ഒരോ സാമ്പത്തിക വർഷം അവസാനിക്കുമ്പോഴും സ്ഥിരവരുമാനക്കാരും ബിസിനസുകാരും ഉൾപ്പെടെ മിക്ക ആളുകളും ആദായ നികുതി ഇളവ് ലഭിക്കാനുള്ള നെട്ടോട്ടത്തിലായിരിക്കും. എന്നാൽ പുതിയ സാമ്പത്തിക വര്‍ഷം ആരംഭിക്കുമ്പോൾ തന്നെ കൃത്യമായ പ്ലാനിംഗുകളോടെ മുന്നോട്ടു പോയാല്‍ ഈ സാഹചര്യം ഒഴിവാക്കാം. ഇങ്ങനെ മാർച്ച് മാസത്തിന്റെ അവസാനം നികുതി ഇളവ് അന്വേഷണങ്ങളുമായി ഇറങ്ങുന്നത്, ഒഴിവാക്കാമായിരുന്ന നികുതി പോലും അടയ്ക്കേണ്ടി വരുന്ന സാഹചര്യം ഉണ്ടാക്കാം.
ചിട്ടയായതും നിയമപരവുമായ സമ്പാദ്യമാര്‍ഗങ്ങളിലൂടെ ആദായ നികുതി ഇളവ് ലഭിക്കാൻ നിരവധി മാര്‍ഗങ്ങളാണ് നമുക്ക് മുന്നിലുള്ളത്. അതിൽ ഒന്നാണ് മ്യൂച്വൽ ഫണ്ട്. നികുതി ലാഭിക്കുന്ന മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിക്കുന്നത് ആദായനികുതി നിയമത്തിലെ സെക്ഷൻ 80 സി പ്രകാരം നികുതി ആനുകൂല്യങ്ങൾക്ക് അർഹമാണ്. 1961-ലെ ആദായനികുതി നിയമത്തിലെ സെക്ഷൻ 80സി പ്രകാരമുള്ള ഏതെങ്കിലും ഓപ്ഷനുകളിൽ നിക്ഷേപിക്കുന്നത് നികുതിദായകർക്ക് പ്രതിവർഷം 1,50,000 രൂപ വരെ നികുതിയിളവ് ലഭിക്കും. മ്യൂച്വൽ ഫണ്ടുകളിൽ, ഇക്വിറ്റി-ലിങ്ക്‌ഡ് സേവിംഗ്‌സ് സ്‌കീമുകൾ (ഇഎൽഎസ്എസ്) നികുതി ലാഭത്തിനായി പ്രത്യേകം രൂപകൽപ്പന ചെയ്തിട്ടുള്ളവയാണ്.
നികുതി ആനുകൂല്യങ്ങൾ ലഭിക്കുന്ന മ്യൂച്വൽ ഫണ്ടുകളെക്കുറിച്ച് അറിയേണ്ട പ്രധാന കാര്യങ്ങൾ ഇവയാണ്:
മൂന്നു വർഷം നിക്ഷേപ കാലയളവുള്ള, നികുതി ആനുകൂല്യങ്ങൾ ലഭിക്കുന്ന മ്യൂച്വൽ ഫണ്ടായ ഇക്വിറ്റി ലിങ്ക്‌ഡ് സേവിംഗ്‌സ് സ്‌കീം (ഇഎൽഎസ്എസ്) ഒരു ഓപ്പൺ-എൻഡ് ഇക്വിറ്റി-ലിങ്ക്ഡ് സേവിംഗ് സ്കീമാണ്. ഒറ്റത്തവണയായോ മാസ തവണകളായോ ഈ സ്‌കീമില്‍ നിക്ഷേപിക്കാം. സെക്ഷൻ 80സി-യിലെ വ്യവസ്ഥകൾ പ്രകാരമാണ് ഇഎൽഎസ്എസ് നിക്ഷേപങ്ങൾക്ക് നികുതിയിളവുകൾ ലഭിക്കുന്നത്. ഓണ്‍ലൈനായോ അഡ്വൈസര്‍മാരുടെ സഹായം തേടിയോ ഈ പദ്ധതിയില്‍ ചേരാം. നിലവില്‍ പരമാവധി 1,50,000 രൂപ വരെയുള്ള നിക്ഷേപത്തിന് നികുതിയിളവ് ലഭിക്കും.
പരമ്പരാഗത നികുതി ലാഭിക്കൽ ഓപ്‌ഷനുകളായ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് (ഇപിഎഫ്), പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്), ബാങ്ക് ഫിക്‌സഡ് ഡെപ്പോസിറ്റുകൾ (എഫ്ഡി) എന്നിവയിൽ നിക്ഷേപിക്കുന്നതിലൂടെ, നിങ്ങളുടെ വരുമാനം ഒരു വർഷത്തിൽ 9 ശതമാനത്തിൽ താഴെയായി പരിമിതപ്പെടുത്തുന്നു. എന്നാൽ ഇഎൽഎസ്എസിൽ നിക്ഷേപിക്കുന്നതിലൂടെ, നികുതിയിളവിന്റെയും സമ്പത്ത് ശേഖരണത്തിന്റെയും ഇരട്ട ആനുകൂല്യം നിങ്ങൾക്ക് ലഭിക്കും. അതായത് എഫ്‌ഡികളുമായി താരതമ്യപ്പെടുത്തുമ്പോൾ, പണപ്പെരുപ്പത്തെ കാര്യക്ഷമമായി മറികടക്കാൻ ഇഎൽഎസ്എസ് ഉയർന്ന വരുമാനം നൽകുന്നു. എന്നാൽ ഇഎൽഎസ്എസ് നിക്ഷേപങ്ങൾ വിപണിയിലെ അപകടസാധ്യതകൾക്ക് വിധേയമായതിനാൽ വരുമാനം ഉറപ്പില്ല എന്നത് നിക്ഷേപകർ പ്രധാനമായും ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം



Click it and Unblock the Notifications
