കുറഞ്ഞ പലിശ നിരക്കിൽ ഭവന വായ്‌പ വാഗ്ധാനം ചെയ്യുന്ന രാജ്യത്തെ 10 ബാങ്കുകൾ ; അറിയേണ്ടതെല്ലാം

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആര്‍ബിഐ) നിർദ്ദേശമനുസരിച്ച്, എല്ലാ ഷെഡ്യൂൾഡ് വാണിജ്യ ബാങ്കുകളും (പ്രാദേശിക ഗ്രാമീണ ബാങ്കുകൾ ഒഴികെ), ലോക്കൽ ഏരിയ ബാങ്കുകളും ചെറുകിട ധനകാര്യ ബാങ്കുകളും വിതരണം ചെയ്യുന്ന എല്ലാ ഫ്ലോട്ടിംഗ് റേറ്റ് വായ്പകളും, അതായത്, വ്യക്തിഗത, ഭവന, ഓട്ടോ മുതലായവ വായ്പകൾ ഒരു ബാഹ്യ മാനദണ്ഡവുമായി ബന്ധിപ്പിക്കേണ്ടതുണ്ട്. 2019 ഒക്ടോബർ 1 മുതലാണ് ഈ നിയമം പ്രാബല്യത്തിൽ വന്നത്. ആർ‌ബി‌ഐയുടെ റിപ്പോ നിരക്ക് അല്ലെങ്കിൽ 6 മാസത്തെ ട്രഷറി ബിൽ വരുമാനം അല്ലെങ്കിൽ ഫിനാൻഷ്യൽ ബെഞ്ച്മാർക്ക് ഇന്ത്യ (എഫ്ബി‌എൽ) പ്രസിദ്ധീകരിച്ച മറ്റേതെങ്കിലും മാർക്കറ്റ് പലിശ നിരക്ക് എന്നിവയിലേതെങ്കിലും ആകാം ബാഹ്യ ബെഞ്ച്മാർക്ക്.

ബാഹ്യ ബെഞ്ച്മാർക്കുമായി ബന്ധിപ്പിച്ചിരിക്കുന്ന പലിശ നിരക്ക് മൂന്ന് മാസത്തിലൊരിക്കലെങ്കിലും ബാങ്കുകൾ പുന:ക്രമീകരിക്കണം. അതിനാൽ, ബാഹ്യ ബെഞ്ച്മാർക്ക് നിരക്കിലെ ഏത് മാറ്റവും ഇത്തരം ബാങ്കുകളും നടപ്പിലാക്കണം. ഈ നിർദ്ദേശത്തിന് അനുസൃതമായാണ്, മിക്ക വാണിജ്യ ബാങ്കുകളും എല്ലാ ഫ്ലോട്ടിംഗ് റേറ്റ് വായ്പകളുമായി ബന്ധിപ്പിച്ചിരിക്കുന്ന ബാഹ്യ മാനദണ്ഡമായി റിസർവ് ബാങ്കിന്റെ റിപ്പോ നിരക്ക് തിരഞ്ഞെടുത്തത്. റിപ്പോ നിരക്കുമായി ബന്ധിപ്പിച്ചിരിക്കുന്ന പലിശ നിരക്കുകൾ റിപ്പോ ലിങ്ക്‌ഡ് ലെന്‍ഡിംഗ് നിരക്ക് (ആര്‍എല്‍എല്‍ആര്‍) എന്നാണ് അറിയപ്പെടുന്നത്.

ശമ്പളക്കാരായ വ്യക്തികൾക്കും സ്വയം തൊഴിൽ ചെയ്യുന്നവർക്കുമായി ഏറ്റവും കുറഞ്ഞ പലിശ നിരക്കിൽ ഭവന വായ്‌പ വാഗ്ധാനം ചെയ്യുന്ന 10 ബാങ്കുകളെക്കുറിച്ചും അവയുടെ റിപ്പോ ലിങ്ക്‌ഡ് ലെന്‍ഡിംഗ് നിരക്കിനെക്കുറിച്ചും (ആര്‍എല്‍എല്‍ആർ) അറിയാം.


യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ

യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ

6.70 ശതമാനം മുതൽ 7.15 ശതമാനം വരെയാണ് ഭവന വായ്‌പയ്‌ക്ക് യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ ഇടാക്കുന്ന പലിശ നിരക്ക്. ശമ്പളക്കാരായ വ്യക്തികൾക്കും സ്വയം തൊഴിൽ ചെയ്യുന്നവർക്കും ഒരേ നിരക്കുതന്നെയാണ് ബാങ്ക് വാഗ്‌ധാനം ചെയ്യുന്നത്. ബാങ്കിന്റെ റിപ്പോ ലിങ്ക്‌ഡ് ലെന്‍ഡിംഗ് നിരക്ക് (ആര്‍എല്‍എല്‍ആര്‍) 6.80 ശതമാനമാണ്. വായ്‌പാ തുകയുടെ 0.50% വരെ പ്രോസസ്സിംഗ് ഫീസ് ഇനത്തിൽ യൂണിയൻ ബാങ്ക് ഈടാക്കുന്നുണ്ട്. അതായത് പരമാവധി 15000 രൂപ വരെ.

ബാങ്ക് ഓഫ് ബറോഡ

ബാങ്ക് ഓഫ് ബറോഡ

ശമ്പളക്കാരായ വ്യക്തികളിൽ നിന്നും സ്വയം തൊഴിൽ ചെയ്യുന്നവരിൽ നിന്നും 6.85 ശതമാനം മുതൽ 7.85 ശതമാനം വരെയാണ് ബാങ്ക് ഓഫ് ബറോഡ ഈടാക്കുന്ന പലിശ നിരക്ക്. റിപ്പോ ലിങ്ക്‌ഡ് ലെന്‍ഡിംഗ് നിരക്ക് 6.85 ശതമാനമാണ്. വായ്‌പ തുകയുടെ 0.25% മുതൽ 0.50% വരെയാണ് പ്രോസസ്സിംഗ് ഫീസ് ഇനത്തിൽ ബാങ്ക് ഈടാക്കുന്നത്; കുറഞ്ഞത് 8500 രൂപയും പരമാവധി 25000 രൂപയും.

സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ

സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ

ബാങ്കിന്റെ ഭവന വായ്‌പ പലിശ നിരക്ക് 6.85 ശതമാനം മുതൽ 7.30 ശതമാനം വരെയാണ്. റിപ്പോ ലിങ്ക്‌ഡ് ലെന്‍ഡിംഗ് നിരക്ക് 6.85 ശതമാനവും. സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ വായ്‌പ തുകയുടെ 0.50% പ്രോസസ്സിംഗ് ഫീസായി ഈടാക്കുന്നുണ്ട്. പരമാവധി 20,000 രൂപ വരെ.

ബാങ്ക് ഓഫ് ഇന്ത്യ

ബാങ്ക് ഓഫ് ഇന്ത്യ

6.85 ശതമാനം മുതൽ 7.15 ശതമാനം വരെയാണ് ഭവന വായ്‌പയ്‌ക്ക് ബാങ്ക് ഓഫ് ഇന്ത്യ ഇടാക്കുന്ന പലിശ നിരക്ക്. 6.85 ശതമാനം തന്നെയാണ് ബാങ്ക് ഓഫ് ഇന്ത്യയുടേയും ആര്‍എല്‍എല്‍ആർ. വായ്‌പ തുകയുടെ 0.25 ശതമാനമാണ് പ്രോസസ്സിംഗ് ഫീസ്. കുറഞ്ഞത് 1500 രൂപ - പരമാവധി 20000 രൂപ.

