കഴിഞ്ഞ വര്‍ഷം വിപണിയില്‍ വമ്പന്‍ കുതിപ്പിനാണ് സാക്ഷ്യംവഹിച്ചത്. നിരവധി ഓഹരികള്‍ 2021-ൽ മള്‍ട്ടിബാഗര്‍ നേട്ടം സമ്മാനിച്ചു. നിക്ഷേപകര്‍ക്കും കൈനിറയെ നേട്ടം കിട്ടി. എന്നാല്‍ 2022-ല്‍ വിപണി ചാഞ്ചാട്ടത്തിന്റെ പാതയിലാണ്. പണപ്പെരുപ്പവും വിലക്കയറ്റവും ആഗോള ഘടകങ്ങളും വിപണിയെ പ്രതികൂലമായി ബാധിക്കുന്നു. ഈ വര്‍ഷം പകുതിയോട് സമീപിക്കുമ്പോള്‍ രാജ്യത്തെ പ്രധാന സംരംഭകരായ ടാറ്റ, ബിര്‍ള, അദാനി, അംബാനി, വാഡിയ, ഫ്യൂച്ചര്‍ ഗ്രൂപ്പുകളുടെ പ്രകടനം എങ്ങനെയെന്ന് പരിശോധിക്കാം.
അദാനി ഗ്രൂപ്പ്
ഇന്ന് ആഭ്യന്തര ഓഹരി വിപണിയിലെ ഏറ്റവും ഉല്പതിഷ്ണുതയുള്ള ഓഹരികളാണ് അദാനി ഗ്രൂപ്പിന്റേത്. വിപണിയില്‍ നേരിട്ട ഏത് തിരിച്ചടികളില്‍ നിന്നും അധികം വൈകാതെ തന്നെ കരകയറി അക്കാര്യം പലകുറി തെളിയിച്ചിട്ടുമുള്ളതാണ്. അദാനി ഗ്രൂപ്പിന്റെ ഭാഗമായ എല്ലാ ഓഹരികളും കഴിഞ്ഞ 5 വര്‍ഷ കാലയളവില്‍ കൈനിറയെ നേട്ടം നിക്ഷേപകര്‍ക്ക് സമ്മാനിച്ചു. അതേസമയം അടുത്തിടെയായി ഓഹരിയില്‍ ശക്തമായ ലാഭമെടുപ്പ് ദൃശ്യമായിട്ടുണ്ട്. ഇതിനെ തുടര്‍ന്ന് അദാനി ഗ്രീന്‍ എനര്‍ജി, അദാനി ട്രാന്സ്മിഷന് ഓഹരികള്‍ 41 ശതമാനം വരെ ഇടിഞ്ഞു.
എന്നിരുന്നാലും അദാനി ഓഹരികളുടെ ആകെ വിപണി മൂല്യത്തിൽ 3.58 ലക്ഷം കോടി രൂപ ഈവര്‍ഷം വര്‍ധിച്ചിട്ടുണ്ട്. ഫെബ്രുവരിയോടെ ലിസ്റ്റ് ചെയ്യപ്പെട്ട അദാനി വില്‍മര്‍ ഓഹരിയെ ഒഴിവാക്കിയാണ് ഈ നേട്ടം കണക്കുക്കൂട്ടിയത് എന്നതും ശ്രദ്ധേയം. ഇതൊക്കെ കൊണ്ടുതന്നെ ഗ്രൂപ്പ് ചെയര്മാന് ഗൗതം അദാനി ഇന്ത്യയിലേയും ഏഷ്യയിലേയും ഏറ്റവും വലിയ പണക്കാരന് എന്ന പദവി നേടിയതിലും അതിശയോക്തി ഇല്ല. ഗ്രൂപ്പ് ഓഹരികളില്‍ നേരിട്ട തിരുത്തല്‍ കാരണം ചൊവ്വാഴ്ച ഒരു ദിവസം മാത്രം 370 കോടി ഡോളര്‍ മൂല്യം വ്യക്തിഗത സമ്പാദ്യത്തില്‍ നിന്നും കുറവുണ്ടായിട്ടും അദ്ദേഹത്തിന്റെ റെക്കോഡിന് ഇളക്കം തട്ടിയിട്ടില്ല.
റിലയന്‍സ് ഗ്രൂപ്പ്
റിലയന്‍സ് ഗ്രൂപ്പ് ഓഹരികളും 2022-ല്‍ ഇതുവരെയുള്ള കാലയളവില്‍ നിക്ഷേപകര്‍ക്ക് നേട്ടം സമ്മാനിച്ചവരില്‍ ഒട്ടും പിന്നിലല്ല. ഗ്രൂപ്പിന്റെ ഭാഗമായ ഓഹരികള്‍ ആകെ 1.77 ലക്ഷം കോടിയുടെ വിപണി മൂല്യമാണ് ഈ വര്‍ഷം ആദ്യ 5 മാസത്തിനുള്ളില്‍ വര്‍ധന കൈവരിച്ചത്. പ്രധാനമായും ഈ നേട്ടം റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഓഹരി വിലയിലുണ്ടായ കുതിച്ചുച്ചാട്ടത്തിന്റെ സംഭാവനയാണ്. 2022-ല്‍ 15 ശതമാനത്തോളം മുന്നേറ്റമുണ്ടാക്കാന്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസിന് സാധിച്ചിട്ടുണ്ട്. ഇതോടെ രാജ്യത്തേയും ഏഷ്യയിലെ രണ്ടാമത്തെ പണക്കാരനെന്ന നേട്ടവും ഗ്രൂപ്പ് ചെയര്മാന് മുകേഷ് അംബാനിയെ തേടിയെത്തി.
