പ്രതികൂല ആഗോള ഘടകങ്ങളുടെ പ്രഭാവത്താല്‍ ആഭ്യന്തര വിപണി വീണ്ടും ചാഞ്ചാട്ടത്തിന്റെ പാതയിലാണ്. ഓരോ തിരിച്ചടിക്ക് ശേഷവും വൈകാതെ കരകയറുന്നത് വിപണിയുടെ അന്തര്‍ലീന ശക്തിയേയും സൂചിപ്പിക്കുന്നു. മുന്നോട്ടുള്ള കുതിപ്പിന് നിരവധി പ്രതിബന്ധങ്ങള്‍ ഉള്ളതിനാല്‍ തെരഞ്ഞെടുത്ത ഓഹരികള്‍ കേന്ദ്രീകരിച്ചുള്ള മുന്നേറ്റം പ്രകടമാണ്. ഇത്തരത്തില്‍ മികച്ച സാധ്യതകള്‍ ഒളിഞ്ഞിരിക്കുന്ന ഇന്‍ഫ്രാ, കണ്‍സ്ട്രക്ഷന്‍ മേഖലയിലെ ഒരു സ്മോള്‍ കാപ് ഓഹരിയില്‍ നിക്ഷേപത്തിന് നിര്‍ദേശിച്ച് ബ്രോക്കറേജ് സ്ഥാപനമായ ആനന്ദ് രാത്തി രംഗത്തെത്തി.
എന്‍സിസി
ഹൈദരാബാദ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന മുന്‍നിര ഇന്‍ഫ്രാ, കണ്‍സ്ട്രക്ഷന്‍ കമ്പനിയാണ് എന്‍സിസി ലിമിറ്റഡ്. വാണിജ്യ/ ഭവന സമുച്ചയങ്ങള്‍, റോഡ്, പാലം, ജലസേചനം, വൈദ്യുത പ്രസരണം, റിയല്‍ എസ്റ്റേറ്റ് എന്നീ മേഖലകളിലെ പദ്ധതികളാണ് കൂടുതലും ഏറ്റെടുക്കുന്നത്. യുഎഇയിലും ഒമാനിലും കമ്പനിക്ക് സംരംഭങ്ങളുണ്ട്. നഗരങ്ങളിലെ അടിസ്ഥാന സൗകര്യ വികസന പദ്ധതികളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച ഉപകമ്പനിയാണ് എന്‍സിസി അര്‍ബന്‍. ഇതിനോടകം 85 ലക്ഷം ചതുരശ്ര അടി വിസ്തൃതിയില്‍ ഭവന സമുച്ചയം നിര്‍മിച്ചു കൈമാറി. സര്‍ക്കാരിന്റെ ആനുകൂല്യത്തോടെയുള്ള ദീര്‍ഘകാല അടിസ്ഥാന സൗകര്യ വികസന പദ്ധതിയിലാണ് എന്‍സിസി ഇന്‍ഫ്രാ ശ്രദ്ധയൂന്നിയിരിക്കുന്നത്.
ഓഹരി വിശദാംശം
എന്‍സിസിയുടെ ഓഹരികളില്‍ 19.68 ശതമാനമാണ് പ്രമോട്ടര്‍ ഗ്രൂപ്പിന്റെ കൈവശമുള്ളത്. ഇതില്‍ 18.81 ശതമാനം ഓഹരികളും ഈട് നല്കിയിട്ടുള്ളതാണ്. വിദേശ നിക്ഷേപകര്‍ക്ക് 8.89 ശതമാനവും ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് 12.25 ശതമാനവും റീട്ടെയില്‍ നിക്ഷേപകര്‍ക്ക് 59.18 ശതമാനം വീതവും ഓഹരി പങ്കാളിത്തമുണ്ട്. ഏറ്റവുമൊടുവിലെ ഓഹരി വിലയുടെ അടിസ്ഥാനത്തില്‍ 4,180 കോടിയാണ് മാര്‍ക്കറ്റ് കാപിറ്റലൈസേഷന്‍. മുടങ്ങാതെ ലാഭവിഹിതം നല്കുന്ന ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ് 1.17 ശതമാനമാണ്. കണ്‍സ്ട്രക്ഷന്‍ മേഖലയിലെ ഓഹരികളുടെ ശരാശരി പിഇ റേഷ്യോ 39.51 ആയിരിക്കുമ്പോള്‍ എന്സിസിയുടേത് 11.52 നിരക്കിലാണ്. കൂടാതെ ഓഹരിയുടെ ബുക്ക് വാല്യൂ 89.69 രൂപയിലാണെന്നതും ശ്രദ്ധേയം.
സാമ്പത്തികം
പയട്രോസ്കി സ്കോറിന്റെ അടിസ്ഥാനത്തില്‍ വിലയിരുത്തിയാല്‍ എന്‍സിസിയുടെ സാമ്പത്തിക സ്ഥിതി ശരാശരി നിലവാരത്തിലാണ്. കഴിഞ്ഞ 3 വര്‍ഷത്തിനിടെ വരുമാനത്തില്‍ 1.7 ശതമാനം ഇടിവും പ്രവര്‍ത്തന ലാഭത്തില്‍ 1.5 ശതമാനവും അറ്റാദായം 16.7 ശതമാനം വീതവും വര്‍ധിച്ചു. ഇക്കഴിഞ്ഞ ഡിസംബര്‍ പാദത്തില്‍ എന്‍സിസിയുടെ വരുമാനം 3,105 കോടിയാണ്. ഇത് മുന്‍ വര്‍ഷത്തേക്കാള്‍ 42 ശതമാനം വര്‍ധനയാണ്. മൂന്നാം പാദത്തിലെ അറ്റാദായം 76.42 കോടിയാണ്. ഇത് 7 ശതമാനത്തിലധികം ഉയര്‍ച്ചയാണ്. പ്രതിയോഹരി വരുമാനം 1.16-ല്‍ നിന്നും 1.25-ലേക്ക് മെച്ചപ്പെടുത്തി.
ലക്ഷ്യവില 105
കഴിഞ്ഞ ദിവസം 68 രൂപ നിലവാരത്തിലാണ് എന്‍സിസി (BSE: 500294, NSE: NCC) ഓഹരി ക്ലോസ് ചെയ്തത്. ഈ നിലവാരത്തില്‍ നിന്നും 105 രൂപയിലേക്ക് ഓഹരി ഉയരാമെന്നാണ് ആനന്ദ് രാത്തി സെക്യൂരിറ്റീസ് സൂചിപ്പിച്ചത്. ഇതിലൂടെ അടുത്ത 12 മാസത്തിനകം 52 ശതമാനം നേട്ടം കരസ്ഥമാക്കാമെന്നും ബ്രോക്കറേജ് സ്ഥാപനത്തിന്റെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. അതേസമയം ഓഹരിയുടെ 52 ആഴ്ച കാലയളവിലെ ഉയര്‍ന്ന നിലവാരം 98.50 രൂപയും താഴ്ന്ന നിലവാരം 55.75 രൂപയുമാണ്. കഴിഞ്ഞ ഒരു മാസത്തിനിടെ ഓഹരി വിലയില്‍ 13 ശതമാനത്തിലധികം ഉയര്‍ച്ച കൈവരിച്ചു.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം ആനന്ദ് രാത്തി പുറത്തിറക്കിയ റിസര്‍ച്ച് റിപ്പേര്ട്ടിനെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ക്രെഡന്റ് കണക്ട് എൻ കെയർ ലിസ്റ്റിംഗ്: ഐപിഒ കുതിപ്പിന് പിന്നാലെ വിപണിയിൽ വൻ പ്രതീക്ഷ

