കംപ്യൂട്ടര്‍ തെരഞ്ഞെടുത്ത 7 ഓഹരികള്‍; പട്ടികയില്‍ എയര്‍ടെല്ലും ടാറ്റ മോട്ടോര്‍സും; 3 മാസത്തില്‍ കീശ നിറയും

നിശ്ചിത മാനദണ്ഡങ്ങളുടേയും കണക്കുക്കൂട്ടലിന്റെയുമൊക്കെ അടിസ്ഥാനത്തില്‍ രൂപപ്പെടുത്തിയ അല്‍ഗോരിതം മുഖേന നിക്ഷേപത്തിനായി തെരഞ്ഞെടുക്കുന്ന ഓഹരികളെയാണ് ക്വാന്റ് പിക്‌സ് സ്റ്റോക്‌സ് എന്നു വിശേഷിപ്പിക്കുന്നത്. അതായത്, നവീന സാങ്കേതിക വിദ്യകള്‍ പ്രയോജനപ്പെടുത്തി കംപ്യൂട്ടര്‍ മെഷീനുകള്‍ നിക്ഷേപത്തിനായി തെരഞ്ഞെടുത്ത ഓഹരികളാണിവ. അടുത്ത മൂന്ന് കാലയളവില്‍ മികച്ച ലാഭം താരാവുന്ന 7 ക്വാന്റ് പിക്‌സ് ഓഹരികള്‍ ബ്രോക്കറേജ് സ്ഥാപനമായ ഐസിഐസിഐ സെക്യൂരിറ്റീസ് നിര്‍ദേശിച്ചതാണ് ചുവടെ ചേര്‍ക്കുന്നത്.

1) ഭാരതി എയര്‍ടെല്‍

1) ഭാരതി എയര്‍ടെല്‍

രാജ്യത്തെ രണ്ടാമത്തെ വലിയ ടെലികോം കമ്പനിയാണ് ഭാരതി എയര്‍ടെല്‍ (BSE: 532454, NSE: BHARTIARTL). ഏഷ്യയിലും ആഫ്രിക്കയിലുമായി 18 രാജ്യങ്ങളില്‍ ടെലികോം സേവനങ്ങള്‍ നല്‍കുന്നു. ഏറ്റവും പുതിയ സാങ്കേതിക വിദ്യയായ 5-ജി പ്രാവര്‍ത്തികമാക്കുന്നതിനും മുന്‍പന്തിയിലാണ്. തിങ്കളാഴ്ച 733 രൂപ നിലവാരത്തിലാണ് ഓഹരി ക്ലോസ് ചെയ്തത്. ഓഹരി 700- 717 രൂപയ്ക്കും ഇടയില്‍ വരുമ്പോള്‍ വാങ്ങിക്കാം. മൂന്ന് മാസത്തിനുള്ളില്‍ 815 രൂപയിലേക്ക് ഉയരുമെന്നാണ് അനുമാനം. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 649 രൂപയില്‍ ക്രമീകരിക്കണമെന്നും ഐസിഐസിഐ സെക്യൂരിറ്റീസ് നിര്‍ദേശിച്ചു.

2) നവീന്‍ ഫ്‌ലൂറൈന്‍

2) നവീന്‍ ഫ്‌ലൂറൈന്‍

റെഫ്രിജറേഷന്‍ വാതകങ്ങള്‍, ഇനോര്‍ഗാനിക് ഫ്‌ലൂറൈഡ്‌സ്, സ്‌പെഷ്യാല്‍റ്റി ഓര്‍ഗാനോഫ്‌ലൂറിന്‍സ് തുടങ്ങിയവ ഉത്പാദിപ്പിക്കുന്ന പ്രമുഖ കമ്പനിയാണ് നവീന്‍ ഫ്‌ലൂറൈന്‍ ലിമിറ്റഡ് (BSE: 532504, NSE: NAVINFLUOR). ഇന്ന് 3,925 രൂപ നിലവാരത്തിലാണ് ഓഹരി വ്യാപാരം അവസാനിപ്പിച്ചത്. ഓഹരികള്‍ 3,950 രൂപയില്‍ താഴെ നില്‍ക്കുമ്പോള്‍ വാങ്ങാം. മൂന്ന് മാസത്തിനകം ഓഹരി 4,625 രൂപ നിലവാരത്തിലേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇതിനുള്ള സ്റ്റോപ് ലോസ് 3,610 രൂപയില്‍ ക്രമീകരിക്കണമെന്നും ബ്രോക്കറേജ് സ്ഥാപനത്തിന്റെ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.

3) ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്

3) ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്

രാജ്യത്തെ മുന്‍നിര സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളിലൊന്നാണ് ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് (BSE: 532187, NSE: INDUSINDBK). വിദേശ ഇന്ത്യക്കാര്‍ക്ക് മികച്ച ബാങ്കിംഗ് സേവനങ്ങള്‍ ലഭ്യമാക്കുന്നതിനായി ഹിന്ദുജ ഗ്രൂപ്പാണ് ബാങ്കിന് തുടക്കമിട്ടത്. അതേസമയം, തിങ്കളാഴ്ച 935 രൂപയിലാണ് ഓഹരി ക്ലോസ് ചെയ്തത്. 905- 925 രൂപയ്ക്കും ഇടയില്‍ ഓഹരിയെത്തുമ്പോള്‍ വാങ്ങാം. അടുത്ത മൂന്ന് മാസത്തിനുള്ളില്‍ 1,078 രൂപയിലേക്ക് ഓഹരി കുതിച്ചുയരുമെന്നാണ് അനുമാനം. ഈ ട്രേഡിനുള്ള സ്‌റ്റോപ് ലോസ് 830 രൂപയില്‍ ക്രമീകരിക്കണമെന്നും ഐസിഐസിഐ സെക്യൂരിറ്റീസ് നിര്‍ദേശിച്ചു.

4) ടാറ്റ മോട്ടോര്‍സ്

4) ടാറ്റ മോട്ടോര്‍സ്

ടാറ്റ ഗ്രൂപ്പിലെ മുന്‍നിര കമ്പനിയും രാജ്യത്തെ ഏറ്റവും വലിയ വാഹന നിര്‍മാതക്കളിലൊന്നാണ് ടാറ്റ മോട്ടോര്‍സ് (BSE: 500570, NSE: TATAMOTORS). വാണിജ്യ, യാത്ര വിഭാഗങ്ങളിലായും പ്രതിരോധ സേനയ്ക്കു വേണ്ടിയും വാഹനങ്ങള്‍ നിര്‍മിക്കുന്നു. ഇന്ന് ടാറ്റ മോട്ടോര്‍സ് ഓഹരികള്‍ 433 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. വരുന്ന മൂന്ന് മാസത്തിനുള്ളില്‍ ഓഹരികള്‍ 515 രൂപ മറികടക്കുമെന്നാണ് വിലയിരുത്തല്‍. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 389 രൂപയില്‍ ക്രമീകരിക്കണമെന്നും ബ്രോക്കറേജ് സ്ഥാപനം വ്യക്തമാക്കി.

