റിട്ടയർമെന്റ് ആസൂത്രണവും സാമ്പത്തിക ലക്ഷ്യങ്ങളിൽ മാറ്റിവെക്കാൻ സാധിക്കാത്ത ഒന്നാണ്. ജോലിയിൽ നിന്ന് വിരമിച്ച ശേഷവും ജീവിതം സുഖകരമായി മുന്നോട്ടുകൊണ്ടുപോകാൻ വലിയ രീതിയിൽ പണം ആവശ്യമായി വരുന്നു. ഈ പണം നിക്ഷേപത്തിൽ നിന്നോ പ്രതിമാസ പെൻഷനിൽ നിന്നോ മറ്റ് വരുമാന സ്രോതസ്സുകളിൽ നിന്നോ വരാം. നിക്ഷേപങ്ങളിൽ നിന്നുള്ള റിട്ടേൺസ് ഇതിനായി പ്രയോജനപ്പെടുത്തണമെങ്കിൽ കൃത്യമായ ആസൂത്രണം ആവശ്യമാണ്. പരമാവധി നേരത്തെ വിവേകത്തോടെ നിക്ഷേപം നടത്തുന്നതിലൂടെ മാത്രമേ വലിയ റിട്ടയർമെന്റ് സമ്പാദ്യം സൃഷ്ടിക്കാൻ സാധിക്കുകയുള്ളൂ. റിട്ടയർമെന്റ് കാലത്തേക്ക് പണം സമ്പാദിക്കാനുള്ള ഏറ്റവും മികച്ച നിക്ഷേപ രീതികളിൽ ഒന്നാണ് സിസ്റ്റമാറ്റിക് ഇൻവെസ്റ്റ് പ്ലാൻ അഥവ എസ്ഐപി. കൂട്ടുപലിശയുടെ കരുത്തും അച്ചടക്കവും ഇവിടെ ഗുണകരമാകുന്നു.
നികുതി ഇളവോടെ സമ്പാദിക്കാം; മുതിർന്ന പൗരൻമാർക്ക് നിക്ഷേപിക്കാവുന്ന മികച്ച സ്കീമുകൾ ഇതാ...
തങ്ങളുടെ നിക്ഷേപ യാത്ര വൈകി തുടങ്ങുന്ന നിക്ഷേപകരെ അപേക്ഷിച്ച് നിക്ഷേപങ്ങളുടെ കോമ്പൗണ്ടിംഗിന് കൂടുതൽ വർഷങ്ങൾ ലഭിക്കുമെന്നതിനാൽ ചെറിയ തുക നേരത്തെയുള്ള തുടക്കക്കാർക്ക് ഒരു വലിയ സമ്പാദ്യമായി വളരും. ഈ ലേഖനത്തിൽ, കോമ്പൗണ്ട് വളർച്ച നിങ്ങളുടെ നിക്ഷേപങ്ങളെ എങ്ങനെ വൻതോതിൽ വർദ്ധിപ്പിക്കും എന്നതിനെക്കുറിച്ചും 6,00,000 രൂപയുടെ ഒറ്റത്തവണ നിക്ഷേപം എങ്ങനെ 1,80,00,000 രൂപ റിട്ടയർമെറ് കോർപ്പസിലേക്ക് ഉയരുമെന്നതിനെക്കുറിച്ചും കൂടുതലറിയുക.

ആരെങ്കിലും 5,000 രൂപ പ്രതിമാസ എസ്ഐപി നിക്ഷേപം ആരംഭിക്കുകയും അതിൽ 12 ശതമാനം വാർഷിക വരുമാനം ലഭിക്കുകയും ചെയ്താൽ, അവർക്ക് 35 വർഷത്തിനുള്ളിൽ 3.25 കോടി രൂപ കണക്കാക്കിയ കോർപ്പസ് സൃഷ്ടിക്കാൻ കഴിയും, ഈ കാലയളവിൽ അവരുടെ നിക്ഷേപം വെറും 21,00,000 രൂപയായിരിക്കും. അതുപോലെ, ഒരാൾ 5 ലക്ഷം രൂപ ഒറ്റത്തവണയായി നിക്ഷേപിക്കുകയും അതിൽ 12 ശതമാനം വാർഷിക റിട്ടേൺ ലഭിക്കുകയും ചെയ്താൽ, അവർക്ക് 30 വർഷത്തിനുള്ളിൽ 1,49,79,961 രൂപ കണക്കാക്കിയ കോർപ്പസ് സൃഷ്ടിക്കാൻ കഴിയും.
സിനിമയിൽ മാത്രമല്ല ബിസിനസിലും അരവിന്ദ് സ്വാമി സ്റ്റാറാണ്; 3,300 കോടിയാണ് മൊത്തം ആസ്തി
അതേസമയം 6 ലക്ഷം രൂപയുടെ ഒറ്റത്തവണ നിക്ഷേപത്തിന്റെ ഉദാഹരണമാണ് ഞങ്ങൾ എടുക്കുന്നതെന്ന് കരുതുക. 30 വർഷത്തെ നിക്ഷേപ കാലയളവും വാർഷിക വരുമാനവും 12 ശതമാനമായി എടുക്കുന്നു. 10, 20, 30 വർഷങ്ങളിൽ ഈ പണം എങ്ങനെ വളരുമെന്ന് പരിശോധിക്കാം. 10 വർഷത്തിനുള്ളിൽ, കണക്കാക്കിയ മൂലധന നേട്ടം 12,63,509 രൂപയും ആകെ റിട്ടേൺസ് 18,63,509 രൂപയും ആയിരിക്കും. 20 വർഷത്തിനുള്ളിൽ, കണക്കാക്കിയ മൂലധന നേട്ടം 51,87,776 രൂപയും ആകെ റിട്ടേൺസ് 57,87,776 രൂപയും ആയിരിക്കും. 30 വർഷത്തിൽ, കണക്കാക്കിയ മൂലധന നേട്ടം 1,73,75,953 രൂപയും ആകെ റിട്ടേൺസ് 1,79,75,953 രൂപയും ആയിരിക്കും.
അറിയിപ്പ്: മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!



Click it and Unblock the Notifications
