ആറ് മാസം വരെയുളള കാലാവധിയില്‍ നിക്ഷേപത്തിന് നിര്‍ദേശിക്കുന്ന ഓഹരികളെയാണ് ഗ്ലാഡിയേറ്റര്‍ സ്റ്റോക്ക്സ് എന്നു വിശേഷിപ്പിക്കുന്നത്. നിര്‍ദേശിച്ച നിശ്ചിത വില നിലവാരത്തിനുള്ളില്‍ ഓഹരി നില്‍ക്കുമ്പോഴാണ് വാങ്ങേണ്ടത്. തുടര്‍ന്ന് ക്ലോസിങ് അടിസ്ഥാനത്തില്‍ നിര്‍ദിഷ്ട സ്റ്റോപ് ലോസ് ക്രമീകരിച്ചു കൊണ്ടാവണം ഓഹരി കൈവശം വയ്ക്കേണ്ടത്. ഇത്തരത്തില്‍ അടുത്ത 3 കാലയളവ് കണക്കാക്കി ഹ്രസ്വകാല നിക്ഷേപത്തിന് പരിഗണിക്കാവുന്ന 6 ഓഹരികളാണ് പ്രമുഖ റീട്ടെയില്‍ ബ്രോക്കറേജ് സ്ഥാപനമായ ഐസിഐസിഐ സെക്യൂരിറ്റീസ് നിര്‍ദേശിച്ചത്.
1) ഇന്‍ഫോ എഡ്ജ്
നിരവധി ഓണ്‍ലൈന്‍ ക്ലാസിഫൈഡ് ബ്രാന്‍ഡുകളുടെ ഉടമസ്ഥരാും നിരവധി സ്റ്റാര്‍ട്ടപ്പുകളിലെ നിക്ഷേപകരുമാണ് ഇന്‍ഫോ എഡ്ജ് ഇന്ത്യ (BSE: 532777, NSE: NAUKRI). നൗക്കരി.കോം, 99ഏക്കേര്‍സ്.കോം, ജീവന്‍സാഥി.കോം, ശിക്ഷ.കോം തുടങ്ങിയ ഓണ്‍ലൈന്‍ സേവനങ്ങള്‍ നല്കുന്ന പോര്‍ട്ടലുകളും ഇന്‍ഫോ എഡ്ജിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നതാണ്. വെള്ളിയാഴ്ച 4,495 രൂപയിലാണ് ഓഹരി ക്ലോസ് ചെയ്തത്. ഇവിടെ നിന്നും 5,380 രൂപ ലക്ഷ്യമാക്കി ഓഹരി വാങ്ങാം. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 4,315 രൂപയില്‍ ക്രമീകരിക്കണമെന്നും ഐസിഐസിഐ സെക്യൂരിറ്റീസ് നിര്‍ദേശിച്ചു.
2) ലെമണ്‍ ട്രീ ഹോട്ടല്‍സ്
ഇടത്തരം വിഭാഗത്തില്‍ വലുതും രാജ്യത്തെ മൂന്നാമത്തെ വലിയ ഹോട്ടല്‍ ശൃംഖലയുമാണ് ലെമണ്‍ ട്രീ ഹോട്ടല്‍സ് (BSE: 541233, NSE: LEMONTREE). കഴിഞ്ഞ ദിവസം 60.9 രൂപയിലാണ് ഈ സ്മോള്‍ കാപ് ഓഹരിയുടെ വ്യാപാരം അവസാനിപ്പിച്ചത്. ഓഹരിയുടെ വില 57.50- 59.30 രൂപ നിലവാരത്തിലേക്ക് എത്തുമ്പോള്‍ വാങ്ങിക്കാം. മൂന്ന് മാസത്തിനുള്ളില്‍ 68 രൂപയിലേക്ക് ഓഹരി വില ഉയരുമെന്നാണ് അനുമാനം. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 52.4 രൂപയില്‍ ക്രമീകരിക്കണമെന്നും ഐസിഐസിഐ സെക്യൂരിറ്റീസ് നിര്‍ദേശിച്ചു.
3) ബിര്‍ളാസോഫ്റ്റ്
ഇടത്തരം ഐടി കമ്പനികളിലൊന്നാണ് ബിര്‍ളാസോഫ്റ്റ് (BSE: 532400, NSE: BSOFT). വാഹനം, ബാങ്കിംഗ്, വ്യവസായം, ധനകാര്യ സേവന മേഖല, ഉന്നത സാങ്കേതിവിദ്യ, മീഡിയ എന്നീ വിഭാഗങ്ങളിലുള്ള കമ്പനികള്‍ക്ക് ഐടി സംബന്ധമായ സേവനം നല്കുന്നതിലാണ് ശദ്ധകേന്ദ്രീകരിച്ചിരിക്കുന്നത്. വെള്ളിയാഴ്ച 466 രൂപയിലാണ് ഓഹരി ക്ലോസ് ചെയ്തത്. ഓഹരി 462 രൂപയിലേക്ക് എത്തുമ്പോള്‍ വാങ്ങാം. 3 മാസത്തിനുള്ളില്‍ 524 രൂപയിലേക്ക് ഓഹരിയെത്തുമെന്നാണ് വിലയിരുത്തല്‍. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 414 രൂപയില്‍ ക്രമീകരിക്കണമെന്നും ബ്രോക്കറേജ് സ്ഥാപനം നിര്‍ദേശിച്ചു.
4) ടെക് മഹീന്ദ്ര
ഐടി സേവന രംഗത്തുള്ള വന്‍കിട ഇന്ത്യന്‍ ബഹുരാഷ്ട്ര കമ്പനിയാണ് ടെക് മഹീന്ദ്ര (BSE: 532755, NSE: TECHM). കഴിഞ്ഞ ദിവസം 1,531 രൂപയിലാണ് ഓഹരിയിലെ വ്യാപാരം അവസാനിപ്പിച്ചത്. ഓഹരി 1,493 രൂപയിലേക്ക് എത്തുമ്പോള്‍ വാങ്ങാം. 3 മാസത്തിനുള്ളില്‍ 1,690 രൂപയിലേക്ക് ഓഹരി വില ഉയര്‍ന്നേക്കുമെന്നാണ് അനുമാനം. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 1,328 രൂപയില്‍ ക്രമീകരിക്കണമെന്നും ഐസിഐസിഐ സെക്യൂരിറ്റീസ് നിര്‍ദേശിച്ചു.
5) ഭാരത് ഇലക്ടോണിക്സ്
പൊതുമേഖലയില്‍ പ്രതിരോധ, എയ്റോസ്പേസ് രംഗത്ത് പ്രവര്‍ത്തിക്കുന്ന പ്രശസ്ത സ്ഥാപനമാണ് ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് അഥവാ ബെല്‍ (BSE: 500049, NSE: BEL). വെള്ളിയാഴ്ച 206 രൂപയിലാണ് ഓഹരി ക്ലോസ് ചെയ്തത്. ഓഹരി 213 രൂപയുടെ താഴേക്കെത്തുമ്പോള്‍ വാങ്ങാം. 3 മാസത്തിനുള്ളില്‍ 245 രൂപയിലേക്ക് ഓഹരി വില വര്‍ധിക്കുമെന്നാണ് വിലയിരുത്തല്‍. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 192 രൂപയില്‍ ക്രമീകരിക്കണമെന്നും ബ്രോക്കറേജ് സ്ഥാപനം നിര്‍ദേശിച്ചു.
6) സീമെന്‍സ്
പ്രശസ്ത ബഹുരാഷ്ട്ര ടെക്നോളജി കമ്പനിയാണ് സീമന്‍സ് (BSE: 500550, NSE: SIEMENS). വ്യാവസായിക, ഡിജിറ്റല്‍, ഇന്‍ഫ്രാസ്ട്രക്ചര്‍, ഗതാഗത, ഊര്‍ജ രംഗങ്ങളിലാണ് പ്രവര്‍ത്തനം കേന്ദ്രീകരിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം 2,274 രൂപയിലാണ് ഓഹരി വ്യാപാരം അവസാനിപ്പിച്ചത്. 2,368 രൂപയുടെ താഴെ നില്ക്കുമ്പോള് ഓഹരി വാങ്ങാം. മൂന്ന് മാസത്തിനുള്ളില്‍ 2,740 രൂപയിലേക്ക് ഓഹരിയെത്താമെന്നാണ് അനുമാനം. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 2,135 രൂപയില്‍ ക്രമീകരിക്കണമെന്നും ബ്രോക്കറേജ് സ്ഥാപനം നിര്‍ദേശിച്ചു.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം ഐസിഐസിഐ സെക്യൂരിറ്റീസ് പുറത്തിറക്കിയ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ഇന്ത്യൻ ഓഹരി വിപണിയിൽ ഇന്ന് വൻ കുതിപ്പിന് സാധ്യതയേറുന്നു

