അടുത്തിടെ വിപണിയില്‍ നേരിട്ട തിരുത്തലോടെ മിക്ക ഓഹരികളും മൂല്യത്തിന്റെ അടിസ്ഥാനത്തില്‍ ആകര്‍ഷകമായ നിലവാരത്തിലേക്ക് എത്തിച്ചേര്‍ന്നിട്ടുണ്ട്. വിദേശ നിക്ഷേപകരുടെ ശമനമില്ലാതെ തുടരുന്ന വില്പന ആശങ്കയുണര്‍ത്തുന്നതാണെങ്കിലും ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഇന്ത്യന്‍ സമ്പദ്ഘടനയ്ക്ക് കാര്യമായ വെല്ലുവിളികളില്ല എന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍. അതിനാല്‍ വിപണിയിലെ തിരിച്ചടികളെ ഗുണമേന്മയുള്ള ഓഹരികളിലെ നിക്ഷേപത്തിനുള്ള അവസരമായി മാറ്റണമെന്ന് ബ്രോക്കറേജ് സ്ഥാപനമായ എല്‍കെപി സെക്യൂരിറ്റീസ് സൂചിപ്പിച്ചു. ഇതിന്റെ ഭാഗമായി വമ്പന്‍ ബിസിനസ് ഗ്രൂപ്പിന്റെ ഭാഗമായ ഒരു മിഡ് കാപ് ഓഹരിയില്‍ നിക്ഷേപത്തിനും ശുപാര്‍ശ ചെയ്തു.
എല്‍ & ടി ഫൈനാന്‍സ്
ഇന്ത്യയിലെ പ്രമുഖമായ ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങളിലൊന്നാണ് എല്‍&ടി ഫൈനാന്‍സ് ഹോള്‍ഡിങ്സ് (എല്‍ടിഎഫ്എച്ച്). രാജ്യത്തെ പ്രശസ്ത ബിസിനസ് ഗ്രൂപ്പും വന്‍കിട എന്‍ജിനീയറിംഗ് കമ്പനിയുമായ ലാര്സണ് & ട്യൂബ്രോയാണ് (L&T) മുഖ്യ സംരംഭകര്‍. മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനി, ധനകാര്യ മേഖലയിലെ എല്ലാത്തരം സേവനങ്ങളും കോര്‍പ്പറേറ്റ്, റീട്ടെയില്‍ വിഭാഗങ്ങളുടെ കീഴിലായി നല്കുന്നു. പ്രധാനമായും ബിസിനസ് സംരംഭങ്ങളിലുള്ള നിക്ഷേപത്തിലാണ് ശ്രദ്ധയൂന്നിയിരിക്കുന്നത്.
രാജ്യത്തെ അടിസ്ഥാന സൗകര്യ വികസന മേഖലയിലേക്ക് വലിയ തോതില്‍ എല്‍ടിഎഫ്എച്ച് വായ്പ നല്‍കിയിട്ടുണ്ട്. കോര്‍പ്പറേറ്റ് ലേണ്‍, ചെറുകിട വായ്പ, നിര്‍മാണ/ ഗതാഗത മേഖലയിലേക്കുള്ള ഉപകരണങ്ങള്‍ക്കുള്ള വായ്പ, ഗ്രാമീണ മേഖലയിലെ മൈക്രോ ഫൈനാന്‍സ് എന്നിവയും വിതരണം ചെയ്യുന്നു.
ഓഹരി വിശദാംശം
എല്ടിഎഫ്എച്ചിന്റെ ആകെ ഓഹരികളില്‍ 66.26 ശതമാനവും പ്രമോട്ടര്‍ ഗ്രൂപ്പിന്റെ കൈവശമാണുളളത്. വിദേശ നിക്ഷേപകര്‍ക്ക് 6.91 ശതമാനവും ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് 4.57 ശതമാനവും റീട്ടെയില്‍ നിക്ഷേപകര്‍ക്ക് 22.25 ശതമാനവും ഓഹരി പങ്കാളിത്തമുണ്ട്. നിലവില്‍ 18,561 കോടിയാണ് എല്ടിഎഫ്എച്ചിന്റെ വിപണി മൂല്യം. പ്രതിയോഹരി ബുക്ക് വാല്യൂ 75.07 രൂപയാണെന്നതും ശ്രദ്ധേയം. ഫൈനാന്‍സ് കമ്പനികളുടെ ശരാശരി പിഇ അനുപാതം 33.59 ആയിരിക്കുമ്പോള്‍ എല്ടിഎഫ്എച്ചിന്റേത് 17.38 നിലവാരത്തിലാണെന്നതും പോസിറ്റീവ് ഘടകമാണ്.
