വിപണികള്‍ കനത്ത നഷ്ടത്തോടെയാണ് കഴിഞ്ഞയാഴ്ച വ്യാപാരം പൂര്‍ത്തിയാക്കിയത്. സര്‍വകാല റെക്കോഡ് വീണ്ടും ഭേദിക്കുമെന്ന തോന്നലുളവാക്കിയ ശേഷമാണ് തകര്‍ച്ച. പണപ്പെരുപ്പവും അതിനെ തുടര്‍ന്ന് വിവിധ കേന്ദ്ര ബാങ്കുകള്‍ പലിശ നിരക്ക് ഉയര്‍ത്താനുള്ള നീ്ക്കങ്ങളും ആരംഭിച്ചതോടെയാണ് വിപണിയിലെ സാഹചര്യം മാറിമറിഞ്ഞത്. ഇതോടെ കടബാധ്യതകളും പ്രവര്‍ത്തന ലാഭമില്ലാത്തതുമായ വളര്‍ച്ച ഓഹരികളായ ടെക് കമ്പനി പോലുള്ളവയില്‍ നിന്നും നിക്ഷേപകരും മാറിത്തുടങ്ങി. ഇതോടെ മികച്ച മൂല്യവും വിലക്കുറവിലുമുള്ള ഓഹരികള്‍ ഇടവേളയ്്ക്കു ശേഷം വീണ്ടും ശ്രദ്ധാകേന്ദ്രമാകുകയാണ്. അടിസ്ഥാനപരമായി മികച്ചതും ഇപ്പോള്‍ വിലക്കുറവിലുള്ളതുമായ 3 കമ്പനികളെയാണ് ഈ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
1) എല്‍ & ടി ഫിനാന്‍സ്
രാജ്യത്തെ പ്രമുഖ ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങളിലൊന്നാണ് എല്‍ ആന്‍ഡ് ടി ഫിനാന്‍സ് ഹോള്‍ഡിങ്സ് ലിമിറ്റഡ് (BSE: 533519, NSE: L&TFH). മുംബൈയാണ് ആസ്ഥാനം. പ്രശസ്തമായ ലാര്സണ് ആന്‍ഡ് ടൂബ്രോയാണ് (L & T) മുഖ്യ സംരംഭകര്‍. ധനകാര്യ മേഖലയിലെ എല്ലാത്തരം സേവനങ്ങളും കോര്‍പ്പറേറ്റ്, റീട്ടെയില്‍ വിഭാഗങ്ങളിലായി നല്കുന്നു. പ്രധാനമായും ബിസിനസ് സംരംഭങ്ങളിലുള്ള നിക്ഷേപത്തിലാണ് കമ്പനി ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ചെറുകിട വായ്പ, നിര്‍മാണ മേഖലയില്‍ ആവശ്യമായ ഉപകരണങ്ങള്‍ക്കുള്ള വായ്പ, ഗതാഗത മേഖലയിലേക്കുള്ള ഉപകരണങ്ങള്‍ക്കായുള്ള വായ്പ, ഗ്രാമീണ മേഖലയിലെ മൈക്രോ ഫിനാന്‍സ്, കോര്‍പ്പറേറ്റ് മേഖലയ്ക്കു വേണ്ട ലോണുകളും കമ്പനി വിതരണം ചെയ്യുന്നു. രാജ്യത്തെ അടിസ്ഥാന സൗകര്യ വികസന മേഖലയില്‍ വലിയ തോതില്‍ കമ്പനി നിക്ഷേപമിറക്കിയിട്ടുണ്ട്.
മികച്ച മൂന്നാം പാദഫലം
ഡിസംബര്‍ പാദത്തില്‍ എല്‍ ആന്‍ഡ് ടി ഫിനാന്‍സിന്റെ അറ്റാദായം 12 ശതമാനം വര്‍ധിച്ച് 326 കോടി രൂപയായി. കഴിഞ്ഞ പാദത്തിലെ വായ്പ വിതരണം റെക്കോഡ് നിലവാരത്തിലാണ്. മുന്‍ വര്‍ഷത്തേക്കാള്‍ 29 ശതമാനം ഉയര്‍ന്ന് 7,600 കോടി രൂപയുടെ വായ്പകള്‍ റീട്ടെയില്‍ വിഭാഗത്തില്‍ വിതരണം ചെയ്തു. എങ്കിലും കിട്ടാക്കടത്തില്‍ നേരിയ വര്‍ധന കാണിച്ചു. മൂന്നാം പാദത്തില്‍ പ്രതിയോഹരി വരുമാനം 1.32 രൂപയാണ്. കുറഞ്ഞത് 2023 സാമ്പത്തിക വര്‍ഷം 6 രൂപ പ്രതിയോഹരി നേടാനായാല്‍ പോലും കഴിഞ്ഞ 12 മാസത്തെ പിഇ റേഷ്യോ പ്രകാരം ഓഹരിക്ക് 106 രൂപയെങ്കിലും മൂല്യമുണ്ടാകണം. നിലവില്‍ 75.50 രൂപയിലാണ് എല്‍ ആന്‍ഡ് ടി ഫിനാന്‍സിന്റെ ഓഹരികള്‍ വ്യാപാരം ചെയ്യപ്പെടുന്നത്. ഉയര്‍ന്ന വില നിലവാരത്തില്‍ നിന്നും 33 ശതമാനത്തിലേറെ താഴ്ന്ന നിലയിലാണ് നിലവില്‍ ഓഹരികളുള്ളത്.
2) അമര രാജ ബാറ്ററീസ്
വ്യാവസായികമായതും വാഹന നിര്‍മാണത്തിനും ആവശ്യമായ ലെഡ്- ആസിഡ് ബാറ്ററികളും വീടുകളിലേക്ക് വേണ്ട ഇന്‍വട്ടറുകളും യുപിഎസുകളുമാണ് കമ്പനി പ്രധാനമായും ഉല്‍പ്പാദിപ്പിക്കുന്നത്. ആന്ധ്രപ്രദേശിലെ തിരുപ്പതി ആസ്ഥാനമായി 1985 മുതല്‍ അമരരാജ ബാറ്ററീസ് പ്രവര്‍ത്തിക്കുന്നു. പ്രമുഖ വാഹന നിര്‍മാതാക്കളായ അശോക് ലൈലാന്‍ഡ്. ജനറല്‍ മോട്ടോഴ്സ്, ഹിന്ദുസ്ഥാന്‍ മോട്ടോഴ്സ്, ഹോണ്ട, ഹ്യുണ്ടായ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, മാരുതി, ടാറ്റാ മോട്ടോഴ്സ്, ഫോര്‍ഡ്, ഡൈയ്മലര് ക്രൈസ്ലര് എന്നിവര്‍ക്കടക്കം ഉല്‍പ്പന്നങ്ങള്‍ വിതരണം ചെയ്യുന്നത് കമ്പനിയാണ്. കൂടാതെ ഭക്ഷ്യവസ്തുക്കളും ഇലക്ട്രോണിക് ഉല്പന്നങ്ങള് നിര്‍മ്മിക്കുന്നതിലും അടിസ്ഥാന സൗകര്യ വികസനത്തിനും ഷീറ്റ് മെറ്റലുകള്‍ നിര്‍മ്മിക്കുന്നതിലും ഊര്‍ജ്ജ ഉത്പാദന ഉപകരണങ്ങള്‍ നിര്‍മ്മിക്കുന്നതിലും കമ്പനിക്ക് ബിസിനസ് സംരംഭങ്ങളുണ്ട്.
39 % വിലക്കുറവില്‍
തുടര്‍ച്ചയായി ലാഭത്തില്‍ പ്രവര്‍ത്തിക്കുന്നതും ലെഡ് ആസിഡ് ബാറ്ററി വിപണിയില്‍ ഒന്നാമതും നില്ക്കുന്ന കമ്പനിയാണ് അമരരാജ ബാറ്ററീസ് (BSE: 500008, NSE: AMARAJABAT). അടുത്തിടെ വൈദ്യുത വാഹന വിപണിയിലേക്ക് കടക്കുന്നതിനുള്ള പദ്ധതികളും ആവിഷ്കരിച്ചുവരുന്നു. നിലവില്‍ 614 രൂപ നിലവാരത്തിലാണ് അമര രാജ ബാറ്ററിസിന്റെ ഓഹരികള്‍ വ്യാപാരം ചെയ്യപ്പെടുന്നത്. കഴിഞ്ഞ 52 ആഴ്ചയിലെ ഉയര്‍ന്ന വില നിലവാരം 1009.25 രൂപയും കുറഞ്ഞ വില നിലവാരം 584.20 രൂപയുമാണ്. അതായത്, ഉയര്‍ന്ന വിലയില്‍ നിന്നും 39 ശതമാനത്തോളം വിലക്കുറവിലാണ് ഓഹരികളുള്ളത്.
3) ആര്‍ഇസി
