ദില്ലി: ക്രെഡിറ്റ് കാര്‍ഡുകള്‍ വന്നതോടെ പണമിടപാടുകള്‍ ആളുകള്‍ക്ക് വളരെ എളുപ്പമായി മാറി. എന്തെങ്കിലും ഒരു സാധനം വാങ്ങണമെന്ന് ആഗ്രഹിച്ചാല്‍ കൈയ്യില്‍ കാശില്ലെങ്കിലും ക്രെഡിറ്റ് കാര്‍ഡ് ഉണ്ടെങ്കില്‍ സ്വന്തമാക്കാമെന്ന് സ്ഥിതി വന്നു. മാത്രമല്ല, നിങ്ങളുടെ അക്കൗണ്ടില്‍ പണമില്ലെങ്കില്‍ പോലും ക്രെഡിറ്റ് കാര്‍ഡ് വഴി ചെലവുകള്‍ നടത്താന്‍ സാധിക്കും. എന്നിരുന്നാലും ബാങ്കുകളില്‍ നിന്നും ക്രെഡിറ്റ് കാര്‍ഡുകള്‍ ലഭിക്കാന്‍ സമയമെടുക്കും. കൂടാതെ ചില കാരണങ്ങള്‍ ചൂണ്ടിക്കാട്ടി അപേക്ഷ നിരസിക്കപ്പെടാനും സാധ്യതയുണ്ട്. അത്തരം സാഹചര്യങ്ങളില്‍ ആളുകള്‍ക്കുള്ള ഉത്തരമാണ് 'ബൈ നൗ പേ ലേറ്റര്‍' ഓപ്ഷനുകള്‍. ഈ മാര്‍ഗം വഴി നിശ്ചിത തിയതിയില്‍ മുഴുവന്‍ പണവും തിരിച്ചടച്ചാല്‍ നിങ്ങള്‍ക്ക് പലിശ രഹിത ക്രെഡിറ്റ് ലഭിക്കും.
ബൈ നൗ, പേ ലേറ്റര്‍
ഇ പേയ് ലേറ്റര്‍ പ്ലാറ്റ്ഫോം വഴി സൈന്‍ അപ്പ് ചെയ്യുന്ന ഒരാള്‍ക്ക് 20,000 രൂപ വരെ ക്രെഡിറ്റ് പരിധി ലഭിക്കും. ഈ പണം ഉപയോഗിച്ച് ഐആര്‍സിടിസി, മേക്ക് മൈ ട്രിപ്പ്, യാത്ര തുടങ്ങിയ സൈറ്റുകള്‍ വഴി നിങ്ങളുടെ യാത്രകള്‍ ബുക്ക് ചെയ്യാന്‍ സാധിക്കും. 14 ദിവസത്തിനകം ഈ തുക തിരികെ നല്കിയാല് പലിശയോ കമ്മീഷനോ ഈടാക്കില്ല എന്നതാണ് വ്യവസ്ഥ. എന്നിരുന്നാലും, നിശ്ചിത തീയതിക്ക് ശേഷം പണം തിരിച്ചടച്ചില്ലെങ്കില്‍ പ്രതിമാസം 3 ശതമാനം നിരക്കില്‍ പിഴ പലിശ ഈടാക്കും. ഇ പേയ് ലേറ്ററിന് പുറമേ ലേസി പേയ്, സിംപിള്‍, സെസ്റ്റ് മണി തുടങ്ങിയവയും ബൈ നൗ പേ ലേറ്റര്‍ ഓപ്ഷനുകളാണ്.
എന്താണ് ബൈ നൗ പേ ലേറ്റര്‍?
പണമിടപാടിന്റെ സമയത്ത് ഒരു ക്രെഡിറ്റ് കാര്‍ഡ് പോലെ പ്രവര്‍ത്തിക്കുന്ന ഓപ്ഷനാണ് ബൈ നൗ പേ ലേറ്റര്‍. അതായത് ഇടപാട് സമയത്ത് പണം നല്‍കുകയും പിന്നീട് പണം തിരിച്ചടക്കുകയും ചെയ്യാം. ക്രെഡിറ്റ് കാര്‍ഡില്‍ നിന്നും വ്യത്യസ്തമായി ബൈ നൗ പേ ലേറ്റര്‍ ഓപ്ഷനില്‍ കാര്‍ഡ് സൗകര്യം ഉണ്ടാകില്ല. പലപ്പോഴും അപേക്ഷിച്ച എല്ലാവര്ക്കും ക്രെഡിറ്റ് കാര്‍ഡ് ലഭിക്കണമെന്നില്ല. ഇത്തരം ആളുകളെ ലക്ഷ്യമിട്ടാണ് ബൈ നൗ പേ ലേറ്റര്‍ പ്ലാറ്റ്ഫോം രംഗത്തെത്തിയിരിക്കുന്നത്. വായ്പയെടുക്കുന്നയാളുടെ ക്രെഡിറ്റ് യോഗ്യത വിലയിരുത്താന്‍ ബിപിഎന്‍എല്‍ പ്ലാറ്റ്ഫോമുകള്‍ക്ക് അത്യാധുനിക അല്‍ഗോരിതം ഉണ്ട്. ഉപഭോക്താക്കളുടെ ഇടപാടുകളുടെ കണക്ക്, സോഷ്യല്‍ മീഡിയ വിശദാംശങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ അടിസ്ഥാനമാക്കിയാണ് വിവര ശേഖരണം നടത്തുന്നത്.
ബിപിഎന്‍എല്‍ ആനുകൂല്യങ്ങള്‍:
തല്‍ക്ഷണ ക്രെഡിറ്റ് ആനുകൂല്യത്തിന് പുറമെ പേയ്മെന്റുകള്‍ നടത്താനും ഈ പ്ലാറ്റ്ഫോമുകള് വഴി എളുപ്പമാണ്. പണം അടക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ ഒറ്റത്തവണ പാസ്വേര്ഡ് നല്കി ഇടപാട് നടത്താം. ഓഫ്ലൈന് ഓപ്ഷനുകളും പ്ലാറ്റ്ഫോമുകളില്‍ ലഭ്യമാണ്. ക്യൂ ആര് കോഡ് വഴി സ്കാന്‍ ചെയ്ത് പേയ്മെന്റ് നടത്താനും ബിപിഎന്‍എല്‍ പ്ലാറ്റ്ഫോമില്‍ സാധിക്കും.
ഏത് ബിഎന്‍പിഎല്‍ ഓപ്ഷന് തിരഞ്ഞെടുക്കണം?
ഒന്നിലധികം ബിപിഎന്‍എല്‍ പ്ലാറ്റ്ഫോമുകള് നമുക്ക് ഇന്ന് ലഭ്യമാണ്. എന്നിരുന്നാലും ബിഎന്‍പിഎല്‍ ഓപ്ഷന് തിരഞ്ഞെടുക്കുന്നതിന് മുമ്പ് ക്രെഡിറ്റ് പരിധി ഉപയോഗിക്കാന്‍ കഴിയുന്ന വ്യാപാര സ്ഥാപനങ്ങള്‍ ഏതൊക്കെയാണെന്ന് അറിയേണ്ടതുണ്ട്. ഉദാഹരണത്തിന് ലേസി പേയില്‍ 250ലധികം വെബ്സൈറ്റുകളും ആപ്ലിക്കേഷനും ലഭ്യമാണ്. അതേസമയം ഇ പേയ് ലേറ്റര്‍ ഐആര്‍സിടിസി, പിവിആര്‍, മേക്ക്മൈട്രിപ്പ്, യാത്ര, ഈസ് മൈ ട്രിപ്പ്, ടാറ്റ ക്രോമ, ട്രാവല്‍യാരി എന്നിവയുമായി പങ്കാളികളാണ്.
ബിപിഎന്‍എല്‍ ബാധ്യതയാകുമോ?
ബിപിഎന്‍എല്‍ ജീവിത ചെലവുകള്‍ എളുപ്പമാക്കുമെങ്കിലും അത്തരമൊരു ഓപ്ഷന് തിരഞ്ഞെടുക്കണമോയെന്ന കാര്യം രണ്ടാം വട്ടവും ചിന്തിക്കുന്നത് നന്നായിരിക്കും. കാരണം ചെറിയ തുക ആയാലും വലിയ തുക ആയാലും കടമെടുക്കുന്നത് ബാധ്യതയാണ്. ഏതെങ്കിലും അടിയന്തര സാഹചര്യങ്ങളില്‍ ബിപിഎന്‍എല്‍ പരിഗണിക്കാം. അതേസമയം കൃത്യസമയത്ത് പണം തിരിച്ചടയ്ക്കാന്‍ സാധിച്ചില്ലെങ്കില്‍ ഇരട്ടി ഭാരമാണ് ചുമക്കേണ്ടി വരിക. എന്നാല്‍ യഥാസമയം പണം തിരിച്ചടക്കാന്‍ പറ്റുമെന്ന് ഉറപ്പുള്ളിടത്തോളം കാലം ഈ ഓപ്ഷന് വളരെയധികം പ്രയോജനകരമാണ്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
