വിദേശ പഠനം ആഗ്രഹിക്കുന്നവർ, അവരുടെ ചെലവുകളെ കുറിച്ചും വ്യക്തമായ ധാരണ ഉണ്ടാക്കിയെടുക്കേണ്ടതുണ്ട്. വിദേശത്തെ പഠനച്ചെലവുകൾ നിങ്ങളുടെ താമസത്തിന്റെയോ ട്യൂഷൻ ഫീസിന്റെയോ മാത്രമല്ല. മറ്റൊരു രാജ്യത്തേക്ക് പോകുന്നതിന് മുമ്പ് ശ്രദ്ധിക്കേണ്ട നിരവധി ചെലവുകൾ ഉണ്ട്. അതിനാൽ, യൂണിവേഴ്സിറ്റിയുടെ ട്യൂഷൻ ഫീസിൽ ആസൂത്രണം ചെയ്യുമ്പോൾ, പഠനോപകരണങ്ങളുൾപ്പെടെയുള്ള മറ്റു ചെലവുകളിലും വിദ്യാർത്ഥികൾ ശ്രദ്ധിക്കണം.
പ്രതിമാസം 5,000 രൂപ നിക്ഷേപിച്ച് 8 ലക്ഷം രൂപ റിട്ടേൺ നേടാം; ഈ പോസ്റ്റ് ഓഫീസ് പദ്ധതിയെ അറിയാം
ഒരു വിദേശരാജ്യത്ത് താമസിക്കുമ്പോൾ വിദ്യാർത്ഥികൾക്ക് അവരുടെ ചെലവുകൾ കൈകാര്യം ചെയ്യാനുള്ള ബുദ്ധിമുട്ട് നേരിടുന്ന നിരവധി സാഹചര്യങ്ങൾ നമ്മൾ കാണുന്നുണ്ട്. അതിനാൽ, മറ്റൊരു രാജ്യത്ത് അപ്രതീക്ഷിതമായ ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാൻ അത്തരം സാഹചര്യങ്ങൾ നേരിടാൻ നിങ്ങൾ വിദ്യാർത്ഥികൾ തയാറെടുക്കേണ്ടതുണ്ട്. വിദേശത്ത് പഠിക്കുമ്പോൾ നിങ്ങളുടെ ബജറ്റിൽ ഉൾപ്പെടുത്തേണ്ട ചെലവുകളിലൂടെ നമുക്കൊന്ന് നോക്കാം.

1) യൂണിവേഴ്സിറ്റിയിലെ അഡ്മിനിസ്‌ട്രേറ്റീവ് ചെലവുകൾ
ഇതിലെ ആദ്യത്തേതും പ്രധാനപ്പെട്ടതുമായ ചെലവ് ട്യൂഷൻ ഫീസാണ്. അത് രാജ്യത്തിനെയും നിങ്ങൾ തിരഞ്ഞെടുക്കുന്ന കോഴ്സിനെയും ആശ്രയിച്ച് വ്യത്യാസപ്പെടാം. ട്യൂഷൻ ഫീസിനെ കുറിച്ച് വിദ്യാർത്ഥികൾ കൂടുതൽ അന്വേഷിക്കുമെങ്കിലും, എൻറോൾമെന്റ്, ടെക്നോളജി ഫീസ്, കോളേജ് ലൈബ്രറി ഫീസ് തുടങ്ങിയവയെ കൂടുതൽ ഗൗനിക്കാത്ത ഒരു സാഹചര്യം ഉണ്ടാകാറുണ്ട്.
2) യാത്രാ ചെലവുകൾ
ആദ്യമായി വിദേശത്തേക്ക് പോകുന്ന ഓരോ വിദ്യാർത്ഥിയും വിമാന നിരക്ക് ഉൾപ്പെടെയുള്ള യാത്രാ ചെലവുകളെ കുറിച്ച് മുൻകൂട്ടി അന്വേഷിച്ചിരിക്കണം. പിന്നീടുള്ള കാലതാമസങ്ങളും ബുദ്ധിമുട്ടുകളും ഒഴിവാക്കാൻ ഇത് തീർച്ചയായും നിങ്ങളെ സഹായിക്കും. എങ്കിലും, പഠിനത്തിനിടയ്ക്ക് നാട്ടിലേക്ക് യാത്ര ചെയ്യേണ്ട സാഹചര്യം ചിലപ്പോൾ ഉണ്ടായേക്കാം. അതിനാൽ, അതിലും നിങ്ങൾ ആസൂത്രണം ചെയ്തിരിക്കാണം. കൂടാതെ, ഷിപ്പിംഗ് ചാർജുകൾ നിങ്ങളുടെ ആസൂത്രണത്തിൽ ഉൾപ്പെടുത്താൻ നിങ്ങൾ മറക്കരുത്.
മികച്ച ഓഫർ, മികച്ച കാർഡ്, ഇതാണ് ഈ വർഷത്തെ മികച്ച ക്രെഡിറ്റ് കാർഡുകൾ, ഓണം അടിപൊളിയാക്കാം
3) പ്രതിമാസ ഭക്ഷണചെലവുകൾ
ഭക്ഷണ ചെലവുകളെ നിങ്ങൾ തീരെ അവഗണിക്കരുത്. തീർച്ചയായും അത് നിങ്ങളുടെ ദൈനംദിന ചെലവുകളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ്. നാട്ടിലെ ഭക്ഷണത്തിന്റെ കാര്യം നോക്കുമ്പോൾ, ഇവിടെ അധിക ചെലവുകൾ ഉള്ളതായി നിങ്ങൾക്ക് തോന്നില്ല. എങ്കിൽ, നിങ്ങൾ വിദേശത്ത് എത്തുമ്പോൾ, അവിടത്തെ ഭക്ഷണ ചെലവ് വളരെ വലുതാണെന്ന് നിങ്ങൾ മനസിലാക്കേണ്ടതുണ്ട്.
4) പുസ്തകങ്ങളുൾപ്പെടെയുള്ള പഠന ചെലവുകൾ
നിങ്ങൾ തിരഞ്ഞെടുത്ത കോഴ്സിനെ ആശ്രയിച്ച്, നിങ്ങളുടെ പഠനങ്ങളുമായി ബന്ധപ്പെട്ട പുസ്തകങ്ങൾക്കും ചിലവുകളുണ്ട്. അത് വർഷത്തിൽ ഏകദേശം 200 മുതൽ 800 ഡോളർ വരെ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം. എങ്കിലും, നിങ്ങളുടെ പണം ലാഭിക്കാൻ പഴയ പുസ്തകങ്ങൾ കിട്ടുമെങ്കിൽ അത് വാങ്ങാൻ നിങ്ങൾ ശ്രദ്ധിക്കണം. അത് നിങ്ങളുടെ ചെലവുകൾക്ക് ഒരാശ്വാസമാകും.
വില 130 രൂപയിൽ താഴെ, 27 ദിവസത്തെ വളർച്ച 100%, ഈ സ്മോൾ ക്യാപ് ഓഹരി കീശ നിറയ്ക്കുന്നു
5) ഇന്റർനെറ്റ്, സെൽഫോൺ ബില്ലുകൾ
ഇവയിലെ നിരക്കുകൾ അറിയാത്ത വിദ്യാർത്ഥികൾക്ക് അതിലെ ചെലവുകളെ നേരത്തെ കണക്കുകൂട്ടാൻ സാധിക്കില്ല. എങ്കിലും, ഫോൺ ബിൽ കാണുമ്പോൾ ചിലപ്പോൾ നിങ്ങൾ അത്ഭുതപ്പെടും. അതിനാൽ, ഒരു ലോക്കൽ സിം കാർഡ് വാങ്ങി നിങ്ങളുടെ പഠന കാലയളവിൽ ഉപയോഗിക്കുന്നതായിരിക്കും ഏറ്റവും ഉചിതമായ മാർഗം.
ഇപ്പോൾ വ്യക്തമാകുന്നത് പോലെ, മറ്റൊരു രാജ്യത്തേക്ക് പോകുന്നതിന് മുമ്പ് ശരിയായ ബജറ്റിംഗ് പ്രധാനമാണ്. എന്നാൽ അതൊരിക്കലും നിങ്ങൾക്ക് കൃത്യമായി കണക്കാക്കാൻ സാധിക്കില്ല. അതിനാൽ, അവയിലെ കൂടുതൽ കാര്യങ്ങൾ പരിചയസമ്പന്നരായ വിദ്യാർത്ഥികളോടോ അല്ലെങ്കിൽ മറ്റു പ്രൊഫഷണലുകളോടോ അന്വേഷിക്കുന്നത് കൂടുതൽ നന്നായിരിക്കും.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം



Click it and Unblock the Notifications