ഹിൻഡാൽകോ, വേദാന്ത ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർക്ക് ഇനി നല്ല കാലം?

ആർബിഐ വായ്പാനയം: ഈ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

ഹിൻഡാൽകോ, വേദാന്ത ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർക്ക് ഇനി നല്ല കാലം?

ആർബിഐ പണനയം നാളെ: നിങ്ങളുടെ ഇഎംഐ കുതിച്ചുയരുമോ?

ആർബിഐ തീരുമാനം: നിങ്ങളുടെ ഇഎംഐ കുറയുമോ അതോ കൂടുമോ?

റിപ്പോ നിരക്ക് മാറ്റമില്ല: ഇഎംഐ ഭാരം കുറയ്ക്കാൻ വഴികൾ

ആർബിഐ വായ്പാനയം: ഈ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

ഇന്ത്യൻ ഓഹരി വിപണിയിൽ അപ്രതീക്ഷിത കുതിപ്പ്; നിക്ഷേപകർക്ക് ആശ്വാസം

ഇന്ത്യൻ ഓഹരി വിപണി: ഇന്ന് നിക്ഷേപകർക്ക് എന്ത് സംഭവിക്കും?

ഇന്ത്യൻ ഓഹരി വിപണിയിൽ ഇന്ന് വൻ കുതിപ്പിന് സാധ്യതയേറുന്നു



Click it and Unblock the Notifications