കൃത്യമായി സൂചിപ്പിച്ചാല്‍ 105 ആഴ്ചകള്‍ക്കു മുമ്പാണ് വിപണിയൊന്നാകെ കൊറോണയെന്ന അദൃശ്യ ശത്രുവിന്റെ ആക്രമണത്തില്‍ വിറങ്ങലിച്ചു നിന്നുപോയത്. കുത്തനെയുളള വീഴ്ചയില്‍ ഓഹരികളെല്ലാം കടപുഴകി. എന്നാല്‍ സാവധാനത്തില്‍ തിരികെ പിടിച്ചു കയറിയ സൂചികകള്‍ തുടര്‍ന്നു നടത്തിയ മുന്നേറ്റവും സമാനതകളില്ലാത്തതാണ്. നഷ്ടമായതിന്റെ പല മടങ്ങ് നേട്ടവുമായാണ് ഭൂരിപക്ഷം ഓഹരികളും കരകയറിയത്. എന്നാല്‍ രണ്ട് വര്‍ഷമായി നഷ്ടക്കയത്തിന്റെ പടുകുഴിയില്‍ തന്നെ കിടക്കുന്ന ഓഹരികളുമുണ്ട്. ഇത്തരത്തില്‍ 30 ഓഹരികളാണ് കോവിഡിന് മുന്നേയുള്ള നിലവാരത്തില്‍ നിന്നും 78 ശതമാനം വരെ നഷ്ടം പേറി ഇപ്പോഴും നില്‍ക്കുന്നത്.
അതേസമയം, വിപണിയിലെ സാഹചര്യങ്ങളേക്കാള്‍ ഏറെ കമ്പനികളുമായി ചുറ്റിപ്പറ്റിയുള്ള സംഭവവികാസവും വാര്‍ത്തകളുമാണ് ഈ ഓഹരികളെ പിന്നോട്ടടിക്കുന്നതെന്ന് കാണാനാവും. ഉയര്‍ന്ന കടബാധ്യത, അടിത്തറ മോശമായത്, കമ്പനി നേതൃത്വത്തിന്റെ തലതിരിഞ്ഞ നയങ്ങളും സമീപനങ്ങളും തുടങ്ങിയ പോലുള്ള അടിസ്ഥാന പ്രശ്നങ്ങളാണ് ചില കമ്പനികള്‍ക്ക് തിരിച്ചടിയായതെങ്കില്‍ മറ്റ് ചില ഓഹരികള്‍ക്ക് ആവശ്യക്കാര്‍ ഇല്ലാത്തതാണ് വിലങ്ങു തടിയാകുന്നത്. കോവിഡ് മഹാമാരി ബിസിനസില്‍ ഏല്‍പ്പിച്ച ആഘാതവും ചില കമ്പിനകളെ പ്രതിസന്ധിയിലാഴ്ത്തി.
ഇത്തരത്തില്‍ ഏറ്റവും നഷ്ടം നേരിട്ടത്, കിഷോര്‍ ബിയാനിയുടെ നേതൃത്വത്തിലുള്ള ഫ്യൂച്ചര്‍ ലൈഫ്സ്റ്റൈല്‍ ഫാഷന്‍സിന്റെ ഓഹരിയാണ്. 2020 മാര്‍ച്ച് 23-ന് 168.35 രൂപയില്‍ ക്ലോസ് ചെയ്ത ഓഹരികള്‍ ഇന്നലെ (28-03-22) 36.8 രൂപയിലാണ് നില്‍ക്കുന്നത്. രണ്ട് വര്‍ഷത്തിനിടെ 78 ശതമാനമാണ് ഓഹരി വില ഇടിഞ്ഞത്. മറ്റ് ഫ്യൂച്ചര്‍ ഗ്രൂപ്പ് ഓഹരികളായ ഫ്യൂച്ചര്‍ റീട്ടെയില്‍ 68 ശതമാനവും ഫ്യൂച്ചര്‍ സപ്ലെ ചെയിന്‍ സൊല്യൂഷന്‍സ് 66 ശതമാനവും താഴ്ന്നു. ഫ്യൂച്ചര്‍ കണ്‍സ്യൂമര്‍ 42 ശതമാനവും ഫ്യൂച്ചര്‍ എന്റര്‍പ്രൈസസ് 41 ശതമാനവും ഇടിവിലാണ് തുടരുന്നത്.
