അടിസ്ഥാനപരമായി ഉയര്‍ന്ന നിലവാരമുള്ള ഓഹരികള്‍ 'ചുളുവിലയ്ക്ക്' വാങ്ങുവരാണ് വിപണിയില്‍ നിന്നും നിക്ഷേപത്തിലൂടെ കാശുവാരുന്നതില്‍ മുന്‍പന്തിയിലുള്ളത്. ഇതില്‍ അടിസ്ഥാനപരമായ കമ്പനിയുടെ മികവ് ഓഹരിയിന്മേലുള്ള ആദായവും (RoE) മൂലധന വിനിയോഗത്തിന്മേലുള്ള ആദായവും (RoCE) പരിഗണിക്കുമ്പോള്‍ മനസിലാക്കാനാകും. പൊതുവില്‍ ഈ രണ്ട് നിരക്കും 20 ശതമാനത്തിന് മുകളില്‍ നിലനിര്‍ത്തുന്ന കമ്പനികളെയാണ് 'ക്വാളിറ്റി സ്റ്റോക്ക്സ്' അഥവാ മികച്ച ഓഹരികളായി പരിഗണിക്കുന്നത്.
അതേസമയം മൂല്യമതിപ്പ് അഥവാ ഗുണമേന്മയുടെ ആനുപാതികമായി ലഭിക്കേണ്ട വില നിലവാരത്തില്‍ നിന്നും താഴെ നില്ക്കുന്ന ഓഹരികളെയാണ് വിലക്കുറവിലുള്ളതായി (Cheap) പരിഗണിക്കുന്നത്. ഇതിന് നിക്ഷേപകര്‍ പ്രാഥമികമായ ആശ്രയിക്കുന്ന മാര്‍ഗമാണ് പ്രൈസ് ടു ഏര്‍ണിങ് റേഷ്യോ അഥവാ പിഇ റേഷ്യോ. കമ്പനിയുടെ ഓരോ രൂപ വരുമാനത്തിനും എത്ര മടങ്ങ് വില നല്കാന് നിക്ഷേപകര്‍ തയാറാകുന്നുവെന്ന സൂചനയാണ് പിഇ മള്‍ട്ടിപ്പിള്‍ നല്‍കുക.
പിഇ റേഷ്യോ
ഓഹരി വിലയും കമ്പനിയുടെ വരുമാനവും തമ്മിലുള്ള അനുപാതമാണ് പ്രൈസ് ടു ഏര്‍ണിങ് റേഷ്യോ (PE Ratio). അതായത്, കമ്പനി നേടുന്ന ആകെ വരുമാനത്തെ ഓഹരിയെണ്ണം കൊണ്ട് ഭാഗിക്കുമ്പോള്‍ ഒരു ഓഹരിയിലുള്ള വരുമാനത്തിന്റെ തോത് ലഭിക്കും. ഇതിനെ ഏര്‍ണിങ് പേര് ഷെയര്‍ (EPS) എന്നു പറയുന്നു. ഈ ഇപിഎസിനെ നിലവിലെ ഓഹരി വിലയുമായി താരതമ്യം ചെയ്യുമ്പോള്‍ പിഇ റേഷ്യോ ലഭിക്കും. അതായത്, പിഇ റോഷ്യോ= (ഓഹരി വില/ ഇപിഎസ്) എന്ന രീതിയില്‍ കണക്കാക്കും.
എങ്ങനെ വിലയിരുത്തും ?
ഉദാഹരണത്തിന് ഒരേ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന രണ്ട് കമ്പനികളെ A എന്നും B എന്നും പരിഗണിക്കുക. കമ്പനി A-യുടെ പിഇ റേഷ്യോ 20 നിരക്കിലാണെന്നും കമ്പനി B-യുടേത് 10 ആണെന്നും കരുതുക. എങ്കില്‍ കമ്പനി A-യേക്കാള്‍ കമ്പനി B-യുടെ ഓഹരി ആയിരിക്കും മൂല്യത്തിന്റെ അടിസ്ഥാനത്തില്‍ വാങ്ങിക്കാന്‍ ചെലവ് കുറവ് അഥവാ മൂല്യമതിപ്പില്‍ മികച്ചു നില്‍ക്കുന്നത്. അതേസമയം വളര്‍ച്ചയുടെ ഘട്ടത്തിലുള്ള കമ്പനിയാണെങ്കിലോ പുതിയ പദ്ധതികളിലേക്ക് നിക്ഷേപമിറക്കുകയോ ചെയ്യുന്ന അവസരങ്ങളിലും പിഇ റേഷ്യോ ഉയര്‍ന്നു നില്ക്കാം. അതിനാല്‍ കഴിഞ്ഞ 10 വര്‍ഷത്തെയെങ്കിലും പിഇ റേഷ്യോ (Historical PE) നോക്കുന്നത് ഉചിതമായിരിക്കും.
36 ഓഹരികള്‍
മേല്‍സൂചിപ്പിച്ച രീതിയില്‍, സാമ്പത്തിക വര്‍ഷം 2019-2021 കാലയളവില്‍ ഓഹരിയിന്മേലുള്ള ആദായവും മൂലധന വിനിയോഗത്തിന്മേലുള്ള ആദായവും 20 ശതമാനത്തിന് മുകളിലുള്ളതും പിഇ അനുപാതം 15 നിരക്കില്‍ താഴെ നില്ക്കുന്നതുമായ 36 ഓഹരികള്‍ ലഭിച്ചു. ഇതില്‍ ഭൂരിഭാഗം ഓഹരികളും അവയുടെ 52 ആഴ്ച കാലയളവിലെ ഉയര്‍ന്ന നിലവാരത്തില്‍ നിന്നും 70 ശതമാനം വരെ താഴ്ന്ന നിലയിലാണെന്നതും ഡിസ്കൗണ്ട് നിരക്കില്‍ ഓഹരിയില്‍ നിക്ഷേപത്തിനുള്ള അവസരം നല്കുന്നു.
