പാദത്തില്‍ സ്ഥിരതയാര്‍ജിക്കലിന്റെ പാതയിലേക്ക് മാറി. ഇതിനു ശേഷം സ്ഥിരതയാര്‍ജിക്കല്‍ പരിധി വീണ്ടും ഭേദിച്ചത് ഓഹരിയിലെ കുതിപ്പിനുള്ള തുടര്‍ നീക്കത്തെ സൂചിപ്പിക്കുന്നു. ദിവസ ചാര്‍ട്ടില്‍ 'പോള്‍ & ഫ്ലാഗ്' പാറ്റേണ്‍ സ്പഷ്ടമാണ്. വോളിയം കൂടുന്നതും അനുകൂല ഘടകമാണ്.
മുത്തൂറ്റ് ഫൈനാന്‍സ്
രാജ്യത്തെ പ്രമുഖ ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങളിലൊന്നായ മുത്തൂറ്റ് ഫൈനാന്‍സിന്റെ ഓഹരികള്‍ 1,075- 1,085 രൂപ നിലവാരത്തില്‍ നില്ക്കുമ്പോള് വാങ്ങിക്കാമെന്ന് ഏഞ്ചല്‍ വണ്‍ നിര്‍ദേശിച്ചു. ഇവിടെ നിന്നും സമീപ കാലയളവില്‍ ഇതിന്റെ ഓഹരി വില 1,100/ 1,125 രൂപയിലേക്ക് ഉയരാമെന്നാണ് നിഗമനം. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 1,024 രൂപയില്‍ ക്രമീകരിക്കണമെന്നും ബ്രോക്കറേജ് സ്ഥാപനം വ്യക്തമാക്കി.
കാരണം: മുത്തൂറ്റ് ഫൈനാന്‍സിന്റെ (BSE: 533398, NSE : MUTHOOTFIN) ആഴ്ച കാലയളവിലെ ചാര്‍ട്ടില്‍ 200- ഡിഎംഎ നിലവാരത്തില്‍ നിന്നും പിന്തുണയാര്‍ജിച്ച് കരകയറാനുള്ള ശ്രമത്തിലാണ്. മൊമന്റ്ം ഇന്‍ഡിക്കേറ്ററായ ആര്‍എസ്ഐയില്‍ പോസിറ്റീവ് ക്രോസ്ഓവര്‍ ദൃശ്യമായിട്ടുണ്ട്. ദിവസ ചാര്‍ട്ടില്‍ ട്രെന്ഡ്ലൈന് ബ്രേക്കൗട്ട് പ്രകടമാണ്. ഓഹരി ഇടപാടുകളുടെ എണ്ണം വര്‍ധിക്കുന്നതും ശുഭസൂചനയാണ്.
നാല്‍കോ
പൊതുമേഖല അലുമിനീയം കമ്പനിയായ നാല്‍കോയുടെ ഓഹരികള്‍ 77- 78 രൂപ നിലവാരത്തിനിടയില്‍ നില്ക്കുമ്പോള് വാങ്ങാമെന്ന് ഏഞ്ചല്‍ വണ്‍ നിര്‍ദേശിച്ചു. ഇവിടെ നിന്നും ഹ്രസ്വകാലയളവില്‍ ഓഹരി വില 85/ 88 രൂപ നിലവാരത്തിലേക്ക് ഉയരാമെന്നാണ് നിഗമനം. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 74 രൂപയില്‍ ക്രമീകരിക്കണമെന്നും ബ്രോക്കറേജ് സ്ഥാപനം വ്യക്തമാക്കി.
കാരണം: നാല്‍കോ (BSE: 532234, NSE : NATIONALUM) ഓഹരിയുടെ ദിവസ ചാര്‍ട്ടില്‍ 'ബോട്ടം-ഔട്ട്' പാറ്റേണ്‍ പ്രകടമായിട്ടുണ്ട്. അടുത്തിടെ തങ്ങിനിന്നിരുന്ന സ്ഥിരതയാര്‍ജിക്കല്‍ പരിധി ഭേദിച്ചതും മുന്നേറ്റത്തിനുള്ള സൂചനയാണ്. ആര്‍എസ്ഐ സൂചകത്തില്‍ 'പോസിറ്റീവ് ഡൈവേര്‍ജന്‍സ്' കാണാനാകുന്നതും 50 ഇഎംഎ നിലവാരം മറികടന്നതും ശുഭസൂചനയാണ്.
കജാരിയ സെറാമിക്സ്
രാജ്യത്തെ ഏറ്റവും വലിയ ടൈല്‍ നിര്‍മാതാക്കളായ കജാരിയ സെറാമിക്സിന്റെ ഓഹരികള്‍ 1,165- 1,175 രൂപ നിലവാരത്തില്‍ നില്ക്കുമ്പോള് വാങ്ങിക്കാമെന്ന് ഏഞ്ചല്‍ വണ്‍ നിര്‍ദേശിച്ചു. ഇവിടെ നിന്നും ഹ്രസ്വകാലയളവില്‍ ഓഹരി വില 1,280/ 1,320 രൂപയിലേക്ക് ഉയരാമെന്നാണ് നിഗമനം. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 1,120 രൂപയില്‍ ക്രമീകരിക്കണമെന്നും ബ്രോക്കറേജ് സ്ഥാപനം വ്യക്തമാക്കി.
കാരണം: കജാരിയ സെറാമിക്സ് (BSE: 500233, NSE : KAJARIACER) ഓഹരിയില്‍ ബുള്ളിഷ് റിവേഴ്സല്‍ സൂചനയായ 'റൗണ്ടിങ് ബോട്ടം' പാറ്റേണ്‍ പ്രകടമാണ്. വോളിയം ഉയരുന്നതും മുന്നേറ്റത്തെ സാധൂകരിക്കുന്നു. 200- ഡിഎംഎ നിലവാരത്തില്‍ നിന്നും ശക്തമായ പിന്തുണ ലഭിക്കുന്നുണ്ട്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം ഏഞ്ചല്‍ വണ്‍ പുറത്തിറക്കിയ റിസര്‍ച്ച് റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ഹിൻഡാൽകോ, വേദാന്ത ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർക്ക് ഇനി നല്ല കാലം?

ആർബിഐ പണനയം നാളെ: നിങ്ങളുടെ ഇഎംഐ കുതിച്ചുയരുമോ?

ഇന്ത്യൻ ഓഹരി വിപണി: ഇന്ന് നിക്ഷേപകർക്ക് എന്ത് സംഭവിക്കും?

ഫോൺപേ എസ്ബിഐ കാർഡ്: ഈ ഓഫർ നഷ്ടപ്പെടുത്തരുത്, വമ്പൻ ലാഭം!

ഓഹരി വിപണിയിൽ ആശങ്ക; ആർബിഐ തീരുമാനത്തിനായി കാതോർത്ത് നിക്ഷേപകർ

ആർബിഐ പണനയം: നിക്ഷേപകർക്ക് വരാനിരിക്കുന്നത് വലിയൊരു സാമ്പത്തിക മാറ്റം

സ്വർണവില കുതിക്കുന്നു; നിക്ഷേപകർ അറിയേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ



Click it and Unblock the Notifications