കൊറോണ വൈറസ് പശ്ചാത്തലത്തിലുള്ള നിലവിലെ സാഹചര്യത്തിൽ ഏറെ ബുദ്ധിമുട്ടുന്ന വിഭാഗങ്ങളിൽ ഒന്നാണ് വിദ്യാർത്ഥികൾ. കാരണം എസ്എസ്എൽസിയുടേയും പ്ലസ്‌ടൂവിന്റേയും ഫലങ്ങൾ വന്നെങ്കിലും തുടർ വിദ്യാഭ്യാസത്തിനായുള്ള സ്ഥാപനങ്ങൾ എന്ന് തുറക്കുമെന്നോ അഡ്‌മിഷൻ എങ്ങനെ നേടുമെന്നതിനെക്കുറിച്ചോ നിലവിൽ യാതൊരു നിശ്ചയവുമില്ല. ഇനി കുറച്ച് കൂടി മുതിർന്ന കുട്ടികളാണെങ്കിൽ കോഴ്‌സിനെ കുറിച്ചും പ്രോജക്ട്, ഇന്റേണ്‍ഷിപ്പ് തുടങ്ങിയവയെ കുറിച്ചുമെല്ലാം ആശങ്കയിലാണ്. ഇനി കോഴ്‌സ് കഴിഞ്ഞാൽ തന്നെ നിലവിലെ സാമ്പത്തിക പ്രതിസന്ധിയിൽ ജോലി ലഭിക്കാനുള്ള സാധ്യതകളും കുറഞ്ഞു. അവസാന വര്‍ഷ വിദ്യാര്‍ഥികളാണ് ഈ പ്രതിസന്ധി ഏറ്റവും കൂടുതല്‍ അനുഭവിക്കുന്നത്.
ഇതിനിടയിൽ വലിയ തുക ബാങ്ക് വായ്‌പയെടുത്ത് പഠിക്കുന്ന വിദ്യാർത്ഥികളാണെങ്കിലോ? ഭാരിച്ച ബാങ്ക് വായ്പയുടെ ബാധ്യത ഒരു വശത്ത്. അനിശ്ചിതത്വത്തിലായ പഠനം മറുവശത്ത്. ഇതെല്ലാം കഴിഞ്ഞ് തൊഴില്‍ സാഹചര്യങ്ങളിലെ പ്രതികൂല അവസ്ഥ അതിജീവിച്ച് വായ്‌പകൾ തിരിച്ചടയ്‌ക്കുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. നിലവിലെ സാഹചര്യം കണക്കിലെടുക്കുമ്പോൾ ബാങ്കുകൾ എന്തായാലും പലിശയൊന്നും കുറയ്‌ക്കാൻ പോവുന്നില. അതിനാൽ നിങ്ങളുടെ വിദ്യാഭ്യാസ വായ്പയുടെ ബാധ്യത എങ്ങനെ കുറഞ്ഞ രീതിയില്‍ കൈകാര്യം ചെയ്യാൻ കഴിയുമെന്നതിനെക്കുറിച്ച് ചിന്തിട്ടുണ്ടോ? അതിനായുള്ള ചില സാധ്യതകൾ പരിശോധിക്കാം;
പലിശ കുറയ്‌ക്കാൻ കഴിയുമോയെന്ന് ആലോചിക്കുക
വിദ്യാഭ്യാസ വായ്‌പകള്‍ക്ക് പലിശ നിരക്ക് താരതമ്യേന കൂടുതലാണ്. വിദ്യാഭ്യാസ വായ്‌പയാകട്ടെ അല്ലെങ്കിൽ മറ്റേത് വായ്‌പയാകട്ടെ ആളുകളെ ഏറ്റവും കൂടുതൽ ഭയപ്പെടുത്തുന്നത് പലിശയാണ്. എന്തെങ്കിലും കാരണങ്ങളാൽ തിരിച്ചടവ് തെറ്റുകയാണെങ്കിൽ പലിശയ്‌ക്ക് യാതൊരു വിധ പരിഗണനയും ഉണ്ടാവില്ല. അത് വർധിച്ചുകൊണ്ടിരിക്കും. എന്നാൽ നിലവിൽ നിങ്ങൾ ഒരു ബാങ്കിൽ നിന്നോ മറ്റേതെങ്കിലും അംഗീകൃത ധനകാര്യ സ്ഥാപനങ്ങളിൽ നിന്നോ എടുത്ത വായ്‌പ പലിശ നിരക്ക് കുറഞ്ഞ മറ്റൊരു ബാങ്കിലേക്ക് മാറ്റാവുന്ന സംവിധാനമുണ്ട്. ഇത് ഇഎംഐയില്‍ കുറവ് വരുത്തും. നിലവിലെ സാഹചര്യത്തിൽ തിരിച്ചടവ് മുടങ്ങുമെന്ന ആശങ്ക നിലനിൽക്കുമ്പോള്‍ വായ്പകള്‍ ഏറ്റെടുക്കാന്‍ ബാങ്കുകള്‍ വിസമ്മതിച്ചേക്കാം. മാത്രമല്ല ഇങ്ങനെ മാറ്റുമ്പോൾ പ്രീ ക്ലോഷര്‍ ചാര്‍ജടക്കം ചില തുക നിലവില്‍ വായ്പയുള്ള ബാങ്കുകള്‍ ഈടാക്കുകയും ചെയ്യും. ഇത് കൂടി കണക്കാക്കിയ ശേഷം ബാങ്ക് ഈടാക്കുന്ന ചാര്‍ജും പലിശയിലെ വ്യത്യാസവും കണക്കാക്കി മറ്റൊരു സ്ഥാപനത്തിലേക്ക് മാറ്റുന്നത് ആദായകരമാണെന്ന് തോന്നുകയാണെങ്കിൽ ഇങ്ങനെ ചെയ്യാവുന്നതാണ്.