അനുകൂല ഘടകം
അടുത്തിടെയായി കിട്ടാക്കടത്തിനു വേണ്ടിയുള്ള നീക്കിയിരുപ്പ് കുറഞ്ഞിട്ടുണ്ട്. ആസ്തികളുടെ ഗുണമേന്മ വര്‍ധിക്കുന്നതും ശ്രദ്ധേയമാണ്. കഴിഞ്ഞ മൂന്ന് മാസത്തിനിടെ മിക്ക ബ്രോക്കറേജ് സ്ഥാപനങ്ങളും എല്‍ടിഎഫ്എച്ച് (BSE: 533519, NSE: L&TFH) ഓഹരിക്ക് നല്‍കിയിരുന്ന ലക്ഷ്യവില ഉയര്‍ത്തിയിട്ടുണ്ട്. ഇതിനോടൊപ്പം പ്രമോട്ടര്‍മാര്‍ കഴിഞ്ഞ പാദങ്ങളിലായി ഓഹരി വിഹിതം വര്‍ധിപ്പിക്കുന്നതായി കാണാനാവും. 2 ശതമാനത്തിലേറെ വിഹിതമാണ് പാദാനുപാദത്തില്‍ ഉയര്‍ത്തിയത്. അതുപോലെ ക്മ്പനിയുടെ അറ്റാദായവും ലാഭമാര്‍ജിനും പാദാനുപാദത്തില്‍ മെച്ചപ്പെടുന്നതും അനുകൂല ഘടകങ്ങളാണ്.
സാമ്പത്തികം
ഇക്കഴിഞ്ഞ മാര്‍ച്ചില്‍ എല്ടിഎഫ്എച്ചിന്റെ സംയോജിത വരുമാനം 2,947 കോടിയാണ്. ഇത് വാര്‍ഷികാടിസ്ഥാനത്തില്‍ 14 ശതമാനത്തോളം ഇടിവാണ് കാണിക്കുന്നത്. ഇതേ കാലയളവിലെ കമ്പനിയുടെ അറ്റാദായം 342 കോടിയായി. മുന്‍ വര്‍ഷത്തേക്കാള്‍ 28 ശതമാനത്തിലധികം വര്‍ധനയാണിത്. പ്രതിയോഹരി വരുമാനവും 1.18 രൂപയില്‍ നിന്നും 1.39-ലേക്ക് മെച്ചപ്പെട്ടു. അതേസമയം പയട്രോസ്കി സ്കോറിന്റെ അടിസ്ഥാനത്തില്‍ വിലയിരുത്തിയാല്‍ എല്ടിഎഫ്എച്ചിന്റെ സാമ്പത്തിക സ്ഥിതി ദുര്‍ബലാവസ്ഥയിലാണ് (Piotroski Score: 4). കഴിഞ്ഞ 3 വര്‍ഷത്തില്‍ കമ്പനിയുടെ വരുമാനം 2 ശതമാനത്തോളം വളര്‍ച്ച കൈവരിച്ചപ്പോള്‍ പ്രവര്‍ത്തനലാഭം 5.5 ശതമാനം വീതം ഇടിയുകയായിരുന്നു.
ലക്ഷ്യവില 110
ചൊവ്വാഴ്ച രാവിലെ എല്‍ടിഎഫ്എച്ച് ഓഹരികള്‍ 75 രൂപ നിലവാരത്തിലാണ് വ്യാപാരം ചെയ്യപ്പെടുന്നത്. ഇവിടെ നിന്നും 110 രൂപ ലക്ഷ്യമാക്കി ഓഹരികള്‍ വാങ്ങാമെന്നാണ് എല്‍കെപി സെക്യൂരിറ്റീസ് നിര്‍ദേശിച്ചത്. ഇതിലൂടെ അടുത്ത 12 മാസത്തിനകം 47 ശതമാനത്തോളം നേട്ടം കരസ്ഥമാക്കാനാകുമെന്നും ബ്രോക്കറേജ് സ്ഥാപനം സൂചിപ്പിച്ചു.
അതേസമയം കഴിഞ്ഞ 52 ആഴ്ചയില്‍ എല്‍ടിഎഫ്എച്ച് ഓഹരിയുടെ ഉയര്‍ന്ന വില 101.10 രൂപയും താഴ്ന്ന വില 58.50 രൂപയുമാണ്. ഒരു മാസത്തിനിടെ 78 ശതമാനം തിരുത്തല്‍ നേരിട്ടെങ്കിലും കഴിഞ്ഞ 3 മാസത്തിനിടെ ഓഹരിയില്‍ 27 ശതമാനം മുന്നേറ്റം രേഖപ്പെടുത്തിയിട്ടുണ്ട്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം എല്‍കെപി സെക്യൂരിറ്റീസ് പുറത്തിറക്കിയ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!



Click it and Unblock the Notifications
