വരുമാനത്തിലും അറ്റാദായത്തിലും വളര്‍ച്ച കൈവരിക്കുക എന്നത് ഒരു സ്ഥാപനത്തിന് നിലനില്ക്കാനും ഉയരാനും അത്യന്താപേക്ഷിതമാണ്. ഒരു കമ്പനിയുടെ പ്രകടനം എങ്ങനെയെന്നതിനെ കുറിച്ചുള്ള ഉള്‍ക്കാഴ്ചയും ഭാവിയില്‍ എന്താകുമെന്നുള്ള സൂചനയും ലഭിക്കാന്‍ ഈ രണ്ടു ഘടകങ്ങളും വിലയിരുത്തിയാല്‍ മതിയാകും.
ഇത്തരത്തില്‍ സമീപകാലത്തായി മികച്ച പ്രവര്‍ത്തനഫലം പുറത്തെടുക്കുന്നതും യശ്ശശരീനായ പ്രമുഖ നിക്ഷേപകന് രാകേഷ് ജുന്‍ജുന്‍വാലയ്ക്ക് നിക്ഷേപവുമുള്ള ഒരു കുഞ്ഞന്‍ മള്‍ട്ടിബാഗര്‍ ഓഹരിയുടെ വിശദാംശങ്ങളാണ് ചുവടെ ചേര്‍ക്കുന്നത്.
കരൂര്‍ വൈശ്യ ബാങ്ക്
സ്വകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖ ധനകാര്യ സ്ഥാപനമാണ് കരൂര്‍ വൈശ്യ ബാങ്ക്. 1916-ല്‍ തമിഴ്നാട്ടിലെ കരൂരിലാണ് സ്ഥാപിതമായത്. ട്രഷറി, കോര്‍പറേറ്റ് ബാങ്കിംഗ്, റീട്ടെയില്‍ ബാങ്കിംഗ്, മറ്റുതരത്തിലുള്ള ബാങ്ക് ഇടപാടുകളും ഉള്‍പ്പെടെ എല്ലാവിധ ധനകാര്യ സേവനങ്ങളും നല്കുന്നു. 2021-ല്‍ ലഭ്യമായ കണക്കുകള്‍ പ്രകാരം രാജ്യത്താകമാനം 780 ശാഖകളും 2,200-ലേറെ എടിഎമ്മുകളും ബാങ്കിന് കീഴിലുണ്ട്. നിലവില്‍ കരൂര്‍ വൈശ്യ ബാങ്കിന്റെ വിപണി മൂല്യം 7,400 കോടിയാണ്.
ഓഹരി വിശദാംശം
2015 ഡിസംബര്‍ പാദം മുതല്‍ ജുന്‍ജുന്‍വാല കരൂര്‍ വൈശ്യ ബാങ്കിന്റെ ഓഹരികള്‍ കൈവശം വെച്ചിരിക്കുകയാണ്. ജൂണ്‍ പാദത്തിലെ റിപ്പോര്‍ട്ടുകള്‍ പ്രകാരം 3,59,83,516 ഓഹരികള്‍ അഥവാ 4.5 ശതമാനം ഓഹരി വിഹിതമാണ് അദ്ദേഹത്തിനുള്ളത്. ഒക്ടോബര്‍ 25-ലെ ഓഹരി വിലയുടെ അടിസ്ഥാനത്തില്‍ ജുന്‍ജുന്‍വാലയുടെ നിക്ഷേപമൂല്യം 333 കോടിയാണ്.
അതേസമയം പ്രമോട്ടര്‍ ഗ്രൂപ്പിന് കരൂര്‍ വൈശ്യ ബാങ്കിന്റെ (BSE: 590003, NSE : KARURVYSYA) ഓഹരികളില്‍ 2.28 ശതമാനം മാത്രമാണ് കൈവശമുള്ളത്. ഇതില്‍ 8.17 ശതമാനം ഓഹരികള്‍ ഈട് നല്‍കിയിട്ടുമുണ്ട്.
