വരും വര്‍ഷങ്ങളിലേക്കുള്ള രാജ്യത്തിന്റെ വികസന ചുവടുവയ്പ്പുകളാണ് ഓരോ ബജറ്റിലൂടെയും വിഭാവനം ചെയ്യുന്നത്. സര്‍ക്കാരിന്റെ ഒരു വര്‍ഷത്തെ പദ്ധതികള്‍, അവ നടപ്പാക്കാനാവശ്യമായ തുക, സര്‍ക്കാരിന്റെ വരുമാനം, വികസന പദ്ധതികള്‍ക്കാവശ്യമായ തുക എന്നിവയുടെ എസ്റ്റിമേറ്റ് ആണ് ഇതിലൂടെ അവതരിപ്പിക്കുന്നത്. 2022-23 സാമ്പത്തിക വര്‍ഷത്തേക്കുള്ള പൊതുബജറ്റ് ഫെബ്രുവരി ഒന്നിനാണ് ധനമന്ത്രി നിര്‍മലാ സീതാരാമന് അവതരിപ്പിക്കുക. ഈയൊരു പശ്ചാത്തലത്തില്‍ 3 മുതല്‍ 6 മാസം വരെയുള്ള കാലയളവിലെ നിക്ഷേപത്തിനായി ബ്രോക്കറേജ് സ്ഥാപനമായ ഐസിഐസിഐ സെക്യൂരിറ്റീസ് നിര്‍ദേശിച്ച 10 ഓഹരികളും അവയുടെ ലക്ഷ്യവിലയുമാണ് ചുവടെ ചേര്‍ത്തിരിക്കുന്നത്.
കാപ്പിറ്റല്‍ ഗുഡ്സ്
ഒരു ദശാബ്ദത്തോളം നീണ്ട സ്ഥിരതയാര്‍ജിക്കലിനു ശേഷം കാപ്പിറ്റല്‍ ഗുഡ്സ് വിഭാഗം ഓഹരികളില്‍ ബ്രേക്ക് ഔട്ട് സംഭവിച്ചിരുന്നു. ഈ വിഭാഗത്തില്‍ നിന്നും എല്‍ & ടി ഓഹരികളില്‍ നിക്ഷേപ താത്പര്യം ദൃശ്യമാണ്. സമാനമായി രണ്ടു മാസത്തെ തിരുത്തലിനു ശേഷം കോണ്‍കോര്‍ ഓഹരികളിലും കുതിപ്പിനുള്ള സൂചനകള്‍ പ്രകടമാണ്. നിലവിലെ ഓഹരികളുടെ നിലവാരം ആദായത്തിനുള്ള റിസ്കുമായും അനുകൂല തോതിലാണെന്നും ഐസിഐസിഐ സെക്യൂരിറ്റീസ് ചൂണ്ടിക്കാട്ടി.
പിഎസ്ഇ & ടെക്സ്റ്റൈല്‍സ്
ബജറ്റ് പ്രതീക്ഷയര്‍പ്പിച്ച് പൊതുമേഖല സ്ഥാപനങ്ങളുടെ കൂട്ടത്തില്‍ നിന്നും പരിഗണിക്കാവുന്നതില് മികച്ച ഒരു ഓഹരിയാണ് ഭാരത് ഡൈനാമിക്സിന്റേത്. കഴിഞ്ഞ കുറെ വര്‍ഷങ്ങളായുള്ള സ്ഥിരതയാര്‍ജിക്കലിനു ശേഷം ഓഹരിയില്‍ ബ്രേക്ക് ഔട്ടും സംഭവിച്ചിട്ടുണ്ട്. വലിയ തോതിലുള്ള ഇടപാടുകളുടെ എണ്ണവും ഓഹരിയില്‍ പുതിയ ബുള്‍ സൈക്കിളിനുള്ള സൂചന നല്കുന്നു. ടെകസ്റ്റൈല്‍ ഓഹരികളും ഘടനാപരമായ തിരിച്ചുവരവിനാല്‍ ശ്രദ്ധാകേന്ദ്രമാണ്. കെപിആര്‍ മില്‍സ് അതിന്റെ ചരിത്രത്തിലെ ഉയര്‍ന്ന നിലവാരത്തിലേക്ക് കുതിക്കുകയാണെന്നും ഐസിഐസിഐ സെക്യൂരിറ്റീസിന്റെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
പി.എസ്.യു ബാങ്ക്
രണ്ട് മാസത്തെ തിരുത്തലിനു ശേഷം പി.എസ്.യു ബാങ്ക് ഓഹരികളും ബജറ്റിന് മുന്നോടിയായി കുതിപ്പിലാണ്. ഇതില്‍ തന്നെ ബാങ്ക് ഓഫ് ബറോഡ ഓഹരികള്‍ മറ്റുള്ളവരെ പിന്നിലാക്കുന്ന കുതിപ്പാണ് നടത്തുന്നത്. സമാനമായി ആറ് വര്‍ഷത്തെ മുരടിപ്പിനു ശേഷം യുണൈറ്റഡ് സ്പിരിറ്റ്സ് ഓഹരികളിലും മുന്നേറ്റം ദൃശ്യമാണ്. ഘടനാപരമായും ഈ ഓഹരി അടുത്ത ബുള്‍ സൈക്കിളിലേക്ക് കടക്കുന്നതിന്റെ പടിവാതില്‍ക്കലാണെന്നും ബ്രോക്കറേജ് സ്ഥാപനത്തിന്റെ റിപ്പോർട്ടില്‍ സൂചിപ്പിക്കുന്നു.
3 മുതല്‍ 6 മാസക്കാലയളവിലേക്ക് പരിഗണിക്കാവുന്ന ഓഹരികളും ലക്ഷ്യവിലയും താഴെ കൊടുത്തിരിക്കുന്നു.
>> എല്‍ & ടി- 2,168
>> ആക്സിസ് ബാങ്ക്- 870
>> ടാറ്റ മോട്ടോര്‍സ്- 555
>> യുണൈറ്റഡ് സ്പിരിറ്റ്സ്- 970
>> ബാങ്ക് ഓഫ് ബറോഡ- 116
3 മുതല്‍ 6 മാസക്കാലയളവിലേക്ക് പരിഗണിക്കാവുന്ന ഓഹരികളും ലക്ഷ്യവിലയും താഴെ കൊടുത്തിരിക്കുന്നു
>> കണ്ടെയ്നര്‍ കോര്പ്പറേഷന് (CONCOR)- 698
>> കെപിആര്‍ മില്‍സ്- 765
>> നാഷണല്‍ അലുമിനിയം- 125
>> ഭാരത് ഡൈനാമിക്സ്- 548
>> കെഎന്‍ആര്‍ കണ്‍സ്ട്രക്ഷന്‍- 358
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം ഐസിഐസിഐ സെക്യൂരിറ്റീസ് പുറത്തിറക്കിയ റിപ്പോര്‍ട്ടിനെ അടിസ്ഥാനപ്പെടുത്തിയും പഠനാവശ്യത്തിന് മാത്രമായും നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ കനത്ത ഇടിവ്; ക്രൂഡ് ഓയിൽ വില 100 ഡോളർ കടന്നു, ഓഹരി വിപണിയിൽ ആശങ്ക

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!



Click it and Unblock the Notifications