വായ്പ ക്രമീകരിക്കുന്നതിന് ബാങ്കുകളെ സമീപിക്കാം
നിങ്ങളുടെ വിദ്യാഭ്യാസ വായ്‌പ ഉടനെയൊന്നും തിരിച്ചടയ്‌ക്കാൻ സാധിക്കില്ല എന്നാണെങ്കിൽ നിങ്ങൾക്ക് ബാങ്കുകളെ സമീപിച്ച് വായ്പ ക്രമീകരിക്കുന്നതിനെ കുറിച്ച് സംസാരിക്കാവുന്നതാണ്. പല ബാങ്കുകൾ ഇത് അനുവദിക്കാറുണ്ട്. എന്നാൽ വായ്പ എടുത്തിട്ടുള്ളവരുടെ (മാതാപിതാക്കള്‍) ക്രെഡിറ്റ് സ്‌കോര്‍, തിരിച്ചടവ് ശേഷി അടക്കമുള്ള കാര്യങ്ങള്‍ ബാങ്കുകള്‍ ഇവിടെ പരിഗണിക്കാറുണ്ട്. അങ്ങനെയാണെങ്കില്‍ തിരിച്ചടവ് കാലാവധി കൂട്ടുകയോ തുടക്കത്തില്‍ കുറഞ്ഞ ഇഎംഐ അടയ്ക്കാവുന്ന വിധത്തിൽ തിരിച്ചടവ് പുനഃക്രമീകരിക്കുകയോ ചെയ്യാവുന്നതാണ്.
മൊറട്ടോറിയം നേടാം
രാജ്യത്തെ മിക്ക ബാങ്കുകളും കോഴ്‌സുകൾ അവസാനിച്ച് ആറ് മാസം മുതൽ ഒരു വർഷം വരെയുള്ള കാലയളവിൽ വിദ്യാഭ്യാസ വായ്‌പകൾക്ക് മൊറട്ടോറിയം അനുവദിക്കാറുണ്ട്. ഇത് കഴിഞ്ഞെങ്കിൽ കോവിഡിന്റെ പശ്ചാത്തലത്തില്‍ ആര്‍ബിഐ വായ്‌പകള്‍ക്ക് അനുവദിച്ചിട്ടുള്ള ആറ് മാസത്തെ മൊറട്ടോറിയം തിരഞ്ഞെടുക്കാവുന്നതാണ്. എന്നാൽ ഇക്കാലയളവില്‍ പലിശ മുതലിലേക്ക് കൂടിക്കൊണ്ടിരിക്കുമെന്ന കാര്യം ഓർക്കുക. അതായത് ഈ കാലയളവിലെ പലിശ ബാങ്കുകള്‍ ഈടാക്കുന്നതാണ്.
ടോപ്പ് അപ് ചെയ്യുക
നിങ്ങളുടെ കുടുംബത്തിന് അല്ലെങ്കിൽ കുടുംബവുമായി അടുത്ത ബന്ധമുള്ളവർ ഒരു ഭവന വായ്‌പ എടുത്തിട്ടുണ്ടെങ്കിൽ ആ വായ്‌പ ടോപ് അപ് ചെയ്യിച്ച് വിദ്യാഭ്യാസ വായ്പയിലെ കുടിശിക തീര്‍ക്കുക. ഇവിടെ രണ്ട് വിധത്തിലാണ് നേട്ടം. ഒന്ന് ഭവന വായ്പയുടെ പലിശ നിരക്ക് കുറവാണ്. നിലവില്‍ പരമാവധി 7.5 ശതമാനത്തിന് ഇത് ലഭിക്കും. മറ്റൊന്ന് തിരിച്ചടവ് കാലാവധി കൂടുതല്‍ കിട്ടും.
More From GoodReturns

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റം; നാട്ടിലേക്ക് സ്വർണ്ണം കൊണ്ടുപോകുന്നവർ അറിയേണ്ട പ്രധാന കാര്യങ്ങൾ

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!



Click it and Unblock the Notifications