ആരോഗ്യ ഇൻഷുറൻസ് എടുക്കുന്നതിന്റെ പ്രാധാന്യം എല്ലാവർക്കും അറിയാമെങ്കിലും ഉയർന്ന പ്രീമിയം കാരണം ചിലരെങ്കിലും ആരോഗ്യ ഇൻഷുറൻസ് എടുക്കുന്നതിൽ മടികാണിക്കാറുണ്ട്. ചിലപ്പോൾ മിക്ക കമ്പനികളും അവരുടെ ജീവനക്കാർക്ക് നൽകുന്ന ഗ്രൂപ്പ് ഇൻഷുറൻസ് പരിരക്ഷ ഒരു കുടുംബത്തിന്റെ മുഴുവൻ ആവശ്യകതയ്‌ക്കും പര്യാപ്തമാകണമെന്നുമില്ല. ഇങ്ങനെയുള്ള സാഹചര്യത്തിൽ കുറഞ്ഞ ചെലവിൽ ഉയർന്ന ആരോഗ്യ പരിരക്ഷ നേടാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, ഒരു ടോപ്പ്-അപ്പ് അല്ലെങ്കിൽ സൂപ്പർ ടോപ്പ്-അപ്പ് മെഡിക്കൽ പ്ലാൻ എടുക്കുക. അതായത് നിങ്ങളുടെ കവറേജ് വർദ്ധിപ്പിക്കുവാനാണ് ഉദ്ദേശിക്കുന്നതെങ്കിൽ, അതേ പോളിസിയിൽ ചെയ്യുന്നതിന് പകരം മാർക്കറ്റിൽ ലഭ്യമായ ടോപ്പ്-അപ്പ് അല്ലെങ്കിൽ സൂപ്പർ ടോപ്പ്-അപ്പ് പോളിസികൾ നോക്കുക.
എന്താണ് ടോപ്പ്-അപ്പ് പ്ലാൻ?
നിങ്ങളുടെ പ്രാഥമിക ആരോഗ്യ ഇൻഷുറൻസ് പ്ലാൻ പ്രകാരമുള്ള കവറേജ് തീർന്നു കഴിഞ്ഞാൽ ഒരു ടോപ്പ്-അപ്പ് പ്ലാൻ എടുക്കാവുന്നതാണ്. ഇത് അധിക കവറേജ് വാഗ്ദാനം ചെയ്യുന്നു. അതായത് ഒരു പരിധിക്കു മുകളിൽ തുക ചെലവായികഴിഞ്ഞാൽ വീണ്ടും ഇൻഷുറൻസ് പരിരക്ഷ തരുന്ന പദ്ധതിയാണ് ടോപ്പ്-അപ്പ് പ്ലാനുകൾ. ഉദാഹരണത്തിന്, നിങ്ങളുടെ തൊഴിലുടമ വാഗ്‌ദാനം ചെയ്യുന്ന ഗ്രൂപ്പ് ഇൻഷുറൻസ് പദ്ധതി പ്രകാരം, നിങ്ങൾക്ക് 3 ലക്ഷം രൂപയുടെ ഫാമിലി ഫ്ലോട്ടർ ലഭിക്കുന്നുവെന്ന് കരുതുക.
ഇതിനൊപ്പം നിങ്ങൾ 5 ലക്ഷം രൂപയുടെ ഒരു ടോപ്പ്-അപ്പ് ഹെൽത്ത് കവർ വാങ്ങുകയാണെങ്കിൽ, ഏതെങ്കിലും കുടുംബാംഗങ്ങളെ ആശുപത്രിയിൽ പ്രവേശിപ്പിക്കുമ്പോൾ, ആശുപത്രി ബിൽ 3 ലക്ഷം രൂപയിൽ കവിയുകയാണെങ്കിൽ, അടിസ്ഥാന പ്ലാൻ പരിധിയിൽ അധികം വരുന്ന തുക ടോപ്പ്-അപ്പ് വഴി ക്ലെയിം ചെയ്യാം. ടോപ്പ്-അപ്പ് ഇൻഷുറൻസ് പ്ലാനുകൾ അടിസ്ഥാന ഇൻഷൂറൻസ് പ്ലാനിന്റെ ഉയർന്ന പരിധി തുക കഴിഞ്ഞാൽ മാത്രം ഇൻഷുറൻസ് തരുന്നതു കൊണ്ട് ഇവയുടെ മാസ അടവുകൾ വളരെ കുറവായിരിക്കും. നിങ്ങളുടെ ആരോഗ്യ ഇൻഷൂറൻസ് പുതുക്കുന്ന സമയത്ത് കവറേജ് വർദ്ധിപ്പിക്കുന്നതിനുള്ള ഒരു ടോപ്പ്-അപ്പ് പ്ലാൻ നിങ്ങൾക്ക് എടുക്കാവുന്നതാണ്. ഇങ്ങനെ പുതുക്കുന്ന സമയത്ത് നിങ്ങൾക്ക് വേണമെങ്കിൽ പുതിയ അംഗങ്ങളെ ചേർക്കാനും കഴിയും.
എന്താണ് സൂപ്പർ ടോപ്പ്-അപ്പ് പ്ലാൻ?
ഒരു വർഷത്തിൽ തന്നെ നിങ്ങൾക്ക് ഒന്നിലധികം ക്ലെയിമുകൾ നടത്തേണ്ടിവരുന്ന സാഹചര്യങ്ങളിലും അടിസ്ഥാന ആരോഗ്യ ഇൻഷുറൻസ് പരിരക്ഷയുടെ പരിധി കവിയുന്ന സാഹചര്യങ്ങളിലും ഒരു സൂപ്പർ ടോപ്പ്-അപ്പ് പ്ലാൻ നിങ്ങളെ സഹായിക്കുന്നതാണ്. ഉദാഹരണത്തിന് നിങ്ങൾക്ക് 5 ലക്ഷം രൂപയുടെ ഫാമിലി ഫ്ലോട്ടർ പ്ലാനും 10 ലക്ഷം രൂപയുടെ സൂപ്പർ ടോപ്പ്-അപ്പ് പ്ലാനും ഉണ്ടെന്ന് കരുതുക.
നിങ്ങളുടെ കുടുംബാംഗങ്ങളിൽ ആരെങ്കിലും ആശുപത്രിയിൽ പ്രവേശിക്കുകയും 6 ലക്ഷം രൂപ ക്ലെയിം ചെയ്യേണ്ടിയും വന്നാൽ, നിങ്ങളുടെ അടിസ്ഥാന പ്ലാൻ വഴി 5 ലക്ഷം രൂപയും ബാക്കി ഒരു ലക്ഷം രൂപ സൂപ്പർ ടോപ്പ് അപ്പ് പ്ലാൻ വഴിയും നൽകാം. ഈ ഒരൊറ്റ ക്ലെയിം കൊണ്ടുതന്നെ നിങ്ങളുടെ അടിസ്ഥാന ആരോഗ്യ പ്ലാനിന്റെ പരിധി തീരും. ഇത്തരം സമയങ്ങളിലാണ് സൂപ്പർ ടോപ്പ്-അപ്പ് പ്ലാൻ സഹായിക്കുക. അതായത് സൂപ്പർ ടോപ്പ്-അപ്പ് പ്ലാൻ ഉണ്ടെങ്കിൽ ആ വർഷത്തിൽ തന്നെ നിങ്ങൾക്ക് മറ്റൊരു ക്ലെയിം കൂടെ നടത്താൻ കഴിയും.
More From GoodReturns

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം



Click it and Unblock the Notifications
