വിപണി ഇടിഞ്ഞോ? 'കൊടുങ്കാറ്റടിച്ചിട്ടും' കൂസലില്ലാതെ 10 സ്റ്റോക്കുകള്‍; 150% വരെ ഉയര്‍ച്ച

കഴിഞ്ഞ ഒരു മാസക്കാലം പ്രതികൂല ആഗോള ഘടകങ്ങളുടെ കാരണത്താല്‍ ആഭ്യന്തര വിപണി കടുത്ത ചാഞ്ചാട്ടത്തിന്റെ പാതയിലായിരുന്നു. മാര്‍ച്ച് 7-ന് പ്രധാന സൂചികയായ നിഫ്റ്റി 15,670 നിലവാരത്തിലേക്കും വീണു. ഏഴ് മാസത്തിനിടെയിലെ താഴ്ന്ന നിലവാരമാണ് അന്ന് രേഖപ്പെടുത്തിയത്. തുടര്‍ന്ന് വിപണിയില്‍ ഉണര്‍വുണ്ടാകുകയും 17,000 നിലവാരത്തിലേക്ക് തിരികെ കയറുകയും ചെയ്തു. കഴിഞ്ഞ ഒരു മാസ കാലയളവില്‍ കണ്ണഞ്ചിപ്പിക്കുന്ന നേട്ടം നല്‍കിയ പ്രധാന 10 ഓഹരികളാണ് ചുവടെ ചേര്‍ക്കുന്നത്.

സെജല്‍
  • സെജല്‍ ഗ്ലാസ്- മൂല്യവര്‍ധിത് ഗ്ലാസ് ഉത്പന്നങ്ങള്‍ നിര്‍മിക്കുന്ന ചെറുകിട കമ്പനിയാണിത്. കഴിഞ്ഞ ഒരു മാസത്തിനിടെ ഓഹരികള്‍ 152 ശതമാനം നേട്ടം നല്‍കി. വ്യാഴാഴ്ച 288 രൂപയിലാണ് ഓഹരി ക്ലോസ് ചെയ്തത്. ഒരു വര്‍ഷ കാലയളവിലെ ഓഹരിയുടെ കൂടിയ വില 288 രൂപയും കുറഞ്ഞ വില 2.90 രൂപയുമാണ്. അതേസമയം, കമ്പനിയുടെ സാമ്പത്തിക സ്ഥിതി അത്ര മെച്ചപ്പെട്ടതല്ല.
  • ഇആര്‍പി സോഫ്റ്റ് സിസ്റ്റംസ്- കംപ്യൂട്ടര്‍ പ്രോഗ്രാമിങ്, കണ്‍സള്‍ട്ടന്‍സി സേവനം ചെയ്യുന്ന ചെറുകിട കമ്പനിയാണിത്. ഒരു മാസത്തിനിടെ ഓഹരികള്‍ 152 ശതമാനത്തോളം മുന്നേറി. കഴിഞ്ഞ ദിവസം 184.45 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. 52 ആഴ്ച കാലയളവിലെ ഓഹരിയുടെ ഉയര്‍ന്ന വില 184.45 രൂപയും കുറഞ്ഞ വില 25.80 രൂപയുമാണ്. അതേസമയം, കമ്പനിയുടെ സാമ്പത്തിക ഘടകങ്ങള്‍ മികച്ച നിലവാരത്തിലല്ല.
റിസോഴ്‌സ്
  • ഹേമങ് റിസോഴ്‌സ്- കല്‍ക്കരി, ഭൂമി വ്യാപാരങ്ങളും ലോജിസ്റ്റിക്‌സ് മേഖലയിലുമാണ് പ്രവര്‍ത്തനം. കഴിഞ്ഞ ഒരു മാസത്തിനിടെ ഓഹരികള്‍ 150 ശതമാനം നേട്ടം നല്‍കി. വ്യാഴാഴ്ച 17.02 രൂപയിലാണ് ഓഹരി ക്ലോസ് ചെയ്തത്. ഒരു വര്‍ഷ കാലയളവിലെ ഓഹരിയുടെ കൂടിയ വില 17.02 രൂപയും കുറഞ്ഞ വില 2.90 രൂപയുമാണ്. അതേസമയം, കമ്പനിയുടെ സാമ്പത്തിക ചുറ്റുപാട് മെച്ചപ്പെട്ടതല്ല.
  • കൈസര്‍കോര്‍പ്പറേഷന്‍- വിവിധയിനം ലേബലുകള്‍ പ്രിന്റ് ചെയ്യുന്ന കമ്പനിയാണിത്. ഒരു മാസത്തിനിടെ ഓഹരികള്‍ 149 ശതമാനത്തോളം മുന്നേറി. കഴിഞ്ഞ ദിവസം 33.70 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. 52 ആഴ്ച കാലയളവിലെ ഓഹരിയുടെ ഉയര്‍ന്ന വില 33.70 രൂപയും കുറഞ്ഞ വില 0.35 രൂപയുമാണ്. അതേസമയം, കമ്പനിയുടെ സാമ്പത്തിക ഘടകങ്ങള്‍ ശരാശരി നിലവാരത്തിലാണ്.
