ഇനി ഉയിര്‍ത്തെഴുന്നേല്‍പ്പ്! ഇടറിവീണ ഈ 'അരങ്ങേറ്റക്കാരന്‍' സ്‌മോള്‍ കാപ് ഓഹരിയില്‍ നേടാം 46% ലാഭം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കോവിഡ് മഹാമാരി കാരണം തിരിച്ചടി നേരിടേണ്ടി വന്നവരും അവസരം തുറന്നുകിട്ടിയ വ്യവസായ മേഖലകളുമുണ്ട്. തിരിച്ചടി നേരിട്ടവരില്‍ ഭൂരിഭാഗവും പ്രതിബന്ധങ്ങളുടെ ആഴത്തില്‍ നിന്നും ഒരു പരിധിവരെ കരകയറിയിട്ടുണ്ട്. ഇത്തരത്തില്‍ തിരിച്ചടിയില്‍ നിന്നും മുക്തരായി വരുന്ന മേഖലയാണ് വിനോദസഞ്ചാര മേഖല. സമീപകാലത്ത് കോവിഡ് യാത്രാനിയന്ത്രണങ്ങള്‍ പൂര്‍ണമായും പിന്‍വലിച്ചതോടെ ഈ മേഖല ശക്തമായ തിരിച്ചുവരവിന്റെ പാതയിലാണ്. അതിനോടൊപ്പം കോവിഡ് പ്രതിസന്ധിയില്‍ ഉടലെടുത്ത ഡിജിറ്റല്‍വത്കരണത്തിന്റെ പ്രയോജനം കൂടി കരസ്ഥമാക്കാവുന്ന ഒരു സ്‌മോള്‍ കാപ് ഓഹരിയില്‍ നിക്ഷേപം നിര്‍ദേശിച്ച് ബ്രോക്കറേജ് സ്ഥാപനമായ ഐഐഎഫ്എല്‍ സെക്യൂരിറ്റീസ് രംഗത്തെത്തി.

 

റേറ്റ്‌ഗെയിന്‍ ട്രാവല്‍

റേറ്റ്‌ഗെയിന്‍ ട്രാവല്‍

വിവിര സാങ്കേതിക മേഖലയില്‍, 'സോഫ്റ്റ്വെയര്‍ ആസ് എ സര്‍വീസ്' (SaaS) എന്ന ബിസിനസ മാതൃകയില്‍ 2004 മുതല്‍ പ്രവര്‍ത്തിക്കുന്നു. വിനോദ സഞ്ചാര, യാത്രാ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളുടെ ഓണ്‍ലൈന്‍ സേവനങ്ങള്‍ക്ക് ആവശ്യമായ സോഫ്റ്റ്വയര്‍ സംവിധാനം തയ്യാറാക്കുന്ന പ്രമുഖ കമ്പനികളിലൊന്നാണ് റേറ്റ് ഗെയിന്‍ ട്രാവല്‍ ടെക്‌നോളജീസ്. സേവനം നല്‍കുന്ന കമ്പനികളും അവരുടെ ഉപയോക്താക്കളും തമ്മിലുളള സാമ്പത്തിക ഇടപാടുകള്‍ സുരക്ഷിതമായി പൂര്‍ത്തിയാക്കാനുള്ള മാധ്യമം സജ്ജമാക്കുന്നതിലാണ് റേറ്റ് ഗെയിന്‍ ട്രാവല്‍ ടെക്‌നോളജീസ് പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. നിലവില്‍ 3,298 കോടിയാണ് കമ്പനിയുടെ വിപണി മൂല്യം.

Also Read: വിദേശ നിക്ഷേപകര്‍ 1.5 ശതമാനമെങ്കിലും വിഹിതം ഉയര്‍ത്തിയ 6 കമ്പനികളിതാ; പട്ടികയില്‍ 2 ടാറ്റ ഗ്രൂപ്പ് ഓഹരികളുംAlso Read: വിദേശ നിക്ഷേപകര്‍ 1.5 ശതമാനമെങ്കിലും വിഹിതം ഉയര്‍ത്തിയ 6 കമ്പനികളിതാ; പട്ടികയില്‍ 2 ടാറ്റ ഗ്രൂപ്പ് ഓഹരികളും

അനുകൂല ഘടകം

അനുകൂല ഘടകം

നിലവില്‍ 100-ലേറെ രാജ്യങ്ങളില്‍ നിന്നായ 2,200-ഓളം ഉപഭോക്താക്കള്‍ കമ്പനിക്കുണ്ട്. ഇതില്‍ ഗ്ലോബല്‍ 500-ലെ 8 ഫോര്‍ച്യൂണ്‍ കമ്പനികളും ലോകത്തെ മുന്‍നിരയിലുള്ള 23 ഹോട്ടല്‍ ശൃംഖലകളും പ്രമുഖ വിമാനക്കമ്പനികളും ട്രാവല്‍ മാര്‍ക്കറ്റിങ് കമ്പനികളും റേറ്റ്‌ഗെയിന്‍ ട്രാവല്‍ ടെക്നോളജീസിന്റെ (BSE: 543417, NSE: RATEGAIN) സേവനം പ്രയോജനപ്പെടുത്തുന്നു. റേറ്റ്‌ഗെയിന്‍ ഒരുക്കിയ സേവന സംവിധാനത്തിലൂടെ 3 കോടി ഇടപാടുകളാണ് ശരാശരി നടക്കുന്നത്. നവീന സാങ്കേതിക വിദ്യയായ നിര്‍മിത ബുദ്ധിയില്‍ അധിഷ്ഠിതമായ സേവനങ്ങള്‍ വികസിപ്പിച്ച് കമ്പനിയുടെ ഉത്പന്നങ്ങളുടെ മികവ് വര്‍ധിപ്പിക്കുന്നതിനായി നിരന്തരം ശ്രമിക്കുന്നു.