മാനദണ്ഡങ്ങള്‍ പാലിക്കുന്ന ഓഹരികളാണ് ചുവടെ ചേര്‍ക്കുന്നത്. ബ്രായ്ക്കറ്റില്‍ കഴിഞ്ഞ 12 മാസക്കാലയവിന്റെ അടിസ്ഥാനത്തിലുള്ള പിഇ അനുപാതവും നല്കിയിരിക്കുന്നു.
കോള്‍ ഇന്ത്യ (10.04), ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സ് (11.55), പെട്രോനെറ്റ് എല്‍എന്‍ജി (9.71), ഒറക്കിള്‍ ഫിനാന്‍ഷ്യല്‍ (14.56), സണ്‍ ടിവി നെറ്റ്വര്‍ക്ക്സ് (9.97), ഐസിഐസിഐ സെക്യൂരിറ്റീസ് (9.93), ഗുജറാത്ത് സ്റ്റേറ്റ് പെട്രോനെറ്റ് (13.04), ജിആര്‍ ഇന്ഫ്രാപ്രോപ്പര്ട്ടീസ് (13.96),
മഹാനഗര്‍ ഗ്യാസ് (12.70), ഗ്ലെന്‍മാര്‍ക്ക് (13.12), എച്ച്ജി ഇന്‍ഫ്രാ എന്‍ജിനീയറിങ് (10.29), കാവേരി സീഡ് കമ്പനി (14.13), ഹേരാമ്പ ഇന്‍ഡസ്ട്രീസ് (7.55), ബജാജ് കണ്‍സ്യൂമര്‍ കെയര്‍ (11.92), ടാറ്റ മെറ്റാലിക്സ് (8.76), ഗള്‍ഫ് ഓയില്‍ ലൂബ്രിക്കന്റ്സ് (9.32), ഐഒഎല്‍ കെമിക്കല്‍സ് (11.66), വാലിയന്റ് ഓര്‍ഗാനിക്സ് (14.13), ദോലത് അല്‍ഗോടെക് (6.96), അസോസിയേറ്റഡ് ആല്‍ക്കഹോള്‍സ് & ബ്രൂവറീസ് (13.10), ശ്രീ ജഗദംബ പോളിമേര്‍സ് (13.52), ഗുജറാത്ത് തെമിസ് ബയോസിന് (14.15),
ലിഖിത ഇന്‍ഫ്രാസ്ട്രക്ചര്‍ (12.59), എല്‍ഡെകോ ഹൗസിങ് (12.35), മംഗളം ഓര്‍ഗാനിക്സ് (9.62), തന്‍ഫാക് ഇന്‍ഡസ്ട്രീസ് (8.81), പിടിഎല്‍ എന്റര്‍പ്രൈസസ് (12.36), പ്രകാശ് പൈപ്പ്സ് (8.44), പെര്‍മനന്റ് മാഗ്നെറ്റ്സ് (14.90), നോളജ് മറൈന്‍ & എന്‍ജിനീയറിങ് (13.94), കാഞ്ചി കര്‍പ്പൂരം (8.42), റിഫെക്സ് ഇന്‍ഡസ്ട്രീസ് (5.19), ഇന്റന്‍സ് ടെക്നോളജീസ് (9.89), ടി & ഐ ഗ്ലോബല്‍ (4.81), മെഡികോ ഇന്റര്‍കോണ്ടിനെന്റല്‍ (9.37).
ഇതും പരിഗണിക്കുക
പിഇ റേഷ്യോ അടിസ്ഥാനപ്പെടുത്തി എളുപ്പം വരുമാനത്തിന്റെ തോത് മനസിലാക്കാമെങ്കിലും മറ്റ് ചില ഘടകങ്ങള്‍ കൂടി പരിഗണിച്ചാലേ തീരുമാനം കൂടുതല്‍ മികച്ചതാകൂ. ഒരു കമ്പനിക്ക് സമീപ ഭാവിയില്‍ വരുമാനത്തില്‍ വര്‍ധനവ് നേടാനാവുമെങ്കില്‍ പിഇ റേഷ്യോയെ മാത്രം അടിസ്ഥാനപ്പെടുത്തി ആ കമ്പനിയെ നിക്ഷേപത്തില്‍ നിന്നും ഒഴിവാക്കുന്നത് ഗുണപരമായിരിക്കില്ല.
അതിനാല്‍ നിലവിലെ കടത്തിന്റെ തോത്, കമ്പനി പ്രവര്‍ത്തിക്കുന്ന മേഖല. ബിസിനസ് ശൈലി, വളര്‍ച്ചാ സാധ്യത, മാനേജ്മെന്റ് സുതാര്യതയൊക്കെ പരിഗണിച്ചു വേണം ദീര്‍ഘകാല നിക്ഷേപത്തിന് ഏത് ഓഹരി പരിഗണക്കണം എന്ന അന്തിമ തീരുമാനം സ്വകീരിക്കാവൂ.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം ഏസ് ഇക്വിറ്റീസ് പുറത്തിറക്കിയ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലേയും മ്യൂച്ചല്‍ ഫണ്ടിലേയും നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ഹിൻഡാൽകോ, വേദാന്ത ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർക്ക് ഇനി നല്ല കാലം?

