ഒരു കമ്പനിയുടെ ആദായത്തില്‍ നിന്നും ഓഹരിയുടമകള്‍ക്ക് നല്കുന്ന പ്രതിയോഹരി വീതമാണ് ലാഭവിഹിതം (ഡിവിഡന്റ്). ഓഹരി വിലയിലുണ്ടാകുന്ന നേട്ടത്തിനു പുറമെ, നിക്ഷേപകര്‍ക്ക് അധിക വരുമാനം നേടുന്നതിനായുള്ള മറ്റൊരു മാര്‍ഗം കൂടിയാണിത്. ലാഭവിഹിതം നല്‍കാനുള്ള തീരുമാനം അംഗീകരിക്കുമ്പോഴോ അല്ലെങ്കില്‍ പ്രഖ്യാപനത്തിന്റെയോ 30 ദിവസത്തിനുള്ളില്‍ പണം ഓഹരിയുടമകള്‍ക്ക് കൈമാറുകയാണ് സാധാരണ ഗതിയില്‍ പതിവ്.
ഇരട്ട നേട്ടം
ഡിവിഡന്റ് കിട്ടുമെന്ന് കരുതി ഓഹരി വാങ്ങുന്നതിന് മുമ്പെ അവയുടെ സാമ്പത്തിക സ്ഥിതിയും പരിശോധിക്കേണ്ടതുണ്ട്. പറയത്തക്ക കടബാധ്യതകള്‍ ഇല്ലാത്തതിനൊപ്പം മുടങ്ങാതെ ലാഭിവിഹിതം നല്കുന്ന ചരിത്രവുമുണ്ടോ എന്നു പരിശോധിക്കേണ്ടതും പ്രധാനമാണ്. അതേസമയം ഡിവിഡന്റ് എന്നത് നിക്ഷേപകര്‍ക്ക് ലഭിക്കുന്ന അധിക നേട്ടമാണ്. അതിനാല്‍ ഉയര്‍ന്ന നിലവാരമുള്ളതും കൃത്യമായി ലാഭവിഹിതം നല്‍കുന്നതുമായ കമ്പനികളെ തെരഞ്ഞെടുക്കുന്നത് മികച്ച നിക്ഷേപ തന്ത്രമാണ്. അതേസമയം ഈയാഴ്ച ഡിവിഡന്റ് നല്കുന്ന ഓഹരികളുടെ വിശദാംശങ്ങളാണ് ചുവടെ ചേര്‍ക്കുന്നത്.
ആര്‍ഇസി- ഇടക്കാല ലാഭവിഹിതമായി ഓഹരിയൊന്നിന് 5.00 രൂപ വീതം നിക്ഷേപകര്‍ക്ക് കൈമാറും. ഇതിന്റെ ഭാഗമായുള്ള എക്സ് ഡിവിഡന്റ് തീയതി നവംബര്‍ 7-നും റെക്കോഡ് തീയതി 9 ആയും തീരുമാനിച്ചു.
സുപ്രീം ഇന്‍ഡസ്ട്രീസ്- ഇടക്കാല ലാഭവിഹിതമായി പ്രതിയോഹരി 6.00 രൂപ വീതം നിക്ഷേപകര്‍ക്ക് വിതരണം ചെയ്യും. ഇതിനായുള്ള എക്സ് ഡിവിഡന്റ് തീയതി നവംബര്‍ 7-നും റെക്കോഡ് തീയതി 9 ആയും നിശ്ചയിച്ചു.
സുപ്രീം പെട്രോകെം- ഇടക്കാല ലാഭവിഹിതമായി ഓഹരിയൊന്നിന് 4.00 രൂപ വീതം നിക്ഷേപകര്‍ക്ക് കൈമാറും. ഇതിന്റെ ഭാഗമായുള്ള എക്സ് ഡിവിഡന്റ് തീയതി നവംബര്‍ 7-നും റെക്കോഡ് തീയതി 9 ആയും തീരുമാനിച്ചു.