122
  • കടാരേ സ്പിന്നിങ്- പരുത്തി തുണി ഉത്പദാനവും സൗരോര്‍ജ പദ്ധതികളുമുള്ള ചെറുകിട കമ്പനിയാണിത്. കഴിഞ്ഞ ഒരു മാസത്തിനിടെ ഓഹരികള്‍ 147 ശതമാനം നേട്ടം നല്‍കി. വ്യാഴാഴ്ച 327.60 രൂപയിലാണ് ഓഹരി ക്ലോസ് ചെയ്തത്. ഒരു വര്‍ഷ കാലയളവിലെ ഓഹരിയുടെ കൂടിയ വില 327.60 രൂപയും കുറഞ്ഞ വില 13.26 രൂപയുമാണ്. അതേസമയം, കമ്പനിയുടെ സാമ്പത്തിക ചുറ്റുപാട് ആശാവഹമല്ല.
  • സേലംഈറോഡ്ഇന്‍വസ്റ്റ്- തമിഴ്‌നാട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ചെറുകിട ബാങ്ക് ഇതര ധനകാര്യ സ്ഥാപനമാണ്. ഒരു മാസത്തിനിടെ ഓഹരികള്‍ 140 ശതമാനത്തോളം മുന്നേറി. കഴിഞ്ഞ ദിവസം 100.85 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. 52 ആഴ്ച കാലയളവിലെ ഓഹരിയുടെ ഉയര്‍ന്ന വില 100.85 രൂപയും കുറഞ്ഞ വില 2.61 രൂപയുമാണ്. അതേസമയം, കമ്പനിയുടെ സാമ്പത്തിക ഘടകങ്ങള്‍ ശരാശരി നിലവാരത്തിലാണ്.
മാനുഫാക്ചറിംഗ്
  • എസ്ഇഎല്‍ മാനുഫാക്ചറിംഗ്- പരുത്തിത്തുണി, ടവലുകള്‍, വസ്ത്രങ്ങള്‍ നിര്‍മിക്കുന്ന സ്‌മോള്‍ കാപ് കമ്പനിയാണിത്. കഴിഞ്ഞ ഒരു മാസത്തിനിടെ ഓഹരികള്‍ 128 ശതമാനം നേട്ടം നല്‍കി. വ്യാഴാഴ്ച 529.55 രൂപയിലാണ് ഓഹരി ക്ലോസ് ചെയ്തത്. ഒരു വര്‍ഷ കാലയളവിലെ ഓഹരിയുടെ കൂടിയ വില 529.55 രൂപയും കുറഞ്ഞ വില 8.10 രൂപയുമാണ്. അതേസമയം, കമ്പനിയുടെ സാമ്പത്തിക ചുറ്റുപാട് ഒട്ടും ആശാവഹമല്ല.
  • എസ്പിഎസ്ഇന്റര്‍നാഷണല്‍- ഒഎംആര്‍ ഉത്തരക്കടലാസുകളുടെ സ്‌കാനിംഗ്, ഫലം പരിശോധിക്കുന്ന ചെറുകിട കമ്പനിയാണിത്. ഒരു മാസത്തിനിടെ ഓഹരികള്‍ 126 ശതമാനത്തോളം മുന്നേറി. കഴിഞ്ഞ ദിവസം 12.74 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. 52 ആഴ്ച കാലയളവിലെ ഓഹരിയുടെ ഉയര്‍ന്ന വില 12.74 രൂപയും കുറഞ്ഞ വില 3.99 രൂപയുമാണ്. അതേസമയം, കമ്പനിയുടെ സാമ്പത്തിക ഘടകങ്ങള്‍ ആശാവഹമല്ല.
ഫോക്കസ്
  • ഫോക്കസ് ബിസിനസ് സൊല്യൂഷന്‍സ്- ഐടി സേവനങ്ങളും കണ്‍സള്‍ട്ടന്‍സി പ്രവര്‍ത്തനങ്ങളും നടത്തുന്ന ചെറുകിട കമ്പനിയാണിത്. കഴിഞ്ഞ ഒരു മാസത്തിനിടെ ഓഹരികള്‍ 125 ശതമാനം നേട്ടം നല്‍കി. വ്യാഴാഴ്ച 35.30 രൂപയിലാണ് ഓഹരി ക്ലോസ് ചെയ്തത്. ഒരു വര്‍ഷ കാലയളവിലെ ഓഹരിയുടെ കൂടിയ വില 35.30 രൂപയും കുറഞ്ഞ വില 11.98 രൂപയുമാണ്. അതേസമയം, കമ്പനിയുടെ സാമ്പത്തിക ചുറ്റുപാട് ശരാശരി നിലവാരത്തിലാണ്.
  • അരിഹന്ത് ട്യൂണ്‍സോള്‍- വിവിധയിനം എണ്ണ, എണ്ണക്കുരു, ശുദ്ധീകരിച്ച എണ്ണയുടെയും ചെറുകിട നിര്‍മാണ കമ്പനിയാണിത്. ഒരു മാസത്തിനിടെ ഓഹരികള്‍ 123 ശതമാനത്തോളം മുന്നേറി. കഴിഞ്ഞ ദിവസം 21.50 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. 52 ആഴ്ച കാലയളവിലെ ഓഹരിയുടെ ഉയര്‍ന്ന വില 23.70 രൂപയും കുറഞ്ഞ വില 5.25 രൂപയുമാണ്. അതേസമയം, കമ്പനിയുടെ സാമ്പത്തിക ഘടകങ്ങള്‍ ഒട്ടും ആശാവഹമല്ല.
അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X