വിപണി വീണ്ടും ചാഞ്ചാട്ടത്തിന്റെ പാതയിലാണ്. എങ്കിലും ഓഹരി കേന്ദ്രീകരിച്ചുള്ള മുന്നേറ്റം ദൃശ്യമാണ്. ഇത്തരത്തില്‍ വമ്പന്‍ ബിസനസ് ഗ്രൂപ്പിന്റെ ഭാഗമായതും മികച്ച പ്രകടനം കാഴ്ച വയ്ക്കുന്നതുമായ ധനകാര്യ സേവന മേഖലയിലെ ഒരു ഓഹരിയില്‍ നിക്ഷേപത്തിന് നിര്‍ദേശിച്ച് ബ്രോക്കറേജ് സ്ഥാപനമായ ഐസിഐസിഐ സെക്യൂരിറ്റീസ് രംഗത്തെത്തി. നിലവില്‍ ഓഹരിയുടെ ആകര്‍ഷകമായ നിലവാരവും മറ്റ് അനുകൂല ഘടകങ്ങളും ചൂണ്ടിക്കാട്ടിയാണ് ഈ മിഡ് കമ്പനിയെ ശുപാര്‍ശ ചെയ്തത്.
ആദിത്യ ബിര്‍ള കാപിറ്റല്‍
ആദിത്യ ബിര്‍ള ഗ്രൂപ്പിന്റെ കീഴിലുള്ള ധനകാര്യ സേവന സ്ഥാപനങ്ങളുടെ ഹോള്‍ഡിംഗ് കമ്പനിയാണ് ആദിത്യ ബിര്‍ള കാപിറ്റല്‍ ലിമിറ്റഡ് അഥവാ എബിസിഎല്‍. ഇന്‍ഷുറസ്, അസറ്റ് മാനേജ്മെന്റ്, എന്‍ബിഎഫ്സി, പ്രൈവറ്റ് ഇക്വിറ്റി, ബ്രോക്കിങ്, ഓണ്‍ലൈന്‍ മണി മാനേജ്മെന്റ് ഉള്‍പ്പെടെ ധനകാര്യ മേഖലയിലെ വിവിധ സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്നു. 1,000-ഓളം ശാഖകളിലൂടെയും 2 ലക്ഷത്തിലധികം ഏജന്റുമാരിലൂടെയും രാജ്യമെമ്പാടും കമ്പനിയുടെ സേവന ശൃംഖല ശക്തമാണ്. 2021 ഡിസംബറിലെ കണക്ക് പ്രകാരം 3.7 ലക്ഷം കോടി രൂപയുടെ ആസ്തികളാണ് കമ്പനി കൈകാര്യം ചെയ്യുന്നത്.
ഓഹരി വിശദാംശം
ഫിനാന്‍സ് കമ്പനികളുടെ ശരാശരി പിഇ റേഷ്യോ 51.22 ആയിരിക്കുമ്പോള്‍ എബിസിഎല്ലിന്റേത് 17.15 നിരക്കിലാണെന്നത് ശ്രദ്ധേയം. പ്രതിയോഹരി ബുക്ക് വാല്യൂ 17.15 ആണ്. ഏറ്റവുമൊടുവിലെ ഓഹരിയുടെ മാര്‍ക്കറ്റ് കാപിറ്റലൈസേഷന്‍ 27,968 കോടിയുമാണ്. അതേസമയം, എബിസിഎല്ലിന്റെ (BSE: 540691, NSE: ABCAPITAL) 71.07 ശതമാനം ഓഹരികളും പ്രമോട്ടര്‍ ഗ്രൂപ്പ് കൈവശം വച്ചിരിക്കുന്നു. വിദേശ നിക്ഷേപകര്‍ക്ക് 2.36 ശതമാനവും ആഭ്യന്തര നിക്ഷേപകര്‍ക്ക് 12.33 ശതമാനവും ഓഹരി പങ്കാളിത്തമുണ്ട്.
അനുകൂല ഘടകം
കമ്പനിയുടെ തലപ്പത്ത് മാറ്റം കൊണ്ടുവരുന്നു. ഐസിഐസിഐ ബാങ്കിന്റെ എക്സിക്യൂട്ടീവ് ഡറക്ടറായിരുന്ന ശ്രീമതി വിശാഖ മുല്യേയെ എബിസിഎല്ലിന്റെ പുതിയ സിഇഒ പദവിയിലേക്ക് നിയമിച്ചു. ജൂണ്‍ 1-ന് ചുമതലയേറ്റെടുക്കും. ഇതോടെ കമ്പനിയുടെ എന്‍ബിഎഫ്സി വിഭാഗം ഘടനപരമായി തന്നെ ഉടച്ചുവാര്‍ക്കുമെന്നാണ് നിഗമനം. റീട്ടെയില്‍, എസ്എംഇ വിഭാഗങ്ങളിലെ വായ്പാ വിതരണം വര്‍ധിപ്പിക്കും. ഇതിനോടൊപ്പം കമ്പനിയുടെ ഭവന വായ്പാ വിഭാഗത്തിന്റെ പ്രവര്‍ത്തനവും ശക്തിപ്പെടുത്തിയേക്കും എന്നാണ് വിലയിരുത്തല്‍. കൂടാതെ കമ്പനിയുടെ ബിസിനസിന്റെ വൈവിധ്യവത്കരണവും തന്ത്രങ്ങള്‍ യഥാസമയം നടപ്പാക്കിയും ഉയര്‍ന്ന പ്രവര്‍ത്തന ക്ഷമതയും ആകെ ബിസിനസ് മെച്ചപ്പെടുത്തുമെന്നാണ് അനുമാനം.