ഹിൻഡാൽകോ, വേദാന്ത ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർക്ക് ഇനി നല്ല കാലം?

ആർബിഐ പണനയം നാളെ: നിങ്ങളുടെ ഇഎംഐ കുതിച്ചുയരുമോ?

ഇന്ത്യൻ ഓഹരി വിപണി: ഇന്ന് നിക്ഷേപകർക്ക് എന്ത് സംഭവിക്കും?

ഇന്ത്യൻ ഓഹരി വിപണിയിൽ ഇന്ന് വൻ കുതിപ്പിന് സാധ്യതയേറുന്നു

ഫോൺപേ എസ്ബിഐ കാർഡ്: ഈ ഓഫർ നഷ്ടപ്പെടുത്തരുത്, വമ്പൻ ലാഭം!

ആർബിഐ പണനയം: നിങ്ങളുടെ വായ്പയും നിക്ഷേപവും സുരക്ഷിതമാണോ?

ഓഹരി വിപണിയിൽ ആശങ്ക; ആർബിഐ തീരുമാനത്തിനായി കാതോർത്ത് നിക്ഷേപകർ

സ്വർണവില കുതിക്കുന്നു; നിക്ഷേപകർ അറിയേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ

സ്വർണ്ണവില കുതിക്കുമോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

ആർബിഐ പണനയം: നിക്ഷേപകർക്ക് വരാനിരിക്കുന്നത് വലിയൊരു സാമ്പത്തിക മാറ്റം



Click it and Unblock the Notifications