അതുപോലെ വിദേശ നിക്ഷേപകര്‍ക്ക് 15.43 ശതമാനവും ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് 22.67 ശതമാനവും റീട്ടെയില്‍ നിക്ഷേപകര്‍ക്ക് 59.54 ശതമാനം വീതവും ഓഹരി പങ്കാളിത്തമുണ്ട്. സ്വകാര്യ ബാങ്ക് ഓഹരികളുടെ ശരാശരി പിഇ അനുപാതം 25.63 നിലവാരത്തിലായിരിക്കുമ്പോള്‍ കരൂര്‍ വൈശ്യ ബാങ്കിന്റേത് 8.44 മടങ്ങിലേയുള്ളൂ എന്നതും ശ്രദ്ധേയം.
കൂടാതെ മുടങ്ങാതെ ലാഭവിഹിതം നല്കുന്ന കരൂര്‍ വൈശ്യ ബാങ്ക് ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ് 1.73 ശതമാനമാണ്. പ്രതിയോഹരി ബുക്ക് വാല്യൂ 86.99 രൂപ നിരക്കിലാണുള്ളത്. അതേസമയം ഓഹരിയുടെ 52 ആഴ്ച കാലയളവിലെ ഉയര്‍ന്ന വില 102 രൂപയും താഴ്ന്ന വില 42 രൂപയുമാണ്.
സാമ്പത്തികം
ഇക്കഴിഞ്ഞ സെപ്റ്റംബര്‍ പാദത്തില്‍ കരൂര്‍ വൈശ്യ ബാങ്ക് നേടിയ അറ്റാദായം 250 കോടിയാണ്. വാര്‍ഷികാടിസ്ഥാനത്തില്‍ 52 ശതമാനം വളര്‍ച്ചയാണിത്. അതുപോലെ രണ്ടാം പാദത്തില്‍ ബാങ്ക് പലിശ ഇനത്തില്‍ നേടിയ വരുമാനം 821 കോടിയാണ്. ഇതു വാര്‍ഷികാടിസ്ഥാനത്തില്‍ 21 ശതമാനം വളര്‍ച്ച കാണിക്കുന്നു. സമാനമായി നിഷ്ക്രിയ ആസ്തിയിലും ഗണ്യമായ കുറവുണ്ട്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ പാദത്തില്‍ നിഷ്ക്രിയ ആസ്തി 7.38 ശതമാനമായിരുന്നത് ഇപ്പോള്‍ 3.97 ശതാമനത്തിലേക്ക് മെച്ചപ്പെട്ടു.
അതേസമയം പയട്രോസ്കി സ്കോറിന്റെ അടിസ്ഥാനത്തില്‍ വിലയിരുത്തിയാല്‍ കരൂര്‍ വൈശ്യ ബാങ്കിന്റെ സാമ്പത്തിക സ്ഥിതി ശരാശരി (Piotroski Score: 5) നിലവാരത്തിലാണുള്ളത്.
ലക്ഷ്യവില 115/ 125
കരൂര്‍ വൈശ്യ ബാങ്കിന്റെ ഓഹരിക്ക് പ്രമുഖ ബ്രോക്കറേജ് സ്ഥാപനമായ എംകെ ഗ്ലോബല്‍ ബൈ (BUY) റേറ്റിങ്ങ് ശുപാര്‍ശ ചെയ്തു. നിലവില്‍ ഈ സ്മോള്‍ കാപ് ഓഹരി 92 രൂപ നിലവാരത്തിലാണ് തുടരുന്നത്. ഇവിടെ നിന്നും സമീപ ഭാവിയില്‍ കരൂര്‍ വൈശ്യ ബാങ്കിന്റെ ഓഹരികള്‍ 125 രൂപയിലേക്ക് ഉയരുമെന്നാണ് നിഗമനം. ഇതിലൂടെ 36 ശതമാനം നേട്ടമാണ് ലക്ഷ്യമിടുന്നതെന്നും ബ്രോക്കറേജ് സ്ഥാപനം വ്യക്തമാക്കി.
അതേസമയം മറ്റൊരു ബ്രോക്കറേജ് സ്ഥാപനമായ ആനന്ദ് രാത്തി, 115 രൂപയാണ് കരൂര്‍ വൈശ്യ ബാങ്കിന്റെ ഓഹരിക്ക് നിര്‍ദേശിച്ചിരിക്കുന്ന സമീപകാല ലക്ഷ്യവില.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ ബ്രോക്കറേജ് റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ സ്വീകരിക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications