ചെറിയ റിസ്‌കില്‍ മികച്ച നേട്ടം; ഈയാഴ്ച വാങ്ങാവുന്ന 5 ബുള്ളിഷ് റിവേഴ്‌സല്‍ ഓഹരികള്‍

വെള്ളിയാഴ്ചത്തെ വ്യാപാരത്തിനൊടുവില്‍ നിഫ്റ്റി സൂചികയുടെ ദിവസ ചാര്‍ട്ടില്‍ 'ദോജി പാറ്റേണ്‍' രൂപപ്പെട്ടു. ഇത് വിപണിയിലെ ബുള്ളുകള്‍ക്കും ബെയറുകള്‍ക്കുമുള്ള അനിശ്ചിതാവസ്ഥയെ സൂചിപ്പിക്കുന്നു. അതേസമയം ആര്‍എസ്ഐ സൂചകത്തില്‍ 'ബുള്ളിഷ് ക്രോസ്ഓവര്‍' പാതയിലാണ്.

നിഫ്റ്റി സൂചിക 17,500 നിലവാരത്തിന് താഴെ നില്‍ക്കുന്നിടത്തോളം 'സൈഡ്വേയ്സ്' രീതിയിലാവും നീക്കം. അതേസമയം ടെക്‌നിക്കല്‍ സൂചകങ്ങളുടെ വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ ഈയാഴ്ച വാങ്ങാവുന്ന 5 ഓഹരികളെ ചുവടെ ചേര്‍ക്കുന്നു.

ടെക് മഹീന്ദ്ര

ടെക് മഹീന്ദ്ര

വന്‍കിട ഐടി കമ്പനിയായ ടെക് മഹീന്ദ്രയുടെ ഓഹരികള്‍ 1,050 രൂപ നിലവാരത്തില്‍ നിന്നും വാങ്ങാമെന്ന് ഏഞ്ചല്‍ വണ്‍ നിര്‍ദേശിച്ചു. ഇവിടെ നിന്നും 1,120 രൂപയിലേക്ക് ഓഹരി വില ഉയരാമെന്നാണ് നിഗമനം. ഈ ട്രേഡ് എടുക്കുന്നുണ്ടേല്‍ 1,000 രൂപ നിലവാരത്തില്‍ സ്റ്റോപ് ലോസ് ക്രമീകരിക്കണമെന്നും ബ്രോക്കറേജ് സ്ഥാപനം വ്യക്തമാക്കി.

ടെക് മഹീന്ദ്ര (BSE: 532755, NSE : TECHM) ഓഹരിയുടെ ദിവസ ചാര്‍ട്ടില്‍ ബുള്ളിഷ് റിവേഴ്‌സല്‍ പ്രകടമാണ്. കൂടാതെ ബുള്ളിഷ് സൂചനയായ 'ഹയര്‍ ടോപ് ഹയര്‍ ബോട്ടം' പാറ്റേണും ദൃശ്യമാണ്. ഓഹരി ഇടപാടുകളുടെ എണ്ണം കൂടുന്നതും ശുഭലക്ഷണമാകുന്നു.

ബിര്‍ളാസോഫ്റ്റ്

ബിര്‍ളാസോഫ്റ്റ്

ഇടത്തരം ഐടി കമ്പനിയായ ബിര്‍ളാസോഫ്റ്റിന്റെ ഓഹരി 345 രൂപയില്‍ നിന്നും വാങ്ങാമെന്ന് ഏഞ്ചല്‍ വണ്‍ നിര്‍ദേശിച്ചു. ഈ നിലവാരത്തില്‍ നിന്നും 1,120 രൂപയിലേക്ക് ഓഹരിയുടെ വില മുന്നേറാം എന്നാണ് അനുമാനം. ഈ ട്രേഡിന് 332 രൂപ നിലവാരത്തില്‍ സ്റ്റോപ് ലോസ് ക്രമീകരിക്കണമെന്നും ബ്രോക്കറേജ് സ്ഥാപനം വ്യക്തമാക്കി.

അതേസമയം ബിര്‍ളാസോഫ്റ്റിന്റെ (BSE: 532400, NSE : BSOFT) ഓഹരി ചാര്‍ട്ടില്‍ ബുള്ളിഷ് റിവേഴ്‌സലായ 'ഡബിള്‍ ബോട്ടം' പാറ്റേണ്‍ പ്രകടമാണ്. ഇതിനോടൊപ്പം പാറ്റേണ്‍ ബ്രേക്കൗട്ടും സംഭവിച്ചതും ഇടപാടുകളുടെ എണ്ണം ഉയരുന്നതും കുതിപ്പിന്റെ സൂചനയാകുന്നു.

എല്‍ & ടി ഫൈനാന്‍സ്

 

രാജ്യത്തെ മുന്‍നിര ധനകാര്യ സ്ഥാപനങ്ങളിലൊന്നായ എല്‍ & ടി ഫൈനാന്‍സ് ഓഹരികള്‍ 74 രൂപ നിലവാരത്തില്‍ നിന്നും വാങ്ങാമെന്ന് ഏഞ്ചല്‍ വണ്‍ നിര്‍ദേശിച്ചു. ഇവിടെ നിന്നും 79/ 80 രൂപ നിലവാരത്തിലേക്ക് ഓഹരി കുതിക്കാമെന്നാണ് നിഗമനം. ഈ ട്രേഡ് എടുക്കുന്നുണ്ടേല്‍ 72 രൂപ നിലവാരത്തില്‍ സ്റ്റോപ് ലോസ് ക്രമീകരിക്കണമെന്നും ബ്രോക്കറേജ് സ്ഥാപനം വ്യക്തമാക്കി.

അടുത്തിടെ എല്‍ & ടി ഫൈനാന്‍സ് (BSE: 533519, NSE : L&TFH) ഓഹരികള്‍ ചെറിയ റേഞ്ചിനുളളില്‍ സ്ഥിരതയാര്‍ജിക്കുകയാണ്. ഇതിനോടൊപ്പം 50-ദിവസ ഇഎംഎ നിലവാരത്തെ 21-ദിവസ ഇഎംഎ നിലവാരം മറികടന്നതും സമാനമായ പോസിറ്റീവ് ക്രോസ്ഓവര്‍ ആര്‍എസ്‌ഐയില്‍ കണാനാകുന്നതും അനുകൂല ലക്ഷണമാണ്.

ആക്‌സിസ് ബാങ്ക്

ആക്‌സിസ് ബാങ്ക്

രാജ്യത്തെ സ്വകാര്യ മേഖലയിലെ മുന്‍നിര ബാങ്കിംഗ് സ്ഥാപനമായ ആക്‌സിസ് ബാങ്കിന്റെ ഓഹരികള്‍ 725 രൂപ നിലവാരത്തില്‍ നിന്നും വാങ്ങാമെന്ന് ഏഞ്ചല്‍ വണ്‍ നിര്‍ദേശിച്ചു. ഇവിടെ നിന്നും 765 രൂപയിലേക്ക് ഓഹരി വില മുന്നേറാമെന്നാണ് നിഗമനം. ഈ ട്രേഡിന് 700 രൂപ നിലവാരത്തില്‍ സ്റ്റോപ് ലോസ് ക്രമീകരിക്കണമെന്നും ബ്രോക്കറേജ് സ്ഥാപനം വ്യക്തമാക്കി.

അതേസമയം ആക്‌സിസ് ബാങ്ക് (BSE: 532215, NSE : AXISBANK) ഓഹരികള്‍ പ്രധാനപ്പെട്ട എക്‌സ്‌പൊണന്‍ഷ്യല്‍ മൂവിങ് ആവറേജ് നിലവാരങ്ങള്‍ക്കു മുകളിലേക്ക് എത്തിയിട്ടുണ്ട്. കൂടാതെ മൊമന്റം സൂചകങ്ങളില്‍ പോസിറ്റീവ് ക്രോസ്ഓവര്‍ ദൃശ്യമായതും അനുകൂലമാണ്.

ഭാരതി എയര്‍ടെല്‍

ഭാരതി എയര്‍ടെല്‍

പ്രമുഖ ടെലികോം സേവനദാതാവായ ഭാരതി എയര്‍ടെല്‍ കമ്പനിയുടെ ഓഹരികള്‍ 700 രൂപയില്‍ നിന്നും വാങ്ങാമെന്ന് ഏഞ്ചല്‍ വണ്‍ നിര്‍ദേശിച്ചു. ഇവിടെ നിന്നും 740/ 745 രൂപ നിലവാരത്തിലേക്ക് ഓഹരിട വില മുന്നേറാമെന്നാണ് അനുമാനം. ഈ ട്രേഡിന് 675 രൂപ നിലവാരത്തില്‍ സ്റ്റോപ് ലോസ് ക്രമീകരിക്കണമെന്നും ബ്രോക്കറേജ് സ്ഥാപനം വ്യക്തമാക്കി.

അതേസമയം ഭാരതി എയര്‍ടെല്‍ (BSE: 532454, NSE : BHARTIARTL) ഓഹരിയുടെ ചാര്‍ട്ടില്‍ 'ഡബിള്‍ ബോട്ടം' പാറ്റേണ്‍ രൂപപ്പെട്ട ശേഷം 700 നിലവാരത്തില്‍ നിന്നും വെള്ളിയാഴ്ച ബ്രേക്കൗട്ട് സംഭവിച്ചിട്ടുണ്ട്. കൂടാതെ പ്രധാനപ്പെട്ട എക്‌സ്‌പൊണന്‍ഷ്യല്‍ മൂവിങ് ആവറേജ് നിലവാരങ്ങള്‍ക്കു മുകളിലേക്ക് ഓഹരി എത്തിയിട്ടുണ്ട്.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം ഏഞ്ചല്‍ വണ്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിനായി നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X