സ്ത്രീകൾക്കും സാമ്പത്തിക സ്വാതന്ത്ര്യം ഉറപ്പ് വരുത്താം, അറിയണം ഇക്കാര്യങ്ങൾ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്ത്രീകളെ എങ്ങനെ ശാക്തീകരിക്കണമെന്ന ചര്‍ച്ചകളോടെയാണ് ഓരോ വനിതാ ദിനവും കടന്നു പോകുന്നത്. തുല്യത ഉറപ്പ് വരുത്താന്‍ വിവിധ തൊഴില്‍ മേഖലകളില്‍ സംവരണം ഏര്‍പ്പെടുത്തുകയും പുരുഷന്മാര്‍ ചെയ്യുന്ന കാര്യങ്ങള്‍ അനുകരിക്കുന്നതിലും മാത്രമാണ് പലപ്പോഴും സ്ത്രീ ശാക്തീകരണം ഒതുങ്ങി പോകുന്നത്. എന്നാല്‍ സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യത്തിന് പ്രാധാന്യം ലഭിക്കാത്തിടത്തോളം കാലം ഇത്തരം വിഷയങ്ങളൊന്നും പ്രസക്തമല്ല. വനിതകളുടെ നേതൃത്വത്തില്‍ ഇന്ന് ധാരാളം വ്യവസായശാലകള്‍ രാജ്യമെമ്പാടും പ്രവര്‍ത്തിക്കുന്നുണ്ട്, പലരും വലുതും ചെറുതുമായ കച്ചവടങ്ങള്‍ നടത്തുന്നു. എന്നാല്‍ നിക്ഷേപ മേഖലയിലേക്ക് വരുമ്പോള്‍ കഴിവ് തെളിയിച്ച വനിതകളുടെ എണ്ണം വളരെ കുറവാണ്. നിങ്ങള്‍ക്ക് ഒരു ജോലി ഉണ്ടെങ്കിലും ബിസിനസ്സ് നടത്തുകയാണെങ്കിലും നിക്ഷേപ മേഖലയിലെ അറിവ് പ്രധാനമാണ്. അതിനാല്‍ നിക്ഷേപ മേഖലയിലേക്ക് കടക്കുന്ന സ്ത്രീകള്‍ അറിഞ്ഞിരിക്കേണ്ട പ്രധാന കാര്യങ്ങൾ ചുവടെ കാണാം.

എമര്‍ജന്‍സി ഫണ്ട് തയ്യാറാക്കുക:

എമര്‍ജന്‍സി ഫണ്ട് തയ്യാറാക്കുക:

ഓഹരികള്‍, ബോണ്ടുകള്‍, മ്യൂച്വല്‍ ഫണ്ടുകള്‍ എന്നിവയില്‍ നിക്ഷേപിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുന്നതിന് മുന്‍പ് തന്നെ ഒരു അടിയന്തര സാഹചര്യത്തെ കുറിച്ച് നാം ചിന്തിക്കണം. നമുക്കോ കുടുംബത്തിനോ ഒന്നും സംഭവിക്കില്ലെന്ന ശുഭാപ്തി വിശ്വാസമുണ്ടെങ്കിലും ഏത് നിമിഷവും ഒരു മാരക അസുഖത്തിന്റെയോ അപകടത്തിന്റെയോ തൊഴില്‍ നഷ്ടത്തിന്റെയോ രൂപത്തില്‍ അടിയന്തര സാഹചര്യം ഉടലെടുത്തേക്കാം. അതിനാല്‍ ഒരു എമര്‍ജന്‍സി ഫണ്ട് എപ്പോഴും മാറ്റി വെക്കണം. 6 മാസം മുതല്‍ 12 മാസം വരെയുള്ള ജീവിത ചെലവിന് തുല്യമായ പണമാണ് മാറ്റി വെക്കേണ്ടത്. ബാങ്കില്‍ സ്ഥിര നിക്ഷേപം നടത്തുന്നത് നല്ലൊരു മാര്‍ഗമാണ്. അതേസമയം വേഗത്തില്‍ പിന്‍വലിക്കാവുന്ന രീതിയിലുള്ള നിക്ഷേപ പദ്ധതികള്‍ കൂടുതല്‍ ഗുണം ചെയ്യും.

