ഇന്ന് പോസ്റ്റ് ഓഫീസിന്റെതായി നിരവധി നിക്ഷേപ പദ്ധതികളുണ്ട്. മറ്റു ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും പോസ്റ്റ് ഓഫീസ് പദ്ധതികൾ വളരെ മുന്നിട്ട് നിൽക്കുന്നു. കാരണം, പോസ്റ്റ് ഓഫീസ് പദ്ധതികളിൽ നിക്ഷേപിക്കുന്നത് കൊണ്ട് നിങ്ങൾക്ക് ധാരാളം നേട്ടങ്ങളുണ്ട്. അതായത്, സുരക്ഷിത നിക്ഷേപത്തോടൊപ്പം വലിയ വരുമാനവും ലഭിക്കുന്നു. അപ്പോൾ, നിങ്ങൾ സുരക്ഷിതമായ ഒരു പദ്ധതിയിൽ നിക്ഷേപിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, പോസ്റ്റ് ഓഫീസിന്റെ പദ്ധതികളിൽ നിങ്ങൾക്ക് നിക്ഷേപിക്കാവുന്നതാണ്.
400 ദിവസം കൊണ്ട് പണക്കാരനാകാം, ഇതാണ് എസ്ബിഐയുടെ നിക്ഷേപ പദ്ധതികൾ, നോക്കുന്നോ..?
പോസ്റ്റ് ഓഫീസിന്റെ ചെറുകിട സമ്പാദ്യ പദ്ധതികളിൽ എളുപ്പത്തിൽ തന്നെ നിങ്ങൾക്ക് നിക്ഷേപം ആരംഭിക്കാൻ സാധിക്കും. അത്തരത്തിൽ നിക്ഷേപം ആരംഭിച്ച് 10 വർഷത്തിന് ശേഷം 8 ലക്ഷം രൂപ റിട്ടേൺ ലഭിക്കുന്നതിനായി പോസ്റ്റ് ഓഫീസിന്റെ ആവർത്തന നിക്ഷേപ പദ്ധതിയിൽ നിങ്ങൾക്ക് നിക്ഷേപം നടത്താവുന്നതാണ്. 5 വർഷത്തെ കാലയളവാണ് പദ്ധതി പറയുന്നതെങ്കിലും, അത് 10 വർഷം വരെ നീട്ടാൻ നിങ്ങൾക്ക് സാധിക്കും. പ്രതിവർഷം 6.7 ശതമാനം പലിശ പദ്ധതി വാഗ്ദാനം ചെയ്യുന്നുണ്ട്. ഏറ്റവും കുറഞ്ഞത് 100 രൂപ മുതൽ നിങ്ങൾക്ക് പദ്ധതിയിൽ നിക്ഷേപം നടത്താൻ സാധിക്കും. എന്നാൽ,പരമാവധി നിക്ഷേപത്തിന് പരിധിയില്ല.

നിങ്ങൾ തുടർച്ചയായി 12 തവണ നിക്ഷേപം നടത്തുകയാണെങ്കിൽ, നിങ്ങൾക്ക് വായ്പയെടുക്കാനുള്ള സൗകര്യം പദ്ധതി നൽകുന്നുണ്ട്. അതായത്, നിക്ഷേപ സമയമായ ഒരു വർഷത്തിന് ശേഷം നിക്ഷേപ തുകയുടെ 50 ശതമാനം വരെ നിങ്ങൾക്ക് വായ്പയെടുക്കാൻ സാധിക്കും. അപ്പോൾ 10 വർഷത്തിന് ശേഷം 8 ലക്ഷം രൂപ റിട്ടേൺ ലഭിക്കാൻ നിങ്ങൾ എത്ര തുക നിക്ഷേപിക്കണമെന്നും ആവർത്തന നിക്ഷേപ പദ്ധതി എങ്ങനെ വരുമാനം നൽകുന്നുവെന്നും നമുക്ക് നോക്കാം.
വില 130 രൂപയിൽ താഴെ, 27 ദിവസത്തെ വളർച്ച 100%, ഈ സ്മോൾ ക്യാപ് ഓഹരി കീശ നിറയ്ക്കുന്നു
പ്രതിമാസം 5,000 രൂപ നിങ്ങൾ പോസ്റ്റ് ഓഫീസിന്റെ ആവർത്തന നിക്ഷേപ പദ്ധതിയിൽ നിക്ഷേപിക്കുകയാണെങ്കിൽ, പദ്ധതിയുടെ കാലയളവായ 5 വർഷം കൊണ്ട് നിങ്ങൾ ആകെ നിക്ഷേപിക്കുന്ന തുക 3 ലക്ഷം രൂപയായിരിക്കും. അതോടൊപ്പം 6.7 ശതമാനം നിരക്കിൽ 56,830 രൂപ പലിശയും ലഭിക്കും. അങ്ങനെ നിങ്ങളുടെ ആകെ റിട്ടേൺ 3,56,830 രൂപയായിരിക്കും. ഇനി നിങ്ങൾ നിങ്ങളുടെ നിക്ഷേപ കാലാവധി 5 വർഷത്തേക്ക് കൂടി നീട്ടി നിക്ഷേപം തുടരുകയാണെങ്കിൽ, നിങ്ങൾ 10 വർഷം കൊണ്ട് ആകെ നിക്ഷേപിച്ച തുക 6 ലക്ഷം രൂപയായിരിക്കും. 6.7 ശതമാനം നിരക്കിൽ പലിശ കണക്കാക്കുമ്പോൾ നിങ്ങൾക്ക് പലിശയിനത്തിൽ മാത്രം 2,54,272 രൂപ ലഭിക്കും. അങ്ങനെ 10 വർഷം കൊണ്ട് നിങ്ങൾക്ക് ആകെ 8,54,272 രൂപ റിട്ടേൺ ലഭിക്കും.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!



Click it and Unblock the Notifications
