തുടര്‍ച്ചയായ മൂന്നാമത്തെ ആഴ്ചയും വിപണി നേട്ടത്തോടെ വ്യാപാരം പൂര്‍ത്തിയാക്കി. ജൂണ്‍ 3-ന് അവസാനിച്ച വ്യാപാര ആഴ്ചയില്‍ പ്രധാന സൂചികകളായ സെന്‍സെക്സും നിഫ്റ്റിയും 1.5 ശതമാനത്തോളം നേട്ടം കൈവരിച്ചു. നിര്‍ണായകമായ 16,400 നിലവാരത്തിലെ പ്രതിരോധം ഭേദിച്ച് നിഫ്റ്റി മുന്നേറിയെങ്കിലും ഉയര്‍ന്ന നിലവാരങ്ങളില്‍ എത്തിയപ്പോള്‍ ആവേശം നഷ്ടപ്പെട്ടു. തുടര്‍ന്ന് വളരെ ചെറിയ റേഞ്ചിനുള്ളിലാണ് നിഫ്റ്റി വ്യാപാരം തുടര്‍ന്നത്. ഇതിനിടെ വരുന്നയാഴ്ച വാങ്ങുന്നതിനായി പ്രമുഖ വിപണി വിദഗ്ധന്‍ കുനാല്‍ ബോത്ര നിര്‍ദേശിച്ച 2 ഓഹരികള്‍ ചുവടെ ചേര്‍ക്കുന്നു.
സിറ്റി യൂണിയന് ബാങ്ക്
കടന്നുപോയ വ്യാപാര ആഴ്ചയില്‍ എന്‍എസ്ഇയിലെ ബാങ്കിംഗ് ഓഹരികളുടെ മുഖ്യ സൂചികയായ ബാങ്ക് നിഫ്റ്റി, 50-ദിവസ മൂവിങ് ആവറേജ് നിലവാരത്തിന് മുകളില്‍ തുടരാന്‍ കഷ്ടപ്പെടുന്ന സമയത്ത് ശക്തമായ മുന്നേറ്റത്തോടെ 200-ദിവസ മൂവിങ് ആവറേജ് നിലവാരത്തിന് മുകളില്‍ ക്ലോസ് ചെയ്യാന്‍ സിറ്റി യൂണിയന് ബാങ്ക് (BSE: 532210, NSE: CUB) ഓഹരികള്‍ക്ക് സാധിച്ചു. ഇത് തുടര്‍ന്നുണ്ടാകാവുന്ന കുതിപ്പിനുള്ള സൂചന കൂടി നല്കുന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 15 ശതമാനത്തോളം മുന്നേറാനും സിറ്റി യൂണിയന് ബാങ്ക് ഓഹരിക്ക് സാധിച്ചു.
അതേസമയം വെള്ളിയാഴ്ച 143.20 രൂപയിലാണ് സിറ്റി യൂണിയന് ബാങ്കിന്റെ ഓഹരികള്‍ വ്യാപാരം നിര്‍ത്തിയത്. ഈ നിലവാരത്തില്‍ നിന്നും 155 രൂപ ലക്ഷ്യമാക്കി ഓഹരി വാങ്ങാമെന്ന് കുനാല്‍ ബോത്ര നിര്‍ദേശിച്ചു. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 138 രൂപ നിലവാരത്തില്‍ ക്രമീകരിക്കണമെന്നും വിപണി വിദഗ്ധന്‍ വ്യക്തമാക്കി. സമാനമായി ടെക്നിക്കല്‍ സൂചകമായ ആര്‍എസ്ഐയും ശക്തി പ്രാപിക്കുന്നുണ്ട്. കഴിഞ്ഞ മാസത്തേക്കാളും ഓഹരിയില്‍ ഇടപാടുകളുടെ എണ്ണവും ഡെലിവറി എടുക്കുന്നവരുടെ ശതമാനവും ഉയരുന്നതും ശുഭസൂചനാണ്. 52 ആഴ്ച കാലയളവില്‍ സിറ്റി യൂണിയന് ബാങ്ക് ഓഹരിയുടെ ഉയര്‍ന്ന നിലവാരം 183.95 രൂപയും താഴ്ന്ന നിലവാരം 109 രൂപയുമാണ്.
ഐസിഐസിഐ പ്രൂഡന്‍ഷ്യല്‍
സ്വകാര്യ ഇന്‍ഷൂറന്‍സ് മേഖലയിലെ മുന്‍നിരക്കാരായ ഐസിഐസിഐ പ്രൂഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനിയുടെ (BSE: 540133, NSE: ICICIPRULI) ഓഹരികള്‍ കഴിഞ്ഞ വ്യാപാര ആഴ്ചയില്‍ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. കടന്നു പോകുന്ന വ്യാപാര ആഴ്ചയിലെ ഉയര്‍ന്ന നിലവാരത്തിന് സമീപമാണ് ഓഹരി ക്ലോസ് ചെയ്തത്. കൂടാതെ 200- ദിവസ മൂവിങ് ആവറേജ് നിലവാരത്തിന് തൊട്ടുതാഴെ വരെ ഐസിഐസിഐ പ്രൂഡന്‍ഷ്യല്‍ ഓഹരി എത്തിച്ചേര്‍ന്നിട്ടുണ്ട്. ഒരാഴ്ചയ്ക്കിടെ ഓഹരിയില്‍ 4 ശതമാനത്തോളവും മൂന്ന് മാസത്തിനിടെ 18 ശതമാനത്തിലധികവും നേട്ടം ഓഹരി കൈവരിച്ചു.
അതേസമയം വെള്ളിയാഴ്ച 549.20 രൂപയിലാണ് ഐസിഐസിഐ പ്രൂഡന്‍ഷ്യല്‍ ഓഹരി വ്യാപാരം അവസാനിപ്പിച്ചത്. ഈ നിലവാരത്തില്‍ നിന്നും 580 രൂപ ലക്ഷ്യമാക്കി ഈ ഓഹരികള്‍ വാങ്ങാമെന്ന് കുനാല്‍ ബോത്ര നിര്‍ദേശിച്ചു. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 535 രൂപ നിലവാരത്തില്‍ ക്രമീകരിക്കണമെന്നും വിപണി വിദഗ്ധന്‍ വ്യക്തമാക്കി. അതുപോലെ ടെക്നിക്കല്‍ സൂചകമായ ആര്‍എസ്ഐയും ശക്തി പ്രാപിക്കുന്നു. കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഓഹരിയുടെ റേറ്റിങ് വിവിധ ബ്രോക്കറേജ് സ്ഥാപനങ്ങള്‍ ഉയര്‍ത്തിയിട്ടുണ്ട് എന്നതും ശ്രദ്ധേയം. കഴിഞ്ഞ ഒരു വര്‍ഷ കാലയളവില്‍ ഐസിഐസിഐ പ്രൂഡന്‍ഷ്യല്‍ ഓഹരിയുടെ ഉയര്‍ന്ന നിലവാരം 724.30 രൂപയും താഴ്ന്ന നിലവാരം 430 രൂപയുമാണ്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിപണി വിദഗ്ധനായ കുനാല്‍ ബോത്രയുടെ അഭിമുഖത്തെ ആസ്പദമാക്കിയും പഠനാവശ്യത്തിന് നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

എച്ച്ഡിഎഫ്സി ബാങ്ക് ഓഹരികളിൽ വില്പന സമ്മർദ്ദം; ബ്രോക്കറേജ് സ്ഥാപനങ്ങൾ ടാർഗെറ്റ് വില വെട്ടിക്കുറച്ചു, നിക്ഷേപകർ എന്ത് ചെയ്യണം?

സ്വരാജ് എൻജിൻസ് ബോർഡ് മീറ്റിംഗ്: ട്രാക്ടർ വിപണിയുടെ ഗതി മാറ്റുന്ന നിർണ്ണായക തീരുമാനങ്ങൾ വരുന്നു?

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബജാജ് ഓട്ടോ, ടിവിഎസ് ഒന്നാം പാദ ഫലങ്ങൾ: നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക മാറ്റങ്ങൾ ഇവയാണ്

റിലയൻസ് ക്യു1 ഫലങ്ങൾ ഇന്ന്: വിപണിയുടെ ഗതി മാറ്റുമോ ഈ കണക്കുകൾ?

തിങ്കളാഴ്ച വിപണിയിൽ വൻ മാറ്റങ്ങൾ? എസ്.ബി.ഐയും എച്ച്.എ.എല്ലും കുതിക്കുമോ? അറിയേണ്ടതെല്ലാം

അമൃത് ഭാരത് സ്റ്റേഷൻ പദ്ധതി: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർക്ക് മുന്നറിയിപ്പുമായി വിപണി

ഐസിഐസിഐ ലംബാർഡ് ഓഹരികളിൽ കനത്ത ഇടിവ്; നിക്ഷേപകരെ ആശങ്കയിലാക്കി ബ്രോക്കറേജ് റിപ്പോർട്ടുകൾ

പാർലമെന്റ് സമ്മേളനം: MSME മേഖലയിൽ വൻ മാറ്റങ്ങൾ, ഓഹരി വിപണിയിൽ വരാനിരിക്കുന്ന അട്ടിമറികൾ ഇവയാണ്!

സോട്ടെഫിൻ ഭാരത്, ഗൾഫ് ലോയ്ഡ്സ് ഐപിഒ: നിക്ഷേപകർക്ക് മുന്നറിയിപ്പുമായി വിപണി, അറിയേണ്ടതെല്ലാം

കാലിബർ മൈനിംഗ് ഐപിഒ: അവസാന മണിക്കൂറുകളിൽ നിക്ഷേപകർ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ



Click it and Unblock the Notifications