ഏതൊരു നിക്ഷേപകന്റെയും സ്വപ്നമായിരിക്കും മള്ബാഗര് ഓഹരികള്‍ തങ്ങളുടെ പോര്‍ട്ട്ഫോളിയോയുടെ ഭാഗമാക്കുകയെന്നത്. എന്നാല്‍ വമ്പന്‍ ആദായം നല്കാന് ശേഷിയുള്ള മള്‍ട്ടിബാഗര്‍ ഓഹരികളായി ഭാവിയില്‍ വളരാന്‍ സാധ്യതയുള്ള കമ്പനികളെ നേരത്തെ തന്നെ തിരിച്ചറിയുക എന്നത് ശ്രമകരമായ ദൗത്യവുമാണ്. പ്രധാനമായും മൂന്ന് കാര്യങ്ങള്‍ വിലയിരുത്തിയാല്‍, ദീര്‍ഘകാലയളവില്‍ സമ്പത്ത് സൃഷ്ടിക്കാന്‍ ശേഷിയുള്ള ഇത്തരം ഓഹരികളെ ആദ്യമേ കണ്ടെത്തനാകും. അവ ഏതൊക്കെയന്ന് താഴെ ചേര്‍ക്കുന്നു.
1) ഉയര്‍ന്ന വളര്‍ച്ച + ആര്‍ഒസിഇ
ഒരു കമ്പനി സ്ഥിരതയോടെ ഉയര്‍ന്ന തോതില്‍ പ്രവര്‍ത്തന ലാഭം നേടുന്നുണ്ടെങ്കിലേ അതിന്റെ ഓഹരിക്ക് ഒരു മള്‍ട്ടിബാഗറായി പരിണമിക്കാന്‍ സാധിക്കുകയുള്ളൂ. വിനിയോഗിച്ച മൂലധനത്തിന്മേല് ലഭിക്കുന്ന ആദായത്തിന്റെ തോത് (ആര്‍ഒസിഇ) മോശമാകാതെ വേണം ഉയര്‍ന്ന വരുമാനം കരസ്ഥമാക്കേണ്ടത്. ഒരു കമ്പനിയുടെ ലാഭക്ഷമതയും സാമ്പത്തിക കാര്യക്ഷമതയും എത്രയുണ്ടെന്ന് ആര്‍ഒസിഇ വിലയിരുത്തുന്നതിലൂടെ മനസിലാക്കാന്‍ സാധിക്കും. എങ്ങനെ മൂലധന ആസ്തി വിനിയോഗിക്കുന്നു എന്നത് കമ്പനിയുടെ പ്രകടനത്തെ നേരിട്ട് ബാധിക്കുന്ന ഘടകമാണ്. ഒരേ മേഖലയിലെ തന്നെ വ്യത്യസ്ത കമ്പനികളെ താരതമ്യം ചെയ്യുമ്പോഴും ആര്‍ഒസിഇ ഏറ്റവും പ്രയോജനകരമാണ്.
2) വളരുന്ന വരുമാനം
ഒരു കമ്പനിയുടെ വരുമാനത്തിന്റെ അളവ്, അതിന്റെ പ്രകടനം എങ്ങനെയാണെന്ന് വെളിവാക്കുന്ന ഘടകമാണ്. വരുമാനത്തിന്റെ വിവരണം കമ്പനിയുടെ വളര്‍ച്ചയുടെ ഭാവി സാധ്യതകളിലേക്കും വിരല്‍ ചൂണ്ടുന്നു. പ്രവര്‍ത്തനങ്ങളില്‍ നിന്നും പ്രവര്‍ത്തന ലാഭം ആര്‍ജിക്കാന്‍ കഴിയുന്നില്ലെങ്കില്‍ കമ്പനിയുടെ വളര്‍ച്ചയ്ക്കും വികസനത്തിനും കൂടുതല്‍ കടം എടുക്കേണ്ടി വരികയോ ഓഹരി മൂലധനം ചെലവഴിക്കുകയോ വേണ്ടിവരും. ഇത് ആവര്‍ത്തിച്ച് ചെയ്യുന്നത് ബാധ്യത വര്‍ധിപ്പിക്കാന്‍ ഇടയാക്കുകയും കമ്പനിക്കു മേല്‍ സമ്മര്‍ദം സൃഷ്ടിക്കുകയും ചെയ്യും.
ലാഭത്തിനൊപ്പം വരുമാനവും വര്‍ധിപ്പിക്കുന്നവരാണ് മള്‍ട്ടിബാഗര്‍ കമ്പനികള്‍. അറ്റാദായം വര്‍ധിക്കുന്നതിലൂടെ പ്രവര്‍ത്തന മൂലധനം വര്‍ധിപ്പിക്കാനും സാധിക്കും. ഇതിലൂടെ ഉയര്‍ന്ന നിരക്കിലുള്ള വളര്‍ച്ചാ നിരക്ക് ആര്‍ജിക്കുന്നതിനും സഹായകമാകും. വരുമാനവും അറ്റാദായവും നേടി മികച്ച പ്രകടനം കാഴ്ച വയ്ക്കുന്ന കമ്പനിയാണെങ്കിലും വളര്‍ച്ച കൈവരിക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ നിക്ഷേപകര്‍ക്ക് ആദായം ലഭിക്കുന്നതും കാലക്രമേണ കുറയും. അതിനാല്‍ സ്ഥായിയായ വളര്‍ച്ചാ നിരക്കുള്ളവര്ക്ക് മള്‍ട്ടിബാഗര്‍ കമ്പനികളാവാനും സാധിക്കും.
3) സൂക്ഷ്മതയോടെ മൂലധന വിനിയോഗം
ദീര്‍ഘ കാലയളവില്‍ വരുമാനവും പ്രവര്‍ത്തന ലാഭവും നിലനിര്‍ത്തുന്ന കമ്പനികളാണ് സമ്പത്ത് സൃഷ്ടിക്കുന്നത്. അതിനാല്‍ ഫലപ്രദമായും കാര്യക്ഷമതയോടെയും മൂലധനം വിനിയോഗിക്കുന്ന കമ്പനികളാവും ഉയര്‍ന്ന വളര്‍ച്ച ആര്‍ജിക്കാന്‍ സാധ്യത. അറ്റ വരുമാനവും പ്രവര്‍ത്തന ലാഭവും നേടുന്ന കമ്പനികള്‍ സ്വാഭാവികമായും ധനശേരവും മൂലധനവും ആര്‍ജിക്കുമെങ്കിലും അവ എങ്ങനെ എവിടെ ഫലപ്രദമായി വിനിയോഗിക്കുന്നു എന്നതിനെ അടിസ്ഥാനമാക്കിയായിരിക്കും ഒരു കമ്പനി നല്ലതാണോ അല്ലെങ്കില്‍ മള്‍ട്ടിബാഗര്‍ ആകുമോ എന്ന് വ്യത്യാസപ്പെട്ടിരിക്കുന്നതും.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

