ഭേദപ്പെട്ട ആഭ്യന്തര ഘടകങ്ങളുടെ പശ്ചാത്തലത്തില്‍ പ്രധാന സൂചികകള്‍ സര്‍വകാല റെക്കോഡ് ഉയരം ഭേദിക്കാനുള്ള ശ്രമത്തിലാണ്. എന്നാല്‍ ഇതിനിടെ കോര്‍പറേറ്റ് കമ്പനികളുടെ സെപ്റ്റംബര്‍ പാദഫലം പുറത്തുവരുന്നതിനാല് ഓഹരി കേന്ദ്രീകരിച്ചുള്ള നീക്കങ്ങളും സജീവമാണ്. ഇത്തരത്തില്‍ ദുര്‍ബലത പ്രകടമാക്കുന്ന 2 ഓഹരിയുടെ സമീപഭാവിയിലേക്കുള്ള സാധ്യതകളാണ് ചുവടെ ചേര്‍ക്കുന്നത്.
എസ്ആര്‍എഫ്
ബഹുവിധ കെമിക്കല്‍ ഉത്പന്നങ്ങള്‍ നിര്‍മിക്കുന്ന പ്രമുഖ കമ്പനിയാണ് എസ്ആര്‍ഫ് ലിമിറ്റഡ്. 1970-ലാണ് തുടക്കം. റെഫ്രിജെറന്റ്സ്, എന്‍ജിനീയറിംഗ് പ്ലാസ്റ്റിക്സ്, ഇന്‍ഡസ്ട്രിയല്‍ യാണ്‍സ് എന്നീ വിഭാഗങ്ങളില്‍ രാജ്യത്തെ മുന്‍നിര കമ്പനിയാണ്. ഫ്ലൂറോ കെമിക്കല്‍സ്, പോളീസ്റ്റര് ഫിലിംസ് എന്നിവയില്‍ സവിശേഷ ഉത്പന്നങ്ങളും പാക്കേജിങ് ഫിലിംസ്, ടെക്നിക്കല്‍ ടെക്സ്റ്റൈല്‍സ് എന്നീ വിഭാഗങ്ങളിലും ഉത്പന്നങ്ങള്‍ പുറത്തിറക്കുന്നു. 80-ഓളം രാജ്യങ്ങളിലേക്ക് വിവിധ ഉത്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്നുമുണ്ട്. തായ്ലാന്ഡ്, ദക്ഷിണാഫ്രിക്ക, ഹംഗറി എന്നീ രാജ്യങ്ങളിലും എസ്ആര്‍എഫ് നേരിട്ട് നടത്തുന്ന സംരംഭങ്ങളുണ്ട്.
പ്രതികൂല ഘടകം
എസ്ആര്‍എഫ് ഓഹരിയുടെ ദിവസ ചാര്‍ട്ടില്‍ 'റൈസിങ് ട്രെന്ഡ്ലൈന്', 'ഹോറിസോണ്ടല്‍ ലൈന്‍' എന്നിവ തകര്‍ത്ത് താഴേക്കിറങ്ങുന്നത് പ്രകടമാണ്. ഇതിനോടൊപ്പം ദുര്‍ബലതയുടെ സൂചനയായ 'ബെയറിഷ് ഫ്ലാഗ്' പാറ്റേണില്‍ നിന്നുള്ള വീഴ്ചയും കാണാം. ടെക്നിക്കല്‍ സൂചകമായ ആര്‍എസ്ഐയിലും 'ബ്രേക്ക്ഡൗണ്‍' ദൃശ്യമാണ്. ഇത്തരം ബെയറിഷ് പാറ്റേണുകള്‍ക്കൊപ്പം എസ്ആര്‍എഫിന്റെ ഡെറിവേറ്റീവ് വിഭാഗത്തിലെ ഫ്യൂച്ചര്‍ കോണ്ട്രാക്ടുകളില് 'ഷോര്‍ട്ട് പൊസിഷന്‍' വര്‍ധിക്കുന്നുമുണ്ട്. പ്രധാനപ്പെട്ട എല്ലാ ഹ്രസ്വ/ ഇടക്കാല/ ദീര്‍ഘകാല മൂവിങ് ആവറേജ് നിലവാരങ്ങള്‍ക്ക് താഴേക്കും ഓഹരിയെത്തി. ബെയറിഷ് സൂചനയാണിത്.
ലക്ഷ്യവില 2,300/ 2,200
കഴിഞ്ഞ ദിവസം 2,391 രൂപയിലായിരുന്നു എസ്ആര്‍എഫ് (BSE: 503806, NSE : SRF) ഓഹരികള്‍ വ്യാപാരം അവസാനിപ്പിച്ചത്. ഇവിടെ നിന്നും തൊട്ടടുത്ത ദിവസങ്ങളില്‍ ഓഹരിയുടെ വില 2,300/ 2,250/ 2,200 രൂപ നിലവാരങ്ങളിലേക്ക് ഇടിയാം. ട്രേഡര്‍മാര്‍ക്ക് ഈ ഓഹരിയില്‍ ഷോര്‍ട്ട് സെല്ലും പരിഗണിക്കാം. ഇതിനുള്ള സ്റ്റോപ് ലോസ് 2,500 രൂപ നിലവാരത്തില്‍ ക്രമീകരിക്കണം.
അതേസമയം കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ എസ്ആര്‍എഫ് ഓഹരിയില്‍ 6 ശതമാനത്തിലധികം തിരുത്തല്‍ നേരിട്ടു. 52 ആഴ്ച കാലയളവില്‍ ഈ ലാര്‍ജ് കാപ് ഓഹരിയുടെ ഉയര്‍ന്ന വില 2,865 രൂപയും താഴ്ന്ന വില 1,973 രൂപയുമാണ്.
ഹാവെല്‍സ് ഇന്ത്യ
രാജ്യത്തെ പ്രമുഖ വൈദ്യുതോപകരണ നിര്‍മാതാക്കളാണ് ഹാവെല്‍സ് ഇന്ത്യ ലിമിറ്റഡ്. വൈദ്യുത വിതരണ മേഖലയിലെ ഉപകരണങ്ങളിലാണ് കമ്പനി ശ്രദ്ധയൂന്നീയിരിക്കുന്നത്. അതേസമയം ഈ ലാര്‍ജ് കാപ് ഓഹരിയുടെ ദിവസ ചാര്‍ട്ടില്‍ ബെയറിഷ് ലക്ഷണമായ 'ലോവര്‍ ടോപ് ലോവര്‍ ബോട്ടം' പാറ്റേണ്‍ പ്രകടമാണ്. ഫോളിങ് ട്രെന്ഡ്ലൈനില് നിന്നുള്ള പ്രതിരോധവും നേരിടുന്നു. സമാനമായി ടെക്നിക്കല്‍ സൂചകമായ ആര്‍എസ്ഐയും ഫോളിങ് ട്രെന്‍ഡ്ലൈനിന്റെ റെസിസ്റ്റന്‍സ് തട്ടി താഴേക്ക് വീഴാനൊരുങ്ങുകയാണ്.
ലക്ഷ്യവില 1,105
കഴിഞ്ഞ ദിവസം 1,203 രൂപയിലാണ് ഹാവെല്‍സ് ഇന്ത്യ ഓഹരികള്‍ വ്യാപാരം അവസാനിപ്പിച്ചത്. ഇവിടെ നിന്നും തൊട്ടടുത്ത ദിവസങ്ങളില്‍ 1,150/ 1,105 രൂപ നിലവാരത്തിലേക്ക് ഓഹരിയുടെ വില ഇടിയാം. ട്രേഡര്‍മാര്‍ക്ക് ഈ ഓഹരിയില്‍ ഷോര്‍ട്ട് സെല്‍ പരിഗണിക്കാം. ഇതിനുള്ള സ്റ്റോപ് ലോസ് 1,235 രൂപയില്‍ ക്രമീകരിക്കണം.
അതേസമയം കഴിഞ്ഞ മാസത്തിനിടെ ഹാവെല്‍സ് ഇന്ത്യ (BSE: 517354, NSE : HAVELLS) ഓഹരിയില്‍ 11 ശതമാനം തിരുത്തല്‍ നേരിട്ടു. 52 ആഴ്ച കാലയളവില്‍ ഈ ലാര്‍ജ് കാപ് ഓഹരിയുടെ ഉയര്‍ന്ന വില 1,430 രൂപയും താഴ്ന്ന വില 1,037 രൂപയുമാണ്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ ബ്രോക്കറേജ് റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിനു നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ സ്വീകരിക്കും മുമ്പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

ക്രെഡന്റ് കണക്ട് എൻ കെയർ ലിസ്റ്റിംഗ്: ഐപിഒ കുതിപ്പിന് പിന്നാലെ വിപണിയിൽ വൻ പ്രതീക്ഷ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പാദഫലങ്ങൾക്ക് പിന്നാലെ ഓഹരി വിപണിയിൽ വൻ മാറ്റം; ബ്രോക്കറേജുകളുടെ പുതിയ റേറ്റിംഗുകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

ആർവിഎൻഎൽ ഡിവിഡന്റ്: ഓഗസ്റ്റ് 18-ന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, ലാഭം ഉറപ്പാക്കാം!

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകളും ലാഭസാധ്യതകളും!

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ: ബ്രോക്കറേജ് റേറ്റിംഗുകൾ മാറിയപ്പോൾ ശ്രദ്ധിക്കേണ്ട ഓഹരികൾ

സ്വാതന്ത്ര്യദിന പ്രസംഗം: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത? നിക്ഷേപകർ ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യതയുള്ള ഓഹരികൾ ഇവയാണ്

സ്വാതന്ത്ര്യദിന പ്രസംഗം: തിങ്കളാഴ്ച റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടത്തിന് സാധ്യത



Click it and Unblock the Notifications