5) എച്ച്ഡിഎഫ്‌സി ലൈഫ്

5) എച്ച്ഡിഎഫ്‌സി ലൈഫ്

എച്ച്ഡിഎഫ്‌സി ഗ്രൂപ്പ് കമ്പനിയും സ്വകാര്യ മേഖലയിലെ മുന്‍നിര ഇന്‍ഷുറന്‍സ് കമ്പനികളിലൊന്നുമാണ് എച്ച്ഡിഎഫ്‌സി ലൈഫ് (BSE: 540777, NSE: HDFCLIFE). വ്യക്തിഗത, ഗ്രൂപ്പ് ഇന്‍ഷുറന്‍സ് സേവനങ്ങള്‍ നല്‍കുന്നു. തിങ്കളാഴ്ച 513 രൂപയിലാണ് ഓഹരി ക്ലോസ് ചെയ്തത്. 518 രൂപയില്‍ താഴെ നില്‍ക്കുമ്പോള്‍ ഓഹരി വാങ്ങിക്കാം. അടുത്ത 3 മാസത്തിനുള്ളില്‍ ഓഹരി 598 രൂപ നിലവാരത്തിലേക്ക് ഉയരുമെന്നാണ് അനുമാനം. ഇതിനുള്ള സ്റ്റോപ് ലോസ് 476 രൂപയില്‍ ക്രമീകരിക്കണമെന്നും ഐസിഐസിഐ സെക്യൂരിറ്റീസ് നിര്‍ദേശിച്ചു.

6) ഗ്രാന്യൂള്‍സ്

6) ഗ്രാന്യൂള്‍സ്

മരുന്നുകളുടെ അടിസ്ഥാന ഘടകങ്ങളായ രാസസംയുക്തങ്ങള്‍ നിര്‍മിക്കുകയും വിതരണം ചെയ്യുന്ന മിഡ് കാപ് കമ്പിനയാണ് ഗ്രാന്യൂള്‍സ് ഇന്ത്യ ലിമിറ്റഡ് (BSE: 532482, NSE: GRANULES). ഇന്ന് 311 രൂപയിലാണ് ഓഹരികള്‍ വ്യാപാരം അവസാനിപ്പിച്ചത്. 308- 314 രൂപ നിലവാരത്തിനും ഇടയില്‍ നില്‍ക്കുമ്പോള്‍ ഓഹരി വാങ്ങാം. മൂന്ന് മാസത്തിനുള്ളില്‍ ഓഹരി 363 രൂപയിലേക്ക് ഉയരുമെന്നാണ് വിലയിരുത്തല്‍. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 284 രൂപ നിലവാരത്തില്‍ ക്രമീകരിക്കണമെന്നും ബ്രോക്കറേജ് സ്ഥാപനത്തിന്റെ റിപ്പോർട്ടില്‍ സൂചിപ്പിച്ചു.

7) കോള്‍ ഇന്ത്യ

7) കോള്‍ ഇന്ത്യ

രാജ്യത്തിന് ആവശ്യമായ കല്‍ക്കരിയുടെ 83 ശതമാനവും ഉത്പാദിപ്പിക്കുന്ന പൊതുമേഖലാ സ്ഥാപനമാണ് കോള്‍ ഇന്ത്യ (BSE: 533278, NSE: COALINDIA). മഹാരത്‌ന പദവിയുള്ള കമ്പനിയുടെ കീഴില്‍ 352 ഖനികളുണ്ട്. കോക്കിങ്, നോണ്‍- കോക്കിങ്, മിഡ്ലിങ് ഉള്‍പ്പെടെ വിവിധ തരത്തിലുള്ള കല്‍ക്കരി ഖനനം ചെയ്തെടുക്കുന്നു. അതേസമയം തിങ്കളാഴ്ച 191 രൂപയിലാണ് ഓഹരി വ്യാപാരം അവസാനിപ്പിച്ചത്. 190- 194 രൂപ നിലവാരത്തിനിടയില്‍ ഓഹരി നില്‍ക്കുമ്പോള്‍ ഹ്രസ്വകാല നിക്ഷേപത്തിനായി പരിഗണിക്കാം. മൂന്ന് മാസത്തിനകം ഓഹരി 230 നിലവാരത്തിലേക്ക് ഉയരും. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 171 രൂപ നിലവാരത്തില്‍ ക്രമീകരിക്കണമെന്നും ഐസിഐസിഐ സെക്യൂരിറ്റീസ് നിര്‍ദേശിച്ചു.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം ഐസിഐസിഐ സെക്യൂരിറ്റീസ് പുറത്തിറക്കിയ റിപ്പോര്‍ട്ടിനെ അടിസ്ഥാനപ്പെടുത്തിയും പഠനാവശ്യത്തിന് നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X