വിദഗ്ധോപദേശം തേടുക:

വിദഗ്ധോപദേശം തേടുക:

ഒരു നിക്ഷേപകയെ സംബന്ധിച്ചിടത്തോളം രണ്ടാമത്തെതും പ്രധാനപ്പെട്ടതുമായ ഘട്ടമാണിത്. പരിചയ സമ്പന്നനായ മികച്ചൊരു പരിശീലകനില്‍ നിന്നും നിര്‍ദേശങ്ങള്‍ സ്വീകരിക്കുകയെന്നത് നഷ്ടക്കച്ചവടങ്ങളിലേക്ക് പോകുന്നത് ഒരു പരിധി വരെ തടയാന്‍ സാധിക്കും. അതിനായി ഒരു സാമ്പത്തിക പരിശീലകന്‍ ആവശ്യവാണ്. ഒരു സാമ്പത്തിക പരിശീലകന്‍ സാമ്പത്തിക ഉപദേഷ്ടാവില്‍ നിന്നും വ്യത്യസ്തനാണ്. കാരണം സാമ്പത്തിക ഉപദേഷ്ടാവ് നിങ്ങള്‍ക്കുള്ള ഫണ്ടുകളും സ്റ്റോക്കുകളും നിര്‍ദേശിക്കുക മാത്രമേ ചെയ്യുന്നുള്ളു. എന്നാല്‍ സാമ്പത്തിക പരിശീലകന്‍ ഒരു സാമ്പത്തിക വഴികാട്ടിയാണ്. നിങ്ങളുടെ വ്യക്തിഗത ആവശ്യങ്ങളും കുടുംബ കാര്യങ്ങളും ദീര്‍ഘകാല സാമ്പത്തിക ലക്ഷ്യങ്ങളും മനസ്സിലാക്കി അതിനനുസരിച്ച് മറ്റു ഘടകങ്ങള്‍ പരിഗണിക്കുകയും മികച്ച നിക്ഷേപ ഉപദേശം നല്‍കുകയും ചെയ്യുന്ന ആളാണ് സാമ്പത്തിക പരിശീലകന്‍. ഇതോടൊപ്പം മികച്ച ട്രാക്ക് റെക്കോര്‍ഡ് ഉപയോഗിച്ച് അയാള്‍ നല്ല ഫണ്ട് മാനേജര്‍മാരെ ശുപാര്‍ശ ചെയ്യുന്നുവെന്ന് ഉറപ്പു വരുത്തണം.

നിക്ഷേപങ്ങളില്‍ സ്ഥിരത പുലര്‍ത്തുക:

നിക്ഷേപങ്ങളില്‍ സ്ഥിരത പുലര്‍ത്തുക:

മികച്ച മണി മാനേജ്‌മെന്റ് വിഷയത്തെ കുറിച്ച് ചര്‍ച്ച ചെയ്യുമ്പോള്‍ പ്രധാനപ്പെട്ട കാര്യമാണ് സ്ഥിരത. ഓഹരി വിപണിയിലോ എസ്‌ഐപി തുടങ്ങാനോ പദ്ധതിയിടുകയാണെങ്കില്‍ പതിവ് നിക്ഷേപമാണ് വിജയത്തിന്റെ താക്കോല്‍. ഇത്തരം ഘട്ടങ്ങളില്‍ സാമ്പത്തിക പരിശീലകന്റെ സഹായത്തോടെ ശരിയായ ഫണ്ടുകള്‍ തിരിച്ചറിഞ്ഞ് ഉയര്‍ന്ന വരുമാനം ലഭിക്കുന്ന മേഖലകള്‍ തിരഞ്ഞെടുക്കാന്‍ സാധിക്കും. ദീര്‍ഘകാലാടിസ്ഥാനത്തില്‍ മെച്ചമുണ്ടാകുന്ന ഫണ്ടുകളെ കുറിച്ച് ചിന്തിക്കുന്നത് നല്ലതായിരിക്കും. നിക്ഷേപങ്ങള്‍ യാന്ത്രികമാക്കുന്നത് വിജയത്തിലേക്കുള്ള വഴിയാണ്. ബാങ്കുകളില്‍ ലളിതമായ ഒരു ഓട്ടോ ഡെബിറ്റ് മാന്‍ഡേറ്റ് സജ്ജമാക്കിയാല്‍ ഇത് സാധ്യമാകും. ബാങ്ക് വഴി നിക്ഷേപം താല്‍പര്യമില്ലെങ്കില്‍ സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ സഹായിക്കുന്ന ആപ്ലിക്കേഷനുകളും ഇന്ന് ലഭ്യമാണ്. നിക്ഷേപ യാത്രകളിലൂടെ കൂടുതല്‍ മുന്നോട്ട് പോകുമ്പോള്‍ നിരവധി ചോദ്യങ്ങളുണ്ടെങ്കിലും ഈ മൂന്ന് ലളിതമായ നിയമങ്ങളാണ് ഏറ്റവും പ്രസക്തം. ഈ വനിതാ ദിനത്തിന് ശേഷമെങ്കിലും കൂടുതല്‍ സ്ത്രീകള്‍ അവരുടെ സാമ്പത്തിക സ്വാതന്ത്ര്യം മെച്ചപ്പെട്ട രീതിയില്‍ ഉയര്‍ത്തുമെന്ന് പ്രതീക്ഷിക്കാം.

English summary

സ്ത്രീകൾക്കും സാമ്പത്തിക സ്വാതന്ത്ര്യം ഉറപ്പ് വരുത്താം, അറിയണം ഇക്കാര്യങ്ങൾ

The three steps to ensure economic independence for women
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X