ടാറ്റ
മുകളില്‍ സൂചിപ്പിച്ച രണ്ട് ബിസിനസ് ഗ്രൂപ്പുമായി താരതമ്യം ചെയ്യുമ്പോള്‍ രാജ്യത്തെ ഏറ്റവും വലിയ വ്യവസായ സമുച്ചയമായ ടാറ്റ ഗ്രൂപ്പ് നിക്ഷേപകരെ നിരാശപ്പെടുത്തി. കഴിഞ്ഞ വര്‍ഷം നിരവധി മള്‍ട്ടിബാഗര്‍ ഓഹരികള്‍ സമ്മാനിച്ച ടാറ്റ ഗ്രൂപ്പിന് 2022-ല്‍ ഇതുവരെയായി 2 ലക്ഷം കോടിയോളം രൂപ വിപണി മൂല്യത്തില്‍ നിന്നും നഷ്ടമായിട്ടുണ്ട്. ഗ്രൂപ്പ് കമ്പനികളില്‍ ഏറ്റവും ഇടിവ് നേരിടുന്നത് ജ്വല്ലറി റീട്ടെയിലര്‍ ആയ ടൈറ്റന് കമ്പനിയാണ്. എന്നാല്‍ മറ്റൊരു ഗ്രൂപ്പ് കമ്പനിയായ ടാറ്റ എലക്സി, ഈ കാലയളവില്‍ 16,000 കോടിയോളം വിപണി മൂല്യം വര്‍ധിപ്പിച്ച് ആകെയുള്ള നഷ്ടം കുറയ്ക്കാന്‍ സഹായിച്ചു.
ആദിത്യ ബിര്‍ള
രാജ്യത്തെ പ്രമുഖ വ്യവസായ സംരംഭകരായ ആദിത്യ ബിര്‍ള ഗ്രൂപ്പിന് 2022-ലെ ആദ്യ 5 മാസത്തില്‍ 90,000 കോടി രൂപ വിപണി മൂല്യത്തില്‍ നിന്നും നഷ്ടം നേരിടുന്നു. പ്രധാനമായും സിമന്റ്, കെമിക്കല്‍, ടെലികോം വിഭാഗങ്ങളിലെ ഗ്രൂപ്പ് കമ്പനികളുടെ ഓഹരികളാണ് തിരിച്ചടി നേരിടുന്നത്. ഇതില്‍ തന്നെ വിപണി മൂല്യത്തില്‍ കൂടുതല്‍ നഷ്ടം വരുത്തിവെച്ചത് അള്‍ട്രാടെക് സിമന്റാണ്. അസംസ്കൃത വസ്തുക്കളുടെ വിലക്കയറ്റവും ഊര്‍ജത്തിനുള്ള ചെലവ് വര്‍ധിച്ചതുമാണ് തിരിച്ചടിക്ക് കാരണമായത്. ആദിത്യ ബിര്‍ള ഗ്രൂപ്പിന്റെ ഭാഗമായ എല്ലാ ഓഹരികളുടേയും വിപണി മൂല്യത്തില്‍ ഈവര്‍ഷം ഇടിവ് നേരിടുന്നുണ്ട്.
- ഫ്യൂച്ചര്‍ ഗ്രൂപ്പ്- കിഷോര്‍ ബിയാനി നേതൃത്വം നല്കുന്ന ഫ്യൂച്ചര്‍ ഗ്രൂപ്പിന് 2022-ല്‍ ഇതുവരെ 4,700 കോടി വിപണി മൂല്യത്തില്‍ നിന്നും നഷ്ടമായിട്ടുണ്ട്. റീട്ടെയില്‍, വസ്ത്രവ്യാപാരം, വിതരണ-ശൃംഖല എന്നിവയുമായി ബന്ധപ്പെട്ട മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ഈ ബിസിനസ് ഗ്രൂപ്പിന്റെ നഷ്ടം കുമിഞ്ഞുകൂടുകയും ചില വായ്പകള്‍ കുടിശികയാക്കുകയും ചെയ്തു. ഗ്രൂപ്പിന്റെ റീട്ടെയില്‍ ബിസിനസ് റിലയന്‍സിന് വില്‍ക്കാനുള്ള ശ്രമം വിജയിച്ചില്ല.
- വാഡിയ ഗ്രൂപ്പ്- ബ്രിട്ടാണിയ ഇന്‍ഡസ്ട്രീസ് ഉള്‍പ്പെടെയുള്ള കമ്പനികള്‍ക്ക് നേതൃത്വം നല്കുന്ന വാഡിയ ഗ്രൂപ്പ് ഓഹരികളുടെ വിപണി മൂല്യത്തില്‍ കാര്യമായ ഏറ്റക്കുറച്ചില്‍ ഇല്ലാതെയാണ് 2022-ല്‍ ഇതുവരെ നില്‍ക്കുന്നത്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ആർബിഐ വായ്പാനയം: ഈ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