കടത്തില്‍ മുങ്ങിനില്ക്കുന്ന ഫ്യൂച്ചര്‍ ഗ്രൂപ്പ്, റിലയന്‍സ് റീട്ടെയിലിന് കൈമാറാനുള്ള നീക്കം ആമസോണ്‍ കമ്പനിയുമായുള്ള നിയമയുദ്ധ്ത്തിലേക്ക് വഴിമാറിയതും ഓഹരികളെ സമ്മര്‍ദത്തിലാഴ്ത്തി. അതുപോലെ ആഗോള പ്രതികൂല ഘടകങ്ങളും ഉയര്‍ന്ന ക്രൂഡ് വിലയും വിതരണ ശൃംഖലയിലെ പ്രശ്നങ്ങളും അസംസ്കൃത വസ്തുക്കളുടെ വിലക്കയറ്റവും ഉത്പദാന ചെലവ് വര്‍ധിച്ചതും പോലുള്ള ഘടകങ്ങളും ചില കമ്പനികളെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്ന് വിപണി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
അതേസമയം, മികച്ച സാമ്പത്തിക പ്രകടനം കാഴ്ചവയ്ക്കുന്ന ചില ഓഹരികളും തിരിച്ചടി നേരിടുന്നവയുടെ കൂട്ടത്തിലുണ്ട്. വിദേശ നിക്ഷേപകര്‍ ഓഹരി വിറ്റൊഴിവാക്കുന്നതാണ് ഈ കമ്പനികള്‍ക്ക് പ്രതിസന്ധി സൃഷ്ടിക്കുന്നത്. ഇതിനോടൊപ്പം ഉയര്‍ന്ന പണപ്പെരുപ്പവും വിലക്കയറ്റവും ഭാവിയിലെ വരുമാന സാധ്യതകള്‍ക്ക് മങ്ങലേല്‍പ്പിക്കുന്നതും ഓഹരികളെ സമ്മര്‍ദത്തിലാഴ്ത്തുന്നുണ്ട്. കോവിഡിന് മുമ്പുള്ള നിലവാരവുമായി താരതമ്യം ചെയ്യുമ്പോള്‍ താഴ്ന്ന് നില്ക്കുന്ന പ്രധാന 30 ഓഹരികള്‍ ചുവടെ ചേര്‍ക്കുന്നു.
ഫ്യൂച്ചര്‍ ലൈഫ്സ്റ്റൈല്‍ ഫാഷന്‍സ് (-78%), ജിഇ പവര്‍ ഇന്ത്യ (-72%), യെസ് ബാങ്ക് (-68%), ഫ്യൂച്ചര്‍ റീട്ടെയില്‍ (-66%), ഫ്യൂച്ചര്‍ സപ്ലൈ ചെയിന്‍ (-65%), ഒമാക്സ് (-47%), ഫ്യൂച്ചര്‍ കണ്‍സ്യൂമര്‍ (-42%), സ്പന്ദന സ്ഫൂര്‍ത്തി (-41%), ഫ്യൂച്ചര്‍ എന്റര്‍പ്രൈസസ് (-41%), സദ്ഭാവ് ഇന്‍ഫ്രാ (-39%), ഉജ്ജീവന് സ്മോള്‍ ഫിനാന്‍സ് (-39%), ഓറം പ്രോപ്ടെക് (-37%), ഏഷ്യന്‍ ഗ്രാനിറ്റോ ഇന്ത്യ (-29%), ഉജ്ജീവന് ഫിനാന്‍ഷ്യല്‍ സര്‍വീസസ് (-27%), സദ്ഭാവ് എന്‍ജിനീയറിംഗ് (-27%).
ബ്ലിസ് ജിവിഎസ് ഫാര്‍മ (-27%), ടേക്ക് സൊല്യൂഷന്‍സ് (-26%), ഡിസിബി ബാങ്ക് (-20%), ഗള്‍ഫ് ഓയില്‍ (-19%), സ്നോമാന്‍ ലോജിസ്റ്റിക്സ് (-16%), ജോണ്സണ് കണ്ട്രോള്സ് (-11%), ഹുഷ്താമകി ഇന്ത്യ (-10%), ഫെഡറല്‍- മോഗല്‍ (-9%), ഇന്‍ഡോസ്റ്റാര്‍ കാപിറ്റല്‍ (-9%), ആര്‍ബിഎല്‍ ബാങ്ക് (-8%), ഭാരത് റോഡ് നെറ്റ്വര്‍ക്ക് (-7%), വേള്‍പൂള്‍ ഇന്ത്യ (-6%), സിറ്റി യൂണിയന് ബാങ്ക് (-5%), സീ ലേണ്‍ (-3%), എച്ച്ഡിഎഫ്സി എഎംസി (-1%).
More From GoodReturns

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്



Click it and Unblock the Notifications