സാമ്പത്തികം
പയട്രോസ്കി സ്കോറിന്റെ അടിസ്ഥാനത്തില്‍ എബിസിഎല്ലിന്റെ സാമ്പത്തിക സ്ഥിതി ശരാശരി നിലവാരത്തിലാണ്. കഴിഞ്ഞ 3 വര്‍ഷത്തിനിടെ കമ്പനിയുടെ വരുമാനത്തില്‍ 18.7 ശതമാനവും പ്രവര്‍ത്തന ലാഭത്തില്‍ 9.8 ശതമാനവും അറ്റാദായത്തില്‍ 17.6 ശതമാനം വീതവും വളര്‍ച്ച രേഖപ്പെടുത്തി. ഡിസംബറില്‍ പാദത്തില്‍ എബിസിഎല്ലിന്റെ സംയോജിത വരുമാനം 5,705 കോടിയാണ്. ഇത് കഴിഞ്ഞ വര്‍ഷത്തെ സമാന പാദത്തേക്കാള്‍ 14 ശതമാനം വര്‍ധനയാണ്. മൂന്നാം പാദത്തിലെ അറ്റാദായം 577 കോടിയാണ്. മുന്‍ വര്‍ഷത്തേക്കാള്‍ 100 ശതമാനം ഉയര്‍ച്ചയാണിത്. ഇതോടെ പ്രതിയോഹരി വരുമാനം 1.20 രൂപയില്‍ നിന്നും 2.39-ലേക്ക് മെച്ചപ്പെടുത്തി.
ലക്ഷ്യവില 169
തിങ്കളാഴ്ച രാവിലെ 114 രൂപയിലാണ് എബിസിഎല്ലിന്റെ ഓഹരികള്‍ വ്യാപാരം ചെയ്യപ്പെട്ടിരുന്നത്. ഈ നിലവാരത്തില്‍ നിന്നും 169 ലക്ഷ്യമാക്കി ഓഹരികള്‍ വാങ്ങാമെന്ന് ഐസിഐസിഐ സെക്യൂരിറ്റീസ് നിര്‍ദേശിച്ചു. ഇതിലൂടെ അടുത്ത 12 മാസത്തിനുള്ളില്‍ 48 ശതമാനം ലാഭം കരസ്ഥമാക്കാമെന്നും ബ്രോക്കറേജ് സ്ഥാപനത്തിന്റെ റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചു.
അതേസമയം 52 ആഴ്ച കാലയളവിലെ ഓഹരിയുടെ ഉയര്‍ന്ന വില 139.20 രൂപയും താഴ്ന്ന വില 96.35 രൂപയുമാണ്. കഴിഞ്ഞ ഒരു മാസത്തിനിടെ ഓഹരി വിലയില്‍ 6 ശതമാനത്തോളം മുന്നേറ്റം രേഖപ്പെടുത്തി.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം ഐസിഐസിഐ സെക്യൂരിറ്റീസ് പുറത്തിറക്കിയ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

പുതിയ ബജാജ് പൾസർ റിവ്യൂ: ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾക്ക് വഴിയൊരുങ്ങുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ഓഗസ്റ്റ് 17-ന് എക്സ്-ഡിവിഡന്റാകുന്നു; അറിയേണ്ട പ്രധാന കാര്യങ്ങൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ വോളിയം കുതിപ്പ്; ലാഭമുണ്ടാക്കാൻ ഈ വഴികൾ നോക്കൂ!

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ: ബ്രോക്കറേജ് റേറ്റിംഗുകൾ മാറിയപ്പോൾ ശ്രദ്ധിക്കേണ്ട ഓഹരികൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യതയുള്ള ഓഹരികൾ ഇവയാണ്

ഗോദ്റെജ് ഓഹരികൾ കൂപ്പുകുത്തി, ബാങ്കിങ് ഓഹരികളിൽ കുതിപ്പ്: ഓഗസ്റ്റ് 12-ലെ വിപണിയിലെ നിർണ്ണായക മാറ്റങ്ങൾ

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ നിയന്ത്രണം; നിക്ഷേപകർക്ക് തിരിച്ചടിയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ



Click it and Unblock the Notifications