കമ്പനി ലാഭത്തിലാണെങ്കിലും ചില അവസരങ്ങളില്‍ പണമായി തന്നെ ലാഭവിഹിതം നല്കാന് സാധിക്കാതെ വരുമ്പോഴാണ് അധിക ഓഹരികളെന്ന നിലയില്‍ ബോണസ് ഷെയറുകള്‍ നല്‍കുന്നത് (BONUS ISSUE). ചിലപ്പോള്‍ ഉപയോഗിക്കാതെ കിടക്കുന്ന കമ്പനിയുടെ കരുതല്‍ ശേഖരം കൈമാറുക എന്ന ലക്ഷ്യത്തോടെയും ഓഹരിയിലെ ഇടപാടുകള്‍ വര്‍ധിപ്പിക്കുന്നതിന് (Liquidtiy) വില കുറയ്ക്കുക ഉദ്ദേശ്യത്തോടെയും ബോണസ് ഇഷ്യൂ ചെയ്യാറുണ്ട്. കൂടാതെ പണമായി നല്കുന്ന ലാഭവിഹിതത്തിലെ പോലെയുള്ള നികുതി ബാധ്യതകള്‍ ബോണസ് ഓഹരി വിതരണം ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ക്കില്ല എന്നതും അനുകൂല ഘടകമാണ്.
ബോണസ് നല്‍കാനുള്ള തീരുമാനം അംഗീകരിക്കുമ്പോഴോ അല്ലെങ്കില്‍ പ്രഖ്യാപനത്തിന്റെയോ 15 ദിവസത്തിനുള്ളില്‍ സാധാരണ ഗതിയില്‍ അധിക ഓഹരി കൈമാറുകയാണ് പതിവ്. ഒരു കമ്പനി എത്രത്തോളം ലാഭ വിഹിതം ഏത് സമയത്ത് നല്കുന്നു എന്നതിനെ അടിസ്ഥാനമാക്കി കമ്പിനയുടെ നേതൃത്വത്തിന് ഓഹരി ഉടമകളോടുള്ള സമീപനം എങ്ങനെയെന്ന് മനസ്സിലാക്കാനാവും. മാത്രവുമല്ല മാനേജ്മെന്റിന്റെ കമ്പനിയോടുള്ള പ്രതിബദ്ധതയ സംബന്ധിച്ച കാഴചപ്പാട് മെച്ചപ്പെടുന്നതിനും സഹായിക്കാറുണ്ട്. ലഭിക്കുന്ന ലാഭവിഹിതം അതേ ഓഹരിയില്‍ തന്നെ വീണ്ടും നിക്ഷേപിച്ച് ദീര്‍ഘകാലം കാത്തിരുന്നാല്‍ മികച്ച നേട്ടം നിക്ഷേപകന് സ്വന്തമാക്കാനുള്ള സാധ്യതകളുമുണ്ട്. ഈമാസം ബോണസ് ഓഹരി നല്കുന്ന കമ്പനികള്‍ താഴേ ചേര്‍ക്കുന്നു.
വൈറ്റ് ഓര്‍ഗാനിക്സ് റീട്ടെയില്‍
ജൈവ കാര്‍ഷിക ഉത്പന്നങ്ങളുടെ വ്യാപാരം നടത്തുന്ന സ്മോള്‍ കാപ് കമ്പനിയായ വൈറ്റ് ഓര്ഗിനിക്സ് റീട്ടെയില്‍ (BSE: 542667) ലിമിറ്റഡ്. ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് 2:1 എന്ന അനുപാതത്തില്‍ ബോണസ് ഓഹരി നല്‍കുമെന്ന് അറിയിച്ചത്. അതായത്, ഒരു ഓഹരി കൈവശം ഉള്ളവര്‍ക്ക് അധികമായി രണ്ട് ഓഹരികള്‍ കൂടി ലഭിക്കും. ഇതിനുള്ള എക്സ് ബോണസ് ഡേറ്റ് ഏപ്രില്‍ 12-നും റെക്കോഡ് ഡേറ്റ് ഈമാസം 14-നുമാണ് നിശ്ചയിച്ചിരിക്കുന്നത്. തിങ്കളാഴ്ച 5 ശതമാനം ഉയര്‍ന്ന് 577 നിലവാരത്തില്‍ അപ്പര്‍ സര്‍ക്യൂട്ടിലാണ് ഓഹരി നില്‍ക്കുന്നത്. ഓഹരിയുടെ പിഇ റേഷ്യോ വളരെ ഉയര്‍ന്ന നിലയിലാണ്.
