ന്യൂഡൽഹി: നിങ്ങളുടെ വീടെന്ന സ്വപ്‌നം പൂർത്തികരിക്കാൻ എൽഐസി ഹൗസിംഗ് ഫിനാൻസ് ലിമിറ്റഡ് (എൽഐസിഎച്ച്‌എൽ) '2020 ഹോം ലോൺ ഓഫർ' എന്ന പേരിൽ അടുത്തിടെയാണ് പുതിയ ഭവനവായ്‌പ പദ്ധതി അവതരിപ്പിച്ചത്. ഈ പദ്ധതി പ്രകാരം വായ്‌പക്കാർക്ക് വായ്‌പ കാലയളവിൽ ആറ് തുല്യമായ പ്രതിമാസ തവണകളിൽ (ഇഎംഐ) ഇളവ് ലഭിക്കും. അതായത് നിങ്ങളുടെ ഭവന വായ്‌പാ കാലയളവിൽ ആറ് ഇഎംഐകൾ വരെ എഴുതിത്തള്ളും. 'റെഡി ടൂ മൂവ്' റെസിഡൻഷ്യൽ വീടുകൾക്കും ഫ്ലാറ്റുകൾക്കുമാണ് ഈ ഓഫർ ലഭിക്കുക.
വായ്‌പയെടുക്കുന്നയാൾ കൃത്യമായി തിരിച്ചടവ് നടത്തുന്നുണ്ടെന്നും ആദ്യത്തെ അഞ്ച് വർഷത്തേക്ക് പ്രീ പേയ്‌മന്റ് നടത്തില്ല എന്നുമുള്ള വ്യവസ്ഥ അനുസരിച്ചായിരിക്കും അഞ്ചാം, പത്ത്, പതിനഞ്ച് വർഷങ്ങളുടെ അവസാനത്തിൽ രണ്ട് ഇഎംഐകൾ വീതം എഴുതിത്തള്ളുക.
എൽഐസി ഹൗസിംഗ് ഫിനാൻസ് ലിമിറ്റഡ് നൽകുന്ന ഈ വായ്പയുടെ പരമാവധി കാലാവധി 30 വർഷവും പരമാവധി വായ്പ തുക 5 കോടി രൂപയുമാണ്. ഇത് ഫെബ്രുവരി 29 വരെയുള്ള ഒരു ഹ്രസ്വ കാല ഓഫർ കൂടിയാണ്. നിർമ്മാണത്തിലിരിക്കുന്ന വീട് വാങ്ങുന്നതും ഒക്യുപേഷൻ സർട്ടിഫിക്കറ്റ് (ഒസി) ലഭിച്ച വീടുകളിലേക്ക് മാറാൻ തയ്യാറാകുന്നവർക്കുമാണ് ഈ ഓഫർ ഉപകരികരിക്കുക. റിയൽ എസ്റ്റേറ്റ് മേഖലയിലെ മാന്ദ്യം മറികടക്കാനും വീട് വാങ്ങുന്നവരെ സാമ്പത്തികമായി സഹായിക്കാനും എൽഐസി ഹൗസിംഗ് ഫിനാൻസ് ലിമിറ്റഡിന്റെ ഈ പുതിയ പദ്ധതി ഉപകരിക്കും.
അടുത്തിടെ, ആക്സിസ് ബാങ്കും സമാനമായ പദ്ധതി അവതരിപ്പിച്ചിരുന്നു. എന്നാൽ ഇഎംഐ എഴുതിത്തള്ളുകയെന്നാൽ ഇത് സൗജന്യമാണെന്നുള്ള അർത്ഥമില്ല. ആക്സിസ് ബാങ്കിന്റെ ഈ ഓഫറിന്മേൽ ചില വ്യവസ്ഥകൾ ബാധകമാണ്.
എൽഐസി ഹൗസിംഗ് ഫിനാൻസ് ലിമിറ്റഡിന്റെ സ്കീമിൽ നിന്ന് വ്യത്യസ്തമായി, നിർമ്മാണത്തിലിരിക്കുന്നതോ പുനർവിൽപ്പന അല്ലെങ്കിൽ റെഡി-മൂവ്-ഇൻ പ്രോപ്പർട്ടി വാങ്ങുന്നവർക്കാണ് ആക്സിസ് ഫാസ്റ്റ് ഫോർവേഡ് ഭവനവായ്‌പ ഓഫർ ഉപകരിക്കുക. വായ്‌പ കാലാവധി കുറഞ്ഞത് 20 വർഷവും കുറഞ്ഞ വായ്പ തുക 30 ലക്ഷം രൂപയും ആയിരിക്കണം. ആദ്യ 10 വർഷത്തേക്കുള്ള ഇഎംഐകൾ അടച്ചതിനുശേഷം, നിങ്ങളുടെ തുടർന്നുള്ള ആറുമാസത്തെ ഇഎംഐകൾ ഒഴിവാക്കും. 15 വർഷം പൂർത്തിയാകുമ്പോൾ മറ്റൊരു ആറുമാസത്തെ ഇ.എം.ഐ കൂടി ഒഴിവാക്കും.
ആക്‌സിസ് ബാങ്കിന്റെ ശുഭ് ആരംബ് ഹോം ലോണും സമാനമായ ഒരു പദ്ധതിയാണ്. ഈ സ്കീം യഥാക്രമം നാല്, എട്ട്, പന്ത്രണ്ട് വർഷങ്ങളുടെ അവസാനത്തിൽ നിങ്ങളുടെ നാല് ഇഎംഐകൾ വീതം ഒഴിവാക്കും. നിർമ്മാണത്തിലിരിക്കുന്ന, പുനർവിൽപ്പന, റെഡി-മൂവ്-ഇൻ പ്രോപ്പർട്ടികൾ വാങ്ങുന്നതിനും ഈ ഭവനവായ്പ ഉപയോഗിക്കാം. വായ്‌പ കാലാവധി 20 വർഷവും പരമാവധി ഭവനവായ്പ തുക 30 ലക്ഷം രൂപയുമാണ്. രണ്ട് ആക്സിസ് ഭവനവായ്പ പദ്ധതികളിൽ ഓരോന്നിനും മൊത്തം 12 ഇഎംഐകൾ വരെ എഴുതിത്തള്ളും.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!

മുംബൈ-അഹമ്മദാബാദ് യാത്ര പ്ലാൻ ചെയ്തവർ ശ്രദ്ധിക്കുക; ട്രെയിൻ വൈകിയാൽ റീഫണ്ട് ലഭിക്കാൻ ഈ വഴികൾ നോക്കൂ



Click it and Unblock the Notifications