പഞ്ചാബ് & സിന്ധ് ബാങ്ക്

പഞ്ചാബ് & സിന്ധ് ബാങ്ക്

6.90 ശതമാനം മുതൽ 7.25 ശതമാനം വരെയാണ് പഞ്ചാബ് & സിന്ധ് ബാങ്ക് വാഗ്ധാനം ചെയ്യുന്ന പലിശ നിരക്ക്. പ്രോസസ്സിംഗ് ഫീസ്, ഇൻ‌സ്പെക്ഷൻ ചാർജുകൾ എന്നിവ ബാങ്ക് ഈടാക്കുന്നില്ല എന്നത് ശ്രദ്ധേയമാണ്. ആര്‍എല്‍എല്‍ആർ 6.90 ശതമാനമാണ്.

യുസിഒ ബാങ്ക്

യുസിഒ ബാങ്ക്

6.90 ശതമാനം മുതൽ 7 ശതമാനം വരെയാണ് ഭവന വായ്‌പയ്ക്ക് യുസിഒ ബാങ്ക് ഈടാക്കുന്ന പലിശ നിരക്ക്. വായ്പ തുകയുടെ 0.5% പ്രോസസ്സിംഗ് ഫീസ് ഇനത്തിൽ ബാങ്ക് ഈടാക്കും. കുറഞ്ഞത് 1500 രൂപയും പരമാവധി 15000 രൂപയും. ആര്‍എല്‍എല്‍ആർ 6.90 ശതമാനമാണ്.

കാനറ ബാങ്ക്

കാനറ ബാങ്ക്

6.90 ശതമാനം മുതൽ 8.90 ശതമാനം വരെയാണ് കാനറ ബാങ്ക് ഈടാക്കുന്ന പലിശ നിരക്ക്. പ്രോസസ്സിംഗ് ഫീസ് - വായ്പ തുകയുടെ 0.5%. പരമാവധി 10,000 രൂപ വരെ. ആര്‍എല്‍എല്‍ആർ - 6.90%.

എസ്‌ബി‌ഐ മാക്സ് ഗെയിൻ

എസ്‌ബി‌ഐ മാക്സ് ഗെയിൻ

7 ശതമാനം മുതൽ 7.35 ശതമാനം വരെയാണ് എസ്‌ബി‌ഐ മാക്സ് ഗെയിൻ ഈടാക്കുന്ന പലിശ നിരക്ക്. വായ്‌പ തുകയുടെ 0.40 ശതമാനമാണ് പ്രോസസ്സിംഗ് ഫീസ് ഇനത്തിൽ ഈടാക്കുന്നത്. കുറഞ്ഞത് 10,000 രൂപയും പരമാവധി 30,000 രൂപയും ജിഎസ്‌ടിയും. ആര്‍എല്‍എല്‍ആർ - 6.65%.

പഞ്ചാബ് നാഷണൽ ബാങ്ക്

പഞ്ചാബ് നാഷണൽ ബാങ്ക്

7 ശതമാനം മുതൽ 7.60 ശതമാനം വരെയാണ് ഭവന വായ്‌പയ്‌ക്ക് പഞ്ചാബ് നാഷണൽ ബാങ്ക് ഈടാക്കുന്ന പലിശ നിരക്ക്. പി‌എൻ‌ബിയുടെ പ്രോസസ്സിംഗ് ഫീസ് - 0.35%. കുറഞ്ഞത് 2,500 രൂപയും പരമാവധി 15,000 രൂപയും ഡോക്യുമെന്റേഷൻ ചാർജുകൾ 1,350 രൂപയും. ആര്‍എല്‍എല്‍ആർ 6.65 ശതമാനമാണ്.

ഐഡിഎഫ്‌സി ഫസ്‌റ്റ് ബാങ്ക്

ഐഡിഎഫ്‌സി ഫസ്‌റ്റ് ബാങ്ക്

7 ശതമാനം മുതൽ 8 ശതമാനം വരെയാണ് ഐഡിഎഫ്‌സി ഫസ്‌റ്റ് ബാങ്ക് ഈടാക്കുന്ന പലിശ നിരക്ക്. പ്രോസസ്സിംഗ് ഫീസ് ഇനത്തിൽ 10,000 രൂപ വരെ ഈടാക്കും. ആര്‍എല്‍എല്‍ആർ - 7%.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X