സോഷ്യൽ മീഡിയയിലെ മൈക്രോക്യാപ് തരംഗം: പണം നഷ്ടപ്പെടാതിരിക്കാൻ തിങ്കളാഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

പാദഫലങ്ങൾക്ക് പിന്നാലെ ഓഹരി വിപണിയിൽ വൻ മാറ്റം; ബ്രോക്കറേജുകളുടെ പുതിയ റേറ്റിംഗുകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ഓഗസ്റ്റ് 17-ന് എക്സ്-ഡിവിഡന്റാകുന്നു; അറിയേണ്ട പ്രധാന കാര്യങ്ങൾ

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ വോളിയം കുതിപ്പ്; ലാഭമുണ്ടാക്കാൻ ഈ വഴികൾ നോക്കൂ!

സ്വാതന്ത്ര്യദിന പ്രസംഗം: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത? നിക്ഷേപകർ ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികൾ

സ്വാതന്ത്ര്യദിന പ്രസംഗം: തിങ്കളാഴ്ച റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടത്തിന് സാധ്യത

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

ഐപിഒ അപേക്ഷിക്കാൻ അവസാന അവസരം; അലോട്ട്മെന്റ് ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

ഇൻഡോ-എംഐഎം ഐപിഒ: വൻ നിക്ഷേപക പങ്കാളിത്തം; അലോട്ട്മെന്റ് സ്റ്റാറ്റസ് അറിയാൻ വഴികൾ ഇതാ

ബാങ്ക് എഫ്ഡിയേക്കാൾ സുരക്ഷിതം; ആർബിഐ ട്രഷറി ബില്ലുകളിൽ നിക്ഷേപിക്കുന്നത് എങ്ങനെ?



Click it and Unblock the Notifications