പ്രവര്‍ത്തനലാഭം

കോവിഡിന് മുമ്പെ വരെയുള്ള കാലയളവില്‍ പ്രവര്‍ത്തനലാഭം സ്ഥിരതയോടെ നേടിയിരുന്നു. എന്നാല്‍ കോവിഡ് പ്രതിസന്ധി കാലയളവിലെ നിയന്ത്രണങ്ങളും യാത്രാ വിലക്കുകളും കാരണം റേറ്റ്‌ഗെയിന്‍ ട്രാവല്‍ ടെക്‌നോളജീസ് നഷ്ടത്തിലായെങ്കിലും കഴിഞ്ഞ ഡിസംബര്‍ പാദത്തോടെ നഷ്ടം മുന്‍ കാലയളവിനെ അപേക്ഷിച്ച് ഗണ്യമായി കുറയ്ക്കാന്‍ സാധിക്കുന്നുണ്ട്. അതുപോലെ വലിയ കോര്‍പ്പറേറ്റ് കമ്പനികള്‍ ചെലവ് കുറയ്ക്കുന്നതിന്റെ ഭാഗമായി യാത്രാസജ്ജീകരണങ്ങള്‍ക്കു വേണ്ടി മൂന്നാംകക്ഷി ഓണ്‍ലൈന്‍ സേവനങ്ങള്‍ ഉപയോഗിക്കുന്ന പ്രവണത പ്രകടമാകുന്നതും കമ്പനിക്ക് അനുകൂലമാണ്. 2024-ഓടെ ആഗോള ട്രാവല്‍ ബുക്കിങ്ങ് വിപണി 1,38,000 കോടി ഡോളര്‍ മൂല്യമുള്ളതാകും എന്നാണ് അനുമാനം.

Also Read: പതിനെട്ടാമത്തെ അടവ്! എസ്‌ഐപി രീതിയില്‍ വാങ്ങാവുന്ന 11 ഓഹരികള്‍ ഇതാAlso Read: പതിനെട്ടാമത്തെ അടവ്! എസ്‌ഐപി രീതിയില്‍ വാങ്ങാവുന്ന 11 ഓഹരികള്‍ ഇതാ

ലക്ഷ്യവില 450

ലക്ഷ്യവില 450

വെള്ളിയാഴ്ച റേറ്റ്‌ഗെയിന്‍ ട്രാവല്‍ ടെക്‌നോളജീസ് ഓഹരികള്‍ ഒരു ശതമാനത്തോളം മുന്നേറി 307.40 രൂപയിലാണ് ക്ലോസ് ചെയ്തത്. ഈ നിലവാരത്തില്‍ നിന്നും 450 രൂപ ലക്ഷ്യമാക്കി ഓഹരികള്‍ വാങ്ങാമെന്ന് ഐഐഎഫ്എല്‍ സെക്യൂരിറ്റീസ് നിര്‍ദേശിച്ചു. ഇതിലൂടെ 46 ശതമാനം നേട്ടമാണ് ലക്ഷ്യമിടുന്നത്.

അതേസമയം ഇക്കഴിഞ്ഞ ഡിസംബറില്‍ പൂര്‍ത്തിയാക്കിയ ഐപിഒയില്‍ ഓഹരിയുടെ ഇഷ്യൂവില 425 രൂപയായിരുന്നു. ഇതില്‍ നിന്നും 28 ശതമാനം താഴ്ന്ന നിലവാരത്തിലാണ് ഓഹരി ഇപ്പോഴുള്ളത്. ലിസ്റ്റിങ്ങിനു ശേഷമുള്ള റേറ്റ്‌ഗെയിന്‍ ഓഹരിയുടെ കൂടിയ വില 525 രൂപയും കുറഞ്ഞ വില 275 രൂപയുമാണ്. കഴിഞ്ഞ ഒരു മാസത്തിനിടെ ഓഹിരയില്‍ 21 ശതമാനത്തോളം തിരുത്തല്‍ നേരിട്ടു.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം ഐഐഎഫ്എല്‍ സെക്യൂരിറ്റീസ് പുറത്തിറക്കിയ റിപ്പോര്‍ട്ടിനെ അധികരിച്ചും പഠനാവശ്യത്തിന് നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.

English summary

Tourism Travel Bookings: Small Cap Stock RateGain Technologies To Buy Short Term For 46 Percent Gain

Tourism Travel Bookings: Small Cap Stock RateGain Technologies To Buy Short Term For 46 Percent Gain
Story first published: Friday, May 13, 2022, 20:00 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X