രാജ്യത്തെ ഊര്‍ജ മേഖലയുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി പ്രവര്‍ത്തിക്കുന്ന ധനകാര്യ സ്ഥാപനമാണ് റൂറല്‍ ഇലക്ട്രിഫിക്കേഷന് കോര്പ്പറേഷന് ലിമിറ്റഡ് (BSE: 532955, NSE: RECLTD). കേന്ദ്ര, സംസ്ഥാന ഊര്‍ജോത്പാദന പദ്ധതികള്‍ക്കും സ്വകാര്യ മേഖലയ്ക്കും വായ്പ നല്കുന്നു. ഇത്തരത്തില്‍ രാജ്യത്താകമാനം കമ്പനിക്ക് പദ്ധതികളുണ്ട്. നവരത്ന പദവിയുള്ള പൊതുമേഖലാ സ്ഥാപനം കൂടിയാണിത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം പ്രതിയോഹരി 12.71 രൂപയാണ് ഡിവിഡന്റ് നല്‍കിയത്. ഇതുപ്രകാരം ഡിവിഡന്റ് യീല്‍ഡ് 9.32 ശതമാനമാണ്. കഴിഞ്ഞ 5 വര്‍ഷമായി വരുമാനത്തിലും അറ്റാദായത്തിലും ക്രമാനുഗത വളര്‍ച്ചയുണ്ട്. ഓഹരിയുടെ പിഇ റേഷ്യോ 3 ആണ്. പ്രതിയോഹരി ബുക്ക് വാല്യൂ 146.30 ആണ്. ഇത് നിലവിലെ ഓഹരി വിലയേക്കാള്‍ അധികമാണ്. ഒരു വര്‍ഷ കാലയളവിലെ ഉയര്‍ന്ന വില 168.85 രൂപയും കുറഞ്ഞ വില 122.15 രൂപയുമാണ്. വെള്ളിയാഴ്ച 132.90 രൂപയിലാണ് ആര്‍ഇസി ഓഹരികള്‍ ക്ലോസ് ചെയ്തിരിക്കുന്നത്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ റിപ്പോര്‍ട്ടുകളെ അടിസ്ഥാനപ്പെടുത്തിയും പഠനാവശ്യത്തിന് മാത്രമായും നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ഹ്യുണ്ടായ് ഐപിഒ: നിർണായക ബോർഡ് യോഗം ഇന്ന്; വിപണിയിൽ വൻ മാറ്റങ്ങൾക്ക് തുടക്കമോ?

ഐഷർ മോട്ടോഴ്സ് ഫലങ്ങൾ ഇന്ന്: റോയൽ എൻഫീൽഡ് നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ

IRFC Q1 ഫലങ്ങൾ ഇന്ന്: നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക സൂചനകൾ ഇവയാണ്

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

IRFC Q1 ഫലങ്ങൾ: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യതയോ?

മുംബൈ ലോക്കലുകളിൽ 'കവച് 5.0': സുരക്ഷയ്ക്കൊപ്പം റെയിൽവേ ഓഹരികളിലും വൻ കുതിപ്പിന് സാധ്യത!

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: ഇന്ന് വിപണിയിൽ ശ്രദ്ധിക്കേണ്ട നിർണ്ണായക നീക്കങ്ങൾ!

മണിപ്പാൽ ഹെൽത്ത് ഐപിഒ തുടങ്ങി: 9,275 കോടിയുടെ മെഗാ ഓഫറിൽ നിക്ഷേപിക്കണോ?

എക്സ്പയറി ദിനത്തിലെ പെന്നി സ്റ്റോക്ക് കെണികൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകൾ

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകൾ ഇതാ!



Click it and Unblock the Notifications