അത്യാവശ്യ ഘട്ടത്തിൽ ആളുകൾ പ്രയോജനപ്പെടുത്തുന്ന സാമ്പത്തിക ഉപകരണങ്ങളിൽ ഒന്നാണ് പേഴ്സണൽ ലോൺ അഥവ വ്യക്തിഗത വായ്പ. എന്നാൽ പലപ്പോഴും ഇത് ഹ്രസ്വാകാല ആവശ്യങ്ങളാകാനുള്ള സാധ്യത കൂടുതലാണ്. അങ്ങനെ വരുന്ന സാഹചര്യങ്ങളിൽ വേഗത്തിൽ ലോൺ അടച്ചുതീർക്കാൻ അവസരമുണ്ട്. ഇങ്ങനെ ചെയ്യുമ്പോൾ ബാങ്കുകളും അല്ലെങ്കിൽ വായ്പ നൽകിയ മറ്റേതെങ്കിലും ധനകാര്യ സ്ഥാപനമാണെങ്കിലും പിഴ ഈടാക്കാനുള്ള സാധ്യത കൂടുതലാണ്. അതുപോലെ തന്നെ ലോൺ നേരത്തെ അടച്ചുതീർക്കുന്നതുകൊണ്ടിട്ട് നേട്ടങ്ങളുമുണ്ട്. അവയെല്ലാമാണ് ഈ ലേഖനത്തിൽ ചർച്ച ചെയ്യുന്നത്.
എന്തൊക്കെ കാരണങ്ങളാൽ ലോൺ കാലവധിയ്ക്ക് മുന്നേ തീർക്കുന്നത് ഉചിതമാണ്?
ബാധ്യത കുറയ്ക്കുന്നു: ഒന്നാമതായി, ഒരു ലോൺ ഫോർക്ലോസ് ചെയ്യുന്നത് സാമ്പത്തിക ബാധ്യതയിൽ നിന്ന് സ്വയം മോചിതരാകാൻ നിങ്ങളെ സഹായിക്കുന്നു. തിരിച്ചടവ് ഭാരം കുറയുന്നത് സമ്പത്ത് സൃഷ്ടിക്കുന്നതിനും സഹായം ചെയ്യും.
ക്രെഡിറ്റ് സ്കോർ മെച്ചപ്പെടുത്തുന്നു: ഒരു വ്യക്തിഗത വായ്പ നേരത്തെ ക്ലോസ് ചെയ്യുന്നതിന്റെ മറ്റൊരു നേട്ടം നിങ്ങളുടെ ക്രെഡിറ്റ് സ്കോർ വർദ്ധിപ്പിക്കാൻ സഹായിക്കുന്നു എന്നതാണ്. നിലവിലെ ലോൺ ബാധ്യത എത്രയും വേഗം മായ്‌ക്കപ്പെടുന്നുവോ അത്രയും നേട്ടം നിങ്ങളുടെ ക്രെഡിറ്റ് സ്‌കോറിനാണ്.

പലിശയിൽ ലാഭം: നിങ്ങൾ വായ്പ മുൻകൂറായി അടയ്ക്കുമ്പോൾ, ഒരു അധിക പലിശ ചെലവിൽ നിന്ന് നിങ്ങൾ സ്വയം രക്ഷപ്പെടും. പ്രീപേയ്‌മെന്റ് ചാർജുകളിലേക്ക് നയിക്കുമെങ്കിലും, ഇവ ഒറ്റത്തവണ നിരക്കുകളാണ്, ഭാവിയിൽ വായ്പ തുടരുകയാണെങ്കിൽ അധിക പലിശ ഘടകത്തേക്കാൾ ഇത് കുറവായിരിക്കും.
ലോൺ ഫോർക്ലോഷർ ചാർജുകൾ
സാധാരണഗതിയിൽ, പേഴ്‌സണൽ ലോൺ മുൻകൂർ പേയ്‌മെന്റ് ഫോർക്ലോഷർ ചാർജുകളിലേക്ക് അഥവ പിഴ ഈടാക്കുന്നതിലേക്ക് നയിക്കുന്നു. അത് കുടിശ്ശികയുള്ള വായ്പ തുകയുടെ 3-4 ശതമാനം വരെ ആയേക്കാം. അതേ സമയം, ചില ബാങ്കുകൾ വായ്പയുടെ ആദ്യ വർഷത്തിൽ ലോൺ തീർക്കുന്നത് അനുവദിക്കുന്നില്ല.
റിട്ടയർമെന്റ് പ്ലാനിംഗ്: 6 ലക്ഷം രൂപനിക്ഷേപിച്ച് 1.80 കോടി രൂപ സമ്പാദിക്കാം
ഉദ്ദാഹരണത്തിന്, ഐസിഐസിഐ ബാങ്ക് ലോൺ അടച്ചു തീർക്കുന്ന സമയത്ത് കുടിശ്ശികയുള്ള പ്രധാന തുകയുടെ 3 ശതമാനം ഈടാക്കുന്നു. എന്നാൽ 12 ഇഎംഐകൾക്ക് ശേഷം അത്തരം നിരക്കുകളൊന്നുമില്ല. അതേസമയം കൂടുതൽ തുക തിരിച്ചടവായി നൽകുമ്പോൾ ആദ്യ 24 മാസങ്ങളിൽ അടയ്‌ക്കുന്ന തുകയുടെ 3 ശതമാനം ഒരാൾ നൽകണം. ഈ കാലയളവിനുശേഷം, ഭാഗിക പേയ്‌മെന്റ് നിരക്കുകളൊന്നും ഇല്ല.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