മഹീന്ദ്ര ഓഹരികളിൽ വൻ കുതിപ്പിന് കളമൊരുങ്ങുന്നു; ടാർഗെറ്റ് പ്രൈസ് ഉയർത്തി ബ്രോക്കറേജ് സ്ഥാപനങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

സോഷ്യൽ മീഡിയയിലെ മൈക്രോക്യാപ് തരംഗം: പണം നഷ്ടപ്പെടാതിരിക്കാൻ തിങ്കളാഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ഓഗസ്റ്റ് 17-ന് എക്സ്-ഡിവിഡന്റാകുന്നു; അറിയേണ്ട പ്രധാന കാര്യങ്ങൾ

റെയിൽടെൽ ടെൻഡർ നടപടികൾ ഇന്ന് പൂർത്തിയാകും: ഓഹരി വിപണിയിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ വോളിയം കുതിപ്പ്; ലാഭമുണ്ടാക്കാൻ ഈ വഴികൾ നോക്കൂ!

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ: ബ്രോക്കറേജ് റേറ്റിംഗുകൾ മാറിയപ്പോൾ ശ്രദ്ധിക്കേണ്ട ഓഹരികൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

ഐപിഒ അപേക്ഷിക്കാൻ അവസാന അവസരം; അലോട്ട്മെന്റ് ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ



Click it and Unblock the Notifications