ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (ഐആർഡിഎഐ) ആരോഗ്യ ഇൻഷൂറൻസ് മേഖലകളിൽ കഴിഞ്ഞ വർഷം ധാരാളം മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ഇൻഷൂറൻസ് പോളിസികൾ കൂടുതൽ സൗഹാർദ്ദപരവും മെച്ചപ്പെട്ട നിലവാരമുള്ളതുമാക്കി മാറ്റാനാണ് ഐആർഡിഎഐ ഇതിലൂടെ ലക്ഷ്യമിടുന്നത്. പോളിസിയുടെ ചട്ടങ്ങളിലും ക്ലെയിം സെറ്റില്‍മെന്റ് അടക്കമുള്ള മറ്റ് പല കാര്യങ്ങളിലും തിരുത്തൽ വരുത്തിയിട്ടുണ്ട്. ആരോഗ്യ ഇൻഷുറൻസ് പോളിസികളിൽ വരുത്തിയ സുപ്രധാന മാറ്റങ്ങൾ ഇവയാണ്;
1. ആരോഗ്യ ഇൻഷുറൻസ് പ്രീമിയങ്ങൾ തവണകളായി അടയ്‌ക്കാൻ പോളിസി ഹോൾഡർമാരെ ഐആർഡിഐ അനുവദിച്ചു. ഇപ്പോൾ ഒരാൾക്ക് പ്രതിമാസ, ത്രൈമാസ അല്ലെങ്കിൽ അർദ്ധ വാർഷിക അടിസ്ഥാനത്തിൽ ഇൻഷുറൻസ് പ്രീമിയം അടയ്ക്കാം. എന്നാൽ പ്രതിമാസ അല്ലെങ്കിൽ ത്രൈമാസ പ്രീമിയങ്ങൾക്കായുള്ള ഫ്രീ-ലുക്ക് കാലയളവ് വാർഷിക പ്രീമിയങ്ങൾ അടയ്ക്കുമ്പോൾ ലഭിക്കുന്നതിനേക്കാൾ കുറവായിരിക്കും.
2. ഒരാളുടെ ഹെല്‍ത്ത് റിസ്‌ക് മുഴുവന്‍ കവര്‍ ചെയ്യുന്ന വിധത്തില്‍ ആരോഗ്യ ഇന്‍ഷൂറന്‍സ് പോളിസികൾ പരിഷ്‌കരിച്ചിട്ടുണ്ട്. നേരത്തെ റിസ്‌ക് കൂടുതലാണെന്ന കാര്യം പറഞ്ഞ് മാറ്റി നിർത്തിയിരിന്ന, പ്രത്യേകിച്ച് വാർധക്യകാല രോഗങ്ങളെ ഐആർഡിഎഐ ഇപ്പോൾ ഇൻഷൂറൻസിന്റെ പരിധിയിൽ കൊണ്ടുവന്നിട്ടുണ്ട്.
3. തിമിര ശസ്ത്രക്രിയ, മാനസിക രോഗാവസ്ഥ, മുട്ടു മാറ്റ ശസ്ത്രക്രിയ, പാര്‍ക്കിന്‍സണ്‍സ്, അള്‍ഷിമേഴ്‌സ് തുടങ്ങിയ വാർധക്യകാല രോഗങ്ങളെല്ലാം ഇപ്പോൾ ഇൻഷൂറൻസ് പരിധിയിൽ വരും. മുന്‍പ് ആന്റി ഡിപ്രസന്റ് മരുന്ന് കഴിച്ചിരുന്നു എന്നതിനാൽ ഇന്‍ഷൂറന്‍സ് കവറേജ് ഇനി കമ്പനികള്‍ക്ക് ഒഴിവാക്കാൻ കഴിയില്ല.
4. പോളിസികളെടുക്കുമ്പോള്‍ ഇന്‍ഷൂറന്‍സ് പരിധിയില്‍ ഉള്‍പ്പെടുത്താതിരുന്ന പൂര്‍വ്വകാല രോഗങ്ങള്‍ സംബന്ധിച്ച മാനദണ്ഡം കര്‍ശനമാക്കി. അതായത് പോളിസി എടുക്കുന്നതിന് നാലു വര്‍ഷം മുമ്പ് ഫിസിഷ്യന്‍ തിരിച്ചറിഞ്ഞ രോഗങ്ങളെയാണ് പൂര്‍വ്വകാല അസൂഖങ്ങളായി കണക്കാക്കുക. കൂടാതെ പോളിസി എടുക്കുന്നതിന് മൂന്ന് മാസം മുമ്പുണ്ടായിരുന്ന എന്തെങ്കിലും രോഗാവസ്ഥ പിന്നീട് ഗുരുതര രോഗമായി മാറിയാൽ ഇതും പൂര്‍വ്വകാല രോഗങ്ങളിൽ ഉൾപ്പെടും. ഇപ്പോള്‍ ഒരാളുടെ ഹെല്‍ത്ത് റിസ്‌ക് മുഴുവന്‍ കവര്‍ ചെയ്യുന്ന വിധത്തിലാണ് ആരോഗ്യ ഇന്‍ഷൂറന്‍സ് പോളിസികളിൽ മാറ്റം വരുത്തിയിരിക്കുന്നത്.
5. ഒരാള്‍ക്ക് പോളിസി എടുക്കുമ്പോഴും ക്ലെയിം സെറ്റില്‍മെന്റിനും ടിപിഎ (തേര്‍ഡ് പാര്‍ട്ടി അഡ്മിനിസ്‌ട്രേറ്റര്‍) തിരഞ്ഞെടുക്കുവാനുള്ള അനുവാദവും ഐആര്‍ഡിഎഐ നൽകുന്നുണ്ട്.
6.ആശൂപത്രിയിലെത്തുന്നതിന് മുമ്പും അതിന് ശേഷവുമുള്ള ചെലവുകള്‍ ഉള്‍പ്പെടുത്തി എല്ലാ ആരോഗ്യ ഇന്‍ഷൂറന്‍സ് പോളിസികളെയും ഐആര്‍ഡിഎഐ സ്റ്റാന്‍ഡേഡൈസ് ചെയ്തു.
7. കഴിഞ്ഞ മൂന്ന് സാമ്പത്തിക വർഷങ്ങളിലെ നഷ്ട-അനുപാത സംഖ്യകളെ അടിസ്ഥാനമാക്കി പരിഷ്കാരങ്ങൾ കാരണമുണ്ടാവുന്ന പ്രീമിയങ്ങൾ 15% വർദ്ധിപ്പിക്കാനോ കുറയ്ക്കാനോ ആരോഗ്യ ഇൻഷുറൻസ് കമ്പനികൾക്ക് കഴിയും.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications