ആധാർ കാർഡ് ഉപയോഗിച്ച് നിരവധി തട്ടിപ്പുകൾ നടക്കുന്നുണ്ട്. എന്നാൽ ഇതിൽ അകപ്പെടുന്നത് പലപ്പോഴും സാധാരണക്കാരായ ആളുകളായിരിക്കും. തട്ടിപ്പു നടത്തുന്നവർ എപ്പോഴും ഒന്നിലധികം സിം ഉപയോഗിക്കുന്നു. ഈ സിം മറ്റുള്ളവരുടെ ആധാർ കാർഡ് ഉപയോഗിച്ചാണ് പലപ്പോഴും എടുക്കുന്നത്. കുറ്റകൃത്യങ്ങൾ നടത്തുന്നതിനായി ആധാർ കാർഡ് വിവരങ്ങൾ ദുരുപയോഗം ചെയ്ത നിരവധി കേസുകളുണ്ട്. നിങ്ങളുടെ ആധാർ കാർഡിൽ എത്ര സിം ഉണ്ട്? ഇത് എങ്ങനെ കണ്ടെത്താം? വിശദമായി അറിയാം;
ആധാറിൽ ഒന്നിലധികം സിം ഉണ്ടോ?
നിങ്ങളുടെ ആധാർ ഉപയോഗിച്ച് 9 സിം കാർഡുകൾ വരെ കൈവശം വെക്കാൻ സാധിക്കും. അതിനാൽ തന്നെ ഇത് ദുരുപയോഗം ചെയ്യാനുള്ള സാധ്യതയും കൂടുതലാണ്. വ്യാജ സിം കാർഡിനായി നിങ്ങളുടെ ആധാർ വിവരങ്ങൾ ഉപയോഗിച്ചോ ഇല്ലയോ എന്നറിയാൻ വഴിയുണ്ട്. അതിന് നിങ്ങൾക്ക് കേന്ദ്ര സർക്കാരിന്റെ സഞ്ചാർ സാത്തി വെബ്‌സൈറ്റ് സന്ദർശിക്കാം. ഇവിടെ നിങ്ങളുടെ ആധാർ കാർഡിൽ നൽകിയിട്ടുള്ള എല്ലാ സിം കാർഡുകളുടെയും വിവരങ്ങൾ കാണിക്കും. ഈ വെബ്സൈറ്റിലൂടെ നിങ്ങളുടെ ആധാർ കാർഡിൽ എത്ര സിം കാർഡുണ്ടെന്ന് എങ്ങനെ പരിശോധിക്കാം?
- ആദ്യം സഞ്ചാർ സാത്തിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് https://sancharsaathi.gov.in/ സന്ദർശിക്കുക.
- നിങ്ങളുടെ മൊബൈൽ നമ്പർ ഉപയോഗിച്ച് വെബ്‌സൈറ്റിൽ ലോഗിൻ ചെയ്യുക.
- ശേഷം ലഭിച്ച ഒടിപി നൽകി സബ്മിറ്റ് ബട്ടൺ ക്ലിക്കുചെയ്യുക.
- രജിസ്റ്റർ ചെയ്തുകഴിഞ്ഞാൽ, നിങ്ങളുടെ ആധാർ കാർഡിൽ രജിസ്റ്റർ ചെയ്തിട്ടുള്ള എല്ലാ മൊബൈൽ നമ്പറുകളും അതിൽ കാണാം.

ആവശ്യമില്ലാത്തതോ പഴയതോ ആയ മൊബൈൽ കണക്ഷനുകൾ എങ്ങനെ റിപ്പോർട്ട് ചെയ്യാം?
നിങ്ങൾക്ക് ഇപ്പോൾ ആവശ്യമില്ലാത്തതോ സ്ഥിരീകരിക്കാത്തതോ ആയ മൊബൈൽ കണക്ഷനുകൾ നിങ്ങളുടെ ആധാർ കാർഡിലുണ്ടെങ്കിൽ അവ റിപ്പോർട്ട് ചെയ്യാൻ കഴിയും. എങ്ങനെയെന്ന് അറിയാം;
- സഞ്ചാർ സാത്തി പോർട്ടൽ സന്ദർശിക്കുക
- ഒടിപി ഉപയോഗിച്ച് ലോഗിൻ ചെയ്യുക.
- മൊബൈൽ കണക്ഷൻ എന്ന വിഭാഗത്തിലേക്ക് പോകുക.
- അനാവശ്യ മൊബൈൽ കണക്ഷനുകൾ റിപ്പോർട്ട് ചെയ്യാനുള്ള ഓപ്ഷൻ തിരയുക.
- മൊബൈൽ കണക്ഷനുകൾക്ക് നേരെ 'ദിസ് ഈസ് നോട്ട് മൈ നമ്പർ' അല്ലെങ്കിൽ 'നോട്ട് റിക്വർഡ്' എന്ന ഓപ്ഷനിൽ ക്ലിക്കുചെയ്യുക.
- അതിനു ശേഷം റിപ്പോർട്ട്' ഓപ്ഷൻ തിരഞ്ഞെടുത്ത് റിക്വസ്റ്റ് നൽകുക.
സൗജന്യമായി എങ്ങനെ ആധാർ കാർഡ് അപ്ഡേറ്റ് ചെയ്യാം? ഈ രേഖകളെല്ലാം കൈവശമുണ്ടോ? കൂടുതൽ അറിയാം
ഇതുപോലെ നിങ്ങൾ നമ്പർ റിപ്പോർട്ട് ചെയ്തുകഴിഞ്ഞാൽ അത് ടെലികോം ഓപ്പറേറ്റർക്ക് ഫ്ലാഗ് ചെയ്യപ്പെടും. ഒപ്പം കമ്പനി അത് വീണ്ടും സ്ഥിരീകരിക്കുകയും ചെയ്യും. പുനപരിശോധന നടത്തുമ്പോൾ വ്യക്തിയുടെ ഫോട്ടോയും, തിരിച്ചറിയൽ രേഖയും നിലവിലുള്ള രേഖകളുമായി താരതമ്യം ചെയ്ത് യഥാർത്ഥ ഉപയോക്താവിന്റെ ഐഡന്റിറ്റി ഉറപ്പാക്കുന്നു. ടെലികോം വെരിഫിക്കേഷൻ പ്രക്രിയ പരാജയപ്പെട്ടാൽ, ഫ്ലാഗ് ചെയ്ത മൊബൈൽ കണക്ഷൻ നിർത്തലാക്കും.
ജമ്മു കശ്മീർ, അസം, വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ എന്നിവിടങ്ങളിലും, കേന്ദ്രഭരണ പ്രദേശങ്ങളിലും ഒരൊറ്റ ആധാർ കാർഡിൽ നൽകുന്ന സിം കാർഡുകളുടെ എണ്ണം വളരെ കുറവാണ്. എന്നാൽ ഇവിടെ കേരളത്തിൽ 9 സിം വരെ സ്വന്തമാക്കാം. ഇത് മറ്റുള്ളവർ ദുരുപയോഗം ചെയ്യുമ്പോഴാണ് കുറ്റകൃത്യങ്ങളും വർദ്ധിക്കുന്നത്. നിലവിലെ ആധാർ പരിശോധനകൾ കർശനമായതിനാൽ ഒരു പരിധി വരെ ഈ കുറ്റകൃത്യങ്ങളെ തടയാൻ സാധിക്കും.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗുഡ്റിട്ടേൺസ് മലയാളവും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ഇന്ധനവിലയിൽ ആശ്വാസം; ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ

3,276 രൂപയ്ക്ക് വാങ്ങിയ സ്വർണം ഇപ്പോൾ 15,102 രൂപ! എസ്ജിബി നിക്ഷേപകർക്ക് ഇന്ന് വൻ ലാഭം

യുഎസ് സിപിഐ ഡാറ്റ വരുന്നു: ഇന്ത്യൻ ഐടി ഓഹരികളിലും രൂപയിലും വൻ മാറ്റങ്ങൾക്ക് സാധ്യത; നിക്ഷേപകർ ജാഗ്രത!

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: മലയോര പാതയിലെ നിർണ്ണായക പരീക്ഷണ ഓട്ടം ഓഗസ്റ്റ് 11-ന്

ആർബിഐയുടെ നിർണായക തീരുമാനം; കേരളത്തിൽ സ്വർണവില കുതിച്ചുയരുന്നു, അറിയേണ്ടതെല്ലാം

ടാറ്റ മോട്ടോഴ്സിന്റെ വമ്പൻ കുതിപ്പ്: ഒന്നാം പാദ ഫലത്തിന് പിന്നിലെ രഹസ്യമെന്ത്?

എൽഐസി ഒഎഫ്എസ്: കുറഞ്ഞ വിലയിൽ ഓഹരികൾ സ്വന്തമാക്കാൻ ഇതാ ഒരു സുവർണ്ണാവസരം!



Click it and Unblock the Notifications