വായ്പ നൽകുന്നയാൾക്ക് ആവശ്യമായ എല്ലാ വിവരങ്ങളും നൽകിയിട്ടും നിങ്ങളുടെ ഭവനവായ്പ അപേക്ഷ നിരസിക്കപ്പെടുന്നത് എന്തുകൊണ്ടാണെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?. നിങ്ങളുടെ പ്രായം ഒരു ഘടകമായിരിക്കാം. ഭവന വായ്പയ്ക്ക് അപേക്ഷിക്കുമ്പോൾ പ്രായം ഒരു പ്രധാന ഘടകമായി പരിഗണിക്കപ്പെടാറുണ്ട്. 40 വയസ്സോ അതിൽ കൂടുതലോ പ്രായമുള്ളവരുടെ ഭവന വായ്പാ അപേക്ഷകൾ പലപ്പോഴും നിരസിക്കപ്പെടാറുണ്ട്. പല ബാങ്കുകളും പ്രായത്തെ അടിസ്ഥാനമാക്കി വായ്പാ അപേക്ഷകൾ അംഗീകരിക്കുന്നതിൽ വിവേചനം കാണിക്കാറുണ്ട്. അതിനാൽതന്നെ വായ്പാ നിബന്ധനകൾ എങ്ങനെ തീരുമാനിക്കുകയും കൈകാര്യം ചെയ്യുകയും ചെയ്യുന്നുവെന്ന് മനസ്സിലാക്കേണ്ടത് പ്രധാനമാണ്. വായ്പ എടുക്കുമ്പോൾ പ്രായമേറിയവർ നേരിടുന്ന ചില വെല്ലുവിളികൾ എന്തൊക്കെയാണെന്ന് നോക്കാം.
വിരമിക്കൽ ജീവിതം സുരക്ഷിതമാക്കാൻ സമ്പാദ്യ ശീലം എങ്ങനെ തുടങ്ങാം?
പലിശ നിരക്കുകൾ: 40 വയസ്സിനു മുകളിലുള്ള ഉപഭോക്താക്കളിൽ, വരുമാനം കുറവാണെന്നും അതിനാൽ, ഇഎംഐ അടയ്ക്കുന്നതിൽ വീഴ്ച വരുത്താനുള്ള സാധ്യത കൂടുതലാണെന്നും ഒരു ധാരണയുണ്ട്. അത്തരം സന്ദർഭങ്ങളിൽ വായ്പ നൽകുന്നയാൾ മുന്നോട്ടു വയ്ക്കുന്ന പലിശ നിരക്കുകൾ കൂടുതലാണ്.
ഉയർന്ന വരുമാന മാനദണ്ഡങ്ങൾ: വ്യക്തികൾ പ്രായമാകുമ്പോൾ, കടം കൊടുക്കുന്നവർ പലപ്പോഴും അവരെ ഉയർന്ന അപകടസാധ്യതയുള്ള കടം വാങ്ങുന്നവരായി കണക്കാക്കുന്നു, കാരണം അവരുടെ വരുമാനത്തിന്റെ ഒരു പ്രധാന ഭാഗം നിലവിലുള്ള വായ്പകൾക്കും ചെലവുകൾക്കുമായി നീക്കിവച്ചിരിക്കാം. ഇത് വായ്പ നൽകുന്നവരെ വരുമാനത്തിൽ കർശനമായ നിബന്ധകൾ ഏർപ്പെടുത്താൻ പ്രേരിപ്പിച്ചേക്കാം.