ഹിൻഡാൽകോ, വേദാന്ത ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർക്ക് ഇനി നല്ല കാലം?

ഇന്ത്യൻ ഓഹരി വിപണിയിൽ ഇന്ന് വൻ കുതിപ്പിന് സാധ്യതയേറുന്നു

ഹിൻഡാൽകോ, വേദാന്ത ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർക്ക് ഇനി നല്ല കാലം?

ആർബിഐ പണനയം നാളെ: നിങ്ങളുടെ ഇഎംഐ കുതിച്ചുയരുമോ?

ആർബിഐ തീരുമാനം: നിങ്ങളുടെ ഇഎംഐ കുറയുമോ അതോ കൂടുമോ?

റിപ്പോ നിരക്ക് മാറ്റമില്ല: ഇഎംഐ ഭാരം കുറയ്ക്കാൻ വഴികൾ

ആർബിഐ വായ്പാനയം: ഈ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

ഇന്ത്യൻ ഓഹരി വിപണിയിൽ അപ്രതീക്ഷിത കുതിപ്പ്; നിക്ഷേപകർക്ക് ആശ്വാസം

ഇന്ത്യൻ ഓഹരി വിപണി: ഇന്ന് നിക്ഷേപകർക്ക് എന്ത് സംഭവിക്കും?

ഇന്ത്യൻ ഓഹരി വിപണിയിൽ ഇന്ന് വൻ കുതിപ്പിന് സാധ്യതയേറുന്നു



Click it and Unblock the Notifications