ടെക് മഹീന്ദ്ര- വിശേഷാല്‍ ലാഭവിഹിതമായി പ്രതിയോഹരി 18.00 രൂപ വീതം നിക്ഷേപകര്‍ക്ക് വിതരണം ചെയ്യും. ഇതിനായുള്ള എക്സ് ഡിവിഡന്റ് തീയതി നവംബര്‍ 9-നും റെക്കോഡ് തീയതി 10 ആയും നിശ്ചയിച്ചു.
എല്‍ടി ഫൂഡ്സ്- ഇടക്കാല ലാഭവിഹിതമായി ഓഹരിയൊന്നിന് 0.50 രൂപ വീതം നിക്ഷേപകര്‍ക്ക് കൈമാറും. ഇതിന്റെ ഭാഗമായുള്ള എക്സ് ഡിവിഡന്റ് തീയതി നവംബര്‍ 10-നും റെക്കോഡ് തീയതി 11 ആയും തീരുമാനിച്ചു.
ഷെയര്‍ ഇന്ത്യ- ഇടക്കാല ലാഭവിഹിതമായി പ്രതിയോഹരി 2.00 രൂപ വീതം നിക്ഷേപകര്‍ക്ക് വിതരണം ചെയ്യും. ഇതിനായുള്ള എക്സ് ഡിവിഡന്റ് തീയതി നവംബര്‍ 10-നും റെക്കോഡ് തീയതി 11 ആയും നിശ്ചയിച്ചു.
ജില്ലെറ്റ് ഇന്ത്യ- അന്തിമ ലാഭവിഹിതമായി ഓഹരിയൊന്നിന് 36.00 രൂപ വീതം നിക്ഷേപകര്‍ക്ക് കൈമാറും. ഇതിന്റെ ഭാഗമായുള്ള എക്സ് ഡിവിഡന്റ് തീയതി നവംബര്‍ 10 ആയിരിക്കും.
ഡാല്‍മിയ ഭാരത്- ഇടക്കാല ലാഭവിഹിതമായി പ്രതിയോഹരി 4.00 രൂപ വീതം നിക്ഷേപകര്‍ക്ക് വിതരണം ചെയ്യും. ഇതിനായുള്ള എക്സ് ഡിവിഡന്റ് തീയതി നവംബര്‍ 10-നും റെക്കോഡ് തീയതി 11 ആയും നിശ്ചയിച്ചു.
നിക്കോ പാര്‍ക്ക്സ് & റിസോര്‍ട്ട്സ്- ഇടക്കാല ലാഭവിഹിതമായി ഓഹരിയൊന്നിന് 0.40 രൂപ വീതം നിക്ഷേപകര്‍ക്ക് കൈമാറും. ഇതിന്റെ ഭാഗമായുള്ള എക്സ് ഡിവിഡന്റ് തീയതി നവംബര്‍ 11-നും റെക്കോഡ് തീയതി 14 ആയും തീരുമാനിച്ചു.
സിയാറാം സില്‍ക്ക്- ഇടക്കാല ലാഭവിഹിതമായി പ്രതിയോഹരി 4.00 രൂപ വീതം നിക്ഷേപകര്‍ക്ക് വിതരണം ചെയ്യും. ഇതിനായുള്ള എക്സ് ഡിവിഡന്റ് തീയതി നവംബര്‍ 11-നും റെക്കോഡ് തീയതി 14 ആയും നിശ്ചയിച്ചു.
ജിഎംഎം ഫോഡ്ലര്‍- ഇടക്കാല ലാഭവിഹിതമായി ഓഹരിയൊന്നിന് 1.00 രൂപ വീതം നിക്ഷേപകര്‍ക്ക് കൈമാറും. ഇതിന്റെ ഭാഗമായുള്ള എക്സ് ഡിവിഡന്റ് തീയതി നവംബര്‍ 11-നും റെക്കോഡ് തീയതി 14 ആയും തീരുമാനിച്ചു.
അജന്ത ഫാര്‍മ- ഇടക്കാല ലാഭവിഹിതമായി പ്രതിയോഹരി 7.00 രൂപ വീതം നിക്ഷേപകര്‍ക്ക് വിതരണം ചെയ്യും. ഇതിനായുള്ള എക്സ് ഡിവിഡന്റ് തീയതി നവംബര്‍ 11-നും റെക്കോഡ് തീയതി 14 ആയും നിശ്ചയിച്ചു.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ സ്വീകരിക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