ഡുകോണ് ഇന്ഫ്രാടെക്നോളജീസ്
വൈവിധ്യവത്കരിക്കപ്പെട്ട മേഖലകളില്‍ സംരംഭങ്ങളുള്ള സ്മോള്‍ കാപ് ടെക്നോളജി കമ്പനിയാണ് ഡുകോണ് ഇന്ഫ്രാടെക്നോളജീസ് (BSE: 534674, NSE: DUCON). പാരമ്പരാഗത ഫോസില്‍ ഇന്ധനങ്ങള്‍ ഉപോയിഗക്കുന്നന താപവൈദ്യുതി നിലയങ്ങളില്‍ ഉത്പാദിപ്പിക്കപ്പെടുന്ന സള്‍ഫര്‍ ഡൈയോക്സൈഡ് വാതകത്തെ നീക്കം ചെയ്യുന്നതിനുള്ള സംവിധാനം തയ്യാറാക്കുന്നതിലാണ് ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത്. എന്നാല്‍ കമ്പനിയുടെ സാമ്പത്തിക സ്ഥിതി ആശാവഹമല്ല.
അതേസമയം 1:10 എന്ന അനുപാതത്തിലാവും ബോണസ് ഓഹരി നല്‍കുക. അതായത് 10 ഓഹരി കൈവശമുള്ളവര്‍ക്ക് അധികമായി ഒരു ഓഹരി കൂടി ലഭിക്കും. ഇതിനുള്ള എക്സ് ഡേറ്റ് ഈമാസം 18-നും റെക്കോഡ് ഡേറ്റ് 19-നുമാണ് നിശ്ചയിച്ചിരിക്കുന്നത്. ഇന്ന് രാവിലെ ഓഹരികള്‍ 29 രൂപ നിലവാരത്തിലാണ് വ്യാപാരം ചെയ്യപ്പെടുന്നത്.
ശ്രീ ഗണേഷ് ബയോടെക്
ഔഷധഗുണമുള്ള സസ്യങ്ങള്‍, ഉരുളക്കിഴങ്ങ്, നെല്‍വിത്ത്, കശുവണ്ടി തുടങ്ങിയ ഭക്ഷ്യവസ്തുക്കളുടെ വിതരണത്തിലും വ്യാപാരത്തിലും മുന്‍നിരയിലുള്ള സ്മോള്‍ കാപ് കമ്പനിയാണ് ശ്രീ ഗണേഷ് ബയോടെക് ഇന്ത്യ (BSE: 539470) ലിമിറ്റഡ്. കമ്പനിയുടെ സാമ്പത്തിക സ്ഥിതി ശക്തമായ നിലയിലാണ്. അതേസമയം 1:1 എന്ന അനുപാതത്തിലാവും ബോണസ് ഓഹരി നല്‍കുന്നത്. അതായത് ഓഹരിയൊന്നിന് വീതം അധികമായി ഒരു ഓഹരി കൂടി ലഭിക്കും. ഇതിനുള്ള എക്സ് ഡേറ്റ് ഏപ്രില്‍ 27-നും റെക്കോഡ് ഡേറ്റ് 28-നുമായാണ് നിശ്ചയിച്ചിരിക്കുന്നത്. ഇന്ന് രാവിലെ ഓഹരികള്‍ 9.40 രൂപ നിലവാരത്തിലാണ് വ്യാപാരം ചെയ്യപ്പെടുന്നത്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ കനത്ത ഇടിവ്; ക്രൂഡ് ഓയിൽ വില 100 ഡോളർ കടന്നു, ഓഹരി വിപണിയിൽ ആശങ്ക

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?



Click it and Unblock the Notifications
