ഐ‌ടിആർ ഫയൽ ചെയ്‌തോ? ഐടിആർ ആധാറുമായി ബന്ധിപ്പിക്കാനും റീഫണ്ട് ഇ-വെരിഫൈ ചെയ്യാനും ഈ കാര്യങ്ങൾ ചെയ്യുക.

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ന്യൂഡൽഹി: 2018-19 സാമ്പത്തിക വർഷത്തെ ആദായനികുതി റിട്ടേൺ സമർപ്പിക്കാത്തവർ ഉടൻ തന്നെ ഫയൽ ചെയ്യാൻ ആദായനികുതി വകുപ്പ് ഓർമ്മപ്പെടുത്തി. കഴിഞ്ഞ സാമ്പത്തിക വർഷത്തെ ആദായനികുതി റിട്ടേൺ പിഴയോടുകൂടി ഈ മാസം 31 വരെ ഫയൽ ചെയ്യാമെന്നാണ് ആദായനികുതി വകുപ്പ് അറിയിച്ചത്. എന്നിരുന്നാലും 2020 മാർച്ച് 31-നോ അതിനുമുമ്പോ ഐടിആർ ഫയൽ ചെയ്യാൻ കഴിയും. എന്നാൽ ഇതിന് നിങ്ങൾ ഇരട്ടി പിഴ നൽകേണ്ടിവരുന്നതാണ്.

 

ഐടിആർ

എല്ലാ നികുതിദായകരും ഐടിആർ ഫയൽ ചെയ്യുമ്പോൾ അവരുടെ ആധാർ പാൻ കാർഡുമായി (പെർമനന്റ് അക്കൗണ്ട് നമ്പർ) ബന്ധിപ്പിക്കേണ്ടത് നിർബന്ധമാണ്. ആദായനികുതി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് നിങ്ങൾക്ക് ഇത് ചെയ്യാവുന്നതാണ്.

ഐടിആറുമായി ആധാർ എങ്ങനെ ബന്ധിപ്പിക്കാം-

ഐടിആറുമായി ആധാർ എങ്ങനെ ബന്ധിപ്പിക്കാം-

1. നിങ്ങളുടെ യൂസർനെയിമും പാസ്‌വേഡും ഉപയോഗിച്ച് ആദായനികുതി വെബ്‌സൈറ്റിലേക്ക് പ്രവേശിച്ചശേഷം 'പ്രൊഫൈൽ സെറ്റിംഗ്‌സ്' എന്നത് തിരഞ്ഞെടുക്കുക.

2. 'ലിങ്ക് ആധാർ' എന്ന ഓപ്‌ഷൻ തിരഞ്ഞെടുത്ത് നിങ്ങളുടെ 12 അക്ക ആധാർ നമ്പർ നൽകുക. അതിനുശേഷം 'ലിങ്ക് നൗ' എന്ന ഓപ്‌ഷനിൽ ക്ലിക്കുചെയ്യുക.

3. നിങ്ങളുടെ ആധാറിന്റെ വിശദാംശങ്ങൾ പാൻ കാർഡ് വിവരങ്ങളുമായി യോജിക്കുന്നുണ്ടോയെന്ന് നോക്കുക. അതിനുശേഷം നിങ്ങളുടെ ഐടിആർ ഇ-വെരിഫൈ ചെയ്യുക.

2019 ഇന്ത്യൻ വ്യവസായികൾക്ക് എങ്ങനെ? പാപ്പരത്തവും ജയിലും മരണവും നേരിട്ട വർഷം2019 ഇന്ത്യൻ വ്യവസായികൾക്ക് എങ്ങനെ? പാപ്പരത്തവും ജയിലും മരണവും നേരിട്ട വർഷം

 

 

ആധാർ ഒടിപി അല്ലെങ്കിൽ നെറ്റ്‌ബാങ്കിംഗ് ഉപയോഗിച്ച് നിങ്ങളുടെ റിട്ടേൺസ് ഇ-വെരിഫൈ ചെയ്യാൻ കഴിയും.

ആധാർ ഒടിപി അല്ലെങ്കിൽ നെറ്റ്‌ബാങ്കിംഗ് ഉപയോഗിച്ച് നിങ്ങളുടെ റിട്ടേൺസ് ഇ-വെരിഫൈ ചെയ്യാൻ കഴിയും.

1. ആധാർ അടിസ്ഥാനമാക്കിയുള്ള ഒടിപി: ഇ-ഫയലിംഗ് പോർട്ടലിൽ പ്രവേശിച്ച് 'ജനറേറ്റ് ആധാർ ഒടിപി' എന്ന ഓപ്‌ഷനിൽ ക്ലിക്കുചെയ്യുക. നിങ്ങളുടെ രജിസ്റ്റർ ചെയ്‌ത മൊബൈൽ നമ്പറിലേക്ക് ഒരു ഒടിപി ലഭിക്കുന്നതാണ്. നിങ്ങളുടെ ഐടിആർ പരിശോധിച്ചുറപ്പിക്കാനായി ഈ ഒടിപി ഉപയോഗിക്കുക.

2.നെറ്റ് ബാങ്കിംഗ് വഴി: ഇ-വെരിഫിക്കേഷൻ സൗകര്യങ്ങൾ നൽകാൻ നിങ്ങളുടെ ബാങ്കിനെ ആദായനികുതി വകുപ്പ് അധികാരപ്പെടുത്തിയിട്ടുണ്ടെങ്കിൽ, നെറ്റ് ബാങ്കിംഗിലേക്ക് പ്രവേശിച്ച് 'ഇ-വെരിഫൈ' എന്നത് ക്ലിക്കുചെയ്യുക. ഇ-വെരിഫിക്കേഷൻ പോർട്ടലിൽ 'മൈ അക്കൗണ്ട്' എന്നത് ക്ലിക്കുചെയ്യുക. അപ്പോൾ ഒരു ഇവിസി ജനറേറ്റുചെയ്യും, അത് നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് അയയ്‌ക്കുന്നതാണ്. നിങ്ങളുടെ റിട്ടേൺ പരിശോധിക്കാൻ ഇത് ഉപയോഗിക്കുക.

എസ്ബിഐ എടിഎം കാർഡ് നാളെ മുതൽ ബ്ലോക്കാകും, ഇന്ന് തന്നെ നിങ്ങൾ ചെയ്യേണ്ടത് എന്ത്?എസ്ബിഐ എടിഎം കാർഡ് നാളെ മുതൽ ബ്ലോക്കാകും, ഇന്ന് തന്നെ നിങ്ങൾ ചെയ്യേണ്ടത് എന്ത്?

 

ഐടിആർ വൈകി ഫയൽ ചെയ്യുമ്പോഴുള്ള പിഴ;

ഐടിആർ വൈകി ഫയൽ ചെയ്യുമ്പോഴുള്ള പിഴ;

ഡിസംബർ 31-വരെ ഫയൽ ചെയ്യുകയാണെങ്കിൽ, 5,000 രൂപ പിഴ ഇനത്തിൽ അടച്ചാൽ മതി. എന്നാൽ 31-ന് ശേഷമാണ് ഫയൽ ചെയ്യുന്നതെങ്കിൽ 10,000 രൂപയായിരിക്കും പിഴ ഈടാക്കുക. ആദായനികുതി നിയമത്തിലെ സെക്ഷൻ 234എഫ് പ്രകാരമാണ് നിശ്ചിത തീയതിക്ക് ശേഷം ഐടിആർ ഫയൽ ചെയ്യുന്നവരിൽ നിന്ന് പിഴ ഈടാക്കുന്നത്. അഞ്ച് ലക്ഷത്തിൽ താഴെ വരുമാനമുള്ളവരുടെ ആദായനികുതി റിട്ടേൺസിന് 1,000 രൂപയാണ് പിഴ ഇനത്തിൽ ഈടാക്കുക.

English summary

ഐ‌ടിആർ ഫയൽ ചെയ്‌തോ? ഐടിആർ ആധാറുമായി ബന്ധിപ്പിക്കാനും റീഫണ്ട് ഇ-വെരിഫൈ ചെയ്യാനും ഈ കാര്യങ്ങൾ ചെയ്യുക | these things to connect to ITR Aadhaar and e-verify a refund

these things to connect to ITR Aadhaar and e-verify a refund
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X