ബിസിനസുകാരുടെ ശ്രദ്ധയ്ക്ക്; ഇന്ത്യയിലെ ഏറ്റവും മികച്ച അഞ്ച് ബിസിനസ്സ് വായ്പകളെക്കുറിച്ച് അറിയാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വിവിധ ബിസിനസ്സ് ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ ധനസഹായം ലഭിക്കാനുള്ള ഏറ്റവും എളുപ്പമുള്ള മാര്‍ഗമാണ് ബിസിനസ്സ് വായ്പകള്‍. മുന്‍കൂട്ടി നല്‍കുന്ന ആനുകൂല്യങ്ങളോ കൊളാറ്ററുകളോ ഇല്ലാതെ തന്നെ ചില ബാങ്കുകള്‍ ഉയര്‍ന്ന വായ്പ നല്‍കുന്നുണ്ട്. ഒരു നിശ്ചിത പലിശ ഈടാക്കി നിശ്ചിത കാലയളവില്‍ തിരിച്ചടക്കാനുള്ള വ്യവസ്ഥയുമായാണ് മിക്ക ബാങ്കുകളും ബിസിനസ്സ് വായ്പകള്‍ നല്‍കുന്നത്. ബിസിനസ്സ് വിപുലീകരിക്കാനോ പുതിയൊരു കച്ചവടം തുടങ്ങാനോ ആഗ്രഹിക്കുന്നവര്‍ക്കായി മികച്ച വായ്പകള്‍ നല്‍കുന്ന ഇന്ത്യയിലെ 5 ബാങ്കുകളെ പരിചയപ്പെടാം.

എസ്ബിഐ ബിസിനസ് വായ്പ

എസ്ബിഐ ബിസിനസ് വായ്പ

വ്യാപാരം, ഉല്‍പ്പാദനം, സേവനങ്ങള്‍ എന്നീ മേഖലയില്‍ കച്ചവടം നടത്തുന്നവര്‍ക്കും ആരംഭിക്കുന്നവര്‍ക്കുമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അസറ്റ് ബാക്ക്ഡ് ലോണുകള്‍ നല്‍കുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ എസ്എംഇ ധനകാര്യ കമ്പനിയാണ് എസ്ബിഐ. ഇന്ത്യയിലുടനീളം 1.3 ദശലക്ഷത്തിലധികം എസ്എംഇകള്‍ക്ക് വിവിധതരം സാമ്പത്തിക സേവനങ്ങള്‍ എസ്ബിഐ നല്‍കുന്നു.

മിനിമം ലോണ്‍ തുക: 10 ലക്ഷം രൂപ

മിനിമം ലോണ്‍ തുക: 10 ലക്ഷം രൂപ

പരമാവധി വായ്പ തുക: 20 കോടി രൂപ

തിരിച്ചടവ് കാലാവധി: 5 വര്‍ഷം മുതല്‍ 15 വര്‍ഷം വരെ

പ്രോസസ്സിംഗ് ഫീസ്: പരമാവധി 10 ലക്ഷം രൂപ വരെയുള്ള വായ്പ തുകയ്ക്ക് 1%

പലിശ നിരക്ക്: 9.05% മുതല്‍ 16.30% വരെ (എംസിഎല്‍ആറുമായി ലിങ്ക് ചെയ്തിരിക്കുന്നു )

 

എച്ച്ഡിഎഫ്‌സി ബിസിനസ് വായ്പ

എച്ച്ഡിഎഫ്‌സി ബിസിനസ് വായ്പ

എച്ച്ഡിഎഫ്‌സി ബാങ്കില്‍ നിന്നുള്ള ബിസിനസ് വായ്പകള്‍ വേഗത്തിലും എളുപ്പത്തിലും ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നു. മാത്രമല്ല ഉപഭോക്താക്കള്‍ക്കായി ആകര്‍ഷകമായ ഓഫറുകളും ലഭ്യമാണ്. വായ്പക്കാര്‍ക്ക് എച്ച്ഡിഎഫ്‌സിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്നും ഇഎംഐ കാല്‍ക്കുലേറ്റര്‍ ലഭിക്കും. ഇതുപയോഗിച്ച് തിരിച്ചടവിനായുള്ള ഇഎംഐ കണക്കാക്കാം. യോഗ്യതയെ അടിസ്ഥാനമാക്കി നിങ്ങള്‍ക്ക് 5,000,000 രൂപ വരെ ബിസിനസ് വായ്പ ലഭിക്കും. മിനിമം ഡോക്യുമെന്റേഷനും പേപ്പര്‍ വര്‍ക്കും വഴി വായ്പയ്ക്ക് അപേക്ഷിക്കാം.

പലിശ നിരക്ക്: പ്രതിവര്‍ഷം 15.65% മുതല്‍ 21.20% വരെ

പലിശ നിരക്ക്: പ്രതിവര്‍ഷം 15.65% മുതല്‍ 21.20% വരെ

പ്രോസസ്സിംഗ് ഫീസും നിരക്കുകളും: 2.50% + ജിഎസ്ടി

കുറഞ്ഞ വായ്പ തുക: 50,000 രൂപ

പരമാവധി വായ്പ തുക: 50 ലക്ഷം രൂപ

കുറഞ്ഞ കാലാവധി: 1 വര്‍ഷം

പരമാവധി കാലാവധി: 4 വര്‍ഷം

 

ആര്‍ബിഎല്‍ ബാങ്ക് ബിസിനസ്സ് വായ്പ

ആര്‍ബിഎല്‍ ബാങ്ക് ബിസിനസ്സ് വായ്പ

ഹ്രസ്വകാല ധനകാര്യ വിനിയോഗത്തിനും മൂലധന ആവശ്യങ്ങള്‍ക്കുമായി പ്രചാരത്തിലുള്ള മികച്ച വായ്പകളാണ് ആര്‍ബിഎല്‍ നല്‍കുന്നത്.