കുറഞ്ഞ വായ്പാ കാലാവധി: വായ്പ തിരിച്ചടവ് ശേഷി തീരുമാനിക്കുന്നതിന് വായ്പ നൽകുന്നവർ വിരമിക്കൽ വരെയുള്ള ശേഷിക്കുന്ന വർഷങ്ങൾ കണക്കിലെടുക്കുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ, കടം വാങ്ങുന്നയാളുടെ വരുമാനം വിരമിക്കലിനുശേഷം കുറയുകയോ നിൽക്കുകയോ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്ന സാഹചര്യത്തിൽ, അവർക്ക് കുറഞ്ഞ വായ്പാ കാലാവധി വാഗ്‌ദാനം ചെയ്തേക്കാം. കുറഞ്ഞ കാലയളവിനുള്ളിൽ വായ്പ തിരിച്ചടയ്ക്കേണ്ടതിനാൽ, വിരമിക്കലിനോട് അടുക്കുന്ന വായ്പക്കാർക്ക്, ഉയർന്ന പ്രതിമാസ തിരിച്ചടവുകൾ വേണ്ടിവരും എന്നാണ് ഇതിനർത്ഥം. ഇത് വെല്ലുവിളി നിറഞ്ഞതായിരിക്കും, പ്രത്യേകിച്ച് അവരുടെ വരുമാനം സ്ഥിരമായിരിക്കുകയോ കാലക്രമേണ കുറയുകയോ ചെയ്താൽ.
വായ്പകൾ കൂടുതൽ മികച്ച രീതിയിൽ കൈകാര്യം ചെയ്യുക
പ്രായമായവർക്ക് വായ്പ നൽകുന്നവർ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നുവെന്നതും, ഈ വെല്ലുവിളികളെ എങ്ങനെ മറികടക്കാം എന്നതിനെക്കുറിച്ച് കടം വാങ്ങുന്നവർക്ക് മാർഗ്ഗനിർദ്ദേശം ഇല്ലാത്തതും ആശങ്കാജനകമാണ്. ഇതിനർത്ഥം പ്രായമായവർക്ക് വായ്പ നേടാൻ കഴിയില്ലെന്നോ ലഭിക്കില്ലെന്നോ അല്ല. മൂന്ന് ലളിതമായ മാർഗങ്ങളിലൂടെ അവർക്ക് വായ്പ നേടിയെടുക്കാൻ സാധിക്കും.
3 വർഷത്തെ സ്ഥിര നിക്ഷേപങ്ങൾക്ക് ഉയർന്ന പലിശ നൽകുന്നതാര്?
ഒന്നിലധികം ഓപ്ഷനുകൾ നോക്കുക: അനാവശ്യമായ വ്യവസ്ഥകൾക്ക് വിധേയമായി ലോൺ ഓഫർ സ്വീകരിക്കരുത്. പകരം, നിങ്ങൾക്ക് ലഭ്യമായ ഒന്നിലധികം ഓപ്ഷനുകൾ നോക്കുക. നിങ്ങളുടെ ക്രെഡിറ്റ് സ്കോർ, ലോൺ തുക, പലിശ നിരക്ക് എന്നിവയെ അടിസ്ഥാനമാക്കി നിങ്ങൾക്ക് അനുയോജ്യമായ ഒന്ന് തിരഞ്ഞെടുക്കുക. എന്നിരുന്നാലും, ഒരേ സമയം വ്യത്യസ്ത വായ്പാ ദാതാക്കൾക്ക് ഒന്നിലധികം വായ്പാ അപേക്ഷകൾ സമർപ്പിക്കുന്നത് ക്രെഡിറ്റ് സ്കോറിനെ പ്രതികൂലമായി ബാധിക്കുമെന്ന് ഓർമ്മിക്കുക.
ഉയർന്ന ക്രെഡിറ്റ് സ്കോർ: നിങ്ങളുടെ ക്രെഡിറ്റ് ചരിത്രം എന്താണ്? മുൻകാലങ്ങളിൽ നിങ്ങളുടെ വായ്പകൾ യഥാസമയം തിരിച്ചടച്ചിട്ടുണ്ടോ? നിങ്ങളുടെ നിലവിലെ കടം-വരുമാന അനുപാതം എന്താണ്? കടം കൊടുക്കുന്നവർ വെറുകെ സമയം പാഴാക്കാൻ ആഗ്രഹിക്കുന്നില്ല, അതുകൊണ്ടാണ് കടം വാങ്ങുന്നയാൾക്ക് നല്ല ക്രെഡിറ്റ് ചരിത്രമുണ്ടോയെന്ന് അവർ പരിശോധിക്കുന്നത്. ഉയർന്ന ക്രെഡിറ്റ് സ്കോർ ഉത്തരവാദിത്തമുള്ള സാമ്പത്തിക പെരുമാറ്റത്തിന്റെ ചരിത്രത്തെ പ്രതിഫലിപ്പിക്കുന്നു, അതുവഴി പ്രായത്തെയും അപകടസാധ്യതയെയും കുറിച്ചുള്ള ആശങ്കകൾ ഒരു പരിധിവരെ കുറയ്ക്കാം. മികച്ച ക്രെഡിറ്റ് ചരിത്രം കാണിക്കാൻ കഴിയുന്ന വായ്പക്കാർ, വായ്പയിൽ വീഴ്ച വരുത്താനുള്ള സാധ്യത കുറവാണെന്ന് പല വായ്പാദാതാക്കളും കരുതുന്നു.
വലിയ ഡൗൺ പേയ്‌മെന്റ്: നിങ്ങളുടെ പ്രായം കണക്കിലെടുക്കാതെ, കൂടുതൽ ഡൗൺ പേയ്‌മെന്റ് നടത്തുന്നത് ഭവന വായ്പയ്ക്കുള്ള യോഗ്യത മെച്ചപ്പെടുത്തും. വലിയ ഡൗൺ പേയ്‌മെന്റ് അടയ്ക്കുന്നതിലൂടെ, വായ്പ നൽകുന്നയാൾക്കുള്ള അപകടസാധ്യത കുറയുന്നു. ഇത് വിശ്വസനീയമായ ഒരു കടം വാങ്ങുന്നയാളായി നിങ്ങളെ കാണിക്കുകയും വായ്പ നേടാനുള്ള സാധ്യത വർധിപ്പിക്കുകയും ചെയ്യും.
More From GoodReturns

കോടികളുടെ കരാർ പെട്ടിയിൽ, കൊച്ചിൻ ഷിപ്പ്യാർഡ് ഓഹരി കുതിക്കുമോ..? ബ്രോക്കറേജ് വിലയിരുത്തൽ അറിയാം

പശ്ചിമേഷ്യന്‍ പ്രതിസന്ധി: കയറ്റുമതി മുടങ്ങി, ഗള്‍ഫ് മലയാളികള്‍ അമിത വിലയ്ക്ക് പച്ചക്കറി വാങ്ങേണ്ടിവരും

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു യാത്ര വളരെ എളുപ്പം, ട്രെയിൻ ടിക്കറ്റ് വില 230 രൂപ മാത്രം, സന്തോഷം നൽകുന്ന വാർത്ത അറിയാം

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

പഠനം മികച്ച സ്കോളർഷിപ്പോടെ, അപേക്ഷിക്കേണ്ടത് എങ്ങനെ എന്നറിയാം, കിട്ടിയാൽ പഠനം അടിപൊളി

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

മംഗലാപുരം-രാമേശ്വരം ട്രെയിന്‍: പാമ്പന്പാലത്തിലൂടെയൊരു അപൂര്‍വ്വ തീര്‍ത്ഥയാത്ര, കേരളത്തിലെ സ്റ്റോപ്പുകളിതാ

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം



Click it and Unblock the Notifications