സാമ്പത്തിക ഇടപാടുകൾ മുതൽ പൊതുജനക്ഷേമ പദ്ധതികൾ വരെയുള്ള എല്ലാ കാര്യങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്ന ഇന്ത്യയിലെ ഒരു സുപ്രധാന തിരിച്ചറിയൽ രേഖയാണ് ആധാർ. നിങ്ങളുടെ വ്യക്തിഗത വിവരങ്ങളെല്ലാം ആധാറിൽ ഉൾക്കൊള്ളുന്നു. എന്നാൽ ഓരോ 10 വർഷം കഴിയുന്തോറും ആധാർ നിർബന്ധമായും അപ്ഡേറ്റ് ചെയ്യണമെന്നാണ് യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) ആവശ്യപ്പെടുന്നത്.
ഇന്ത്യയിലെ എല്ലാ ആധാർ സേവാ കേന്ദ്രങ്ങളിലും ആധാർ അപ്ഡേറ്റുകൾ ചെയ്യുന്നുണ്ട്. പക്ഷേ ഇത്തരം സെൻ്ററുകളിൽ പോകാതെ തന്നെ വീട്ടിലിരുന്ന് ഓൺലൈനായി നിങ്ങൾക്ക് ആധാർ അപ്ഡേറ്റ് ചെയ്യാൻ സാധിക്കും. അങ്ങനെയെങ്കിൽ വീട്ടിലിരുന്ന് കൊണ്ട് ആധാറിലുള്ള നിങ്ങളുടെ മേൽവിലാസം എങ്ങനെ അപ്ഡേറ്റ് ചെയ്യാം.?
ഓൺലൈനായി മേൽവിലാസം അപ്ഡേറ്റ് ചെയ്യാം
- ആദ്യം myAadhaar വെബ്സൈറ്റ് സന്ദർശിച്ച് ലോഗിൻ ചെയ്യുക.
- ലോഗിൻ ചെയ്‌തുകഴിഞ്ഞാൽ, ഡാഷ്‌ബോർഡിലെ 'മേൽവിലാസ അപ്‌ഡേറ്റ്' ഓപ്ഷനിൽ ക്ലിക്കുചെയ്യുക.
- അടുത്തത് 'ആധാർ ഓൺലൈനായി അപ്ഡേറ്റ് ചെയ്യുക' എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.
- നിർദ്ദേശങ്ങൾ അവലോകനം ചെയ്ത ശേഷം 'ആധാർ അപ്ഡേറ്റ് ചെയ്യാൻ തുടരുക' എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക.
- അതിനു ശേഷം 'മേൽവിലാസം' തിരഞ്ഞെടുക്കുക. ശേഷം, 'ആധാർ അപ്ഡേറ്റ് ചെയ്യാൻ തുടരുക' എന്ന ഓപ്ഷൻ വീണ്ടും അമർത്തുക.

- നിങ്ങളുടെ നിലവിലുള്ള മേൽവിലാസം ഇവിടെ കാണും. വിലാസം അപ്ഡേറ്റ് ചെയ്യുന്നതിന് താഴേക്ക് സ്ക്രോൾ ചെയ്യുക. നിങ്ങളുടെ പിതാവിന്റെയോ പങ്കാളിയുടെയോ പേര് ഉപയോഗിച്ച് (C/O) ഫീൽഡിൽ പൂരിപ്പിക്കുക. അവിടെ പുതിയ മേൽവിലാസം ടൈപ്പ് ചെയ്യുക.
- 'വാലിഡ് സപ്പോർട്ടിംഗ് ഡോക്യുമെൻ്റ് ടൈപ്പ്' എന്ന ഓപ്ഷനു കീഴിൽ നിങ്ങളുടെ മേൽവിലാസ തെളിവ് തിരഞ്ഞെടുക്കുക. സ്ഥിരീകരണത്തിനായി ആധാറിൻ്റെ സ്കാൻ ചെയ്ത പകർപ്പ് അപ്‌ലോഡ് ചെയ്ത് 'നെക്സ്റ്റ്' ക്ലിക്ക് ചെയ്യുക.
- നൽകിയ വിവരങ്ങൾ പരിശോധിച്ച ശേഷം 50 രൂപ പേയ്മെൻ്റ് ചെയ്യുക.
- അപ്ഡേറ്റ് ചെയ്തു കഴിഞ്ഞാൽ ഒരു സർവീസ് റിക്വസ്റ്റ് നമ്പർ (SRN) ലഭിക്കും. ഈ നമ്പർ ഉപയോഗിച്ച് നിങ്ങളുടെ സ്റ്റാറ്റസ് ട്രാക്ക് ചെയ്യാം.
നിങ്ങളുടെ ആധാറിൽ എത്ര സിം കാർഡുണ്ട്? ആരെങ്കിലും ആധാർ ദുരുപയോഗം ചെയ്തോ? കണ്ടുപിടിക്കാം
മേൽവിലാസ അപ്‌ഡേറ്റിനായി പരിഗണിക്കുന്ന രേഖകൾ
- പാസ്‌പോർട്ട്
- ബാങ്ക് പാസ്ബുക്ക് അല്ലെങ്കിൽ പോസ്റ്റ് ഓഫീസ് അക്കൗണ്ട് സ്റ്റേറ്റ്മെന്റ്
- റേഷൻ കാർഡ്
- വോട്ടർ തിരിച്ചറിയൽ കാർഡ്
- ഡിസബിലിറ്റി ഐഡി കാർഡ്
- MGNREGA അല്ലെങ്കിൽ NREGS തൊഴിൽ കാർഡ്
- പ്രീപെയ്ഡ് സ്റ്റേറ്റ്‌മെന്റുകൾ ഉൾപ്പെടെ, ഏറ്റവും പുതിയ വൈദ്യുതി ബിൽ (3 മാസത്തിൽ കൂടാത്തത്)
- നിലവിലെ വാട്ടർ ബിൽ (കഴിഞ്ഞ 3 മാസത്തിനുള്ളിൽ നൽകിയത്)
- ഗ്യാസ് കണക്ഷൻ ബിൽ (3 മാസത്തിനുള്ളിൽ)
- ലാൻഡ്‌ലൈൻ ടെലിഫോൺ, പോസ്റ്റ്‌പെയ്ഡ് മൊബൈൽ അല്ലെങ്കിൽ ബ്രോഡ്‌ബാൻഡ് ബില്ലുകൾ (3 മാസത്തിൽ കൂടുതൽ പഴക്കമില്ലാത്തത്)
- ലൈഫ് അല്ലെങ്കിൽ ആരോഗ്യ ഇൻഷുറൻസ് രേഖ
- വസ്തു നികുതി അടച്ച രസീത്
വീട്ടിലിരുന്ന് അപ്ഡേറ്റ് ചെയ്യാൻ സാധിക്കാത്തവ
ബയോമെട്രിക് വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാൻ നിങ്ങൾ നേരിട്ട് ആധാർ സേവാ കേന്ദ്രങ്ങളിൽ എത്തേണ്ടിയിരിക്കുന്നു. ഐറിസ് സ്കാൻ, വിരളടയാളങ്ങൾ എന്നിവയാണ് ഇതിൽ ഉൾപ്പെടുന്നത്.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗുഡ്റിട്ടേൺസ് മലയാളവും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ഇന്ധനവിലയിൽ ആശ്വാസം; ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ

3,276 രൂപയ്ക്ക് വാങ്ങിയ സ്വർണം ഇപ്പോൾ 15,102 രൂപ! എസ്ജിബി നിക്ഷേപകർക്ക് ഇന്ന് വൻ ലാഭം

യുഎസ് സിപിഐ ഡാറ്റ വരുന്നു: ഇന്ത്യൻ ഐടി ഓഹരികളിലും രൂപയിലും വൻ മാറ്റങ്ങൾക്ക് സാധ്യത; നിക്ഷേപകർ ജാഗ്രത!

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: മലയോര പാതയിലെ നിർണ്ണായക പരീക്ഷണ ഓട്ടം ഓഗസ്റ്റ് 11-ന്

സ്വാതന്ത്ര്യദിന അവധി: മ്യൂച്വൽ ഫണ്ട് നിക്ഷേപകർക്ക് മുന്നറിയിപ്പ്; NAV കട്ട്-ഓഫ് സമയത്തിൽ മാറ്റം വരുന്നു!

ടാറ്റ മോട്ടോഴ്സിന്റെ വമ്പൻ കുതിപ്പ്: ഒന്നാം പാദ ഫലത്തിന് പിന്നിലെ രഹസ്യമെന്ത്?

എൽഐസി ഒഎഫ്എസ്: കുറഞ്ഞ വിലയിൽ ഓഹരികൾ സ്വന്തമാക്കാൻ ഇതാ ഒരു സുവർണ്ണാവസരം!



Click it and Unblock the Notifications