കുറഞ്ഞ വായ്പ തുക: 10 ലക്ഷം രൂപ

പരമാവധി വായ്പ തുക: 35 ലക്ഷം

ഈ വായ്പ ലഭിക്കുന്നതിന് സെക്യൂരിറ്റിയോ കൊളാറ്ററലോ ആവശ്യമില്ല

12 മുതല്‍ 36 മാസം വരെയുള്ള വായ്പ കാലാവധി

പലിശ നിരക്ക്: 16.25%

 

ഐസിഐസിഐ ബാങ്ക് ബിസിനസ് വായ്പ

ഐസിഐസിഐ ബാങ്ക് ബിസിനസ് വായ്പ

ഇന്ത്യയിലെ മികച്ച ബിസിനസ്സ് വായ്പ ദാതാക്കളില്‍ ഒന്നാണ് ഐസിഐസിഐ ബാങ്ക്. ആകര്‍ഷകമായ പലിശ നിരക്കുകളും ആനുകൂല്യങ്ങളും സൗകര്യപ്രദമായ കാലാവധിയും ബാങ്ക് വാഗ്ദാനം ചെയ്യുന്നു. മിനിമം പലിശനിരക്കും പ്രോസസ്സിംഗ് ഫീസുമാണ് ഐസിഐസിഐ ബാങ്ക് ബിസിനസ് വായ്പയുടെ മറ്റൊരു പ്രത്യേകത.

കേരളത്തിലെ ഇന്നത്തെ സ്വർണ വില; ആഭ്യന്തര വിപണിയിൽ കനത്ത ഇടിവ്കേരളത്തിലെ ഇന്നത്തെ സ്വർണ വില; ആഭ്യന്തര വിപണിയിൽ കനത്ത ഇടിവ്

പലിശ നിരക്ക്: 16.49%

പലിശ നിരക്ക്: 16.49%

പ്രോസസ്സിംഗ് ഫീസും നിരക്കുകളും: 2% + ജിഎസ്ടി

കുറഞ്ഞ വായ്പ തുക: ഒരു ലക്ഷം രൂപ

പരമാവധി വായ്പ തുക: 40 ലക്ഷം രൂപ

കുറഞ്ഞ കാലാവധി: 1 വര്‍ഷം

പരമാവധി കാലാവധി: 5 വര്‍ഷം

അപ്രതീക്ഷിത സാമ്പത്തിക പ്രതിസന്ധിയുണ്ടായാൽ നിങ്ങൾ എന്തുചെയ്യും? എടുക്കേണ്ട മുൻകരുതൽ ഇതാഅപ്രതീക്ഷിത സാമ്പത്തിക പ്രതിസന്ധിയുണ്ടായാൽ നിങ്ങൾ എന്തുചെയ്യും? എടുക്കേണ്ട മുൻകരുതൽ ഇതാ

 

ആക്‌സിസ് ബാങ്ക് ബിസിനസ് വായ്പ

ആക്‌സിസ് ബാങ്ക് ബിസിനസ് വായ്പ

നിലവിലുള്ള ബിസിനസുകള്‍ വികസിപ്പിക്കുന്നതിനും സ്റ്റാര്‍ട്ട് അപ്പുകള്‍ക്കുമായി വ്യത്യസ്ത തരം വായ്പകള്‍ ആക്‌സിസ് ബാങ്ക് നല്‍കുന്നു. എന്നാല്‍ ഇത് പൂര്‍ണമായും വായ്പക്കാരന്റെ യോഗ്യതയെ ആശ്രയിച്ചിരിക്കുന്നു. കുറഞ്ഞ പലിശനിരക്കിനൊപ്പം വായ്പക്കാരന് വഴങ്ങുന്ന രീതിയിലുള്ള തിരിച്ചടവ് ഓപ്ഷനുകളും കാലാവധിയും ലഭ്യമാണ്.

കോവിഡ് ദുരിത ബാധിതര്‍ക്ക് കുറഞ്ഞ നിരക്കില്‍ വായ്പ നല്‍കാന്‍ എസ്ബിഐകോവിഡ് ദുരിത ബാധിതര്‍ക്ക് കുറഞ്ഞ നിരക്കില്‍ വായ്പ നല്‍കാന്‍ എസ്ബിഐ

പലിശ നിരക്ക്: 16% മുതല്‍

പലിശ നിരക്ക്: 16% മുതല്‍

പ്രോസസ്സിംഗ് ഫീസും നിരക്കുകളും: 1.25% + എസ്ടി

കുറഞ്ഞ വായ്പ തുക: 50,000 രൂപ

പരമാവധി വായ്പ തുക: 50 ലക്ഷം രൂപ

മിനിമം കാലാവധി: 1 വര്‍ഷം

പരമാവധി കാലാവധി: 3 വര്‍ഷം

 

English summary

ബിസിനസുകാരുടെ ശ്രദ്ധയ്ക്ക്; ഇന്ത്യയിലെ ഏറ്റവും മികച്ച അഞ്ച് ബിസിനസ്സ് വായ്പകളെക്കുറിച്ച് അറിയാം | top five business loans in India

top five business loans in India
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X